Spread the love

മലയാള സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ കേരളത്തിലെ ഫിലിം ചേബർ നേരിട്ട് നിയോ​ഗിച്ച ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി (ICC) സമ്പൂർണ പരാജയമാണെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

video
play-sharp-fill

ഐസിസി മാത്രം പോരാ, സിനിമയിലെ സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാൻ സ്വതന്ത്ര ചുമതലയുള്ള സംവിധാനം വേണം. അത്തരമൊരു സംവിധാനത്തെ സർക്കാർ നേരിട്ട് നിയോ​ഗിക്കണമെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

ലിംഗപരമായ അനീതി സംബന്ധിച്ച സംഭാഷണമോ സാഹചര്യമോ ഇല്ലെന്നു വ്യക്തമാക്കുന്ന സാക്ഷ്യപ്പെടുത്തലുകൾ എല്ലാ ചലച്ചിത്രങ്ങളിലും കാണിക്കണമെന്നും ഹേമ കമ്മിറ്റിയുടെ ശുപാർശയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിപ്പോർട്ടിലെ വിവരങ്ങൾ ഹേമാ കമ്മീഷന് സ്വയം ടൈപ്പ് ചെയ്യേണ്ടി വന്നു. രഹസ്യാത്മകത സൂക്ഷിക്കാൻ കഴിയുന്ന സ്റ്റെനോഗ്രാഫറെ ലഭിക്കാത്തതിനെ തുടർന്നായിരുന്നു അതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. മലയാള സിനിമയിൽ ലൈംഗിക ചൂഷണം വ്യാപകമാണെന്നാണ് കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാർശകളുമാണ് റിപ്പോർട്ടിലുള്ളത്. മറ്റൊരു തൊഴിൽ മേഖലയിലും ഇല്ലാത്ത അത്രയും ചൂഷണമാണ് സ്ത്രീ ജീവനക്കാർക്ക് നേരെ മലയാള സിനിമയിൽ നടക്കുന്നതെന്നാണ് റിപ്പോർട്ടിന്റെ കാതൽ.