play-sharp-fill

രാഹുൽ ഗാന്ധിയുടെ ഇടപെടൽ തുണച്ചു: മഹാരാഷ്ട്രയിൽ നിന്നുള്ള 27 അംഗ മലയാളി സംഘം കോട്ടയത്ത് എത്തി; നാട്ടിലെത്തിയവർക്ക് ഹോം ക്വാറന്റൈൻ നിർദേശിച്ച് സർക്കാർ; വീട്ടിൽ ഇടമില്ലാത്ത ആറു പേർ കുടുങ്ങി; ജില്ലാ ഭരണകൂടം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് ആരോപണം; തിരികെ എത്തിയത് തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയവർ

തേർഡ് ഐ ബ്യൂറോ കോട്ടയം: കോവിഡ് ലോക്ക് ഡൗണിനെ തുടർന്നു മഹാരാഷ്ട്രയിൽ കുടുങ്ങിയ 27 അംഗ മലയാളി സംഘത്തെ, മുൻ കോൺഗ്രസ് അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ ഇടപെടലിനെ തുടർന്നു സുരക്ഷിതമായി നാട്ടിലെത്തിച്ചു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന 27 അംഗ സംഘത്തെയാണ് എറണാകുളത്തു നിന്നും കോൺഗ്രസ് നേതാക്കളും, രാഹുൽ ഗാന്ധിയുടെ ഓഫിസും ഇടപെട്ട് സുരക്ഷിതമായി നാട്ടിലെത്തിച്ചത്. ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ നിന്നും സ്വകാര്യ ബസിൽ ഈ സംഘം നാട്ടിലെത്തിയിട്ടും ജില്ലാ ഭരണകൂടം ആവശ്യമായ ക്രമീകരണങ്ങൾ ഇവർക്കു ഒരുക്കി നൽകിയില്ല. ഭക്ഷണമോ, […]

കൊറോണക്കാലത്ത് സ്‌കൂൾ തുറക്കുമ്പോൾ ചെയ്യേണ്ടത് എന്തെല്ലാം..! ഐ.എം.എയുടെ മാർഗനിർദേശങ്ങൾ ഇങ്ങനെ; പഴയ ഷിഫ്റ്റ് സമ്പ്രദായം സ്‌കൂളുകളിൽ മടങ്ങിവരുന്നു

തേർഡ് ഐ ബ്യൂറോ കൊച്ചി: സ്‌കൂൾ തുറക്കുമ്പോൾ സംസ്ഥാനത്തെ സ്‌കൂളുകളിൽ പുതിയ ശീലങ്ങൾ കൊണ്ടു വരുന്നത് അടക്കം കോവിഡ് പ്രതിരോധ മാർഗങ്ങളുമായി ഐഎംഎയുടെ പഠന റിപ്പോർട്ട്. സംസ്ഥാനത്തെ കൊറോണ – കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതൽ അടക്കമുള്ള കാര്യങ്ങളാണ് ഇപ്പോൾ സ്‌കൂൾ തുറപ്പിനു മുന്നോടിയായുള്ള ഇരുപത് ഇന നിർദേശമായി ഇപ്പോൾ ഐ.എം.എ നൽകിയിരിക്കുന്നത്. സ്‌കൂൾ തുറന്നാൽ ഉണ്ടായേക്കാവുന്ന കൊവിഡ് കേസുകൾ കൃത്യമായി ട്രാക്ക് ചെയ്യാനുള്ള അംഗബലം സ്‌കൂൾ സ്റ്റാഫിന് ഉണ്ടായിരിക്കണമെന്നും പഠനം സൂചിപ്പിക്കുന്നു.ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനെ കുറിച്ചും പൊതുപരീക്ഷകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട […]

ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ: കർശന നിയന്ത്രണവുമായി ഞായറാഴ്ച; തുറക്കുക അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം; അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടി

തേർഡ് ഐ ബ്യൂറോ കോട്ടയം: ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കുന്ന ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ. ഞായറാഴ്ചകളിൽ പൊതു അവധി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം അനുസരിച്ചാണ് ഇന്ന് സംസ്ഥാനം മുഴുവനും ലോക്ക് ഡൗണിലായിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ ഇന്ന് തുറക്കൂ. പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവയ്ക്കും അനുമതിയുണ്ട്. മാധ്യമങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും. കല്യാണങ്ങൾക്കും മരണാനന്തരചടങ്ങുകൾക്കുമല്ലാതെ ആളുകൾ ഒത്തുകൂടാൻ അനുവദിക്കില്ല. […]

കോവിഡ് 19 കൈവിട്ട് പോകുമ്പോഴും ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാർ സഭ രംഗത്ത്; അമ്പലം തുറക്കാൻ ആവശ്യപ്പെട്ട സംഘപരിവാർ സംഘടനയുടെ വഴിയെ സഭയും; 50 പേരെ എങ്കിലും പങ്കെടുപ്പിച്ച് ആരാധന അനുവദിക്കണമെന്ന് ആവശ്യം

തേർഡ് ഐ ബ്യൂറോ കൊച്ചി: മതം കണ്ണിൽ പടർന്നാൽ പിന്നെ ചുറ്റിലുമുള്ളതൊന്നും കാണില്ല സാറേ..! കൊറോണ ബാധയെ തുടർന്നു രണ്ടു മാസമായി നാവിന് അവധി നൽകിരുന്ന മതമേലദ്ധ്യക്ഷൻമാരും, സഭാ ഇടയന്മാരും ഹൈന്ദവ സംഘടനകളും തലയും വാലും പൊക്കി രംഗത്ത് ഇറങ്ങി. ആരാധനാലയങ്ങൽ തുറക്കണമെന്നും ആരാധന അനുവദിക്കണമെന്നുമുള്ള ആവശ്യവുമായാണ് വൈദികരും ഹൈന്ദവ മതമേലദ്ധ്യക്ഷന്മാരും ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. മേയ് 14 ന് പുറത്തിറക്കിയ നിവേദനത്തിലാണ് ഇളവുകൾ അനുവദിക്കണമെന്നു മാർഗനിർദേശ മണ്ഡൽ എന്ന ഹൈന്ദവ സംഘടന ആവശ്യപ്പെട്ടത്. ഇവരുടെ ആവശ്യം ഇങ്ങനെ രാജ്യമാകെ ലോക് ഡൗണിന്റെ ഇളവുകളിലേക്ക് […]

കോവിഡ് കാലത്ത് ജില്ലയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷൻ കോട്ടയം വെസ്റ്റ്; വെസ്റ്റിന്റെ ക്യാപ്റ്റനായി തിളങ്ങിയ ഇൻസ്‌പെക്ടർ എം.ജെ അരുൺ മികച്ച എസ്.എച്ച്.ഒ; ജില്ലയിലെ എല്ലാ എസ്.എച്ച്.ഒമാർക്കും ജില്ലാ പൊലീസ് മേധാവിയുടെ പ്രശംസാ പത്രം

തേർഡ് ഐ ബ്യൂറോ കോട്ടയം: കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർക്കൊപ്പം തന്നെ ജീവൻ പണയം വച്ചുള്ള പോരാട്ടത്തിലായിരുന്നു സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങൾ. ഊണും ഉറക്കവുമില്ലാതെ, രാവും പകലുമില്ലാതെ , ജീവനും മരണവും ഓർമ്മിക്കാതെ നമ്മുടെ തെരുവുകളിൽ സദാസാന്നിധ്യമായി കേരളത്തിലെ കാക്കിധാരികളായ പൊലീസ് പടയുണ്ടായിരുന്നു. രോഗികളായ ആളുകളെ കരുതലോടെ നേരിടുന്ന ആരോഗ്യ പ്രവർത്തകരെ വച്ചു നോക്കുമ്പോൾ ഏറ്റവും കൂടുതൽ രോഗസാധ്യതയുള്ളത് കാക്കിയിട്ട് പൊരിവെയിലിലും പണിയെടുത്തിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കായിരുന്നു. കോവിഡിനു മുൻപും വിശ്രമമില്ലാതെ പണിയെടുത്തിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് കാലത്തെ ജോലി പുതുമയുള്ളതായിരുന്നില്ല. എന്നാൽ, ഇക്കുറി പൊലീസിനു […]

കേരളത്തിൽ ബാറും ബിവറേജും തുറന്നാൽ ക്യൂ നിൽക്കേണ്ടി വരില്ല; ഈ ആപ്പിൽ പണമടയ്‌ക്കേണ്ട; ഒരുക്കുന്നത് ക്യൂ മാത്രം; മദ്യശാലകൾ തുറക്കുമ്പോൾ സർക്കാരൊരുക്കുന്ന ആപ്പ് പ്രവർത്തിക്കുന്നത് എങ്ങിനെ എന്ന് തേർഡ് ഐ ന്യൂസ് ലൈവിൽ അറിയാം; വൈറലായി മാറിയത് വ്യാജ ആപ്പ്

തേർഡ് ഐ ബ്യൂറോ കോട്ടയം: മദ്യശാലകൾ തുറക്കുമ്പോൾ തിരക്കൊഴിവാക്കാനും, സാമൂഹിക അകലം പാലിക്കുന്നതിനുമായി സർക്കാർ ആരംഭിക്കുന്ന മൊബൈൽ പ്ലാറ്റ്‌ഫോം ചൊവ്വാഴ്ചയോടെ തയ്യാറാകും. കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫെയർകോൺ ടെക്‌നോളജീസ് എന്ന സ്റ്റാർട്ട്അപ്പ് കമ്പനിയാണ് ബിവറേജസ് കോർപ്പറേഷനിലേയ്ക്കും, ബാറുകളിലേയ്ക്കുമുള്ള ക്യൂ നിയന്ത്രിക്കുന്നതിനുള്ള ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ, സർക്കാർ ഉത്തരവ് നൽകും മുൻപ് തന്നെ ഈ ആപ്ലിക്കേഷന്റെ വ്യാജനും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. സർക്കാർ നിർദേശം പ്രകാരം പുതിയ ആപ്ലിക്കേഷനിൽ നിന്നും ഓൺലൈനായി പണം അടയ്ക്കാൻ സാധിക്കില്ല. പകരം, ബിവറേജുകളിലെയും, ചില്ലറ വിൽപ്പന കൗണ്ടറുകൾ തുറക്കുന്ന […]

കുപ്പിയ്ക്കുള്ള ആപ്പിറക്കും മുൻപ് ‘വ്യാജൻ’ വിപണിയിൽ സജീവം: ബിവറേജസിനു വേണ്ടി സർക്കാർ ആപ്പിനെപ്പറ്റി ചിന്തിക്കും മുൻപ് വ്യാജനിറക്കി തട്ടിപ്പുകാർ; കുപ്പിയുടെ ആപ്പിൽ കുടുങ്ങി കബളിപ്പിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക: ബിവറേജസിന്റെ ആപ്പിനെപ്പറ്റിയുള്ള വിശദ വിവരങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

എ.കെ ശ്രീകുമാർ കോട്ടയം: കുപ്പിയ്ക്കും ക്യൂവിനുമുള്ള ആപ്പിനെപ്പറ്റി സംസ്ഥാന സർക്കാർ ചർച്ച നടത്തിത്തുടങ്ങിയതേയുള്ളൂ. സർക്കാർ ആപ്പിറക്കും മുൻപ് ആപ്പിന്റെ വ്യാജനെ കളത്തിലിറക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ബിവറേജസ് കോർപ്പറേഷന്റെ മദ്യ വിൽപ്പനയ്ക്കുള്ള ആപ്പെന്ന പേരിലാണ് ശനിയാഴ്ച രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ ലിങ്ക് പറക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ലിങ്ക് ഇങ്ങനെ – *എത്തി പോയി ആപ്പ് – BEVCO online app* https://play.google.com/store/apps/details?id=com.app.drink.app https://play.google.com/store/apps/details?id=com.app.drink.app കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ മദ്യവിൽപ്പനയ്ക്കായി ക്യൂ സംവിധാനം ഏർപ്പെടുത്തുന്നതിനായി ആപ്ലിക്കേഷന് അപേക്ഷ ക്ഷണിച്ചത്. സ്റ്റാർട്ട്അപ്പ് കമ്പനികളിൽ […]

ജീപ്പും പച്ചക്കറി ലോറിയും കൂട്ടിയിടിച്ച് മുളന്തുരുത്തിയിൽ രണ്ടു പേർ മരിച്ചു; മരിച്ചത് കടുത്തുരുത്തി സ്വദേശികൾ; വൈക്കം സ്വദേശികളായ മൂന്നു പേർക്കു പരിക്കേറ്റു

തേർഡ് ഐ ബ്യൂറോ മുളന്തുരുത്തി: മുളന്തുരുത്തിയിൽ ജീപ്പും പച്ചക്കറി ലോറിയും കൂട്ടിയിടിച്ച് കടുത്തുരുത്തി സ്വദേശികളായ രണ്ടു പേർ മരിച്ചു. കടുത്തുരുത്തി ഇരവിമംഗലം കല്ലിരിക്കിൻ കാലായിൽ കെ.സി ബാബു (56), വെള്ളാശേരി കരിയത്ര സുന്ദരേശ് മണി (34) എന്നിവരാണ് മുളന്തുരുത്തിയിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇതുവരും ടാറിംങ് തൊഴിലാളികളാണ്. അരയൻകാവ് ചാലയ്ക്കപ്പാറയക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് ഇരുവരും മരിച്ചത്. ശനിയാഴ്ച രാവിലെ ടാറിംങ് ജോലികൾക്കായി യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപ്പെട്ടത്. പച്ചക്കറി കയറ്റിവന്നലോറിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. ശനിയാഴ്ച രാവിലെ 6.50 ഓടെയാണ് അപകടം ഉണ്ടായത്. […]

കൊറോണയെ മറികടക്കാൻ എല്ലാം സ്വകാര്യ മേഖലയ്ക്ക്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കു പണം കണ്ടെത്താൻ ആണവോർജവും കൽക്കരിയും അടക്കമുള്ള മേഖലകൾ സ്വകാര്യ വത്കരിച്ച് കേന്ദ്രധനമന്ത്രിയുടെ പ്രഖ്യാപനം

തേർഡ് ഐ ബ്യൂറോ കോട്ടയം: പ്രതിരോധത്തിലും, ബഹിരാകാശത്തിലും അണ്വായുധം കൽക്കരി മേഖലകളിൽ എല്ലാം സ്വകാര്യ നിക്ഷേപത്തിനുള്ള സാധ്യത തുറന്നിട്ട് കേന്ദ്ര ധനമന്ത്രിയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപനം. കോവിഡ് പാക്കേജിന്റെ നാലാംഘട്ടത്തിലാണ് സമസ്ത മേഖലയിലും സ്വകാര്യ വത്കരണ സാധ്യത തുറന്നിട്ടുള്ള പ്രഖ്യാപനം ധനമന്ത്രി നടത്തിയിരിക്കുന്നത്. ആദ്യ മൂന്നു ഘട്ടങ്ങളിലും സാധാരണക്കാരെ കരുതുന്ന പ്രഖ്യാപനം നടത്തിയ ധനമന്ത്രി നാലാം ഘട്ടത്തിൽ സ്വകാര്യ വത്കരണം എന്ന തുറുപ്പു ചീട്ട് തന്നെ പുറത്തെടുക്കുകയായിരുന്നു. 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് നാലാം ഘട്ടം വിശദീകരിച്ച കേന്ദ്ര ധനമന്ത്രി നിർമ്മല […]

സംസ്ഥാനത്ത് അതീവ ജാഗ്രത: 11 പേർക്കു കോവിഡ്: എല്ലാവരും കേരളത്തിന് പുറത്ത് നിന്ന് എത്തിയവർ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ […]