വീഡിയോ കോളിലൂടെ പതിനാറുകാരിയുടെ നഗ്ന ദൃശ്യങ്ങൾ കാണിക്കണമെന്ന് ആവശ്യപ്പെട്ടു; പീഡന കേസിൽ ആനപാപ്പാൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ പാല: പതിനാറുകാരിയുമായി സൗഹൃദത്തിലായി വീഡിയോ കോളിലൂടെ നഗ്ന ദൃശ്യങ്ങൾ കാണിക്കണമെന്ന് ആവശ്യപ്പെട്ട് പീഡിപ്പിച്ച ആനപാപ്പാൻ അറസ്റ്റിൽ. എറണാകുളം ഇടപ്പള്ളി സ്വദേശിയായ സജിയെ (35) പാലാ പോലീസ് ഇൻസ്പെക്ടർ കെ പി ടോംസൺ അറസ്റ്റ് ചെയ്തു. ഭരണങ്ങാനത്ത് ആനപാപ്പാനായി ജോലി ചെയ്യവേയാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടി ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. മാതാപിതാക്കൾ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടതിനെ തുടർന്ന് വനിതാ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്നാണ് പെൺകുട്ടി കഴിഞ്ഞ രണ്ടു വർഷമായി ആനപ്പാപ്പാൻ സജിയുമായി […]

അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്നുവരെ ദിലീപ് പറഞ്ഞു, പറഞ്ഞത് ശാപവാക്കുകളാണോയെന്നത് വഴിയേ വ്യക്തമാകും, വരുന്ന മണിക്കൂറുകളില്‍ അതറിയാമെന്നും ബാലചന്ദ്രകുമാര്‍; തെളിവുകളെല്ലാം കൈമാറിയിട്ടുണ്ടെന്നും സംവിധായകന്റെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ നടിയെ അക്രമിച്ച കേസിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ കൊല്ലണമെന്ന ഓഡിയോ രേഖ തന്റെ കൈയ്യിലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. അനൂപിന് നിര്‍ദേശം കൊടുക്കുന്ന നിര്‍ദ്ദേശം ദിലീപിന്റെ ശബ്ദത്തില്‍ തന്റെ കൈയിലുണ്ട്. അത് പുറത്ത് വന്നാല്‍ ശാപവാക്കുകളാണോയെന്ന് വ്യക്തമാകും. വരുന്ന മണിക്കൂറുകളില്‍ അത് അറിയാമെന്നും ബാലചന്ദ്രകുമാര്‍. അന്വേഷണ സംഘവുമായി ഗൂഢാലോചന നടത്തിയെന്നതുള്‍പ്പെടെ തനിക്കെതിരെ ദിലീപ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ പുറത്ത് വിടണം. താന്‍ ഹാജരാക്കേണ്ട തെളിവുകളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ശബ്ദരേഖയില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമാകും. താനുമായുള്ള സംഭാഷണം […]

കോട്ടയം ജില്ലയില്‍ 4303 പേര്‍ക്ക് കോവിഡ്; 4204 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 4303 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4293 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 34 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. 4204 പേര്‍ രോഗമുക്തരായി. 8305 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1891 പുരുഷന്‍മാരും 1978 സ്ത്രീകളും 432 കുട്ടികളും 2 ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലുള്ളവരും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 728 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 28429 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 411890 പേര്‍ കോവിഡ് ബാധിതരായി. […]

രണ്ടു പെണ്‍മക്കളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ കൊല്ലം : രണ്ടു പെണ്‍മക്കളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കൊല്ലം കുഴിത്തുറയിലെ കഴുവന്തിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ് രണ്ടുവയസ്സുള്ള മകൾ പ്രേയയെയും ആറുമാസം പ്രായമുള്ള ഇളയമകളെയും വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത് ചൊവ്വാഴ്ച്ച വൈകുന്നേരമാണ് സംഭവം. ഭർത്തൃമാതാവ് പുറത്തുപോയ ശേഷം വീട്ടില് തിരിച്ചെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികളെ തിരക്കിയപ്പോഴാണ് വീടിനു പിൻവശത്ത് ബക്കറ്റിലെ വെള്ളത്തിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് മാര്‍ത്താണ്ഡം സ്റ്റേഷനിലെ പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം […]

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും; ഉച്ചതിരിഞ്ഞ് 1.45ന് കേസ് വീണ്ടും പരിഗണിക്കും; പ്രതിഭാഗത്തിന്റെ ശക്തമായ വാദം നീണ്ടത് രണ്ട് മണിക്കൂറിലേറെ

സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നാളെയും വാദം തുടരും. പ്രതിഭാഗത്തിന്റെ വാദം മാത്രമാണ് ഇന്ന് നടന്നത്. രണ്ട് മണിക്കൂറോളം ശക്തമായ വാദമാണ് പ്രതിഭാഗം നടത്തിയത്. കേസ് നിലനില്‍ക്കില്ലെന്നതടക്കമുള്ള വാദങ്ങളാണ് പ്രതിഭാഗം നിരത്തിയത്. ഇതിനുള്ള പ്രോസിക്യൂഷന്റെ മറുവാദങ്ങളാവും നാളെ നടക്കുക. ഉച്ചതിരിഞ്ഞ് 1.45ന് കേസ് വീണ്ടും പരിഗണിക്കും. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്നോട് വ്യക്തിവൈരാഗ്യമുള്ള ബാലചന്ദ്രകുമാര്‍ ഒരുക്കിയ തിരക്കഥ അന്വേഷണ ഉദ്യോഗസ്ഥര്‍ സംവിധാനം ചെയ്യുകയായായിരുന്നു എന്നാണ് ദിലീപ് […]

നായ്‌ക്കളോട് വീണ്ടും കൊടും ക്രൂരത; ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു

സ്വന്തം ലേഖകൻ പത്തനംതിട്ട: റാന്നിയിൽ നായ്‌ക്കളോട് കൊടുംക്രൂരത. ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു. വെച്ചൂച്ചിറയിലാണ് മനഃസാക്ഷിയെ നടുക്കുന്ന ക്രൂരത നടന്നത്. ചത്ത നായയുടെ മൃതദേഹവും വലിച്ചുകൊണ്ട് ജീവനുള്ള നായ പ്രദേശത്ത് അലയുന്നു. തുടല്‍ ഉപയോഗിച്ചാണ് ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് ബന്ധിച്ചിരിക്കുന്നത്. ചത്ത നായയെ കഴിഞ്ഞ ദിവസം ഉടമയുടെ വീട്ടിൽ നിന്നും കാണാതായതായി പറയുന്നു. ജീവനുള്ള നായയുടെ കഴുത്തിൽ ബെൽറ്റ്‌ ഉള്ളതിനാൽ ഇതും വളർത്തു നായ ആണെന്നാണ് കരുതുന്നത്. ജീവനുള്ള നായയെ തുടൽ അഴിച്ചു മോചിപ്പിക്കാൻ ശ്രമിച്ചയാളെ നായ കടിച്ചു. […]

പ്രതിദിനം 25 ലക്ഷം രൂപയ്‌ക്ക്‌ മുകളിൽ കച്ചവടം ഉണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാതെ നഗരത്തിലെ മദ്യവിൽപന ശാല; വേണ്ടത് 15 ജീവനക്കാർ, ഉള്ളത് അഞ്ചുപേർ; കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഉയർന്നിട്ട് മാസങ്ങൾ ആയിട്ടും നടപടി സ്വികരിക്കാതെ അധികാരികൾ

സ്വന്തം ലേഖകൻ കാസർഗോഡ്: പ്രതിദിനം 25 ലക്ഷം രൂപയ്‌ക്ക്‌ മുകളിൽ കച്ചവടം ഉണ്ടെങ്കിലും കാസർഗോഡ് നഗരത്തിലെ ഏക മദ്യവിൽപന കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരില്ല. ഇവിടെ ആകെയുള്ളത് 5 ജീവനക്കാർ മാത്രമാണ്. കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഉയർന്നിട്ട് മാസങ്ങൾ ആയെങ്കിലും ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല. നഗരത്തിൽ ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയുമായി 3 മദ്യവിൽപന കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഇവയിൽ 2 എണ്ണം ഇതിനോടകം കോടതി വിധിയെ തുടർന്ന് മാറ്റുകയും ചെയ്‌തു. ഇപ്പോഴുള്ളത് കാസർഗോഡ് ഐസി ഭണ്ഡാരി റോഡിലെ ബെവ്‌കോയുടെ മദ്യവിൽപന കേന്ദ്രം മാത്രമാണ്. ആവശ്യത്തിന് ജീവനക്കാർ […]

കൊയ്ത്തും കഴിഞ്ഞു വിതയും കഴിഞ്ഞു; പുഞ്ച​പ്പാ​ട​ങ്ങ​ളി​ല്‍ വീ​ണ്ടും പ​ച്ച​പ്പ്​ നി​റഞ്ഞു; കഴി​ഞ്ഞ​ത​വ​ണ സംഭരിച്ച നെ​ല്ലി​ന്‍റെ തു​ക കിട്ടാതെ കോട്ടയത്തെ ക​ര്‍​ഷ​ക​ര്‍; ലഭിക്കാനുള്ളത്​ 29.44 കോടി രൂപ; ക​ടം​വാ​ങ്ങി​യും വാ​യ്പ​യെ​ടു​ത്തും കൃ​ഷി​യി​റ​ക്കി​യ കർഷകർ പ്രതിസന്ധിയിൽ

സ്വന്തം ലേഖിക കോ​ട്ട​യം: പു​ഞ്ച​പ്പാ​ട​ങ്ങ​ളി​ല്‍ വീ​ണ്ടും പ​ച്ച​പ്പ്​ നി​റ​യു​മ്പോഴും ക​ഴി​ഞ്ഞ​ത​വ​ണ ന​ല്‍​കി​യ നെ​ല്ലി​ന്‍റെ തു​ക കാ​ത്ത്​ ക​ര്‍​ഷ​ക​ര്‍. നെ​ല്ല്​ സം​ഭ​രി​ച്ച വ​ക​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം​ വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്‌​ ജി​ല്ല​യി​ലെ ക​ര്‍ഷ​ക​ര്‍ക്ക് 29.44 കോ​ടി​യാ​ണ്​ ല​ഭി​ക്കാ​നു​ള്ള​ത്. ആ​കെ 49.94 കോ​ടി​യു​ടെ നെ​ല്ലാ​ണ്​ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ സം​ഭ​രി​ച്ച​ത്. ഇ​തി​ല്‍ 20.50 കോ​ടി ക​ര്‍ഷ​ക​ര്‍ക്ക്​ ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍, ബാ​ക്കി​തു​ക കു​ടി​ശ്ശി​ക​യാ​​കു​ക​യാ​യി​രു​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ല്‍ കൃ​ഷി ഇ​റ​ക്കി​യ​വ​രാ​ണ്​ പ​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ക​ടം​വാ​ങ്ങി​യും വാ​യ്പ​യെ​ടു​ത്തു​മാ​യി​രു​ന്നു ഭൂ​രി​ഭാ​ഗ​വും കൃ​ഷി​യി​റ​ക്കി​യ​ത്. നെ​ല്ല്​ സം​ഭ​രി​ക്കു​മ്പോള്‍ ത​ന്നെ പ​ണം ന​ല്‍​കു​മെ​ന്ന്​ മ​ന്ത്രി​മാരടക്ക​മു​ള്ള​വ​ര്‍ എ​ല്ലാ സീ​സ​ണി​ലും പ്ര​ഖ്യാ​പി​ക്കു​മെ​ങ്കി​ലും പ​ണം […]

നടിയെ ആക്രമിച്ച കേസ്; ഗൂഢാലോചനയില്‍ എഡിജിപിക്കും പങ്കെന്ന് ദിലീപ് കോടതിയില്‍; ക്രൈം ബ്രാഞ്ച് എന്തുകൊണ്ട് അന്വേഷിക്കുന്നുവെന്നും പ്രതിഭാഗം

സ്വന്തം ലേഖകൻ തനിക്കെതിരായ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ഗൂഢാലോചന നടത്തിയതില്‍ എഡിജിപിക്കും പങ്കെന്ന് ദിലീപ് കോടതിയില്‍. തന്നെ ജയിലില്‍ അടയ്ക്കണം എന്ന ഉദ്ദേശ്യത്തോട് കൂടി രഹസ്യ അജണ്ട വെച്ചുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. എന്തുകൊണ്ടാണ് ഈ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ആലുവ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഗൂഢാലോചന നടന്നിരിക്കുന്നത്. അത് ആലുവ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലേ അന്വേഷിക്കേണ്ടത്. എന്തുകൊണ്ടാണ് കേസില്‍ എഡിജിപി ഉള്‍പ്പെട്ടിരിക്കുന്നതെന്നും ദിലീപ് കോടതിയില്‍ അതേസമയം പ്രോസിക്യൂഷന്റെ കൈവശം ദിലീപിനെതിരായ തെളിവുകളുണ്ടെന്ന് കോടതി. ബാലചന്ദ്രകുമാറിന്റെ വാദം വിശ്വാസത്തിലെടുക്കരുതെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണ് എന്നുമുള്ള […]

പ്രവാസികളായ ഒരുകൂട്ടം മലയാളി കലാകാരന്മാർ സ്മാർട്ട് ഫോണിലൊരുക്കിയ സിനിമ ഒടിടിയിൽ ഹിറ്റ്

സ്വന്തം ലേഖകൻ സ്മാർട്ട് ഫോണിൽ ചിത്രീകരിച്ച രണ്ട് മണിക്കൂറിലേറെ ദൈർഘ്യമുള്ള സിനിമ ‘ബി.അബു’ ഫസ്റ്റ്ഷോസ് ഒടിടിയിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച് മുന്നേറുന്നു. പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും കലയെ നെഞ്ചോടു ചേർക്കുന്ന ഖത്തറിലെ ഒരുകൂട്ടം മലയാളി കലാകാരന്മാരാണ് ഫോൺ സിനിമാ വിപ്ലവത്തിനു പിന്നിൽ. സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പാതയൊരുക്കി , പൂജയും നമസ്ക്കാരവുമായി കഴിയുന്ന രണ്ട് കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രം പ്രവാസലോകത്തെ നേർക്കാഴ്ച്ചകളും കാട്ടിത്തരുന്നു. ഖത്തറിലായിരുന്നു ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത്. 4K റിസൊല്യൂഷനിൽ ചിത്രീകരിച്ച സിനിമയിൽ അൻവർ ബാബുവും ആഷിക് മാഹിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. […]