play-sharp-fill

കൊല്ലുന്ന രോഗത്തിന് തിന്നുന്ന വില..! കൊറോണ പേടിയിൽ ജനം വലയുമ്പോൾ കൊള്ളയടിച്ച് മെഡിക്കൽ സ്‌റ്റോറുകൾ; ആറു രൂപയുടെ മാസ്‌ക് വിൽക്കുന്നത് 30 രൂപയ്ക്ക്; തേർഡ് ഐ ഇൻവെസ്റ്റിഗേഷൻ; കോട്ടയത്തെ കൊള്ളയുടെ തെളിവ് ഇതാ; നടപടി എടുക്കു അധികൃതരെ!

എ.കെ ശ്രീകുമാർ കോട്ടയം: കൊല്ലുന്ന രോഗത്തിന് തിന്നുന്ന വിലയുമായി കോട്ടയത്തെ മെഡിക്കൽ സ്‌റ്റോറുകൾ. സാധാരണക്കാരായ ജനത്തിന്റെ കൊറോണ ഭീതി മുതലെടുത്ത് കൊറോണ പ്രതിരോധ മാസ്‌കിനു കൊല്ലുന്ന വിലയാണ് നഗരത്തിലെ മെഡിക്കൽ സ്‌റ്റോറുകൾ ഈടാക്കുന്നത്. മൂന്നു രൂപ ഹോൾസെയിൽ വിലയ്ക്കു ലഭിക്കുന്ന മാസ്‌ക് 10 മുതൽ 30 രൂപയ്ക്കു വരെയാണ് ജില്ലയിലെ മെഡിക്കൽ സ്റ്റോറുകളിൽ വിൽക്കുന്നത്. കോട്ടയം നഗരത്തിലെ പത്ത് മെഡിക്കൽ സ്റ്റോറുകളിൽ തേർഡ് ഐ ന്യൂസ് ലൈവ് സംഘം നടത്തിയ അന്വേഷണത്തിലാണ് മാസ്‌കിന്റെ കൊല്ലുന്ന വില കണ്ടെത്തിയത്. കോട്ടയം നഗരത്തിൽ ശീമാട്ടി റൗണ്ടാനയിലെ മണർകാട് […]

കൊറോണ വൈറസ്: രോഗികളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

സ്വന്തം ലേഖകൻ പത്തനംതിട്ട: കൊറോണ വൈറസ് ബാധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന അഞ്ചു രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ . കളക്ടറേറ്റിൽ ചേർന്ന അടിയന്തര യോഗത്തിലാണ് മന്ത്രി വ്യക്തമാക്കിയത് . ജില്ലയിൽ കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു .10 പേരാണ് ജില്ലയിലെ ആശുപത്രികളിൽ എസൊലേഷനിലുള്ളത്. ഇതിൽ അഞ്ചു പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. രോഗബാധിതരുമായി പ്രാഥമിക സമ്പർക്കമുള്ള 150 പേരുണ്ട്. 58 പേർ രോഗികളുമായി അടുത്ത ബന്ധം പുലർത്തിവരാണെന്നും മന്ത്രി […]

നവജാത ശിശുവിനെ കൊലപ്പെടുത്തി മറവ് ചെയ്തുവെന്ന് സംശയം ; ശ്മശാനത്തിലെ കുഴി മാന്തിയപ്പോൾ കണ്ടത് വെള്ളരിക്ക ; ദൃശ്യം മോഡൽ കൊലയോ…?

സ്വന്തം ലേഖകൻ കൊച്ചി: കോതമംഗലത്ത് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന സംശയത്തെതുടർന്ന് പള്ളി ശ്മശാനത്തിൽ മറവ് ചെയ്തുവെന്ന് സംശയം. തുടർന്ന് കുഴിമാന്തിയപ്പോൾ കണ്ടത് വെള്ളത്തുണിയിൽ പൊതിഞ്ഞ വെള്ളരിക്ക. കോതമംഗലം കുരിമ്പിനാംപാറ ജുമാമസ്ജിദിലെ ഖബർസ്ഥാനിലായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്. അമ്മയുടെ ഖബറിൽ പ്രാർത്ഥനയ്ക്ക് എത്തിയ ഒരു നാട്ടുകാരനാണ് ആദ്യം സംശയം ഉന്നയിച്ചത്.. പള്ളി ശ്മശാനത്തിലെ ഒരുഭാഗത്ത് മണ്ണ് കൂട്ടിയിട്ടിരുന്നതിനെത്തുടർന്നായിരുന്നു നാട്ടുകാരന് സംശയം തോന്നിയത്. നവജാത ശിശുവിനെ അടക്കം ചെയ്തതിന് സമാനമായ നിലയിലായിരുന്നു മണ്ണ് കൂട്ടിയിട്ടിരുന്നത്. പൊലീസിലും പള്ളികമ്മിറ്റിയിലും വാർത്ത് എത്തിയതിന് പിന്നാലെ നാട്ടുകാരിലേക്കും പടരുകയായിരുന്നു. ഒടുവിൽ […]

ആർത്തവം നീട്ടി വെച്ചും, തലകൾ മൊട്ടയടിച്ചും രക്ഷാ സൈനികർ ; കൊറോണ രോഗികളെ പരിചരിക്കുന്ന മാലാഖമാരുടെ അവസ്ഥയിങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകം കൊറോണ ഭീതിയിൽ മുൾമുനയിൽ നിൽക്കുകയാണ്. ചൈനയിൽ കൊറോണ വൈറസ് (കോവിഡ് 19) രോഗികളെ പരിചരിക്കുന്ന മാലാഖമാരുടെ ദുരിതജീവിതത്തെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്ത്. ഇവർക്ക് ആർത്തവസമയം നീട്ടിവയ്ക്കാൻ ഇവർക്കു ഗർഭ നിരോധന ഗുളികകൾ നൽകുന്നു. ആർത്തവകാലത്ത് ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്കു വിലക്ക്, 24 മണിക്കൂറും ശരീരം മുഴുവൻ രക്ഷാകവചം, മൊട്ടയടിച്ച തലകൾ എന്നിങ്ങനെയാണ് ഇവരുടെ ജീവിതം. രോഗികളെ പരിചരിക്കുന്നവർക്കു കൂടുതൽ വൃത്തി വേണമെന്നും അവർ ധരിക്കുന്ന സുരക്ഷാസ്യൂട്ടുകൾ എപ്പോഴും മാറാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് ഇത്തരമൊരു രീതിയിൽ ആരോഗ്യപ്രവർത്തകർ ജീവിക്കുന്നത്. ‘ആർത്തവ സമയങ്ങൾ വലിയ […]

സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് 24 പൈസയും ഡീസലിന് 27 പൈസയുടേയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.കൊച്ചിയിൽ പെട്രോൾ വില 72.60 രൂപയും ഡീസൽ വില 66.87 രൂപയിലുമാണ് വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 74.02 രൂപയും ഡീസൽ വില 68.21 രൂപയുമാണ്. കഴിഞ്ഞ ദിവസവും ഇന്ധനവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. പെട്രോളിന് 20 പൈസയുടെയും ഡീസലിന് 19 പൈസയുടെയും കുറവാണ് രേഖപ്പെടുത്തിയിരുന്നത്.

മദ്യം കൊറോണയെ പ്രതിരോധിക്കുമോ..? വിശദീകരണവുമായി ഡബ്ല്യുഎച്ച്ഒ

സ്വന്തം ലേഖകൻ ജനീവ: കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ എങ്ങനെയെല്ലാം പ്രതിരോധിക്കാമെന്ന വഴികൾ തേടുകയാണ് ജനങ്ങൾ. ആരോഗ്യപ്രവർത്തകരും സംഘടനകളും ഊർജിതമായി പ്രചാരണ പ്രവർത്തനങ്ങളുമായി രംഗത്തുണ്ടെങ്കിലും അതോടൊപ്പം വ്യാജ പ്രചരണങ്ങളും കൊഴുക്കുകയാണ്.     മദ്യം കൊറോണ വൈറസിനെ പ്രതിരോധിക്കുമോ എന്നാണ് മിക്കവരും ഇപ്പോൾ അന്വേഷിക്കുന്നത്. മദ്യം കഴിക്കുന്നവർ സുരക്ഷിതരാണെന്നും മദ്യം കൊറോണ വൈറസിനെ നശിപ്പിക്കുമെന്നും പ്രചരണങ്ങൾ നടക്കുന്നുണ്ടായിരുന്നു. ഇതോടെ ലോകാരോഗ്യസംഘടന തന്നെ ഇതിനു വിശദീകരണവുമായി എത്തിയിരിക്കുകയാണ്.   മദ്യം വൈറസിനെ നശിപ്പിക്കുകയില്ല. മദ്യമോ, ക്ലോറിനോ ശരീരത്തിനുള്ളിൽ പ്രവേശിച്ചിരിക്കുന്ന വൈറസിനെ നശിപ്പിക്കുകയില്ലെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. എന്നാൽ […]

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരീയൽ നടി ചിത്രലേഖ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയൽ താരം ചില്രേഖ അറസ്റ്റിൽ. തിരുവനന്തപുരം പൂഴി കുന്നിൽ വച്ചാണ് താരം മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. മദ്യപിച്ച് വാഹനമോടിച്ച ചിത്രലേഖയുടെ മൂന്ന് ഇരുചക്ര യാത്രക്കാരിയെയാണ് ഇടിച്ച് വീഴ്ത്തിയത്. മദ്യപിച്ച് വാഹനമോടിച്ച് ബിഎസ്എൻഎൽ കരാർ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഒരു വ്യവസായിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. കവടിയാർ സ്വദേശി അജയഘോഷാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 11.15 നായിരുന്നു അപകടം. തിരുവനന്തപുരം അമ്പലമുക്കിൽ വെച്ചാണ് സംഭവം നടന്നത്.

യുവനടിയെ പീഡിപ്പിച്ച സംഭവം : കുഞ്ചാക്കോ ബോബനെ തിങ്കളാഴ്ച വിസ്തരിക്കും

സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനെ പ്രത്യേക വിചാരണ കോടതി തിങ്കളാഴ്ച വിസ്തരിക്കും. സാക്ഷി വിസ്താരത്തിനായി ഹാജാകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കോടതി വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ഷൂട്ടിങ് തിരക്കായിനാൽ അവധി നൽകണമെന്ന് താരം പിന്നീട് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് തിങ്കളാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയുമായിരുന്നു. ദിലീപ് ഇടപെ്ടട് ഇരയാക്കപ്പെട്ട നടിയുടെയും മഞ്ജു വാര്യരുടെ സിനിമാ അവസരങ്ങൾ ഇല്ലാതാക്കാൻ നോക്കിയെന്നായിരുന്നു കേസ് അന്വേഷണ സമയത്ത് കുഞ്ചാക്കോ ബോബൻ മൊഴി […]

ഇറ്റലിയിൽ നിന്നും വന്നവർ ചതിച്ചു ; നാടെങ്ങും പരിഭ്രാന്തി ; മുൻ കരുതലുകൾ ഇവയൊക്കെ

സ്വന്തം ലേഖകൻ കൊച്ചി : ഇറ്റലിയിൽ നിന്നും നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഫെബ്രുവരി 29 ന് രാവിലെ കൊറോണ ബാധിതമെന്ന നിലയിൽ നിരീക്ഷിക്കേണ്ട രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇറ്റലി ഉൾപ്പെടാതിരുന്നതാണു വൈദ്യപരിശോധനയിൽ ഒഴിവാകാൻ കാരണമെന്നാണ് സൂചന. നെടുമ്പാശേരി വിമാനത്താവളത്തിൽ ആദ്യ ഘട്ടത്തിൽ ചൈനയിൽ നിന്നുള്ള യാത്രക്കാർക്കു മാത്രമായിരുന്നു കൊറോണ ബാധയെ തുടർന്ന് വൈദ്യപരിശോധന. മാർച്ച് ഒന്നു മുതലാണു ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ നിരീക്ഷണത്തിലായത്. അതേസമയം, കൊറോണ ബാധിത രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുണ്ടെങ്കിൽ സ്വമേധയാ അറിയിക്കണമെന്നു നിർദേശിച്ചിരുന്നെങ്കിലും യാത്രക്കാർ ഇക്കാര്യം പറഞ്ഞില്ലെന്നു […]

കൊച്ചിയിലും കൊറോണ : മൂന്ന് വയസുകാരന്‌ കൊറോണ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: പത്തനംതിട്ടയ്ക്കും കോട്ടയത്തിനും പുറമെ കൊച്ചിയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. എറണാകുളത്ത് മൂന്ന് വയസുകാരനാണ്‌ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.മാതാപിതാക്കൾക്കൊപ്പം ഇറ്റലിയിൽ നിന്ന് എത്തിയ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് ഏഴിന് ന് പുലർച്ചെ 6.30ന് ദുബായ് കൊച്ചി വിമാനത്തിലാണ് കുട്ടി നെടുമ്പാശ്ശേരിയിലെത്തിയത്.വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ള യൂണിവേഴ്‌സൽ സ്‌ക്രീനിംഗ് സംവിധാനത്തിൽ സ്‌ക്രീനിംഗ് നടത്തിയപ്പോഴാണ് പനി ഉണ്ടെന്നറിഞ്ഞത്. ഉടൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ എത്തിക്കുകയായിരുന്നു. കുട്ടിയും അമ്മയും അച്ഛനുമാണ് ഐസൊലേഷനിലുള്ളത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കോവിഡ് 19 നുമായി ബന്ധപ്പെട്ട് […]