ഗർഭിണിയെ കൊണ്ടുപോയ ആംബുലൻസ് പൊലീസ് തടഞ്ഞു ; യുവതി വാഹനത്തിൽ പ്രസവിച്ചു ; സംഭവം കാസർഗോഡ്
സ്വന്തം ലേഖകൻ കാസർഗോഡ്: ലോക്ക് ഡൗണിന്റെ മൂന്നാമത്തെ ദിവസമായ വെള്ളിയാഴ്ച മംഗളൂരുവിലേക്ക് ആംബുലൻസിൽ പോയ ഗർഭിണിയെ കർണാടക പൊലീസ് തടഞ്ഞു. വാഹനം തിരിച്ചയച്ചതിനെ തുടർന്ന് യുവതി ആംബുലൻസിൽ പ്രസവിച്ചു. കർണ്ണാടക അതിർത്തിയിൽനിന്നും കാസർേകാട്ടേക്ക് തിരിച്ചുപോരുന്നതിനിടെയാണ് യുവതി ആംബുലൻസിൽ പ്രസവിച്ചു. തലപ്പാടി അതിർത്തിയിൽ വെച്ച് ആംബുലൻസ് തടയുകയായിരുന്നു. ഉത്തർപ്രദേശുകാരിയായ അമ്മയേയും കുഞ്ഞിനെയും കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോട് ജില്ലയിലെ നിരവധി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ കർണാടക പോലീസ് മണ്ണിട്ട് അടച്ചിട്ടിരുന്നു. ഇതോടെ ദേലംപാടി, വോർക്കാടി, പൈവളിംഗ, […]