video
play-sharp-fill

കുമരകത്ത് പട്ടാപകൽ വീട്ടമ്മയുടെ വാട്ടർമീറ്റർ അടിച്ചു മാറ്റിയതാര് ? ബന്ധുവീട്ടിൽ പോയി തിരികെ വന്നപ്പോൾ വാട്ടർ മീറ്റർ ആരോ മുറിച്ചെടുത്ത നിലയിലായിരുന്നു : പോലീസിൽ പരാതി നൽകും

  കുമരകം : കുമരകത്ത് പട്ടാപ്പകൽ വാട്ടർ കണക്ഷൻ മോഷണം.എട്ടാം വാർഡ് അട്ടിപ്പീടികയ്ക്കു സമീപം ഇടയാടിയിൽ വീട്ടിൽ അശ്വതി (ആനന്ദവല്ലി)യുടെ വീടിനുമുന്നിൽ സ്ഥാപിച്ച വാട്ടർ കണക്ഷൻ മീറ്റർ ആണ് ഇന്നലെ പകൽ മോഷണം പോയത്.ആനന്ദവല്ലി ബന്ധുവീട്ടിൽ പോയി തിരിച്ചു വന്നപ്പോഴേക്കും വീട്ടുമുറ്റത്തെ […]

അതിക്രമം നേരിടുമ്പോൾ ആ സ്ത്രീ തന്നെയാണ് ആദ്യം പോരാടേണ്ടത്, പീഡനങ്ങൾ നേരിടുമ്പോൾ പീഡിപ്പിക്കുന്നവരോടല്ലേ ചോദിക്കേണ്ടത്, ഞാൻ പീഡിപ്പിക്കാറില്ല, പീഡനത്തിനിരയാകുമ്പോൾ തന്നെ ആ സ്ത്രീ കരണം നോക്കി ഒരെണ്ണം കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ഷൈൻ ടോം ചാക്കോ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. ‘അതിക്രമം നേരിടുമ്പോൾ ആ സ്ത്രീ തന്നെയാണ് ആദ്യം പോരാടേണ്ടത്. അങ്ങനെ പോരാടുമ്പോൾ സപ്പോർട്ട് ചെയ്യുകയല്ലേ ഉള്ളൂ. ഈ ലോകത്തുള്ള ഓരോ വ്യക്തിക്കുമൊപ്പമാണ് ഞാൻ എന്ന് ഷൈൻ […]

വളരെ സെൻസിറ്റീവായ വിഷയമാണ്, എന്തെങ്കിലും വാക്ക് പറയുമ്പോഴും ഒരു അക്ഷരം പറയുമ്പോഴും വളരെ സൂക്ഷിക്കണം, അറിയാതെ എന്തെങ്കിലും പറഞ്ഞുപോയാൽ ഭാവിയിൽ ദൂഷ്യഫലങ്ങളുണ്ടാക്കും, റിപ്പോർട്ട് വിശദമായി പഠിച്ചതിന് ശേഷം മാത്രം പ്രതികരണമെന്ന് അമ്മ ജനറൽ സെക്രട്ടറി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോ‌ർട്ട് പുറത്തുവന്നതിൽ പ്രതികരിക്കുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്. താരസംഘടനയായ അമ്മയുടെ പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത് കൂടിയിരിക്കുകയാണ്. അതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. ‘റിപ്പോർട്ട് വിശദമായി പഠിച്ചതിനുശേഷം […]

ഇറാനിലേക്കുള്ള മനുഷ്യക്കടത്തിന് മെഡിക്കൽ ടൂറിസം മറയാക്കി : മെഡിക്കൽ ടൂറിസം ഏജൻസി ‘സ്‌റ്റെമ്മ ക്ലബ്ബ് ഇറാനിൽ നൽകിയ പരസ്യത്തിൽ കേരളത്തിലെ ആശുപത്രികളും: ഞെട്ടിക്കുന്ന വിവരം എൻ ഐ എ കോടതിയെ അറിയിച്ചു.

  കൊച്ചി : അവയവക്കച്ചവടത്തി നു വേണ്ടി മനുഷ്യക്കടത്ത് നട ത്തിയ പ്രതികൾ രാജ്യാന്തര സംഘടിത കുറ്റവാളി സംഘത്തിലെ അംഗങ്ങളെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിചാരണക്കോടതിയെ അറിയിച്ചു. പ്രതികൾ തുടങ്ങിയ ‘സ്‌റ്റെമ്മ ക്ലബ്’ എന്ന മെഡിക്കൽ ടൂറിസം ഏജൻസി പ്രവർത്തിച്ചതു […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (19/08/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (19/08/2024) 1st Prize-Rs :75,00,000/- WY 373000 (THRISSUR)   Cons Prize-Rs :8,000/- WN 373000 WO 373000 WP 373000 WR 373000 WS […]

അവസരത്തിനായി ശരീരം ചോദിക്കുന്നു, താല്പര്യത്തിന് വഴങ്ങാത്തവരെ റിപ്പീറ്റ് ഷോട്ടുകൾ എടുപ്പിച്ച് ബുദ്ധിമുട്ടിപ്പിക്കുന്നു, പരാതിപ്പെട്ടാൽ സമൂഹമാധ്യമങ്ങളിൽ അപമാനിക്കുമെന്നും ഹേമ കമ്മിറ്റി റിപ്പോർ‌ട്ട്

മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ പുറത്ത്. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കണ്ടെത്തൽ. അവസരത്തിനായി ശരീരം ചോദിക്കുന്നുവെന്നും സിനിമാപ്രവേശനത്തിന് ലൈംഗികമായി സഹകരിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും റിപ്പോർട്ടിൽ‌ പറയുന്നു. അവസരം തേടുമ്പോൾ തന്നെ ശരീരം ചോദിക്കുന്നുവെന്ന് റിപ്പോർട്ടിൽ […]

ഐസിസി സമ്പൂർണ പരാജയം, സിനിമയിലെ സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാൻ സ്വതന്ത്ര ചുമതലയുള്ള സംവിധാനം വേണം, അത്തരമൊരു സംവിധാനത്തെ സർക്കാർ നേരിട്ട് നിയോ​ഗിക്കണമെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ

മലയാള സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ കേരളത്തിലെ ഫിലിം ചേബർ നേരിട്ട് നിയോ​ഗിച്ച ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി (ICC) സമ്പൂർണ പരാജയമാണെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഐസിസി മാത്രം പോരാ, സിനിമയിലെ സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാൻ സ്വതന്ത്ര ചുമതലയുള്ള സംവിധാനം […]

അടൂർ മിത്രപുരത്ത് വർക്ക്ഷോപ്പിൽ തീപിടിത്തം: ഒരു കാറും നിരവധി ഉപകരണങ്ങളും കത്തിനശിച്ചു

  അടൂർ :മിത്രപുരത്ത് നിന്നും കോളനിയിലേക്ക് പോകുന്ന വഴിയിൽ പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിൽ തീപിടിത്തം. വെൽഡിംഗ് ഗ്യാസ് സിലിണ്ടർ ഓൺ ആക്കി സമീപത്ത് കട്ടർ ഉപയോഗിച്ച് ഇരുമ്പ് മുറിച്ചതിനെ തുടർന്നുണ്ടായ സ്പാർക്കിൽ ഗ്യാസിന് തീ പിടിക്കുകയായിരുന്നു. വർക്‌ഷോപ്പിനുള്ളിലെ സിസിടിവി യൂണിറ്റ്, വാട്ടർ പ്യൂരിഫയർ, […]

തിരശ്ശീലയ്ക്കപ്പുറം വ്യാപക ലൈംഗിക ചൂഷണം! അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം, ലൈംഗിക ഉപദ്രവം തുറന്നു പറഞ്ഞാൽ പണി കിട്ടില്ല ; നടിമാരുടെ കതകിൽ മുട്ടുന്നവരിൽ പ്രധാന നടന്മാരും സംവിധായകരും നിർമ്മാതാക്കളും വരെ; ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത് തന്നെ

തിരുവനന്തപുരം : മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോ​ഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും […]

യുപിഎസ്‌സിയിലെ 45 തസ്തികകളിൽ പിൻവാതിൽ നിയമനം; സ്വകാര്യ മേഖലയിൽ നിന്നുള്ളവരെ കേന്ദ്രസർവീസുകളിൽ നിയമിക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ, 24 കേന്ദ്ര മന്ത്രലയങ്ങളിലെ 45 തസ്തികളിലേക്ക് ലാറ്ററൽ എൻട്രി വഴി നിയമനം നടത്താൻ തീരുമാനം

ന്യൂഡൽഹി: സ്വകാര്യ മേഖലയിൽ നിന്നുള്ളവരെ കേന്ദ്രസർവീസുകളിൽ നിയമിക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ. യുപിഎസ്‌സിയിലെ 45 തസ്തികകളിലാണ് പിൻവാതിൽ നിയമനം. അതേസമയം, സംവരണം അട്ടിമറിക്കാനും കേന്ദ്രസർവീസുകളിൽ ആർ എസ്എസുകാരെ തിരുകിക്കയറ്റാനുമുള്ള ബിജെപി നീക്കമാണിതെന്ന വിമർശനം ശക്തമാകുന്നു. സ്വകാര്യ മേഖലയിൽ നിന്നുള്ളവരെ കേന്ദ്രസർക്കാർ സർവീസുകളിൽ നിയമിക്കുന്നത് […]