ചുരുളിക്ക് ക്ലീന്‍ ചിറ്റ്; ഭാഷാപ്രയോഗത്തില്‍ തകരാറില്ല,നിയമനടപടി ആവശ്യമില്ലെന്നും പൊലീസ്

സ്വന്തം ലേഖകൻ ചുരുളിയില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്ന് പൊലീസ്. ചുരുളിയിലെ ഭാഷയും സംഭാഷണവും എല്ലാം കഥാ സന്ദര്‍ഭത്തിന് യോജിച്ചത് മാത്രമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. സിനിമയിൽ നിയമലംഘനമില്ല. എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി സിനിമ കണ്ട് റിപ്പോര്‍ട്ട് ഡിജിപ്പിക്ക് നല്‍കി. സിനിമയില്‍ ഭരണഘടന നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടില്ലെന്നും പൊലീസ് വിലയിരുത്തി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സമിതി സിനിമ പരിശോധിച്ചത്. സിനിമയിലെ തെറി സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിമര്‍ശനങ്ങളും,തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയുടെയും അടിസ്ഥാനത്തിലാണ് സമതിയെ നിയോഗിച്ചത്. ക്രിമിനല്‍ കുറ്റമോ നിലവിലുള്ള […]

ഷാൻ കൊലപാതകം; പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് കോട്ടയം എസ് പി; ഷാനിനെ തട്ടികൊണ്ടുപോയത് കൊല്ലാൻ തന്നെ; കേസിൽ അഞ്ച് പ്രതികൾ

സ്വന്തം ലേഖിക കോട്ടയം: ഷാൻ ബാബു കൊലപാതകത്തിൽ പൊലീസിനെതിരായ വിമർശനം അടിസ്ഥാനരഹിതമാണെന്ന് കോട്ടയം എസ് പി ഡി ശിൽപ. അന്വേഷണത്തിൻ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ല. കേസിൽ അഞ്ച് പ്രതികളാണ് ഉള്ളത്. അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തെന്നും എസ്പി പ്രതികരിച്ചു. ഷാനിൻ്റെ അമ്മ പരാതി നൽകിയ ഉടനെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. നഗരത്തിലെ ഓട്ടോകളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ജോമോൻ്റെ വീട്ടിലെത്തിയും അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് ജോമോൻ ഷാനുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഷാനിൻ്റെ സുഹൃത്തുമായി ജോമോനുണ്ടായ വൈര്യാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോൻ്റെ സുഹൃത്തിനെ മർദിച്ചതിൻ്റെ പ്രതികാരമായിട്ടാണ് ഷാനിനെ […]

ഇന്നത്തെ സ്ത്രീശക്തി ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ സ്ത്രീശക്തി ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.7,500,000/- (75 Lakhs) SZ 511130 (CHERTHALA) Consolation Prize Rs.8,000/- SN 511130 SO 511130 SP 511130 SR 511130 SS 511130 ST 511130 SU 511130 SV 511130 SW 511130 SX 511130 SY 511130 2nd Prize Rs.1,000,000/- (10 Lakhs) SR 153349 (THIRUVANANTHAPURAM) Agent: Arunima S N Agency Code: T 8318 For The Tickets Ending With The […]

നിശ്ചലമായി ആരോഗ്യവകുപ്പ്; കോവിഡ് നേരിടുന്നതില്‍ സര്‍ക്കാരിന് കുറ്റകരമായ നിസംഗത; രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡിന്റെ ഒന്നും രണ്ടും തരംഗത്തെ നേരിടാൻ നടത്തിയ തയ്യാറെടുപ്പുകകൾ പോലും മൂന്നാം തരംഗത്തിൽ ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ആരോഗ്യവകുപ്പിനെ നിശ്ചലമാക്കി നിർത്തിക്കൊണ്ടുള്ള പ്രവർത്തനമാണ് നടക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർക്കോ, അഡീഷണൽ ഡയറക്ടർമാർക്കോ,ജില്ലാ മെഡിക്കൽ ഓഫീസർമാർക്കോ,താഴേ തലത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രമുൾപ്പെടെയുള്ളവർക്കോ ഒരു പങ്കുമില്ലാത്ത സംവിധാനങ്ങളാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം ആരോപിച്ചു. രണ്ടാഴ്ചക്കുള്ളിൽ രോഗം വ്യാപകമായി പകരുമെന്ന ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പല്ലാതെ ഇതിനെ നേരിടാനുള്ള ഒരു മാർഗനിർദേശവും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആളുകൾ കോവിഡ് കിറ്റ് വാങ്ങി സ്വയം ടെസ്റ്റ് […]

മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിച്ച് ബാങ്ക് ജീവനക്കാരൻ; കോട്ടയം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം:മദ്യലഹരിയില്‍ പോലീസുകാരെ ആക്രമിച്ച ബാങ്ക് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഇടുക്കി തോപ്രാംകുടി കുന്നുംചിറയില്‍ വീട്ടില്‍ അഭിജിത്ത് ആന്റണി യെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യലഹരിയില്‍ ഇയാള്‍ ബഹളമുണ്ടാക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ജീപ്പില്‍ കയറ്റുന്നതിനിടയില്‍ പോലീസുകാരെ ആക്രമിക്കുകയായിരുന്നു. പൊലീസിന്റെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിനും പൊതുനിരത്തില്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിനുമാണ് പ്രതിക്കെതിരേ കേസെടുത്തത്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 […]

വനിത പൊലീസ് ഉദ്യോഗസ്ഥക്കെതിരെ വധഭീഷണി മുഴക്കി രണ്ട് യുവാക്കൾ; ഇരുവരും പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ആലങ്ങാട്:വനിത പൊലീസ്​ ഉദ്യോഗസ്ഥക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം കരിയാറ്റില്‍ വീട്ടില്‍ ലിജോയ് (20), മാളികംപീടിക വടക്കേലന്‍ വീട്ടില്‍ നിഥിന്‍ ബാബു (20) എന്നിവരെയാണ് ആലുവ (ആലങ്ങാട്) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലങ്ങാട് ബിവറേജിന് സമീപം അടിപിടിയുണ്ടാക്കിയതിന് ഇവരെ രാത്രിയില്‍ പിടികൂടി സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴാണ് വധഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരുടെ പേരില്‍ വേറെയും കേസുകളുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു

കോട്ടയം ഷാൻ കൊലക്കേസ്; ജോമോനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി; കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള അഞ്ചുപേരും അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ഷാൻ കൊലക്കേസിൽ പിടിയിലായ ജോമോനുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള അഞ്ച്പേർ കൂടി അറസ്റ്റിൽ. മുഖ്യപ്രതിയായ ജോമോന് പുറമേ ഓട്ടോ ഡ്രൈവറായ എട്ടാംമൈല്‍ സ്വദേശി ബിനു, ഗുണ്ടാസംഘാംഗങ്ങളായ പുല്‍ച്ചാടി ലുതീഷ്, സുധീഷ്, കിരണ്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് 13 പേര്‍ കൂടി കസ്റ്റഡിയിലുണ്ട്. ഷാന്‍ ബാബുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഘത്തിന് സഹായം നല്‍കിയവരും ഇതിലുണ്ടെന്നാണ് വിവരം. ഇവരെയെല്ലാം വിശദമായി ചോദ്യംചെയ്തുവരികയാണ്. ഷാൻ ബാബുവിനെ തട്ടിക്കൊണ്ട് പോകാൻ ഉപയോ​ഗിച്ച ഓട്ടോറിക്ഷ ചൊവ്വാഴ്ച അയര്‍ക്കുന്നത്ത് നിന്ന് കണ്ടെത്തി. […]

ഒമിക്രോൺ ഭീഷണി ഉയരുന്നു; സംസ്ഥാനത്ത് 123 കോവിഡ് ക്ലസ്റ്ററുകൾ, അതിലേറെയും സ്കൂളുകള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവി‍ഡ് രോഗ്യവാപനമേഖലകള്‍ കൂടുന്നു.123 തീവ്രവ്യാപനകേന്ദ്രങ്ങള്‍ രൂപപ്പെട്ടു. ക്ലസ്റ്ററുകളില്‍ ഏറെയും സ്കൂളുകളാണ്. ഒമിക്രോണാണ് പടരുന്നത് എന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.എറണാകുളം ജില്ലയില്‍ മാത്രം 24 ക്ലസ്റ്ററുകള്‍ ഉണ്ട്. അതിനിടെ സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 4 പേര്‍ വിവിധ രാജ്യങ്ങളില്‍ […]

പ്രതിചാടിപ്പോകാതെ സുക്ഷിക്കണമെന്ന് വയര്‍ലസ് വഴി ഡിവൈഎസ്‌പിയുടെ സന്ദേശം; പറഞ്ഞുതീരും മുൻപേ പോക്സോ കേസ് പ്രതി ചാടിപ്പോയി; നാലു മണിക്കുറോളം പൊലീസ് ഉദ്യോ​ഗസ്ഥരെ മുൾമുനയിൽനിർത്തിയ പ്രതി ഒടുവിൽ പിടിയിൽ

സ്വന്തം ലേഖകൻ തിരുവല്ല: പ്രതിചാടിപ്പോകാതെ സുക്ഷിക്കണമെന്ന് വയര്‍ലസ് വഴി ഡിവൈഎസ്‌പി പറഞ്ഞതിന് തൊട്ടു പിന്നാലെ പോക്സോ കേസ് പ്രതി ചാടിപ്പോയി. പൊലീസുകാരെ നാലു മണിക്കുറോളം മുള്‍മുനയില്‍ നിര്‍ത്തിയ പ്രതി ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെ പിടിയിലായി. പുളിക്കീഴ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. പ്രതിചാടിപ്പോകാതെ സുക്ഷിക്കണമെന്ന് വയര്‍ലസ് വഴി ഡിവൈഎസ്‌പി പറഞ്ഞതിന് തൊട്ടു പിന്നാലെ പോക്സോ കേസ് പ്രതിയായ പൊടിയാടി സ്വദേശി സജു കുര്യനാ(20)ണ് വിലങ്ങഴിച്ചു മാറ്റി രക്ഷപ്പെട്ടത്. പതിനഞ്ചുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ. മൂന്നു ദിവസം മുന്‍പ് പതിനഞ്ചുകാരിയെ […]

സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു; കോവിഡ് സ്ഥിരീകരിച്ച ആരോ​ഗ്യപ്രവർത്തക മരിച്ചു

സ്വന്തം ലേഖകൻ വര്‍ക്കല: തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വണ്‍ നഴ്‌സും വര്‍ക്കല സ്വദേശിനിയുമായ സരിത(46)യാണ് മരിച്ചത്. കല്ലറ സി.എഫ്.എല്‍.ടി.സിയില്‍ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സരിതയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു എന്നാണ് സൂചന. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളാണോ മരണത്തിന് കാരണമായതെന്ന് പരിശോധിക്കുന്നുണ്ട്.