play-sharp-fill

കോട്ടയം ജില്ലയിൽ ഇന്ന് ( 27/07/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

  കോട്ടയം: ജില്ലയിൽ ജൂലൈ 27 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള SBT, എള്ളുകാല ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. 2) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാത്തൻപാറ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും 3) വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന ഡെലീഷ്യ, പുത്തൻചന്ത, കൈതയിൽകുരിശ്, മാളികക്കടവ് No:1, മാളികക്കടവ് No2, സ്ലീബാപ്പള്ളി, കാപ്യരുകവല എന്നീ […]

മദ്യ ലഹരിയിൽ വാഹനമോടിച്ചു; കാക്കനാട് സ്വദേശിയായ യുവാവിനെ പിടികൂടി പൊലീസ്

  സ്വന്തം ലേഖിക കൊച്ചി:മദ്യ ലഹരിയിൽ യുവാവ് ഓടിച്ചിരുന്ന വാഹനം ഇടിച്ച് അപകടം. കാക്കനാട് സ്വദേശി നൗഫലിനെ തൃക്കാക്കര പൊലീസ് പിടികൂടി. ആലുവ മുതൽ തൃക്കാക്കര വരെ ഇയാൾ മദ്യലഹരിയിൽ വാഹനമോടിക്കുകയായിരുന്നു. ഇതിനിടയിൽ മൂന്ന് ബൈക്ക് യാത്രക്കാരെയും നിരവധി കാറുകളിലും വാഹനമിടിച്ചതായി പൊലീസ് വ്യക്തമാക്കി.  

പത്തനംതിട്ടയിൽ കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്നും തോക്കും വടിവാളും കണ്ടെടുത്തു

  സ്വന്തം ലേഖിക പത്തനംതിട്ട: പത്തനംതിട്ട വെട്ടിപ്പുറത്ത് കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് തോക്കും വടിവാളും പൊലീസ് പിടികൂടി. ആനപ്പാറ സ്വദേശി നൗഫലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിത്. നിരവധി കഞ്ചാവ് കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായ നൗഫൽ കഴിഞ്ഞ കുറെ നാളുകളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് പുറത്ത് പോയി തിരികെയെത്തിയ നൗഫലിന്റെ കൈവശം തോക്ക് ഉണ്ടെന്ന വിവരം പൊലീസിന് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് ഡിവൈഎസ്‌പി കെ എ വിദ്യാധരകന്റെ നേതൃത്വത്തിലുള്ള […]

കോട്ടയം മേലുകാവിൽ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികൾ അറസ്റ്റിൽ; മേലുകാവ്, ഇടുക്കി സ്വദേശികളാണ് പിടിയിലായത്

കോട്ടയം: മേലുകാവിൽ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികൾ അറസ്റ്റിൽ. മേലുകാവ്’ ഇരുമപ്രമറ്റം പാറശ്ശേരിൽ വീട്ടിൽ സാജൻ സാമുവൽ (45), മേലുകാവ്’ ഇരുമപ്രമറ്റം അഞ്ചുമല ഭാഗത്ത് കാപ്പിരി അനീഷ് എന്ന് വിളിക്കുന്ന സിബി വർഗ്ഗീസ് (24), ഇടുക്കി അഞ്ചാംമൈൽ ഭാഗത്ത് കൊന്നത്തടി വില്ലേജിൽ മുതിരപ്പുഴ കരയിൽ മാവനാൽ ശ്യാം ദാസ് (39)എന്നിവരെയാണ് പാലാ പോലിസ് അറസ്റ്റ് ചെയ്തത്. പാലാ പൂവരണി അമ്പലം ഭാഗത്ത് കാഞ്ഞിരത്തുങ്കൽ വീട്ടിൽ ജോർജ്ജ് വർക്കിയെ ആണ് പ്രതികൾ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് . സംഭവത്തിനു […]

മൂന്നിലവ് മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമം; പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: മൂന്നിലവ് മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച കേസ്സിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടയം മൂന്നിലവ് മേച്ചാൽ പഴുക്കാക്കാനും ഭാഗത്ത് പേണ്ടാനത്ത് വീട്ടിൽ ജോയി മകൻ ഹുസൈനെയാണ് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിൻ്റെ നേതൃത്ത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ മൂന്നിലവ് മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ ചെന്ന സമയം സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥർ മേലുകാവ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. […]

കോട്ടയത്ത് കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി

കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കോട്ടയം കാഞ്ഞിരപ്പളളി കൂവപ്പള്ളി കരയിൽ ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻവിളയിൽ മനു മോഹൻ(30)നെയാണ് കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മനു മോഹനെ ആറ് മാസക്കാലത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ അതിക്രമിച്ചുകയറി ദേഹോപദ്രവമേൽപ്പിക്കുക, വസ്തുവകകള്‍ നശിപ്പിക്കുക ആക്രമിച്ച് […]

തൊഴിൽ തട്ടിപ്പിനിരയായവരുടെ എണ്ണം വർധിക്കുന്നു; വ്യാജ വിദേശ റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കോട്ടയം ജില്ലാ പൊലീസ് മേധാവി

സ്വന്തം ലേഖിക കോട്ടയം: വിദേശ രാജ്യങ്ങളിലേക്ക് ജോലി അന്വേഷിക്കുന്ന യുവതി യുവാക്കളെ വിദേശത്ത് നിരവധി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വ്യാജ ഏജൻസികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക്. ജില്ലയിൽ ഇത്തരത്തിലുള്ള ഏജൻസികൾ പ്രവർ ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ തട്ടിപ്പിന്നിരയായവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ലൈസൻസ് ഇല്ലാത്ത നിരവധി ഏജൻസികൾ തൊഴിൽ വാഗ്ദാനം ചെയ്യാൻ ഇക്കാലത്ത് സോഷ്യൽ മീഡിയയാണ് കൂടുതലായി ഉപയോഗിക്കുന്നത്. പലപ്പോഴും ഏജൻസികളും ഉദ്യോഗാർത്ഥികളും നേരിട്ട് കാണാറുപോലുമില്ല. വൻശമ്പളമെന്ന […]

ഭാര്യയ്ക്ക് സന്ദേശമയച്ചു; സുഹൃത്തിനെതിരെ ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവ്; യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു; ​ഗുണ്ടാതലവൻ കണ്ടെയ്നർ സാബു അറസ്റ്റിൽ

കൊച്ചി∙ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്ന കേസിൽ ഗുണ്ടാത്തലവൻ കണ്ടെയ്നർ സാബു അറസ്റ്റിൽ. എറണാകുളം സെൻട്രൽ പൊലീസാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പച്ചാളം സ്വദേശിയായ യുവാവിനെയാണ് എറണാകുളം എംജി റോഡിൽ നിൽക്കുമ്പോൾ ഗുണ്ടാ സംഘം കാറിലെത്തി വലിച്ചു കയറ്റി കൊണ്ടു പോയത്. തുടർന്ന് ശരീരമാസകലം പരുക്കേൽപിച്ചു വഴിയിൽ തള്ളുകയായിരുന്നു. യുവാവിനെ തട്ടിക്കൊണ്ടു പോയ കാറും കാര്‍ഡ്രൈവറെയും പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ മൊഴിയിലാണ് കണ്ടെയ്നര്‍ സാബു ഉള്‍പ്പടെയുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായത്. സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത്: പരുക്കേറ്റ യുവാവും ക്വട്ടേഷൻ […]

ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കല്‍ എളുപ്പമല്ല; മേല്‍ക്കൂര പൊളിക്കണമെന്ന് ദേവസ്വം പ്രസിഡന്റ്; 45 ദിവസത്തിനകം പരിഹാര പ്രക്രിയ പൂര്‍ത്തിയാക്കും

സ്വന്തം ലേഖിക പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കൽ എളുപ്പമല്ലെന്നും ചില സാങ്കേതിക പ്രതിസന്ധികളുണ്ടെന്നും ദേവസ്വം പ്രസിഡന്റ് അനന്ദഗോപന്‍ പറഞ്ഞു. ശ്രീകോവിലിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം പൊളിച്ചാല്‍ മാത്രമേ ചോര്‍ച്ചയുടെ വ്യാപ്തി അറിയാന്‍ കഴിയുകയുള്ളൂവെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു. തന്ത്രിയുടേയും സ്‌പെഷ്യല്‍ കമ്മീഷണറുടേയും സാന്നിദ്ധ്യം ഇതിനായി വേണമെന്നും 45 ദിവസത്തിനകം പരിഹാര പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണം പതിച്ച ഭാഗത്താണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ചോര്‍ച്ചയുള്ള ഭാഗത്ത് കൂടി വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ചോര്‍ച്ച വന്നതോട വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്‍പങ്ങളില്‍ പതിക്കുന്നുണ്ട്. […]

പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു

സ്വന്തം ലേഖിക പാലക്കാട്: തലയില്‍ തേങ്ങ വീണ് യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്ന സ്വദേശി മണികണ്ഠന്‍ – വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ രശ്മിയാണ് (31) മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്ത് പാത്രം കഴുകുന്നതിനിടെ തലയില്‍ തേങ്ങ വീഴുകയായിരുന്നു. ഉടന്‍ തന്നെ ഒറ്റപ്പാലം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ടും ഏഴും വയസ്സുള്ള രണ്ട് ആണ്‍മക്കളുണ്ട്.