play-sharp-fill

മയക്കു മരുന്നുമായി 22കാരൻ പിടിയിൽ

സ്വന്തം ലേഖകൻ ആലുവ: ആലുവ ടൗണിൽ മയക്കു മരുന്നുമായി യുവാവ് പിടിയിൽ. പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം മയക്കു മരുന്ന് വിൽപ്പന നടത്തുന്നതിനിടയിലാണ് വാഴക്കാട് സ്വദേശി തോണിച്ചാലിൽ വീട്ടിൽ ഹാഫിസ് (22) നെ ആലുവ എക്സൈസ് റേഞ്ചു പാർട്ടി അറസ്റ്റ് ചെയ്തത്. ഒൻപത് Lysergic acid diethylamide സ്റ്റാമ്പ് ഇയാളിൽ നിന്നും കണ്ടെടുത്തു. ആലുവ ടൗണിൽ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം LSD വിൽപ്പനയ്ക്കായി ആവശ്യക്കാരനെ കാത്തു നിൽക്കുമ്പോഴാണ് ഹാഫിസിനെ പിടികൂടിയത്. എക്സൈസ് പിടികൂടിയതിൽ ഈ ഇനത്തിലുള്ള കേസുകളിൽ ഏറ്റവും വലിയ മയക്കുമരുന്ന് കേസാണിത്. […]

മദ്യവിരുദ്ധ സമരസമിതി പൂട്ടിച്ച ബ്രാണ്ടി കട കുടിയന്മാർ സമരം ചെയ്ത് തുറപ്പിച്ചു; ആദ്യം മദ്യം മേടിച്ചയാൾക്ക് മാലയിട്ട് സ്വീകരണവും നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യ വിരുദ്ധ സമിതി പൂട്ടിച്ച പരുത്തിക്കുഴിയിലെ ബിവറേജസ് ഔട്ട്ലെറ്റ് മദ്യപന്മാരുടെ കൂട്ടായ്മ ആറ് മാസത്തെ സമരം നടത്തി വീണ്ടും തുറപ്പിച്ചു. ആദ്യം മദ്യം വാങ്ങിയ ആൾക്ക് മാലയിട്ട് ആഘോഷപൂർവ്വം സ്വീകരണവും നൽകി. ആറുമാസം നീണ്ട പോരാട്ടം തന്നെയായിരുന്നു ഈ കാലഘട്ടം കുടിയന്മാർക്ക്. ബിവറേജസ് തുറക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് ഒരുകൂട്ടർ. എന്തുവന്നാലും തുറക്കണമെന്ന് ഉറപ്പിച്ച് മദ്യപരും. നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ വ്യാഴാഴ്ച രാവിലെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. സമരപന്തൽ പൊളിച്ചു. ഇതോടെ മദ്യപർക്ക് ആശ്വാസവുമായി. ഓട്ട്‌ലെറ്റ് തുറക്കുമെന്നറിഞ്ഞ് പാഞ്ഞെത്തിയവർ ബൈപ്പാസ് റോഡിലെ […]

ദക്ഷിണേന്ത്യയിലെ ആദ്യ തുരങ്കപാത ഉടൻ നാടിന് സമർപ്പിക്കും

സ്വന്തം ലേഖകൻ തൃശ്ശൂർ: ദക്ഷിണേന്ത്യയിലെ ആദ്യ തുരങ്കപാത കുതിരാൻ തുരങ്കങ്ങളിലെ ഇടത്തേ തുരങ്കത്തിന്റെ പണികൾ പൂർത്തിയാവുന്നു. അടുത്ത മാസം അവസാനത്തോടെ തുരങ്കം തുറക്കാനാവുമെന്നാണ് അധികൃതർ അറിയിച്ചത്. തൃശൂർ – പാലക്കാട് റൂട്ടിൽ മണ്ണുത്തി വഴുക്കപാറയ്ക്കടുത്ത് കുതിരാൻമല തുരന്നാണ് റോഡ് ഗതാഗതത്തിനായി തുരങ്കം ഒരുക്കുന്നത്. 3,156 അടി വീതം നീളമുള്ള രണ്ടു തുരങ്കങ്ങളാണ് പണിയുന്നത്. രണ്ടു തുരങ്കങ്ങളിലും കൂടി ആറു വരി പാതകളാണ് ഉള്ളത്. ഇടത്തേ തുരങ്കത്തിന്റെ കൈവരികളും ഡ്രെയിനേജും പൂർത്തിയായി. ഇലക്ട്രിക്കൽ പണികളും ക്ലീനിങ്ങും മാത്രമാണ് ഇനി അവശേഷിക്കുന്നത്. ദേശീയപാതാ അതോറിറ്റിയുടെ അംഗീകൃത നിർമാണ […]

ഹൃദയം കൊണ്ട് വാർത്തയെഴുതിയ ന്യൂസ് 18 റിപ്പോർട്ടർ സനൽ ഫിലിപ്പ് ഓർമ്മയായതിന്റെ രണ്ടാം വാർഷികത്തിൽ അയൽവാസിയും വഴികാട്ടിയുമായ ഏറ്റുമാനൂർ സി ഐ എ. ജെ തോമസ് സനലിനെ അനുസ്മരിക്കുന്നു

എ.ജെ തോമസ്  സനൽ ഫിലിപ്പെന്ന അനുജൻ വിടവാങ്ങി എന്നത് ഒരു ഓർമ്മപ്പെടുത്തലാണ്. ജീവനുള്ള ചോദ്യങ്ങളെറിഞ്ഞ്, ഹൃദയം കൊണ്ട് വാർത്തയെഴുതിയ സനൽ, ഒരു റിപ്പോർട്ടർ ആരാവണം എങ്ങിനെയാകണം എന്ന് നമ്മെ കാട്ടിത്തന്ന വ്യക്തിയാണ്. ഒരു ചാനൽ റിപ്പോർട്ടറുടെ ആകാര ഭംഗിയില്ലാതെ, ആഡംബരങ്ങളില്ലാത്ത ജീവിതമായിരുന്നു സനൽ നയിച്ചിരുന്നത്. പിന്നിട്ട വഴികളിൽ നിറഞ്ഞു നിന്ന കൂർത്ത മുള്ളുകളാകാം പുറമേ ആഡംബരങ്ങളില്ലാത്ത പച്ച മനുഷ്യനായി ജീവിക്കാൻ സനലിനെ പഠിപ്പിച്ചത്. റിപ്പോർട്ടറെന്നതിൽ ഉപരി ഒരു സഹോദര തുല്യ ബന്ധമാണ് ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്. സനൽ കോട്ടയത്ത് റിപ്പോർട്ടറിൽ ജോലി ചെയ്തിരുന്ന കാലത്ത് […]

മദ്യവിരുദ്ധ സമരസമിതി പൂട്ടിച്ച ബ്രാണ്ടി കട കുടിയന്മാർ സമരം ചെയ്ത് തുറപ്പിച്ചു; ആദ്യം മദ്യം മേടിച്ചയാൾക്ക് മാലയിട്ട് സ്വീകരണവും നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യ വിരുദ്ധ സമിതി പൂട്ടിച്ച പരുത്തിക്കുഴിയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് മദ്യപന്മാരുടെ കൂട്ടായ്മ ആറ് മാസത്തെ സമരം നടത്തി വീണ്ടും തുറപ്പിച്ചു. ആദ്യം മദ്യം വാങ്ങിയ ആൾക്ക് മാലയിട്ട് ആഘോഷപൂർവ്വം സ്വീകരണവും നൽകി. ആറുമാസം നീണ്ട പോരാട്ടം തന്നെയായിരുന്നു ഈ കാലഘട്ടം കുടിയന്മാർക്ക്. ബിവറേജസ് തുറക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് ഒരുകൂട്ടർ. എന്തുവന്നാലും തുറക്കണമെന്ന് ഉറപ്പിച്ച് മദ്യപരും. നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ വ്യാഴാഴ്ച രാവിലെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. സമരപന്തൽ പൊളിച്ചു. ഇതോടെ മദ്യപർക്ക് ആശ്വാസവുമായി. ഓട്ട്ലെറ്റ് തുറക്കുമെന്നറിഞ്ഞ് പാഞ്ഞെത്തിയവർ ബൈപ്പാസ് റോഡിലെ […]

‘അമ്മ’യിൽനിന്നു രാജിവച്ചവരെ അഭിനന്ദിച്ച് പൃഥ്വിരാജ്

ബാലചന്ദ്രൻ കൊച്ചി: ‘അമ്മ’യിൽനിന്നു രാജിവച്ച നടിമാരോട് അഭിനന്ദനം പുലർത്തി നടൻ പൃഥ്വിരാജ്. അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം അവർക്കൊപ്പമാണു താനെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ തീരുമാനത്തെ എതിർക്കുന്നവരുണ്ടായേക്കാം. എന്നാൽ ശരിയും തെറ്റും ഓരോരുത്തരുടെ കാഴ്ചപ്പാടു പോലെയാണെന്നും എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിശബ്ദത പാലിക്കുന്നയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു. ‘അമ്മ’യിൽ നടക്കുന്ന കാര്യങ്ങളിൽ ശരിയായ സമയം വരുമ്പോൾ തീരുമാനം വ്യക്തമാക്കും. താൻ അമ്മയിലെ അംഗമാണെങ്കിലും ഇതുവരെ സജീവമായിരുന്നില്ല. എന്നാൽ അമ്മയെടുക്കുന്ന തീരുമാനങ്ങളിൽ താനും ബാധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനമായിരുന്നു. കൂടുതൽ കാര്യങ്ങൾ പറയേണ്ടയിടത്ത് […]

ക്രഷുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും: ശിശുക്ഷേമ സമിതി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ ക്രഷുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ ശിശുക്ഷേമ സമിതി തീരുമാനിച്ചു. കളക്ട്രേറ്റിൽ ചേർന്ന ശിശുക്ഷേമ സമിതി യോഗത്തിൽ ഇതു സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്തു. വൈക്കം, ചങ്ങനാശ്ശേരി, ഇഞ്ചോലിക്കാവ്, തോട്ടയ്ക്കാട്, നെല്ലിക്കൽ, തലയോലപ്പറമ്പ്, അമയന്നൂർ, മൂലവട്ടം, എസ്.എസ്.പുരം, അയർക്കുന്നം, ചോഴിയക്കാട്, തിരുവാതുക്കൽ, ഉഴവൂർ, മാന്നാനം, ചമ്പക്കര, കൊല്ലാട്, ഇടക്കുന്നം എന്നിവിടങ്ങളിലാണ് ക്രഷുകൾ പ്രവർത്തിക്കുന്നത്. തോണ്ടമ്പ്രാൽ, മുട്ടമ്പലം എന്നീ ക്രഷുകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. വനിത ശിശുക്ഷേമ വകുപ്പിന്റെ ധനസഹായത്തോടുകൂടി ആരംഭിച്ച ഈ ക്രഷുകളിൽ മൂന്നു വയസ്സുവരെ പ്രായമുളള കുട്ടികളാണ് ഉളളത്. കുട്ടികളുടെ ഭക്ഷണം, […]

ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി അമ്മക്ക് പരാതി നൽകിയിരുന്നു: എന്നാൽ ദിലീപ് വിലക്കി; ഇടവേള ബാബു പോലീസിനു നൽകിയ മൊഴി പുറത്ത്

സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയും കേസിലെ മുപ്പതാം സാക്ഷിയുമായ ഇടവേള ബാബു പോലീസിന് നൽകിയ മൊഴി പുറത്തായി. തന്റെ അവസരങ്ങൾ ദിലീപ് നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ട നടി ‘അമ്മ’യ്ക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നുവെന്നും ഇടവേള ബാബു മൊഴി നൽകി.  എന്നാൽ ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നൽകിയില്ലെന്നായിരുന്നു ‘അമ്മ’ ഭാരവാഹികളുടെ ഇതുവരെയുള്ള വാദം. എന്നാൽ ഈ വാദത്തെ ഖണ്ഡിക്കുന്നതാണ് ഇടവേള ബാബുവിന്റേതായി ഇപ്പോൾ പുറത്ത് വന്ന മൊഴി.

ചുരിദാറിട്ട കള്ളനെക്കൊണ്ട് പൊറുതിമുട്ടി പോലീസും നാട്ടുകാരും

സ്വന്തം ലേഖകൻ ആലുവ: ചുരിദാറിട്ട കള്ളനെക്കൊണ്ട് പൊറുതിമുട്ടി പോലീസും നാട്ടുകാരും. കഴിഞ്ഞ കുറെ നാളുകളായി ആലുവ പ്രദേശത്തെ ജനങ്ങളെയും പോലീസിനെയും പൊറുതുമുട്ടിച്ച ‘കള്ളി’യെ ഒടുവിൽ സിസിടിവി കുടുക്കി. ചുരിദാർ ഇട്ട് രാത്രി ഇറങ്ങുന്ന വ്യക്തി പെൺവേഷം ധരിച്ചെത്തുന്ന പുരുഷ കേസരിയാണെന്ന് തെളിഞ്ഞു. ആലുവ കാമ്പിള്ളി റോഡിൽ പുലർച്ചെ മൂന്നിനു മതിൽ ചാടിക്കടന്ന് ഒറ്റപ്പെട്ട മൂന്നു വീടുകൾ ലക്ഷ്യമാക്കി നീങ്ങുന്ന ചുരിദാറിട്ട മോഷ്ടാവിനെ നാട്ടുകാരിലൊരാൾ നേരിൽ കണ്ടു. ശാസ്താ റസിഡന്റ്സ് അസോസിയേഷൻ സ്ഥാപിച്ച സിസിടിവി ക്യാമറയിലും ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബിനാനിപുരം പോലീസ് മൂന്നു ദൃശ്യങ്ങൾ […]

ചുരിദാറിട്ട കള്ളനെക്കൊണ്ട് പൊറുതിമുട്ടി പോലീസും നാട്ടുകാരും

ആലുവ: ചുരിദാറിട്ട കള്ളനെക്കൊണ്ട് പൊറുതിമുട്ടി പോലീസും നാട്ടുകാരും. കഴിഞ്ഞ കുറെ നാളുകളായി ആലുവ പ്രദേശത്തെ ജനങ്ങളെയും പോലീസിനെയും പൊറുതുമുട്ടിച്ച ‘കള്ളി’യെ ഒടുവിൽ സിസിടിവി കുടുക്കി. ചുരിദാർ ഇട്ട് രാത്രി ഇറങ്ങുന്ന വ്യക്തി പെൺവേഷം ധരിച്ചെത്തുന്ന പുരുഷ കേസരിയാണെന്ന് തെളിഞ്ഞു. ആലുവ കാമ്പിള്ളി റോഡിൽ പുലർച്ചെ മൂന്നിനു മതിൽ ചാടിക്കടന്ന് ഒറ്റപ്പെട്ട മൂന്നു വീടുകൾ ലക്ഷ്യമാക്കി നീങ്ങുന്ന ചുരിദാറിട്ട മോഷ്ടാവിനെ നാട്ടുകാരിലൊരാൾ നേരിൽ കണ്ടു. ശാസ്താ റസിഡന്റ്സ് അസോസിയേഷൻ സ്ഥാപിച്ച സിസിടിവി ക്യാമറയിലും ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബിനാനിപുരം പോലീസ് മൂന്നു ദൃശ്യങ്ങൾ പരിശോധനയ്ക്കായി ശേഖരിച്ചു. […]