അടുക്കള മാത്രമല്ല മലയാളിയുടെ പോക്കറ്റും കാലിയാകും; കുറച്ചു നാളത്തേക്ക് തക്കാളിയും ഉള്ളിയുമൊക്കെ അങ്ങ് മറന്നേക്കാം; സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തീ വില

സ്വന്തം ലേഖിക കൊ​​ച്ചി: സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തീ വില. കനത്ത മഴ നാശം വിതച്ചതോടെയാണ്‌ പച്ചക്കറി വില ഉയരുന്നത്. വിപണിയില്‍ തക്കാളിയ്ക്ക് തിങ്കളാഴ്ച മൊത്തവില 58 രൂപ മുതല്‍ 60 വരെ ആയി. എ​​റ​​ണാ​​കു​​ളം മാ​​ര്‍​​ക്ക​​റ്റി​​ല്‍ തി​​ങ്ക​​ളാ​​ഴ്​​​ച സ​​വാ​​ള​​യു​​ടെ മൊ​​ത്ത വി​​ല 35 രൂ​​പ ആയി. ചെ​​റു​​കി​​ട മേ​​ഖ​​ല​​യി​​ല്‍ വി​​റ്റ​​ത്​ 40 രൂ​​പ​​ക്ക്. ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്​ മൊ​​ത്ത​​വി​​ല 25 രൂ​​പ​​യി​​ല്‍​​ നി​​ന്ന്​​ 30 രൂ​​പ​​യി​​ല്‍ എ​​ത്തി. ചെ​​റു​​കി​​ട മേ​​ഖ​​ല​​യി​​ല്‍ ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്​ വി​​ല്‍​​ക്കു​​ന്ന​​ത്​ 40 രൂ​​പ​​ക്ക്. ര​​ണ്ടാ​​ഴ്​​​ച മു​​മ്ബ്​ ഒ​​രു ചാ​​ക്ക്​ ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്​​ 1200 രൂ​​പ​​ക്ക്​ വി​​റ്റി​​രു​​ന്ന​​ത്​ […]

സംസ്ഥാനത്ത് മണ്ണ് വിതറിയ മത്സ്യ വിൽപ്പന: കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ; 1800 425 1125 ടോൾ ഫ്രീ നമ്പറിൽ പരാതികൾ അറിയിക്കാം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും മണ്ണ് വിതറിയ മത്സ്യവിൽപ്പന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ. ഇത് മത്സ്യം കേടാകാനിടയാകുകയും ഇത് കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഭക്ഷ്യ സുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കുവാൻ ശുദ്ധമായ ഐസ് 1:1 അനുപാതത്തിൽ ഉപയോഗിക്കേണ്ടതാണ്. യാതൊരു കാരണവശാലും മറ്റ് രാസപദാർത്ഥങ്ങൾ ഇതിനായി ഉപയോഗിക്കാൻ പാടില്ല. മത്സ്യവല്പന നടത്തുന്നവർ ഭക്ഷ്യ സുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ നിർബന്ധമായും എടുക്കണം. സുരക്ഷിതവും ഗുണമേൻമയുള്ളതുമായ മത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾക്ക് ടോൾ […]

വവ്വാൽ തട്ടി കടന്നൽക്കൂട് ഇളകി; മരണ വീട്ടിലെത്തിയ 20 പേർക്കു കടന്നലുകളുടെ കുത്തേറ്റു; നാല് വളർത്തു പ്രാവുകൾ ചത്തു

സ്വന്തം ലേഖിക തൃശൂർ: മരണ വീട്ടിലേക്കു വന്ന 20 പേർക്കു കടന്നലുകളുടെ കുത്തേറ്റു. പുത്തൻപീടികയ്ക്ക് സമീപം ഗവൺമെൻ്റ് ആയുർവേദ ആശുപത്രി റോഡിൽ ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. യതീന്ദ്രദാസിന്റെ പറമ്പിലെ പ്ലാവിൻ കൊമ്പിലെ വലിയ കടന്നൽക്കൂട് വവ്വാൽ തട്ടിയതിനെ തുടർന്നാണ് ഇളകിയതെന്നു പറയുന്നു. അരിമ്പൂർ പല്ലൻ മേരിക്ക് അന്ത്യോപചാരം അർപ്പിക്കാനാത്തെിയവർക്കാണു കടന്നൽ കുത്തേറ്റത്. കടന്നലുകളുടെ ആക്രമണത്തിൽ നാല് വളർത്തു പ്രാവുകൾ ചത്തു. ഒരു ആടിനും കുത്തേറ്റു. ദേഹമാസകലം കടന്നലുകളുടെ കുത്തേറ്റതിനെത്തുടർന്നു കുളത്തിൽ ചാടി രക്ഷപ്പെട്ട പുത്തൻപീടിക കുരുതുകുളങ്ങര ചാക്കോയെ (56) പാദുവ ആശുപത്രിയിലും പിന്നീട് […]

കോട്ടയം‌ ബ്രഹ്മമംഗലത്ത് കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; രണ്ടുപേര്‍ മരിച്ചു; രണ്ടുപേര്‍ ​ഗുരുതരാവസ്ഥയില്‍

സ്വന്തം ലേഖിക കോട്ടയം‌: ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാലായില്‍ സുകുമാരന്റെ ഭാര്യ സീന(54) മകള്‍ സൂര്യ (27) എന്നിവര്‍ മരിച്ചു. സുകുമാരനും ഇളയമകള്‍ സുവര്‍ണ്ണയും അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ആസിഡ് കുടിച്ച്‌ ​അവശനിലയിലായ ഇവരെ അയല്‍വാസികള്‍ മുട്ടുറിചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ​ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുകുമാരന്റെ ഇളയമകള്‍ സുവര്‍ണയ്ക്ക് ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ചികില്‍സയില്‍ പ്രശ്ന പരിഹാരവും കണ്ടിരുന്നു. […]

യാ​ര്‍​ഡു​ക​ളി​ല്‍ ന​വീ​ക​ര​ണം; സംസ്ഥാനത്ത് 17 മുതല്‍ 19 വരെ ട്രെയിന്‍ നിയ​​ന്ത്രണം

സ്വന്തം ലേഖിക തി​രു​വ​ന​ന്ത​പു​രം: പൂ​ങ്കു​ന്നം, തൃ​ശൂ​ര്‍ യാ​ര്‍​ഡു​ക​ളി​ല്‍ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ സംസ്ഥാനത്ത് 17 മുതല്‍ 19 വരെ ട്രെയിന്‍ നിയ​​ന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മൂ​ന്ന്​ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. ആ​റ്​ ട്രെ​യി​നു​ക​ള്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. മൂ​ന്ന്​ ട്രെ​യി​നു​ക​ള്‍ വൈ​കും. റ​ദ്ദാ​ക്കു​ന്ന​വ: 06449 എ​റ​ണാ​കു​ളം -ആ​ല​പ്പു​ഴ (ന​വം​ബ​ര്‍ 18) 06452 ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം (18) 06017 ഷൊ​ര്‍​ണൂ​ര്‍-​എ​റ​ണാ​കു​ളം മെ​മു (18) ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ന്ന​വ ഗു​രു​വാ​യൂ​ര്‍-​തി​രു​ന​ന്ത​പു​രം ഇ​ന്‍​റ​ര്‍​സി​റ്റി (06341 ) 17നും 18 ​നും തൃ​ശൂ​രി​ല്‍ ​നി​ന്ന്​ തു​ട​ങ്ങും. പു​ന​ലൂ​ര്‍ -ഗു​രു​വാ​യൂ​ര്‍ (06327) 16നും 17 ​നും തൃ​​​ശൂ​രി​ല്‍ […]

ദാമ്പത്യ ജീവിതം തുടങ്ങി ഒരു മാസമായില്ല കണ്‍മുന്നില്‍ ഭര്‍ത്താവ് മരണക്കയത്തിലേക്ക് ആഴ്ന്നു പോകുന്നത് നേരിട്ട് കണ്ടതിൻ്റെ ഞെട്ടലില്‍ ആല്‍ഫിയ; ഭര്‍ത്താവിനോടൊപ്പം കൂടെപിറപ്പിനെയും നഷ്ടമായി; അലമുറയിട്ട് കരയുന്ന ആല്‍ഫിയയെ ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും നാട്ടുകാരും; സന്തോഷയാത്ര ദുരിതയാത്രയായത് ഒരു നിമിഷം കൊണ്ട്

സ്വന്തം ലേഖിക തിരുവനന്തപുരം: അലമുറയിട്ട് കരയുന്ന ആല്‍ഫിയയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ കുഴയുകയാണ് ബന്ധുക്കള്‍. ദാമ്പത്യ ജീവിതം തുടങ്ങി ഒരു മാസം തികയുന്നതിന് മുൻപേ ഭർത്താവിനെയും കൂടപ്പിറപ്പിനെയും നഷ്ടമായ ഞെട്ടലിലാണ് ആൽഫിയ. പൂജപ്പുര വീടിനു മുന്നില്‍ നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഉയര്‍ന്നുപൊങ്ങിയ ഗദ്ഗദങ്ങളിലും വാക്കുകളിലും ഇരുവരുടെയും പേരായിരുന്നു. ഇവരുടെ വേര്‍പാട് ആ നാടിനാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 18നായിരുന്നു ആല്‍ഫിയയും അന്‍സിലും തമ്മിലുള്ള വിവാഹം. സന്തോഷ നാളുകള്‍ വന്നുചേര്‍ന്നപ്പോഴാണ് ആല്‍ഫിയയുടെ കുടുംബം ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ഭര്‍ത്താവിനെയും കൂട്ടി രണ്ടു വാഹനത്തിലായാണ് ഇവര്‍ യാത്ര […]

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ‘ഒളിച്ചോട്ടം’ഗെയിം കളിക്കാനല്ല; സഹപാഠികള്‍ നാടുവിട്ടത് പ്രണയം വീട്ടുകാര്‍ എതിര്‍ത്തപ്പോൾ; പിടിയിലാകുമ്പോള്‍ കുട്ടികളുടെ കൈവശം ഉണ്ടായിരുന്നത് 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും

സ്വന്തം ലേഖിക പാലക്കാട്: ആലത്തൂരിലെ ഇരട്ട സഹോദരിമാരടക്കം സഹപാഠികളായ നാല് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാലെന്ന് ആര്‍പിഎഫ്. തങ്ങള്‍ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നുമാണ് കുട്ടികള്‍ കോയമ്ബത്തൂര്‍ ആര്‍പിഎഫിനോട് വെളിപ്പെടുത്തിയത്. കുട്ടികള്‍ നാടുവിട്ട് പോയത് ഗെയിം കളിക്കാനാണെന്നായിരുന്നു കേരളാ പൊലീസ് നേരത്തെ വിശദീകരിച്ചത്. ഫ്രീ ഫയര്‍ മൊബൈല്‍ ഗെയിം നാല് പേരെയും സ്വാധീനിച്ചിരുന്നുവെന്നും നാല് പേരും ഗെയിമില്‍ ഒരു സ്ക്വാഡ് ആയിരുന്നുവെന്നുമാണ് സഹപാഠികളെ ചോദ്യം ചെയ്ത ശേഷം പൊലീസിന്റെ നിഗമനം. ഫ്രീ ഫയര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് […]

തിരുവാർപ്പിന് നൊമ്പരമായി സജാദിൻ്റെ ദാരുണ മരണം; ട്യൂഷന് പോയപ്പോൾ പാലത്തിൽ നിന്ന് വീണ് മരിച്ച രണ്ടാം ക്ലാസുകാരൻ്റെ സംസ്കാരം ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം: തിരുവാർപ്പിൽ ഏഴ് വയസുകാരൻ തോട്ടിൽ വീണു മരിച്ചു. വീട്ടിൽ നിന്നും ട്യൂഷൻ പഠിക്കാൻ പോയ ഏഴ് വയസ്സുകാരനാണ് പാലത്തിൽ നിന്ന് തോട്ടിൽ വീണു മരിച്ചത് സജാദ് ഇട്ടിരുന്ന ചെരിപ്പ് പാലത്തിൽ നിന്നും താഴെ വീണിരുന്നു. ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ സജാദ് കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. തിരുവാർപ്പ് മുസ്ലീം പള്ളി ഭാഗത്ത് മാലേച്ചിറയിൽ വീട്ടിൽ സുധീറിന്റെയും ഭീമയുടെയും മകനാണ് സജാദ്. ഇന്നലെ അഞ്ചരയോടെയായിരുന്നു സംഭവം. കുട്ടി വെള്ളത്തിൽ വീഴുന്നത് കണ്ട് ആളുകൾ നിലവിളിച്ച് ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. കോട്ടയത്തു നിന്നും അഗ്നിരക്ഷാ […]

വാടക കുടിശ്ശിക ചോദിച്ചതിന് വ്യാജ പീഡന പരാതി നൽകി വനിതാ എസ് ഐ ; പരാതി കെട്ടിചമച്ചതെന്ന് കണ്ടെത്തിയതോടെ എസ്.ഐക്കെതിരെ വകുപ്പ് തല അന്വേഷണം

സ്വന്തം ലേഖിക കോഴിക്കോട്: വാടകക്കുടിശിക ചോദിച്ചതിന് വീട്ടുടമയ്ക്കെതിരെ വ്യാജ പീഡന പരാതി നല്‍കിയ വനിതാ എസ്‌ഐക്കെതിരെ പൊലീസ് വകുപ്പ് തല അന്വേഷണം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫീസിലെ വനിതാ എസ്‌ഐ സുഗുണവല്ലിക്കെതിരെയാണ് അന്വേഷണം. സുഗുണവല്ലി കഴിഞ്ഞ നാലു മാസമായി വാടക നല്‍കുന്നില്ലെന്ന് കാണിച്ച്‌ പന്നിയങ്കരയില്‍ നിന്നുളള കുടുംബമാണ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്താനായി സിഐ വിളിപ്പിച്ചെങ്കിലും എസ്‌ഐ സുഗുണവല്ലി ആദ്യം ഹാജരായില്ല. നാലു ദിവസത്തിന് ശേഷം പന്നിയങ്കര സ്റ്റേഷനില്‍ എത്തിയ സുഗുണവല്ലി വീട്ടുടമയുടെ മകളുടെ ഭര്‍ത്താവ് തന്‍റെ […]

ആവശ്യങ്ങളെല്ലാം അംഗീകരിച്ചു; ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും സര്‍വകലാശാല ഉറപ്പു നല്‍കി; എംജി സര്‍വകലാശാലയിലെ സമരം ഗവേഷക വിദ്യാര്‍ത്ഥി ദീപ അവസാനിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: എംജി സര്‍വകലാശാലയിലെ സമരം ഗവേഷക വിദ്യാര്‍ത്ഥി ദീപ പി മോഹന്‍ അവസാനിപ്പിച്ചു. നാനോ സയന്‍സ് മേധാവി നന്ദകുമാര്‍ കളരിക്കലിനെ മാറ്റണമെന്നതടക്കം മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതോടെ 11 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതായി ദീപ അറിയിച്ചു. തന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുവെന്നും ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും സര്‍വകലാശാല ഉറപ്പു നല്‍കിയതായും ദീപ അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് സമരക്കാര്‍ക്ക് കൈമാറി. നാനോ സയന്‍സ് മേധാവി ഡോ. നന്ദകുമാര്‍ കളരിക്കലിനെ ഫിസിക്സ് വിഭാഗത്തിലേക്കാണ് മാറ്റിയത്. ദീപയുടെ ഗവേഷണത്തിന് മുമ്ബ് […]