കെ റെയിൽ സ്ഥലമേറ്റെടുപ്പ്: ദേഹത്ത് പെട്രോളൊഴിച്ച് കുടുംബത്തിന്റെ പ്രതിഷേധം

സ്വന്തം ലേഖകൻ കൊല്ലം: സിൽവർ ലൈൻ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധം. കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവും ദേഹത്ത് പെട്രോഴിച്ച് കൈയിൽ ലൈറ്ററുമായിട്ടായിരുന്നു പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കെ റെയിലിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് കല്ലിടൽ നടക്കുന്നുണ്ടായിരുന്നു. ജയകുമാറിന്റെ വീട് പൂർണമായും പോകുന്ന തരത്തിലാണ് കല്ലിട്ടിരിക്കുന്നത്. വായ്പയെടുത്ത് നിർമ്മിച്ച വീടാണെന്നും പെൻഷൻ പോലും മുടങ്ങുന്ന അവസ്ഥയിലാണ് താനെന്നും അദ്ദേഹം അധികൃതരോട് പറഞ്ഞിട്ടും കല്ലിടാൻ ഒരുങ്ങിയപ്പോഴായിരുന്നു ദേഹത്ത് പെട്രോളൊഴിച്ചത്. സർവേ നടപടികൾ നിറുത്തി വയ്‌ക്കാമെന്ന ഉറപ്പ് പൊലീസും […]

നായ്ക്കളിൽ ‘കനൈൻ ഡിസ്റ്റംബർ’ രോഗം പടർന്നു പിടിക്കുന്നു; സംസ്ഥാനത്ത് ഇതിനോടകം ചത്തൊടുങ്ങിയത് നൂറുകണക്കിന് നായകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നായ്ക്കളെ മരണത്തിലേക്ക് നയിക്കുന്ന ‘കനൈൻ ഡിസ്റ്റംബർ’ എന്ന രോഗം സംസ്ഥാനത്ത് പടർന്നു പിടിക്കുന്നു. തൃശ്ശൂരിലും ഇപ്പോൾ ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുള്ള ഒരു നായയ്ക്കാണ് കഴിഞ്ഞദിവസം വൈറസ് ബാധ കണ്ടെത്തിയത്. ഈ നായയെ ചികിത്സയ്ക്ക് കോർപ്പറേഷന്റെ എ.ബി.സി. സെന്ററിലേക്ക് മാറ്റി. ഈ രോഗം ബാധിച്ച് കണ്ണൂരും പാലക്കാടും തെരുവുകളിൽ ചത്തൊടുങ്ങിയത് നൂറുകണക്കിന് നായ്ക്കളാണ്. നായ്ക്കളിൽനിന്ന് നായ്ക്കളിലേക്ക് പകരുന്ന ‘കനൈൻ ഡിസ്റ്റംബർ’ എന്ന രോഗമാണ് ഇവയുടെ മരണകാരണമായത്. പനി, വയറിളക്കം, വിശപ്പില്ലായ്മ, കണ്ണിൽനിന്നും മൂക്കിൽനിന്നും സ്രവം […]

സാങ്കേതിക സർവകലാശാല ആസ്ഥാനത്തിന് വേണ്ടി സർക്കാർ ഭൂമി ഏറ്റെടുത്തു; സ്വന്തം ഭൂമി ക്രയവിക്രയം ചെയ്യാനാകാതെ കടം കയറി; ചെറുകിട വ്യവസായി ജീവനൊടുക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കടബാധ്യതയെ തുടർന്ന് ചെറുകിട വ്യവസായി ജീവനൊടുക്കി. ചെല്ലമംഗലം നെടുംകുഴി വിളപ്പിൽ ശാല സ്വദേശിനി രാജി ശിവൻ (47) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയിലാണ് രാജി സ്വന്തം ഹോളോബ്രിക്‌സ് കമ്പനിയിൽ തൂങ്ങി മരിച്ചത്. രാവിലെ അഞ്ചരയോടെയാണ് ഭർത്താവ് ശിവൻ മൃതദേഹം കണ്ടെത്തിയത്. വിളപ്പിൽശാലയിൽ സാങ്കേതിക സർവകലാശാല ആസ്ഥാനത്തിന് വേണ്ടി സർക്കാർ ഭൂമി ഏറ്റെടുത്തിരുന്നു. അതിൽ രാജിയുടെ ഭൂമിയും ഉൾപ്പെട്ടിരുന്നു. കല്ലുമല എന്ന പേരിൽ ഹോളോബ്രിക്‌സ് ആൻഡ് ടൈൽസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു രാജി. ഇവരുടെ 74 സെന്റ് ഭൂമിയിൽ 24 […]

വേഗം കുറയുമ്പോൾ ഇലക്‌ട്രോണിക് ഷോക്ക് നൽകുകയും കൈമുട്ട് കൊണ്ട് കഴുത്തിനിടിക്കുന്നതും പതിവ്; ദേശീയ പാതയിൽ മത്സരയോട്ട പരിശീനത്തിനിടെ കുതിരയോട് കൊടും ക്രൂരത

സ്വന്തം ലേഖകൻ പാലക്കാട്: മത്സരയോട്ടത്തിന് മുന്നോടിയായി സംഘടിപ്പിച്ച കാളവണ്ടി, കുതിര വണ്ടി പരിശീലനത്തിനിടെ കുതിരയുടെ വേഗം കൂട്ടാൻ ഇടവേളകളിൽ ഇലക്‌ട്രിക് ഷോക്ക് നൽകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാലക്കാട് ദേശീയ പാതയിൽ ആലത്തൂരിനും കണ്ണന്നൂരിനുമിടയിലാണ് പരിശീലനയോട്ടം സംഘടിപ്പിച്ചത്. പുതുവത്സരത്തോടനുബന്ധിച്ച്‌ തമിഴ്‌നാട്ടിൽ നടക്കുന്ന മത്സരയോട്ടത്തിന് മുന്നോടിയായാണ് ദേശീയ പാതയിൽ പരിശീലനം സംഘടിപ്പിച്ചതെന്നാണ് സൂചന. കുതിരയുടെ വേഗം കുറയുമ്പോൾ വണ്ടിക്കാരൻ കൈയ്യിലുള്ള ഇലക്‌ട്രോണിക് ഷോക്ക് അതിന്റെ ദേഹത്തേക്ക് മുട്ടിക്കും. ഇതോടെ കുതിര കഴിയുന്നത്ര വേഗത്തിൽ ഓടുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വണ്ടിയും വലിച്ചോടുന്ന കാളക്ക് അകമ്പടിയായി നിരവധി പേരാണ് […]

പി​ണ​റാ​യി സ​ർ​ക്കാ​റിന്റെ കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ന​ട​ന്ന​ത് 47 രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ; ഏ​റ്റ​വു​മ​ധി​കം കൊ​ല​പാ​ത​കം ന​ട​ന്ന​ത് ക​ണ്ണൂ​രി​ൽ; ഈ ​വ​ർ​ഷം മാ​ത്രം നാ​ടി​നെ ന​ടു​ക്കി അ​ര​ങ്ങേ​റി​യ​ത് എ​ട്ടു കൊ​ല​പാ​ത​ക​ങ്ങൾ

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി സ​ർ​ക്കാ​റിന്റെ കാ​ല​ത്ത് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ന​ട​ന്ന​ത് 47 രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ. ഈ ​വ​ർ​ഷം മാ​ത്രം എ​ട്ടു രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് നാ​ടി​നെ ന​ടു​ക്കി അ​ര​ങ്ങേ​റി​യ​തെ​ന്ന് സം​സ്ഥാ​ന ക്രൈം ​റെ​ക്കോ​ഡ്സ്​ ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2016 മേ​യ് 25 മു​ത​ൽ 2021 ഡി​സം​ബ​ർ 19 വ​രെ 19 ആ​ർ.​എ​സ്.​എ​സ് /ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും 12 സി.​പി.​എം/​ഡി.​വൈ.​എ​ഫ്.​ഐ​ക്കാ​രും കൊ​ല്ല​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ്/ യൂ​ത്ത് കോ​ൺ​ഗ്ര​സ്-​നാ​ല്, മു​സ്​​ലിം ലീ​ഗ്/​യൂ​ത്ത് ലീ​ഗ്- ആ​റ്, എ​സ്.​ഡി.​പി.​ഐ- ര​ണ്ട്, ഐ.​എ​ൻ.​ടി.​യു.​സി-​ഒ​ന്ന്, ഐ.​എ​ൻ.​എ​ൽ- ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് മ​ര​ണ​പ​ട്ടി​ക. എ​റ​ണാ​കു​ള​ത്ത് കാ​മ്പ​സ് ഫ്ര​ണ്ടു​കാ​ർ കൊ​ല​പ്പെ​ടു​ത്തി​യ […]

മൂന്നു ദിവസം മുൻപ് മാന്നാനത്ത് നിന്ന് കാണാതായ യുവാവിനെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ കോട്ടയം: മൂന്നു ദിവസം മുൻപ് മാന്നാനത്തെ വീട്ടിൽ നിന്നും കാണാതായ യുവാവിനെ കാണാതായ യുവാവിനെ മീനച്ചലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിരമ്പുഴ മാന്നാനം ചാത്തുണ്ണി പാറ ഭാഗം , അഞ്ചലിൽ വീട്ടിൽ പ്രകാശൻ കെ ആർ ( 43 )നെയാണ് ആർപ്പൂക്കര അമ്പലത്തിലെ ആറാട്ടുകടവിൽ തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. പ്രകാശനെ കാണുന്നില്ല എന്ന് കാട്ടി വീട്ടുകാർ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസ് നിലനിൽക്കുകയാണ് പ്രകാശനെ മരിച്ച നിലയിൽ ഇന്ന് രാവിലെ […]

ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നത് ഭാര്യയുടെ കാമുകൻ, കുഴിച്ചുമൂടാൻ സഹായിച്ചത് രേഷ്മ ; തൃശൂരിലെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ തൃശൂർ: പെരിഞ്ചേരിയിൽ ബംഗാളുകാരനായ മൻസൂർ മാലിക്കിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകൻ. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ രേഷ്മ ബീവിയുടെ കാമുകൻ ബീരു (28) ആണ് മൻസൂർ മാലിക്കിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഭർത്താവിനെ കൊലപ്പെടുത്താൻ ബീരുവിനെ രേഷ്മ സഹായിച്ചു. മൃതദേഹം ഒരു ദിവസം ഒളിപ്പിച്ച ശേഷമാണ് കുഴിച്ചുമൂടിയതെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരെയും കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശൂർ പെരിഞ്ചേരിയിലാണ് സംഭവം. മറ്റൊരാളുടെ സഹായത്തോടെ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു എന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ രേഷ്മയെ വിശദമായി […]

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം; സംസ്ഥാനത്ത് മൂന്ന് ദിവസം പൊലീസിന്റെ കർശന പരിശോധന

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസത്തേക്ക് പോലീസിന്റെ ജാഗ്രത നിർദേശം. അവധിയിലുളള പോലീസുകാർ ഉടൻ ജോലിയിൽ പ്രവേശിക്കണം. മൂന്ന് ദിവസം മൈക്ക് അനൗൺസ്മെന്റുകളോ പ്രകടനങ്ങളോ പാടില്ലെന്നും ഡിജിപിയുടെ നിർദേശം. പ്രശ്‌ന സാധ്യതാ മേഖലകളിൽ സുരക്ഷ ശക്‌തമാക്കാൻ സംസ്‌ഥാനത്താകെ രാത്രിയും പകലും വാഹനപരിശോധന കർശനമാക്കും. വാഹനങ്ങളിൽ ആയുധങ്ങൾ കടത്തുണ്ടോയെന്ന് പരിശോധിക്കും. സ്‌ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചു നിരീക്ഷണം നടത്തുമെന്ന് ഡിജിപി അറിയിച്ചു. മൂന്നു ദിവസത്തേക്ക് മതിയായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ പൊലീസുകാർക്ക് അവധി നൽകുകയുള്ളൂ എന്നും പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും സംസ്ഥാനത്ത് എല്ലായിടത്തും വാഹനങ്ങൾ പരിശോധിക്കണമെന്നും സർക്കുലറിൽ […]

സർവീസ് മുടക്കരുത്; കെഎസ്ആർടിസിയി​​ലെ ശ​​മ്പ​​ള വി​​ത​​ര​​ണം ഇന്ന് ആ​​രം​​ഭി​​ക്കും

സ്വന്തം ലേഖകൻ തി​​രു​​വ​​ന​​ന്ത​​പു​​രം: കെഎസ്ആർടിസിയി​​ലെ ശ​​മ്പ​​ള വി​​ത​​ര​​ണം ഇന്ന് ആ​​രം​​ഭി​​ക്കു​​മെ​​ന്ന് സിഎംഡി ബി​​ജു പ്ര​​ഭാ​​ക​​ർ. ജീവനക്കാർ ജോലി ബഹിഷ്കരിച്ച് സർവീസ് മുടക്കരുതെന്നും നിലവിൽ ഡ്യൂട്ടി ബഹിഷ്കരിക്കുന്ന സംഘടനകൾ അതിൽനിന്ന് പിന്മാറി സർവീസ് നടത്തണമെന്നും സിഎംഡി അഭ്യർഥിച്ചു. ക്രി​​സ്മ​​സ് അ​​വ​​ധി ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ പ​​രി​​​ഗ​​ണി​​ച്ച് തി​​ങ്ക​​ളാ​​ഴ്ച വ​​ള​​രെ​​യ​​ധി​​കം യാ​​ത്ര​​ക്കാ​​ർ കെഎ​​സ്ആ​​ർടിസി​​യെ ആ​​ശ്ര​​യി​​ക്കു​​ന്ന​​തി​​നാ​​ൽ ഇന്ന് ഡ്യൂ​​ട്ടി ബ​​ഹി​​ഷ്ക​​ര​​ണം ന​​ട​​ത്തി​​യാ​​ൽ സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി കൂ​​ടു​​ത​​ൽ രൂ​​ക്ഷ​​മാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. വെ​​ള്ളി​​യാ​​ഴ്ച മു​​ത​​ൽ മൂ​​ന്ന് ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ജീ​​വ​​ന​​ക്കാ​​രു​​ടെ ബ​​ഹി​​ഷ്ക​​ര​​ണം കാ​​ര​​ണം പ്ര​​തി​​ദി​​ന വ​​രു​​മാ​​ന​​ത്തി​​ൽ ഏ​​ക​​ദേ​​ശം മൂ​​ന്ന​​ര​​ക്കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്​​​ട​​മാ​​ണു​​ണ്ടാ​​യ​​ത്​. 60 കോടി […]

സ്‌കൂൾ തുറന്ന്‌ ആദ്യ 31 അധ്യയന ദിവസങ്ങൾക്കിടെ കോവിഡ്‌ ബാധിച്ചത് 1535 വിദ്യാർഥികൾക്ക്; ഒരു ദിവസം ശരാശരി 51 കുട്ടികൾക്കും 22 അധ്യാപകർക്കും കോവിഡ്‌ ബാധിച്ചെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ

സ്വന്തം ലേഖകൻ കോട്ടയം: ആശങ്കൾ പരത്തി വിദ്യാർത്ഥികൾക്കിടയിൽ കോവിഡ്‌ ബാധ വർധിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കു പ്രകാരം സ്‌കൂൾ തുറന്ന്‌ ആദ്യ 31 അധ്യയന ദിവസങ്ങൾക്കിടെ കോവിഡ്‌ ബാധിച്ചത് 1535 വിദ്യാർഥികൾക്കാണ്. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളിൽ രേഖപ്പെടുത്തിയ കണക്കാണിത്‌. ഇവർക്കൊപ്പം 770 അധ്യാപകർക്കും കോവിഡ്‌ സ്‌ഥിരീകരിച്ചു. രോഗം ബാധിച്ച അധ്യാപകരിൽ ഭൂരിഭാഗവും രണ്ടു ഡോസ്‌ വാക്‌സിൻ സ്വീകരിച്ചിരുന്നവരുമാണ്‌. നവംബർ ഒന്നു മുതൽ കഴിഞ്ഞ 10 വരെയുള്ള കണക്കു പ്രകാരമാണ്‌ 1535 വിദ്യാർഥികൾ കോവിഡ്‌ പോസിറ്റീവായത്‌. ഒരു ദിവസം ശരാശരി 51 […]