play-sharp-fill

വനിതകൾക്ക് അഭിമാനമായി റിപ്പബ്ലിക് ദിന പരേഡിൽ പുരുഷൻമാർ മാത്രമുള്ള സൈന്യത്തെ നയിച്ചത് 26കാരിയായ ടാനിയ ഷേർഗിൽ

  സ്വന്തം ലേഖകൻ ഡൽഹി: വനിതകൾക്ക് അഭിമാനമായി 71-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പുരുഷൻമാർ മാത്രമുള്ള സൈന്യത്തെ നയിച്ചത് വനിത ഓഫീസർ. 26കാരിയായ ടാനിയ ഷേർഗിലാണ് പുരുഷ സൈന്യത്തെ നയിച്ചത്. ഇത് രണ്ടാം തവണയാണ് സൈന്യത്തെ വനിത ഓഫീസർ നയിക്കുന്നത്. കഴിഞ്ഞ വർഷമാണ് ആദ്യമായി വനിത ഓഫീസർ പരേഡിൽ സൈന്യത്തെ നയിച്ചത്. 144 പേരടങ്ങുന്ന പുരുഷ സേനയെ ആദ്യമായി നയിക്കുന്ന വനിത ഓഫീസർ ആയി ഭാവനാ കസ്തൂരി കഴിഞ്ഞ വർഷം ചരിത്രം കുറിച്ചത് .സേനാ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു. സൈന്യത്തിൽ ചേരുന്ന തന്റെ […]

കഞ്ചാവ് മാഫിയക്കെതിരെ പരാതിപ്പെട്ടതിന് വീട് കയറി ആക്രമണം: അതിരമ്പുഴയിൽ വീട്ടമ്മയെയും മകനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ ഗുണ്ട പിടിയിൽ

നിമിഷ വി.സാബു കോട്ടയം: കഞ്ചാവ് മാഫിയക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ അതിരമ്പുഴയിൽ വീട്ടമ്മയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗുണ്ടാസംഘത്തലവനായ യുവാവ് അറസ്റ്റിൽ. അതിരമ്പുഴ പള്ളിപ്പറമ്പിൽ അഖിൽ ജോസഫ് (26) നെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ അതിരമ്പുഴ നാൽപ്പാത്തിമല പെരുമ്പറമ്പിൽ ജോർജിന്റെ മകൻ ജോബിസ് ജോർജ് (20) റിമാൻഡിലാണ്. കഞ്ചാവ് മാഫിയക്കെതിരെ പരാതി നൽകിയതായി ആരോപിച്ച് രണ്ടാഴ്ച മുൻപാണ് അതിരമ്പുഴ സ്വദേശി താമരാക്ഷന്റെ വീടിന് നേരെ […]

കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജേർണലിസ്റ്റായ ഹെയ്ദി സാദിയ വിവാഹിതായി

  സ്വന്തം ലേഖകന്‍ കൊച്ചി: കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജേർണലിസ്റ്റായ ഹെയ്ദി സാദിയയും ട്രാന്‍സ്മാനായ അഥര്‍വും വിവാഹിതരായി. എറണാകുളം ടിഡിഎം. ഹാളില്‍ രാവിലെ 10.45-നും 11.30-നും മധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും സംയുക്തമായാണ് വിവാഹം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇരുവരുടെയും വീട്ടുകാര്‍ ചേര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്. സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജേണലിസ്റ്റാണ് ഹെയ്ദി സാദിയ. തിരുവനന്തപുരത്ത് സ്വകാര്യ കമ്ബനിയില്‍ അക്കൗണ്ടന്റാണ് ഹരിപ്പാട് കരുവാറ്റ സ്വദേശിയായ അഥര്‍വ്. ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. […]

റിപ്പബ്ലിക് ദിനത്തിൽ അസമിൽ അഞ്ചിടങ്ങളിൽ സ്ഫോടനം; ബൈക്കിൽ എത്തിയ ഭീകരവാദികൾ ഗ്രനേഡ് വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു; ഉൾഫ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയം

  സ്വന്തം ലേഖകൻ ഗുവാഹട്ടി: റിപ്പബ്ലിക് ദിനത്തിൽ അസമിലെ അഞ്ചിടങ്ങളിൽ സ്ഫോടനം. അസമിലെ ടിൻസുകിയ, ദിബ്രുഗഡ്, ചരൈദിയോ എന്നീ  ജില്ലകളിലാണ്സ്ഫോടനമുണ്ടായിരിക്കുന്നത്. ഒരു മണിക്കൂറിനിടെയാണ് അഞ്ചിടത്ത് സ്ഫോടനം നടന്നിരിക്കുന്നത്. രണ്ടിടത്ത് ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയിരിക്കുന്നത്. സ്ഫോടനങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ദിബ്രുഗഡ് ജില്ലയിലെ ഗ്രഹാം ബസാറിലാണ് ആദ്യ സ്ഫോടനം നടന്നത്. തൊട്ട് പിന്നാലെ എടി റോഡിലെ ഗുരുദ്വാരയ്ക്ക് സമീപത്തും സ്ഫോടനമുണ്ടായി. സോനാരിയിലെ തിയാഘട് തിനിയാലി പ്രദേശത്തെ ഒരു കടയ്ക്ക് മുന്നിലായാണ് മൂന്നാമത്തെ സ്ഫോടനമുണ്ടായത്. ദിബ്രുഗഡിലെ തന്നെ ദുലിയാജാനിലും ടിൻസുകിയയിലുമാണ് മറ്റ് സ്ഫോടനങ്ങൾ […]

ചൈനയിൽ കൊറോണ വൈറസ് ബാധ ദ്രുതഗതിയിൽ പടരുന്നു: 42 പേർ മരിച്ചുവെന്ന് പ്രസിഡന്റെ ജിൻപിങ്; കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കുമെന്ന് യൂറോപ്യൻ ഗവേഷണ സംഘം

  സ്വന്തം ലേഖകൻ ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധ ദ്രുതഗതിയിൽ പടരുന്നുവെന്ന് പ്രസിഡൻറ് ഷീ ജിൻപിങ്. ഗൗരവമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം അദേഹം പ്രതികരിച്ചു. വൈറസ് ബാധയിൽ 42 പേർ മരിച്ചുവെന്ന് ജിൻപിങ് സ്ഥിരീകരിച്ചു. വുഹാനിൽ മാത്രം 1400 പേർക്ക് വൈറസ് ബാധയേറ്റെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് ചൈനയിൽ കൂടുതൽ പടരുമെന്ന് യൂറോപ്യൻ ഗവേഷണ സംഘം മുന്നറിയിപ്പ് നൽകിയിരുന്നു. വൈറസ് ബാധിത ജില്ലകളിൽ യാത്രവിലക്ക് തുടരുകയാണ്. ട്രെയിൻ സ്റ്റേഷൻ മിക്കതും അടച്ചിട്ടിരിക്കുകയാണ്. ഇന്നലെ മുതൽ […]

പി.ചിദംബരത്തെ ഐഎൻഎക്‌സ് മീഡിയ കേസിൽ മതിൽ ചാടിക്കടന്ന് അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ

  സ്വന്തം ലേഖകൻ ഡൽഹി: മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ ഐഎൻഎക്‌സ് മീഡിയ കേസിൽ മതിൽ ചാടിക്കടന്ന് അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ. ഡിവൈഎസ്പി രാമസ്വാമി പാർഥസാരഥിയാണ് ബഹുമതിക്ക് അർഹനായത്. വിശിഷ്ട സേവനത്തിനുള്ള മെഡലാണ് രാമസ്വാമിക്ക് ലഭിച്ചിരിക്കുന്നത്. രാത്രിയിൽ ചിദംബരത്തിന്റെ ഡൽഹിയിലെ വസതിയിൽ 28 സിബിഐ ഉദ്യോഗസ്ഥർക്കൊപ്പം എത്തിയ പോലീസ് സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാമസ്വാമി. വീടിൻറെ ഗേറ്റ് അടച്ചിട്ടിരുന്നതിനാൽ സിബിഐ സംഘവും പോലീസും മതിൽ ചാടിക്കടന്നാണ് ഉള്ളിൽ പ്രവേശിച്ചത്. ഐഎൻഎക്‌സ് മീഡയ കേസിൽ കാർത്തി ചിദംബരത്തയും അറസ്റ്റ് […]

സിലിയുടെ മൃതദേഹത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തി: കേസിന് ഏറെ നിർണായകമായ തെളിവെന്ന് പൊലീസ്

  സ്വന്തം ലേഖകൻ വടകര: കൂടത്തായി കൊലപാതക പരമ്പരയിൽ കൊല്ലപ്പെട്ട സിലിയുടെ മൃതദേഹാവശിഷ്ടത്തിന്റെ രാസപരിശോധനയിൽ സോഡിയം സയനൈഡിന്റെ അംശം കണ്ടെത്തി.കോഴിക്കോട് റീജണൽ കെമിക്കൽ ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. ഒരു സാമ്പിൾകൂടി ലാബിലേക്ക് അയച്ചിട്ടുണ്ട്. സിലികേസിൽ ഏറെ നിർണായകമായ തെളിവാണ് ഇപ്പോൾ കിട്ടിയതെന്ന് കോഴിക്കോട് റൂറൽ എസ്.പി കെ.ജി. സൈമൺ പറഞ്ഞു.കൂടത്തായി കൊലപാതക പരമ്പരയിൽ ഏറ്റവും അവസാനം മരിച്ചത് സിലിയാണ്-2016 ജനുവരിയിൽ.   സിലിയുടെ മൃതദേഹാവശിഷ്ടത്തിൽനിന്ന് സയനൈഡിന്റെ അംശം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ അന്വേഷണസംഘത്തിനുണ്ടായിരുന്നു. മരണകാരണം വ്യക്തമാക്കുന്ന ശാസ്ത്രീയപരിശോധനാഫലം മാത്രമാണ് സിലി […]

കശുവണ്ടി ഇറക്കുമതിയുടെ മറവിൽ തട്ടിപ്പ്: തട്ടിപ്പ് സംഘത്തിന് കൂട്ട് ചങ്ങനാശേരി ബന്ധമുള്ള പൊലീസ് ഇൻസ്പെക്ടറും; തട്ടിപ്പിന് കൂട്ട് നിന്ന പൊലീസുകാർക്ക് കള്ളും പണവും പെണ്ണും ആവശ്യത്തിന്

ക്രൈം ഡെസ്ക് കോട്ടയം: ആഫ്രിക്കയില്‍ നിന്ന് കശുഅണ്ടി ഇറക്കുമതി ചെയ്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ 20 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ചങ്ങനാശേരിയിൽ  മുൻപ് സർക്കിൾ ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്ന  ഒ.എ സുനിൽ ,നിലവിൽ കൊട്ടരക്കര ഇൻസ്പക്ടർ ഐ പി ബിനു എന്നിവർക്കെതിരെയാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്.സുനിൽ  2016 കാലഘട്ടത്തിൽ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർരായി ജോലി ചെയ്തിരുന്നു. ഇരുവർക്കും എതിരെ വകുപ്പ് തല നടപടിയും , കടുത്ത അച്ചടക്ക നടപടിയും ഉണ്ടാക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനീഷ് ബാബുവിന് സഹായിയായി പ്രവര്‍ത്തിച്ചിരുന്നത് […]

സംസ്ഥാനത്ത ലോട്ടറികളുടെ വിലയിൽ മാറ്റം: കാരുണ്യ ലോട്ടറിയുടെ വില കുറയും, മറ്റുലോട്ടറികളുടെ വില വർദ്ധിക്കും; മാർച്ച് ഒന്നു മുതൽ പുതിയ വില നിലവിൽ വരും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി വിലകളിൽ മാറ്റം വരുത്തുവാൻ സർക്കാർ തീരുമാനിച്ചു. കാരുണ്യ ലോട്ടറിയുടെ വില 50 രൂപയിൽ നിന്നു 40 രൂപയാക്കി കുറയ്ക്കാനും മറ്റു ആറു ലോട്ടറി ടിക്കറ്റുകളുടെ വില 30 രൂപയിൽ നിന്നു 40 രൂപയാക്കി വർധിപ്പിക്കാനും തീരുമാനിച്ചു. മാർച്ച് ഒന്നഒ മുതൽ പുതിയ വില നിലവിൽ വരും. ലോട്ടറി ടിക്കറ്റിന്റെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കി വർധിപ്പിച്ചതു കാരണം ഏജന്റുമാരുടെ വരുമാനവും സമ്മാനത്തുകയും കുറയാതിരിക്കുന്നതിനു വേണ്ടിയാണു ടിക്കറ്റ് വില വർധിപ്പിക്കുന്നതെന്ന് ധനമന്ത്രി ടിഎം തോമസ് […]

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളം മികച്ച പുരോഗതി ;  ഇന്ത്യാ എന്നും വൈവിധ്യത്തെ ആദരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ഗവർണർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തിൻറെ 71-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. . തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ കേരളം മികച്ച പുരോഗതി കൈവരിച്ചുവെന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. കൂടാതെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങൾ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അഭയാർഥികളുടെ അഭയകേന്ദ്രമാണെന്ന് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ഗവർണർ പറഞ്ഞു. ജാതിയുടേയോ നിറത്തിൻറേയോ പേരിൽ മാറ്റി […]