ട്രാഫിക് ഡ്യൂട്ടി ഗതാഗത നിയന്ത്രണം മാത്രമല്ലെന്ന് തെളിയിച്ച്‌ ട്രാഫിക് പോലീസ്; പോകേണ്ട വഴി മറന്ന് നിസ്സഹായയായ അമ്മയെ ട്രാഫിക് പോലീസുകാര്‍ സുരക്ഷിതമായി വീട്ടിലെത്തിച്ചു

സ്വന്തം ലേഖിക പാലക്കാട്: നഗരത്തിലെ ഓരോ അനക്കവും വിലാപങ്ങളും തങ്ങളറിയുന്നുവെന്ന് തെളിയിക്കുകയാണ് പാലക്കാട് ജില്ലയിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍. പോകേണ്ട വഴി മറന്ന് നിസ്സഹായയായി പാലക്കാട് സ്റ്റേഡിയം സ്റ്റാന്‍റിലിരുന്ന അമ്മയെ ട്രാഫിക് പോലീസുകാര്‍ സുരക്ഷിതയായി വീട്ടിലെത്തിച്ച് മാതൃകയായിരിക്കുകയാണ്. സ്റ്റാന്‍റില്‍ ഒറ്റപ്പെട്ടിരുന്ന അമ്മയോട് എവിടെ പോകണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ എ.റഷീദയും ഹോം ഗാര്‍ഡ് കെ.എസ്.കൃഷ്ണകുമാറും ചോദിച്ചെങ്കിലും പ്രായാധിക്യം മൂലം വ്യക്തമായി മേല്‍വിലാസം പറഞ്ഞുകൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അവര്‍. കൈയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ നിന്നു ലഭിച്ച പെന്‍ഷന്‍ രസീതിലെ നമ്പറില്‍ വിളിച്ച്‌ പോലീസുദ്യോഗസ്ഥര്‍ വിലാസം കണ്ടെത്തി. തുടര്‍ന്ന് ഓട്ടോവിളിച്ച്‌ […]

എസ് സി/ എസ് ടി സ്പെഷ്യല്‍ റിക്രൂട്ട്മെന്റിനായി രൂപീകരിച്ച പൊതു ഭരണ വകുപ്പ് നിര്‍ത്തലാക്കി

സ്വന്തം ലേഖകൻ സര്‍ക്കാര്‍ സര്‍വ്വീസില്‍ പട്ടിക ജാതി പട്ടിക വര്‍ഗ പ്രാതിനിധ്യം പരിശോധിക്കുന്നതിനും സ്പെഷ്യല്‍ റിക്രൂട്ട് മെന്റ് നടപടികള്‍ കാര്യക്ഷമമാക്കുന്നതിനുമായി രൂപീകരിച്ച പൊതു ഭരണ (എംപ്ലോയ്മെന്റ് സെല്‍-ബി)വകുപ്പ് നിര്‍ത്തലാക്കി. പൊതുഭരണ സെക്രട്ടറിയേറ്റിലെ ജോലിഭാരം ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനായി രൂപീകരിച്ച സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് എംപ്ലോയ്മെന്റ് സെല്‍-ബി വകുപ്പ് നിര്‍ത്തലാക്കിയത്. ഈ സെക്ഷനിലെ, സെക്ഷന്‍ ഓഫീസര്‍ തസ്തിക നിര്‍ത്തലാക്കുകയും , 1 അസിസ്റ്റന്റിനെ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ക്ഷേമ കാര്യങ്ങള്‍ പരിശോധിക്കുന്ന പൊതുഭരണ (കോര്‍ഡിനേഷന്‍)വകുപ്പിലേക്ക് പുനര്‍ വിന്യസിക്കുകയും ചെയ്യും. എസ്‌സി/എസ്ടി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച […]

കോവിഡ് വാക്‌സീനേഷൻ; കോട്ടയം ജില്ലയിൽ 93.84 ശതമാനം കുട്ടികളും വാക്‌സീനെടുത്തു

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ 80,142 കുട്ടികൾ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. 15 മുതൽ 18 വയസുവരെയുള്ള കുട്ടികളിൽ 93.84 ശതമാനം പേർ വാക്‌സിനെടുത്തു. കോവാക്‌സീനാണ് കുട്ടികൾക്ക് നൽകുന്നത്. 15 മുതൽ 17 വയസുവരെയുള്ള 51318 പേരും 17-18 വയസുവരെയുള്ള 23824 പേരും വാക്‌സിനെടുത്തു.

കടുത്ത ആശങ്ക; സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 41,668 പേര്‍ക്ക് കോവിഡ്

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസര്‍ഗോഡ് 563 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,438 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,47,666 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും […]

കോവിഡ് വ്യാപനം; കോട്ടയം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ; ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രം

സ്വന്തം ലേഖിക കോട്ടയം: കോവിഡ് വ്യാപനത്തെത്തുടർന്ന് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ ജില്ലയിൽ അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. ജില്ലയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ എന്നിവയ്ക്ക് പരമാവധി 50 പേർക്കു മാത്രം പങ്കെടുക്കാം. ഹോട്ടലുകളിൽ 50 ശതമാനം ഇരിപ്പിടങ്ങളേ അനുവദിക്കൂ. വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ, പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ഒൻപതാം ക്ലാസ് വരെയുള്ള […]

കോട്ടയം ജില്ലയിലെ സർക്കാർ ജീവനക്കാർക്ക് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം

സ്വന്തം ലേഖിക കോട്ടയം: ജില്ലയിലെ എല്ലാ വകുപ്പുകളിലേയും ക്ലറിക്കൽ വിഭാഗത്തിലുള്ള മുഴുവൻ സർക്കാർ ജീവനക്കാർക്കും മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നൽകും. പരിശീലനം നൽകേണ്ട ജീവനക്കാരുടെ വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്ന് ഇന്നലെ ചേർന്ന ജില്ലാതല ഔദ്യോഗിക ഭാഷാ ഏകോപന സമിതി യോഗത്തിൽ എം.ഡി.എം. ജിനു പുന്നൂസ് നിർദേശം നൽകി. കത്തുകളിലും പുറപ്പെടുവിക്കുന്ന ഉത്തരവുകളിലും പൊതുജനങ്ങൾക്ക് മനസിലാക്കുന്നതും പരിചിതവുമായ വാക്കുകൾ ഉപയോഗിക്കണം. ഫയലുകൾ മലയാളത്തിൽ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പാക്കണമെന്നും ഭാഷാ പുരോഗതി നിരീക്ഷിച്ച് കൃത്യമായി റിപ്പോർട്ടു നൽകണമെന്നും വകുപ്പുമേധാവികൾക്ക് നിർദേശം നൽകി. കോട്ടയം ജില്ലാതല ഔദ്യോഗിക […]

മുസ്ലീം ആണോ?, എന്നാല്‍ കൊച്ചിയില്‍ വാടകയ്ക്ക് ഫ്ളാറ്റില്ല; അനുഭവം തുറന്ന് പറഞ്ഞ് ‘പുഴു’ സംവിധായിക രത്തീന ഷര്‍ഷാദ്

സ്വന്തം ലേഖകൻ മുസ്ലീം വിഭാത്തില്‍ പെട്ട സിനിമ പ്രവര്‍ത്തക കൂടിയായ സ്ത്രീ എന്നതിനാല്‍ തനിക്ക് കൊച്ചിയില്‍ ഫ്‌ലാറ്റ് ലഭിക്കുന്നില്ലെന്ന അനുഭവം തുറന്ന് പറഞ്ഞ് സംവിധായിക രത്തീന ഷര്‍ഷാദ്. ഇതിന് മുമ്പ് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ ഇത് പുതുമയല്ല.എങ്കിലും ഇത്തവണ കുറച്ച് പുതിയ കാര്യങ്ങള്‍ വാടകക്കാര്‍ പറയുകയുണ്ടായെന്നും രത്തീന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല,ഭര്‍ത്താവ് കൂടെ ഇല്ലേല്‍ വാടകക്ക് തരില്ല, ജോലി സിനിമയിലാണെങ്കില്‍ ഒരിക്കലും വാടക കെട്ടിടം അനുവദിക്കില്ലെന്ന് ഫ്‌ലാറ്റുടമസ്ഥര്‍ പറയുന്നു. രത്തീനയുടെ വാക്കുകൾ – ‘റത്തീന ന്ന് പറയുമ്പോ??’ […]

കുതിച്ചുയർന്ന് കോവിഡ്; കോട്ടയം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3182 പേർക്ക്; 966 പേർക്കു രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 46.64 ശതമാനം

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ 3182 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3182 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 68 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 966 പേർ രോഗമുക്തരായി. 6822 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 46.64 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിച്ചവരിൽ 1502 പുരുഷൻമാരും 1308 സ്ത്രീകളും 372 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 475 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 14224 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 366163 പേർ കോവിഡ് ബാധിതരായി. 349170 പേർ രോഗമുക്തി നേടി. […]

കൊതുകിനെ കൊല്ലാനുള്ള ബാറ്റും കയ്യിലേന്തി തിരുവാതിരക്കളി; കൊതുകു നശീകരണ പ്രവർത്തങ്ങൾ വേണ്ടവിധം നടപ്പാക്കാത്തതിൽ കൊച്ചി കോർപ്പറേഷനെതിരെ അരങ്ങേറിയത് വേറിട്ട പ്രതിഷേധം

സ്വന്തം ലേഖകൻ കൊച്ചി: കൊതുകു നശീകരണ പ്രവർത്തങ്ങൾ വേണ്ടവിധം നടപ്പാക്കാത്തതിൽ കൊച്ചി കോർപ്പറേഷനെതിരെ അരങ്ങേറിയത് വേറിട്ട പ്രതിഷേധമാണ്. കോർപ്പറേഷൻ ഓഫീസിന് മുൻപിൽ തിരുവാതിര കളിച്ചാണ് പ്രതിപക്ഷത്തിലെ കൗൺസിലർമാർ പ്രതിഷേധിച്ചത്. ഏതാനും നാളുകളായി നഗരത്തിൽ കൊതുകുശല്യം രൂക്ഷമാണ്. ഇതിനെതിരെ നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് പ്രതിഷേധവുമായി കൗൺസിലർമാർ രംഗത്ത് എത്തിയത്. കോൺഗ്രസ് വനിതാ കൗൺസിലർമാരാണ് തിരുവാതിരയിൽ പങ്കെടുത്തത്. കൊതുകിനെ കൊല്ലാനുള്ള ബാറ്റും കയ്യിലേന്തിയായിരുന്നു തിരുവാതിരക്കളി. ബാറ്റും പിടിച്ച് തിരുവാതിരപാട്ടിനൊപ്പമായിരുന്നു കൗൺസിലർമാർ ചുവടുവെച്ചത്. മഴ നിലച്ചതിന് പിന്നാലെ നഗരത്തിൽ കൊതുകു ശല്യം രൂക്ഷമാണ്. പകൽ […]

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധി? എന്നെയല്ലാതെ വേറൊരാളെ കാണുന്നുണ്ടോയെന്ന് പ്രിയങ്കയുടെ മറുചോദ്യം

സ്വന്തം ലേഖകൻ ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചോദ്യത്തിന്,നിങ്ങള്‍ എന്റെ മുഖമല്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വേറെയാരെയെങ്കിലും കാണുന്നുണ്ടോ? എന്റെ മുഖം തന്നെയല്ലേ എല്ലായിടത്തും കാണുന്നത് എന്നാണ് പ്രിയങ്ക ചോദിച്ചത്. ഇതിന് പിന്നാലെയാണ് യു.പിയില്‍ അങ്കത്തിന് പ്രിയങ്ക തന്നെ നേരിട്ടിറങ്ങുമെന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്.യു.പിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് പ്രിയങ്കയാണ്. ഏറെക്കാലമായി യു.പി കേന്ദ്രീകരിച്ചാണ് പ്രിയങ്ക രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. പ്രിയങ്കയിലൂടെ യു.പി തിരിച്ച് പിടിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്‌ […]