‘മലയന്‍കുഞ്ഞ്’ തിയേറ്റര്‍ റിലീസായെത്തും; നാട്ടിന്‍പുറത്തെ ഇലക്ട്രോണിക് മെക്കാനിക്കായി ഫഹദ് വേഷമിടുന്നു; സംവിധായകന്‍ സജിമോന്‍

സ്വന്തം ലേഖകൻ ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമാകുന്ന സര്‍വൈവല്‍ ത്രില്ലറാണ് മലയന്‍കുഞ്ഞ്. ചിത്രം കൊവിഡ് സാഹചര്യം അനുകൂലമാവുകയാണെങ്കില്‍ രണ്ട് വര്‍ഷത്തിന് ശേഷം തിയേറ്ററില്‍ എത്തുന്ന ഫഹദിന്റെ മലയാളം സിനിമയാകും മലയന്‍കുഞ്ഞ്. ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.റിലീസ് തിയതി ഒന്നും ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.എങ്കിലും എല്ലാം തീരുമാനിച്ചത് അനുസരിച്ച് സംഭവിച്ചാല്‍ മലയന്‍കുഞ്ഞ് തിയേറ്റര്‍ റിലീസ് ആയിരിക്കുമെന്ന് സംവിധായകന്‍ സജിമോൻ. മലയന്‍കുഞ്ഞ് സജിമോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫഹദുമായി ‘നെത്തോലി ചെറിയ മീനല്ല’ […]

ഉറങ്ങിക്കിടന്ന മകന്റെ മുറിയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി; ഒടുവിൽ അച്ഛൻ തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ തൃശൂര്‍: മാപ്രാണം തളിയക്കോണത്ത് മകനെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ച്‌ അച്ഛന്‍ ആത്മഹത്യ ചെയ്തു. തൈവളപ്പില്‍ കൊച്ചാപ്പു ശശിധരനാണ് (73) മരിച്ചത്. മകന്‍ നിധിന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ രക്ഷപ്പെട്ടു. ഇന്നു പുലര്‍ച്ചെയാണ് സംഭവം.കുടുംബ വഴക്കാണ് പ്രശ്‌നത്തിന് കാരണമെന്ന് കരുതുന്നു. ഉറങ്ങുകയായിരുന്ന മകന്റെ മുറിയിലേയ്ക്ക് ശശിധരന്‍ പുറത്ത് നിന്ന് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.ഉറക്കമുണര്‍ന്ന നിധീഷ് വാതില്‍ തുറന്ന് രക്ഷപ്പെട്ടു. സംഭവത്തിനു ശേഷം കാണാതായ ശശിധരനെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരിങ്ങാലക്കുട […]

തിരുവല്ലയിൽ ബൈക്കിലെത്തിയ ​​ഗുണ്ടാസംഘം പെട്രോൾ പമ്പു ജീവനക്കാരനെ കുത്തിപരിക്കേല്പിച്ചു; ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവല്ല : തിരുവല്ലയിൽ ബൈക്കിലെത്തിയ ​​ഗുണ്ടാസംഘം പെട്രോൾ പമ്പു ജീവനക്കാരനെ കുത്തിപരിക്കേല്പിച്ചു ഇടിഞ്ഞില്ലത്തെ പെട്രോൾ പമ്പു ജീവനക്കാരനായ വേങ്ങൽ സ്വദേശി അഖിൽ രാജിനാണ് കുത്തേറ്റത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ഒരാളെ ജീവനക്കാർ പിടികൂടി പോലീസിനു കൈമാറി. ഇന്നലെ അർദ്ധരാത്രിയോടടുത്താണ് സംഭവം. കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിന് കാരണമായത്.

കോട്ടയം പാലായിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ കോട്ടയം: പാലാ കൊഴുവനാലിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊഴുവനാൽ സ്വദേശി സുധീഷി(33)നെയാണ് രാവിലെ പതിനൊന്ന് മണിയോടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ടൈൽപ്പണി തൊഴിലാളിയായ സുധീഷ് മദ്യപിച്ചതിന് ശേഷം കിണറിൻറെ വീതി കൂടിയ പടിയിൽ കിടന്ന് ഉറക്കത്തിനിടയിൽ കിണറ്റിലേക്ക് വീണതാകാം എന്നാണ് പ്രാഥമിക വിവരം. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസും അഗ്നിശമന സേനയും സംഭവ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

യൂട്യൂബില്‍ പാട്ട് പാടിക്കാന്‍ പന്ത്രണ്ട്കാരനെ കൊണ്ടുപോയത് പീഡിപ്പിക്കാൻ; ബാലന് പീഡനത്തിരയാകേണ്ടി വന്നത് ഇരുപതിലേറെ തവണ, മാസങ്ങൾ നീണ്ട ഉപദ്രവം

സ്വന്തം ലേഖകൻ കുറ്റിപ്പുറം: യുട്യൂബ് ചാനലിൽ പാട്ട് പാടിപ്പിക്കാനായി കൂട്ടിക്കൊണ്ടുപോയ 12-കാരനെ പൊതുപ്രവർത്തകൻ ഉൾപ്പെടെയുള്ളവർ പീഡനത്തിനിരയാക്കിയത് 20-ലേറേ തവണ. പൊതുപ്രവർത്തകനായ പാറമ്മൽ ഉസാമ(47) പട്ടിക്കാട് വെള്ളമേൽ തിരുത്തായംപുറത്ത് ഉമ്മർ (55), ചോലക്കാടൻ ഉമ്മർ (36) എന്നിവരാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. പ്രതികളായ മൂന്നുപേരെയും കഴിഞ്ഞദിവസം കുറ്റിപ്പുറം ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.പോക്സോ നിയമപ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ മാതാവ് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് മാസങ്ങളായി തുടരുന്ന പീഡനം പുറത്തറിഞ്ഞത്. വിശദമായി ചോദിച്ചപ്പോൾ കുട്ടി […]

കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷം; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആറ് ഡോക്ടർമരടക്കം 25 ആരോഗ്യപ്രവർത്തകർക്ക് കോവിഡ്; ആശുപത്രികളിൽ കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പ്രത്യേക വിഭാഗമില്ലാത്തത് രോഗ വ്യാപനത്തിനിടയാക്കുന്നു

സ്വന്തം ലേഖിക കോട്ടയം: ജില്ലയിലെ മലയോര മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷം. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആറ് ഡോക്ടർമരടക്കം 25 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ പരിശോധനയിൽ 190ൽ 130 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം 19 മുതലാണ് ജീവനക്കാരില്‍ രോഗബാധ കണ്ടുതുടങ്ങിയത്. കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലും താല്‍ക്കാലികമായി പകരക്കാരെ നിയമിച്ചിട്ടില്ല. ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പ്രത്യേക വിഭാഗമില്ല. ഉള്ളത് ഒമിക്രോൺ ഐസൊലേഷൻ വാർഡ് മാത്രമാണ്. കോവിഡ് രോഗലക്ഷണമുള്ളവർ […]

അമ്പലപ്പുഴയിൽ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; സംഭവത്തിൽ നിരവധി പേർക്ക് പരിക്ക്

സ്വന്തം ലേഖനം അമ്പലപ്പുഴ: നീര്‍ക്കുന്നം മാധവമുക്ക് തീരത്ത് പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം.നാല് പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഹോംഗാര്‍ഡ് പീറ്റര്‍, പ്രദേശവാസി രോഹിണി എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ജീപ്പിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രദേശത്തെ സ്വകാര്യചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ട് യുവാക്കളെ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് പുന്നപ്ര ഇന്‍സ്പെക്ടര്‍ കെ.ജി. പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ സംഘടിച്ചെത്തിയ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ അരമണിക്കൂറോളം പോലീസ് ജീപ്പ് തടഞ്ഞുവെച്ചു. ജീപ്പിനുനേരെ കല്ലേറുമുണ്ടായി. ഇന്‍സ്പെക്ടറെക്കൂടാതെ നാലു പോലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്. […]

കേസ്​ രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ അരലക്ഷം രൂപ കൈക്കൂലി; പൊലീസുകാരനെതിരെ അസി. കമ്മീഷണർ റിപ്പോർട്ട്‌ കൈമാറി

സ്വന്തം ലേഖകൻ കോഴിക്കോട്​: വില്‍പനക്കായി ഏല്‍പിച്ച കാര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ കേസ്​ രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട്​ സിറ്റി പൊലീസ്​ മേധാവിക്ക്​ കൈമാറി. ലെവൽ ക്രോസുകളിൽ മേൽപ്പാലം പണിയാൻ ദക്ഷിണ റെയിൽവേ അനുമതി നൽകിയിട്ടില്ല. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി ഈ മേൽപ്പാലങ്ങൾ പണിയും. റെയിൽവേക്ക് 1400 കോടി നേട്ടമുണ്ടാക്കുന്നതാണ് ഈ മേൽപ്പാലങ്ങളെന്ന് ചീഫ് സെക്രട്ടറി വിശദമാക്കി. സിൽവർ ലൈനിനായി റെയിൽവേ വിട്ടുതരുന്ന 975 കോടിയുടെ ഭൂമി റെയിൽവേയുടെ ഓഹരിയായി പരിഗണിക്കാമെന്നും ഉറപ്പുനൽകി. പദ്ധതി നടപ്പായാൽ ഒരേസമയം […]

പൂര്‍ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണാഭാരണങ്ങള്‍ ഉരുക്കാന്‍ അനുവദിക്കില്ല; കണക്ക് ഹാജരാക്കണം; ദേവസ്വം ബോര്‍ഡിനോട് സുപ്രീംകോടതി‍

സ്വന്തം ലേഖിക ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുമൂല്യമുള്ള സ്വര്‍ണാഭാരണങ്ങള്‍ ഉരുക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീംകോടതി. ക്ഷേത്രത്തിലെ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും നേരത്തെ എടുത്ത കണക്ക് ഹാജരാക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ട ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് ക്ഷേത്രത്തിലെ ആഭരണങ്ങള്‍ ഉള്‍പ്പെടെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും നിര്‍ദ്ദേശിച്ചു. ക്ഷേത്രങ്ങളിലെയും മറ്റും പുരാവസ്തു മൂല്യമുള്ള സ്വര്‍ണം ഉരുക്കരുതെന്ന നിയമം ഗുജറാത്തില്‍ ഉണ്ടെന്ന് കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് എം.ആര്‍. ഷാ ചൂണ്ടിക്കാട്ടി. മുന്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍ മാത്രമേ നിലവില്‍ എത്ര നഷ്ടമുണ്ടായി എന്ന […]

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന രണ്ട്; ഫെബ്രുവരി നാലിന് ആമസോൺ പ്രൈമിൽ

സ്വന്തം ലേഖകൻ ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്ത രണ്ട് ഫെബ്രുവരി 4-ന് ആമസോൺ പ്രൈമിൽ റിലീസാകുന്നു. ബിനുലാൽ ഉണ്ണി രചന നിർവ്വഹിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം,മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തെ കളിയാക്കുകയും ഒപ്പം അതിന്റെ പിന്നിലെ പൊള്ളത്തരങ്ങളെയും അഴിയാകുരുക്കുകളെയും തുറന്ന് കാണിക്കുകയും ചെയ്യുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ രാജൻ, ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , ബാലാജിശർമ്മ, ഗോകുലൻ , സുബീഷ്സുധി , രാജേഷ് ശർമ്മ, മുസ്തഫ, വിഷ്ണു […]