കൊറോണക്കാലത്തെ പ്രണയം: പതിനേഴുകാരിയെ കുമരകത്ത് എത്തിച്ചു പീഡിപ്പിച്ച കോട്ടയം സ്വദേശി അറസ്റ്റിൽ; കൊറോണക്കാലത്ത് പ്രണയിക്കാൻ പോയ യുവാവിനെതിരെ പോക്‌സോ കേസും ജയിൽവാസവും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് റോഡിൽ മുഴുവൻ റോന്തു ചുറ്റിയിരുന്ന പൊലീസിന്റെ കണ്ണുവെട്ടിച്ച് മൂവാറ്റുപുഴയിൽ നിന്നും പതിനേഴുകാരിയെ തട്ടിക്കൊണ്ടു വന്ന് കുമരകത്ത് എത്തിച്ചു പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. കോട്ടയം സ്വദേശിയായ എൻജിനീയറിംങ് ബിരുദമുള്ള യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് പോക്‌സോ കേസ് ചുമത്തി റിമാൻഡ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി, ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

കോട്ടയം സ്വദേശിയും എൻജിനീയറുമായ യുവാവ് പതിനേഴുകാരിയായ പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. തുടർന്നു ഫോൺ നമ്പർ കൈമാറിയ ഇരുവരും പല ദിവസങ്ങളിലും രാത്രിയിൽ പരസ്പരം ചാറ്റ് ചെയ്യുകയും ചെയ്യുമായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ആവശ്യം യുവാവ് ഉന്നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യലഹരിയിലായിരുന്ന യുവാവ് രാത്രിയിൽ തന്നെ പെൺകുട്ടിയെ കാണണമെന്നും വിവാഹം കഴിക്കണമെന്നും ആവശ്യം ഉന്നയിച്ചു. താൻ ഇറങ്ങി വരാൻ തയ്യാറാണെന്നായിരുന്നു പെൺകുട്ടി പറഞ്ഞത്. ഇതോടെ യുവാവ് രാത്രി തന്നെ ബൈക്കിൽ മൂവാറ്റുപുഴയിൽ എത്തി പെൺകുട്ടിയെ കോട്ടയത്തേയ്ക്കു തട്ടിക്കൊണ്ടു വരികയായിരുന്നു. കൊറോണയുടെ ഭാഗമായി ലോക്ക്ഡൗൺ ആരംഭിച്ച അന്നു രാത്രിയിലാണ് യുവാവ് പതിനേഴുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോന്നത്.

പെൺകുട്ടിയുടെയും യുവാവിന്റെയും ടവർ ലോക്കേഷൻ പരിശോധിച്ച പൊലീസ് സംഘം ഇവർ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടെന്ന് കണ്ടെത്തി. തുടർന്നു, പൊലീസ് സംഘം ഇവരെ പിൻതുടർന്ന് വിനോദ സഞ്ചാര കേന്ദ്രത്തിലെ റിസോർട്ടുകൾ എല്ലാം കറങ്ങി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെയായിരുന്നു കമിതാക്കളെ തേടിയുള്ള പൊലീസിന്റെ കറക്കം. ഏറ്റവും ഒടുവിലാണ് ഇരുവരെയും കുമരകത്തു നിന്നും പൊലീസ് കണ്ടെത്തിയത്. തുടർന്നു യുവാവിനെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടയക്കുകയും ചെയ്തു.