play-sharp-fill

ഗവർണർക്ക് നേരെ പ്രതിഷേധത്തിന് സാധ്യത ; സൈഡ് പ്ലസ് സുരക്ഷയൊരുക്കാൻ ഡി.ജി.പി നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഇതോടെ ഗവർണറുടെ സുരക്ഷ സെഡ് പ്ലസ് വിഭാഗത്തിലെക്ക് വർധിപ്പിക്കാൻ ഡി.ജി.പി നിർദ്ദേശം. ഇതോടെ ഗവർണർ സംസ്ഥാനത്തിനകത്ത് സഞ്ചരിക്കുമ്പോൾ കേരള പൊലീസ് സുരക്ഷയൊരുക്കും. സംസ്ഥാനത്തിന് പുറത്തു പോകുമ്പോൾ അതത് സംസ്ഥാനങ്ങൾക്കാണ് സുരക്ഷയുടെ ചുമതല. ഗവർണർക്കൊപ്പം എഡിസിയായി രണ്ടുപേരുണ്ടാകും. ഇന്ത്യൻ നേവിയിൽനിന്നുള്ള ഉദ്യോഗസ്ഥനും കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനുമാണ് എഡിസിമാർ. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷയുള്ളത്.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ […]

മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു

  സ്വന്തം ലേഖകൻ മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 208.43 പോയന്റ് നഷ്ടത്തിൽ 41,115,38ലും നിഫ്റ്റി 63 പോയന്റ് താഴ്ന്ന് 12,106.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1070 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1399 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളും ഡിസംബർ പാദത്തിലെ കമ്പനി ഫലങ്ങളുമാണ് വിപണിയെ ബാധിച്ചത്. കോൾ ഇന്ത്യ, ഒഎൻജിസി, എൻടിപിസി, ടാറ്റ മോട്ടോഴ്സ്, യുപിഎൽ തുടങ്ങിയ ഓഹരികളായിരുന്നു പ്രധാനമായും നഷ്ടത്തിൽ. സീ എന്റർടെയ്ൻമെന്റ്, ഗ്രാസിം ഇൻഡസ്ട്രീസ്, നെസ് ലെ, […]

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി ചല്ല ശ്രീനിവാസുലു ഷെട്ടി ചുമതലയേറ്റു

  സ്വന്തം ലേഖകൻ കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി ചല്ല ശ്രീനിവാസുലു ഷെട്ടി ചുമതലയേറ്റു. നേരത്തെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. 1988ൽ അഹമ്മദാബാദ് സർക്കിളിൽ പ്രൊബേഷനറി ഓഫീസർ ആയാണ് അദ്ദേഹം ജോലിയിൽ പ്രവേശിക്കുന്നത്.   കിട്ടാക്കടം, വായ്പാ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിൽ നിപുണനായ അദ്ദേഹം രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 3 പതിറ്റാണ്ട് സേവനത്തിനിടയിൽ ന്യൂയോർക്ക് ശാഖയിൽ വൈസ് പ്രസിഡന്റ്-& ഹെഡ്, ഇൻഡോർ വാണിജ്യ ശാഖയിൽ ഡിജിഎം, മുംബൈ കോർപ്പറേറ്റ് അക്കൗണ്ട് ഗ്രൂപ്പിൽ ജിഎം & […]

മരട് ഫ്‌ളാറ്റ് അഴിമതി: സിപിഎം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെഎ ദേവസിക്ക് കുരുക്കി മുറുക്കി അന്വേഷണ സംഘം

  സ്വന്തം ലേഖകൻ കൊച്ചി : മരട് ഫ്‌ളാറ്റ് അഴിമതിയിൽ സിപിഐഎം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെഎ ദേവസിക്കെതിരെ് കുരുക്കി മുറുക്കി അന്വേഷണ സംഘം. ദേവസിയ്ക്ക് എതിരായ തെളിവുകൾ നിരത്തി ഒന്നര മാസം മുൻപ് ക്രൈംബ്രാഞ്ച് നൽകിയ കത്ത് സർക്കാർ നിയമോപദേശത്തിനായി വിട്ടു. ദേവസിക്കെതിരെ മുൻ പഞ്ചായത്ത് മെമ്പർമാർ മജിസ്‌ട്രേറ്റിന് കത്ത് നൽകി. മരട് മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ കെഎ ദേവസിക്കെതിരെ അഴിമതി നിരോധന വകുപ്പുകളും പൊലീസ് ആക്ടും ചേർത്ത് കേസ് എടുത്ത് അന്വേഷണം നടത്താൻ അനുമതി നൽകണമെന്നാണ് ക്രൈംബ്രാഞ്ച് […]

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടുറോഡിലിറങ്ങി ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ച് പരപുരുഷന്മാർക്കിടയിലൂടെ പ്രകടം നടത്തുന്ന പെങ്ങളെ, അത് ഇസ്ലാം അനുവദിക്കുന്നതല്ല : വിവാദ പരാമർശവുമായി അബ്ദുൾ ഹമീദ് ഫൈസി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടുറോഡിലിറങ്ങി ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ച് പരപുരുഷന്മാർക്കിടയിലൂടെ പ്രകടനം നടത്തുന്ന പെങ്ങളെ, അത് ഇസ്ലാം അനുവദിക്കുന്നതല്ല. പ്രതിഷേധിക്കുന്ന സ്ത്രീകൾക്കെതിരെ വിവാദ പരാമർശവുമായി കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്ബലക്കടവ് രംഗത്ത്. തന്റെ ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് അബ്ദുൽ ഹമീദ് ഫൈസി വിമർശനവുമായി എത്തിയത്. അന്യ പുരുഷന്മാർക്കിടയിൽ അവളുടെ ശരീരഭാഗങ്ങളും, മുടിയും പ്രദർശിപ്പിക്കുന്നത് ഇസ്ലാം കണിശമായി വിലക്കിയിട്ടുണ്ടെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂർണരൂപം #മുസ്ലിം_വനിതകളും_നടുറോഡിലെ_പ്രകടനങ്ങളും ———————————– ചരിത്രപരമായ കാരണങ്ങളാൽ […]

സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്തതോടെ ആപ്ലിക്കേഷനുകൾ നിശ്ചലമായി ; സാംസങ് ഫോൺ ഉപഭോക്താക്കൾ വലയുന്നു

സ്വന്തം ലേഖകൻ താമരശ്ശേരി: സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്തതോടെ ഫോണിലെ മറ്റ് ആപ്ലിക്കേഷനുകൾ നിശ്ചലമായി,അതേതുടർന്ന് വലയുകയാണ് സാംസൺ ഗാലക്സി ഉപഭോക്താക്കൾ.ആൻഡ്രോയ്ഡ് ക്യു വേർഷനിലേക്ക് അപ്‌ഡേറ്റ് ചെയ്തതോടെ ഫോണുകളിൽ ഉപയോഗിച്ചിരുന്ന പല ആപ്പുകളും പ്രവർത്തനരഹിതമായി. മലയാളമടക്കമുള്ള പ്രാദേശിക ഭാഷകൾ എഴുതാൻ ഉപയോഗിക്കുന്ന ജനപ്രിയ ആപ്പ് ആയ ഗൂഗിൾ ഹാൻഡ് റൈറ്റിങ് ഇൻപുട്ട് , ഒന്നിലധികം സോഷ്യൽ മീഡിയ അപ്പുകൾ പ്രർത്തിക്കാനായി ഉപയോഗിക്കുന്ന പാരലൽ ആപ്പുകൾ, ഗ്യാലക്‌സി സ്റ്റോറിൽ നിന്നും, പ്‌ളേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യുന്ന ഒട്ടുമിക്ക ആപ്പുകളും പുതിയ സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്തതോടെ […]

തുമ്മിയാൽ മൂക്ക് തെറിക്കില്ലായിരിക്കാം പക്ഷേ, തുപ്പിയാൽ കീശതെറിക്കും

സ്വന്തം ലേഖകൻ വയനാട്: ഇനി മുതൽ ബത്തേരിയിലെ നിരത്തുകളിൽ തുപ്പിയാൽ 500 രൂപ പിഴയീടാക്കാനൊരുങ്ങി ബത്തേരി നഗരസഭ. മലബാർ മേഖലയിലെ നഗരങ്ങളിൽ വൃത്തിയുടെ കാര്യത്തിൽ ബത്തേരി സുൽത്താനാണ്. ടൗണിൽ ചപ്പുചവറുകൾ കാണാനേയില്ല.വീടുനിർമ്മാണ അനുമതി ലഭിക്കണമെങ്കിൽ മുറ്റത്ത് ഒരു വൃക്ഷത്തൈ നടണമെന്ന് നിർദേശം വെച്ച നഗരസഭയാണ് ഇപ്പോൾ മറ്റൊരു ഗംഭീര തീരുമാനമെടുത്തിരിക്കുന്നത്. മുഖവും വായും കഴുകിത്തുപ്പുന്നതും പിഴയുടെ പരിധിയിൽപ്പെടും. നിലവിൽ മുറുക്കിത്തുപ്പി വൃത്തികേടായ സ്ഥലങ്ങൾ ഉടൻ കഴുകി വൃത്തിയാക്കും. ഈ നിർദേശം നടപ്പിലാക്കാൻ നഗരസഭ ആരോഗ്യവിഭാഗം പൊലീസിന്റെ കൂടി സഹായം തേടും. ടൗണുകളിൽ ക്യാമറകളും പോസ്റ്ററുകളും […]

മെട്രോ മിക്കിയാണ് താരം ; മെട്രോ പില്ലറിൽ നിന്നും ഫയർഫോഴ്‌സ് രക്ഷിച്ച പൂച്ചക്കുട്ടിയെ ദത്തെടുക്കാനായി നിരവധി പേർ രംഗത്ത്

സ്വന്തം ലേഖകൻ കൊച്ചി: മെട്രോ മിക്കിയാണ് താരം. കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങി ഫയർഫോഴ്‌സ് അംഗങ്ങളും പൊലീസും രക്ഷിച്ചെടുത്ത മെട്രോ മിക്കി പൂച്ച കുട്ടിയെ ദത്തെടുക്കാൻ് നിരവധി പേർ രംഗത്ത്. കഴിഞ്ഞ ദിവസം കൊച്ചി വൈറ്റില ജംഗ്ഷന് സമീപത്തെ മെട്രോ പില്ലറിലാണ് മെട്രോ മിക്കി കുരുങ്ങി കിടന്നത്. പൂച്ചയുടെ അവകാശികൾ തങ്ങളാണെന്ന് വാദിച്ചും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടും ചിലർ രംഗത്തെത്തിയിട്ടുണ്ട്. പൂച്ചയെങ്ങനെ മെട്രോയിലെത്തി എന്ന ചോദ്യമുന്നയിച്ചതോടെ പലരുടെയും ഉത്തരം മുട്ടി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മെട്രോ തൂണുകൾക്കിടയിൽ കുടുങ്ങിയ പൂച്ചക്കുട്ടിയെ ഫയർഫോഴ്‌സും മൃഗസ്‌നേഹികളും ചേർന്ന് […]

ആർട്‌സ് ഡേയിൽ ബൈക്കിൽ ഗതാഗതനിയമം ലംഘിച്ച് ഇരുചക്രവാഹനത്തിൽ അഭ്യാസം ; ബൈക്കിൽ ചെത്തിനടന്ന വിദ്യാർത്ഥികളെ കയ്യോടെ പൊക്കി ഉദ്ഘാടകരായി വന്ന ജനമൈത്രി പൊലീസ്

സ്വന്തം ലേഖകൻ എടപ്പാൾ: ആർട്‌സ് ഡേയിൽ ബൈക്കിൽ ഗതാഗതനിയമം ലംഘിച്ച് ഇരുചക്ര വാഹനത്തിൽ അഭ്യാസം നടത്തി വിദ്യാർത്ഥികളെ കയ്യോടെ പൊക്കി കോളജിൽ ഉദ്ഘാടകരായെത്തിയ ജനമൈത്രി പൊലീസ്. പറക്കുളത്തെ ഒരു കോളജിലായിരുന്നു നാടകീയമായ സംഭവം അരങ്ങേറിയത്.. കോളജിലെ ആർട്‌സ് ഡേയ്ക്ക് ഉദ്ഘാടകരായി ക്ഷണിച്ചത് തൃത്താല സ്റ്റേഷനിലെ ജനമൈത്രി പൊലീസുകാരെയാണ്. ട്രാഫിക് ബോധവൽക്കരണത്തിന്റെ കൂടി ചുമതലയുള്ള സമീറലി, ജിജോ മോൻ എന്നിവരായിരുന്നു ഉദ്ഘാടനത്തിനായി വേദിയിൽ ഉണ്ടായിരുന്നത്. ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടയ്ക്കാണ് മുപ്പത് പേരടങ്ങുന്ന അവസാന വർഷ ബിരുദ വിദ്യാർഥികൾ ബൈക്കിൽ ‘ഷോ’ കാണിക്കാനെത്തിയത്. ഹെൽമറ്റ് പോലുമില്ലാതെ മൂന്നു […]

മാഹിയിൽ നിന്നും കാറിൽ ഒളിപ്പിച്ച് കൊണ്ടു വന്ന 100 കുപ്പി മദ്യം പിടിക്കൂടി

  സ്വന്തം ലേഖകൻ വൈത്തിരി: മാഹിയിൽ നിന്നും കാറിൽ ഒളിപ്പിച്ച് കൊണ്ടു വന്ന 100 കുപ്പി മദ്യം പിടിക്കൂടി . പൊലീസ് പട്രോളിങ്ങിനിടെ കൈകാണിച്ചിട്ട് നിറുത്താതെ പോയ കാറിൽ നിന്ന് 100 കുപ്പി മദ്യം പിടികൂടി. കാറിനെ പിന്തുടർന്ന് നടത്തിയ പരിശോധയിലാണ് ഒളിപ്പിച്ച നിലയിൽ വൈത്തിരി പൊലീസ് മദ്യം കണ്ടെത്തിയത്. രാവിലെ ദേശീയപാതയിൽ ചുണ്ടേൽ അങ്ങാടിക്കടുത്തുവെച്ചാണ് മദ്യം പിടികൂടിയത്. ഇതോടനുബന്ധിച്ചു മലപ്പുറം തിരുരങ്ങാടി സ്വദേശി ഫസലുൽ ആബിദിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായി മഹയിൽ നിന്നും കൊണ്ടു […]