അജ്ഞാത വാഹനം ഇടിച്ച്‌ ബൈക്ക് പുഴയിലേക്ക് വീണു; രണ്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖിക കണ്ണൂര്‍: അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചെറുപുഴ പുതിയ പാലത്തിന് സമീപം ശനിയാഴ്ച അര്‍ധരാത്രിയാണ് അജ്ഞാതവാഹനം ഇടിച്ച്‌ ബൈക്ക് കാര്യങ്കോട് പുഴയിലേക്ക് വീണത്. ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ നിധിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബൈക്കിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനത്തിനായി അന്വേഷണം നടത്തി വരികയാണെന്ന് പൊലിസ് അറിയിച്ചു.

കോഴിക്കോട് കാർ മതിലിൽ ഇടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോഴിക്കോട് :പൊറ്റമലില്‍ നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച്‌ അപകടം.നാല് പേര്‍ക്ക് പരിക്കേറ്റു.പുലര്‍ച്ചെയോടെയായിരുന്നു അപകടം സംഭവിച്ചത്. എടക്കാട് സ്വദേശി സുമേഷ്, വെള്ളിപ്പറമ്പ് സ്വദേശികളായ അബിത്,നിഖില്‍,അഭിജിത്ത് എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.നാല് പേരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മതിലിനും കേടുപാടുകള്‍ ഉണ്ട്.

​ജില്ല​യി​ല്‍ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​കു​ന്ന ര​ണ്ടി​ല്‍ ഒ​രാ​ള്‍​ക്ക്​ കോ​വി​ഡ്; തിരക്കൊഴിഞ്ഞ് നഗരം

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം:ജി​ല്ല​യി​ല്‍ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​കു​ന്ന ര​ണ്ടി​ല്‍ ഒ​രാ​ള്‍​ക്ക്​ കോ​വി​ഡ്​ ബാ​ധ ക​ണ്ടെ​ത്തി​യ​​തോ​ടെ ത​ല​സ്ഥാ​ന ന​ഗ​രം തി​ര​ക്കൊ​ഴി​ഞ്ഞ അ​വ​സ്ഥ​യി​ല്‍. ശ​നി​യാ​ഴ്ച മി​ക്ക​റോ​ഡു​ക​ളും വി​ജ​ന​മാ​യി​രു​ന്നു.ഞാ​യ​റാ​ഴ്ച ഉ​ള്‍​പ്പെ​ടെ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്ന മ്യൂ​സി​യം വെ​ള്ള​യമ്പലം ഭാഗം, എം.​ജി റോ​ഡ്, പാ​ള​യം, കി​ഴ​ക്കേ​കോ​ട്ട എ​ന്നി​വ​ട​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളും കാ​ല്‍​ന​ട​യാ​ത്രി​ക​രും കു​റ​വാ​യി​രു​ന്നു. ര​ണ്ടാം ത​രം​ഗ​ത്തി​ലെ​ന്ന​പോ​ലെ ത​ല​ങ്ങും വി​ല​ങ്ങും ആം​ബു​ല​ന്‍​സു​ക​ള്‍ ചീ​റി​പ്പാ​യു​ന്ന​ത്​ കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ന്‍റെ രൂ​ക്ഷ​ത​യു​ടെ നേ​ര്‍​സാ​ക്ഷ്യ​മാ​യി. കെ.​എ​സ്.​ആ​ര്‍.​ടി.​സി-​സ്വ​കാ​ര്യ ബ​സു​ക​ള്‍ ശ​നി​യാ​ഴ്ച കു​റ​വാ​യി​രു​ന്നു. മി​ക്ക​വാ​റും വീ​ടു​ക​ളി​ല്‍ പ​നി​ബാ​ധി​ത​രാ​യി ഒ​രാ​ളെ​ങ്കി​ലു​മു​ണ്ട്. ഈ​യൊ​ര​വ​സ്ഥ​യി​ല്‍ മി​ക്ക​വ​രും പ​റു​ത്തി​റ​ങ്ങു​ന്നി​ല്ല.മാ​ര്‍​ക്ക​റ്റി​ലും വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ര​ണ്ടു​ദി​വ​സ​മാ​യി ക​ച്ച​വ​ടം കു​റ​വാ​ണ്​. ഞാ​യ​റാ​ഴ്ച ക​ടു​ത്ത നി​യ​ന്ത്ര​ണം […]

വീട് നിറയെ ഉഗ്രവിഷമുള്ള പാമ്പുകൾ; നാൽപ്പതുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ

സ്വന്തം ലേഖകൻ അമേരിക്ക: യുഎസ്സില്‍ വീട്ടിനുള്ളില്‍ നാല്‍പ്പതുകാരന്‍ മരിച്ച നിലയില്‍.ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഉഗ്രവിഷമുള്ള 125 ഓളം പാമ്പുകളെയാണ്. യുഎസ്സിലെ മെറിലാന്റിലുള്ള ചാള്‍സ് കൗണ്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.ബ്ലാക്ക് മാംബ, മൂര്‍ഖന്‍ അടക്കമുള്ള പാമ്പുകളെയാണ് വീട്ടിനുള്ളില്‍ നിന്നും കണ്ടെത്തിയത്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം തോന്നിയാണ് അയല്‍വാസി വീട്ടിലെത്തിയത്. ഈ സമയത്ത് തറയില്‍ ബോധരഹിതനായി ഇദ്ദേഹം കിടക്കുകയായിരുന്നു.തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. വീട്ടുടമയെ ഒരു ദിവസം മുഴുവന്‍ പുറത്തേക്ക് കാണാതായതോടെ സംശയം തോന്നിയാണ് അയല്‍വാസി വീട്ടിലെത്തിയത്. ഈ സമയത്ത് തറയില്‍ ബോധരഹിതനായി ഇദ്ദേഹം കിടക്കുകയായിരുന്നു. […]

‘എന്നെ കിരണ്‍ ഒരു തെറി വിളിച്ചാല്‍ ഞാനവനെ രണ്ട് തെറി വിളിക്കും; എന്നെ തൊട്ടാല്‍ ഞാന്‍ കിടന്ന് കൂവും; ചേച്ചിയല്ലേ പറഞ്ഞത് എന്നോട് ബോള്‍ഡാവാന്‍’: പ്രോസിക്യൂഷന് പാരയായി വിസ്മയയും സഹോദര ഭാര്യയുമായുള്ള സംഭാഷണം

സ്വന്തം ലേഖിക കൊല്ലം: വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ പ്രോസിക്യൂഷനെ പ്രതിരോധത്തിലാക്കി പ്രതിഭാഗം ഹാജരാക്കിയ ഫോണ്‍ കോള്‍ റെക്കോഡ്. വിസ്മയയും സഹോദരഭാര്യ ഡോ. രേവതിയുമായുള്ള ഫോണ്‍ സംഭാഷണമാണ് പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയത്. കിരണ്‍ വിസ്മയയെ തെറി വിളിച്ചിരുന്നെന്നും മര്‍ദ്ദിച്ചിരുന്നുമെന്നുമുള്ള വാദങ്ങള്‍ക്ക് കൗണ്ടറായാണ് പ്രതിഭാഗം ശബ്ദരേഖ കോടതിയില്‍ സമര്‍പ്പിച്ചത്. അതില്‍ കിരണിനെ താനും തിരിച്ച്‌ തെറി വിളിക്കാറുണ്ടെന്നും ഇപ്പോള്‍ കിരണ്‍ മര്‍ദ്ദിക്കാറില്ലെന്നുമാണ് വിസ്മയ രേവതിയോട് സംസാരിക്കുന്നത്. ഫോണ്‍ സംഭാഷണത്തില്‍ ഫോണിനെന്ത് പറ്റി എന്ന രേവതിയുടെ ചോദ്യത്തിന് ഫോണ്‍ കിരണ്‍ എറിഞ്ഞുപൊട്ടിച്ചു എന്ന് വിസ്മയ മറുപടി നല്‍കി. […]

ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിച്ചാലും ഇല്ലെങ്കിലും തെളിവാകും, നിസ്സഹകരിച്ചാല്‍ കോടതിയെ അറിയിക്കും; ഡി.ജി.പി. എസ്.ശ്രീജിത്ത്

സ്വന്തം ലേഖകൻ കൊച്ചി:അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ചോദ്യംചെയ്യൽ നാലുമണിക്കൂർ പിന്നിട്ടു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് അഞ്ച് പ്രതികളെയും വിശദമായി ചോദ്യംചെയ്യുന്നത്. ആദ്യഘട്ടത്തിൽ എല്ലാവരെയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യംചെയ്യുന്നത്. പിന്നീട് ഇവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്തേക്കും. അതേസമയം,ദിലീപിനെതിരായ കേസിൽ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് എ.ഡി.ജി.പി. എസ്.ശ്രീജിത്ത് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി തെളിവ് ശേഖരിക്കലാണ് പോലീസിന്റെ ജോലി. അതാണിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ചോദ്യംചെയ്യൽ കൃത്യമായി ചെയ്യും. കോടതിയെ സമീപിച്ചവരല്ലാതെ മറ്റുള്ളവരെ ചോദ്യംചെയ്യാൻ നിയമപരമായ തടസങ്ങളൊന്നുമില്ല.ചോദ്യംചെയ്യൽ നടക്കുമ്പോൾ പ്രതിയുടെ സഹകരണം മാത്രമല്ല തെളിവിലേക്ക് നയിക്കുക,നിസ്സഹകരണവും വേറൊരുരീതിയിൽ […]

കോവിഡ് ഇല്ലാത്തയാൾക്ക് കോവിഡ് ഉണ്ടെന്ന് സർട്ടിഫിക്കറ്റ് നൽകി കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ ലാബ്; ഡിഡിആർസിയിൽ പരിശോധിച്ചപ്പോൾ കോവിഡ് നെഗറ്റീവ്; തിരികെ ഡയനോവയിലെത്തിയ യുവാവിന് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് തിരുത്തി നെഗറ്റീവാക്കി നല്കി ഡയനോവാ ലാബ്; മനുഷ്യനെ കൊലയ്ക്ക് കൊടുക്കുന്ന ഈ ലാബുകളെ എങ്ങനെ വിശ്വസിക്കും?

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് ഇല്ലാത്തയാൾക്ക് കോവിഡ് ഉണ്ടെന്ന് സർട്ടിഫിക്കറ്റ് നൽകി കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തെ ഡയനോവ ലാബ്. പരിശോധനാഫലത്തിൽ സംശയം തോന്നിയ യുവാവ് ഡിഡിആർസി ലാബിൽ രക്തസാമ്പിളുകൾ പരിശോധിച്ചപ്പോൾ ഫലം നെ​ഗറ്റീവ്. എങ്ങനെ വിശ്വസിക്കും ഈ ലാബുകളെ? വിദേശത്തേക്ക് പോകുന്നതിനായി പതിനേഴാം തീയതി വൈകിട്ട് 7.27 നാണ് യുവാവ് സ്വാബ് സാമ്പിളുകൾ കോവിഡ് പരിശോധനയ്ക്കായി ഡയനോവ ലാബിൽ നല്കുന്നത്. തൊട്ടടുത്ത ദിവസം പതിനെട്ടാം തീയതി ഉച്ചക്ക് 12.11 ന് റിസൾട്ട് കിട്ടി. പരിശോധനാ ഫലം കോവിഡ് പോസിറ്റീവ്. എന്നാൽ തനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലന്നും […]

കോവിഡ് നിയന്ത്രണം; കോട്ടയം ജില്ലയിൽ വാഹന പരിശോധന കർശനമാക്കി പൊലീസ്; റോഡിലിറങ്ങിയത് നിരവധി വാഹനങ്ങൾ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടും റോഡിലെ വാഹനങ്ങളുടെ എണ്ണത്തിൽ കുറവൊന്നുമില്ല. പൊലീസ് വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആവശ്യമായ രേഖകളും സത്യവാങ്മൂലവും കൈവശമുള്ളവർക്ക് മാത്രമാണ് യാത്രാനുമതി നൽകുന്നത്. അനാവശ്യമായി യാത്ര ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഞായാറാഴ്ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ റോഡിലെ ഗതാഗതക്കുരുക്കിനും വാഹനങ്ങളുടെ എണ്ണത്തിലും കുറവൊന്നുമില്ല. ശനിയാഴ്ച്ച ജില്ലയിൽ 3053 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ശക്തമായ നിയന്ത്രണങ്ങളാണ് എർപ്പെടുത്തിയിരിക്കുന്നത്.

പിതാവ് പതിനാലുകാരിയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിച്ചു; മനോവിഷമത്തിൽ 25 കാരനായ മകൻ തൂങ്ങി മരിച്ചു; സംഭവം കോട്ടയം പാമ്പാടിയിൽ

സ്വന്തം ലേഖിക പാമ്പാടി: സ്കൂളിലേക്ക് പോയ പതിനാലുകാരിയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിലായ മനോവിഷമത്തിൽ 25 കാരൻ തൂങ്ങി മരിച്ചു. വെള്ളൂർ കാരയ്ക്കാമറ്റംപറമ്പിൽ ഓമനക്കുട്ടൻ്റെ മകൻ അഖിലാണ് തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസമാണ് സ്കൂളിലേക്കു നടന്നു പോകുന്ന ഇടവഴിയിൽ വച്ച് പെൺകുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ ഓമനക്കുട്ടൻ അറസ്റ്റിലായത്. പീഡനത്തിനിരയായ പെൺകുട്ടി വിവരം പറഞ്ഞതനുസരിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകി. സിഐ യു. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഇപ്പോൾ […]

മണ്ണുകടത്ത് വ്യാപകമെങ്കിലും എസ്‌ഐ നേരിട്ട് പരിശോധനയ്ക്കിറങ്ങിയാല്‍ മണ്ണുമാഫിയയുടെ പൊടിപോലും കാണില്ല; അപ്രതീക്ഷിതമായി മുൻപിൽ കുടുങ്ങിയ ലോറി കൈയോടെ പൊക്കി എസ് ഐ; പിടികൂടിയ ലോറി ഡ്രൈവറുടെ ഫോണിലേക്ക് നിര്‍ത്താതെ പൊലീസുകാരുടെ ഫോൺ കോളുകൾ വന്നതോടെ എസ് ഐക്ക് സംഗതി പിടികിട്ടി; മണ്ണുകടത്തുകാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് കൂട്ട സസ്പെന്‍ഷൻ

സ്വന്തം ലേഖിക തൃശൂര്‍: കുന്നംകുളത്ത് മണ്ണു കടത്തുകാര്‍ക്ക് എസ്‌ഐയുടെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ജോയ് തോമസ്, ഗോകുലന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ റഷീദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിബിന്‍, ഷെജീര്‍, ഹരികൃഷ്ണന്‍, എരുമപ്പെട്ടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നാരായണന്‍ എന്നിവരാണ് സസ്പെന്‍ഷനിലായത്. മണ്ണു കടത്ത് വ്യാപകമാണെങ്കിലും എസ്‌ഐ നേരിട്ട് പരിശോധനയ്ക്കിറങ്ങിയാല്‍ പലപ്പോഴും ഇവരെ പിടികൂടാൻ സാധിക്കാറില്ല. കഴിഞ്ഞ ദിവസം എസ്‌ഐയുടെ മുൻപില്‍ മണ്ണു ലോറി പെട്ടു. പാസില്ലാതെ മണ്ണ് കടത്തിയ ലോറി കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ഫോണ്‍ […]