play-sharp-fill

കേരളത്തിന് അഭിമാനിക്കാം..! രാജ്യത്തെ മികച്ച സർവകലാശാലയുടെ പട്ടികയിൽ അമൃത വിശ്വവിദ്യാപീഠത്തിന് നാലാം സ്ഥാനം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തിന് അഭിമാനമായി രാജ്യത്ത് മികച്ച സർവകലാശാലകളുടെ പട്ടികയിൽ അമൃതാ വിശ്വവിദ്യാപീഠവും. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തുന്ന നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (എൻഐആർഎഫ്) പട്ടികയിൽ അമൃത വിശ്വവിദ്യാപീഠം നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ബാംഗ്ലൂർ ഐഐഎസ്‌സി ഏറ്റവും മികച്ച സർവകലാശാല ആയപ്പോൾ, ജെഎൻയു രണ്ടാം സ്ഥാനത്തും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനത്തുമെത്തി.റാങ്കിങ്ങിൽ ഓവറോൾ ലിസ്റ്റിൽ പതിമൂന്നാമതാണ് അമൃത വിശ്വവിദ്യാപീഠത്തിന്റെ സ്ഥാനം. മെഡിക്കൽ റാങ്കിങ്ങിൽ ഏഴാം സ്ഥാനം നേടിയപ്പോൾ, ദന്തൽ റാങ്കിങ്ങിൽ 13, ഫാർമസിയിൽ 15, എഞ്ചിനിയറിങ്ങ് റാങ്കിങ്ങിൽ ഇരുപതാം […]

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ വരുന്ന അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതോടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പിലുണ്ട്. ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, […]

അതിരപ്പള്ളിയെ തള്ളി കാനം ; ആഗ്രഹങ്ങൾക്ക് കടിഞ്ഞാണില്ലല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാം : എം.എം മണിയെ പരിഹസിച്ച് കാനം രാജേന്ദ്രൻ

സ്വന്തം ലേഖകൻ തൃശൂർ : അതിരപ്പിള്ളി വിഷയത്തിൽ മന്ത്രി എം.എം മണിയ്‌ക്കെതിരെ പരിഹാസവുമായി കാനം രാജേന്ദ്രൻ. അതിരപ്പള്ളി പദ്ധതിയിൽ വൈദ്യുതിമന്ത്രി എംഎം മണിയുടെ വാദങ്ങൾ തള്ളിയും എതിർപ്പ് കടുപ്പിച്ചും സിപിഐ. ജനങ്ങൾ എതിർക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്‌നമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരണവുമായി രംഗത്ത്. ഇലക്ട്രിസിറ്റി ബോർഡ് വർഷങ്ങളായി ഇത്തരം നിർദ്ദേശം മുന്നോട്ട് വെയ്ക്കാറുണ്ട്. എൽഡിഎഫിൽ ഒരു വിഷയം സംബന്ധിച്ച് നിലപാടെടുക്കുന്നത് അതിന്റെ സംസ്ഥാന സമിതിയാണ്. എൽഡിഎഫിന്റെ അജണ്ടയിൽ ഇല്ലാത്ത വിഷയമാണ് അതിരപ്പിള്ളിയെന്നും. പ്രകടന പത്രികയിൽ പോലുമില്ലായിരുന്നു. സമവായ ചർച്ചകൾക്ക് […]

നിതിന്റെ മൃതദേഹത്തിനൊപ്പം മറ്റൊരു ചെറുപ്പക്കാരന്റെയും മൃതദേഹമുണ്ടായിരുന്നു ; അവനും നന്മമരമായിരുന്നു ; ആരും അറിയാതെ പോയൊരു മരണത്തെക്കുറിച്ച് അഷറഫ് താമരശ്ശേരിയുടെ വൈറൽ കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : കഴിഞ്ഞ ദിവസം മലയാള നാടിനെയും പ്രവാസ ലോകത്തെയും ഏറെ കണ്ണീരിലാഴ്ത്തിയ മരണമായിരുന്നു നിതിന്റേത്. നിതിന്റെ മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് മറ്റൊരു നല്ല മനുഷ്യന്റെയും മൃതദേഹമുണ്ടായിരുന്നു. കഴിഞ്ഞ പ്രാവശ്യം നാട്ടിലുണ്ടായ പ്രളയത്തിൽ മൂന്ന് പേരുടെ ജീവൻ രക്ഷിച്ച വ്യക്തിയായിരുന്നു ഷാജൻ പളളയിലിന്റെ മൃതദേഹമായിരുന്നു നിതിന്റെ മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. നാട്ടിലുണ്ടായ കുറച്ച് കട ബാധ്യതയും, മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുന്നതിന് വേണ്ടിയായിരുന്നു കടൽ കടന്ന് ഷാജനും ഗൾഫിലെത്തിയത്. വിധി ആ സ്വപ്നങ്ങളെ തകിടം മറിച്ചു. ഹൃദയസ്തംഭനം ആയിരുന്നു ഷാജന്റെയും മരണകാരണം. നിതിന്റെയും ഷാജന്റെയും […]

ഉത്ര വധക്കേസ് : കൂടുതൽ തെളിവുകൾ തേടി പൊലീസ് ; ഉത്രയുടെ വസ്ത്രത്തിൽ പാമ്പിന്റെ സാമ്പിളിനായി പരിശോധന

സ്വന്തം ലേഖകൻ കൊല്ലം: ഉത്ര വധക്കേസിൽ കൂടുതൽ തെളിവുകൾക്കായി അന്വേഷണ സംഘം. ഉത്ര പാമ്പു കടിയേറ്റ് മരിക്കുന്ന ദിവസം ധരിച്ചിരുന്ന വസ്ത്രവും കിടക്കവിരിയും മറ്റും പരിശോധനയ്ക്കായി അയച്ചു. പാമ്പിന്റെ സാമ്പിൾ വസ്ത്രത്തിൽ നിന്നും കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലാണ് പരിശോധന നടത്തുക. നേരത്തെ നടത്തിയ പരിശോധനയിൽ സൂരജ് പ്ലാസ്റ്റിക് ടിന്നിൽ കൊണ്ടുവന്ന പാമ്പാണ് ഉത്രയെ കടിച്ചതെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ സൂരജിന്റെ ഫോൺ ടവറിന്റെ വിവരങ്ങൾ പൊലീസ് പൊലീസ്. ഉത്ര കൊല്ലപ്പെട്ട ദിവസവും അതിന് അടുത്ത ദിവസങ്ങളിലും ഉത്രയുടെയും […]

കൊല്ലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി ; സംഭവത്തിൽ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കൊല്ലം : പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലത്ത് അഞ്ചലിലാണ് വിദ്യാർത്ഥിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടുക്കൽ ജെറിൻ ജോഷിയെയാണ് (15) കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. പുലർച്ചെ പഠിക്കാനായി കുട്ടിയെ എഴുന്നേൽപ്പിക്കാനെത്തിയ വീട്ടുകാർ ഏറെനേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഇതേതുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ജെറിനെ കടയ്ക്കലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വയല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് ജെറിൻ.സംഭവത്തിൽ പൊലീസ് കേസെടുത്തു.

വധുവിനെ ഒരുക്കിയ ബ്യൂട്ടിഷ്യന് കോവിഡ് എന്ന് ഫോൺ സന്ദേശം ; അജ്ഞാതന്റെ ഫോൺ കോളിൽ അങ്കലാപ്പിലായി ഗുരുവായൂർ ക്ഷേത്ര അധികൃതർ

സ്വന്തം ലേഖകൻ ഗുരുവായൂർ : കൊറോണ വൈറസ് വ്യാപനത്തിന്റെ സംസ്ഥാനത്ത് ലാക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ പുനരാരംഭിച്ചിരുന്നു. ന്നാൽ കഴിഞ്ഞ ദിവസം ക്ഷത്രത്തിലേക്ക് എത്തിയ വ്യാജ സന്ദേശം അധികൃതരെ വട്ടംകറക്കിയിരിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹങ്ങളിൽ ഒന്നിൽ കോവിഡ് ബാധിച്ച ബ്യൂട്ടീഷ്യനാണ് വധുവിനെ ഒരുക്കിയത് എന്ന വ്യാജ സന്ദേശമാണ് അധികൃതരെ ആശങ്കയിലാഴ്ത്തിയത്. രാവിലെ 7.45ന് ക്ഷേത്രത്തിലെ ഫോണിലേക്കാണ് വ്യാജ ഫോൺ കോൾ എത്തിയത്. ഹരീഷ്, എറണാകുളം എന്ന പേരു പറഞ്ഞാണ് വിളിച്ചത്. പാലക്കാട്ട് നിന്നുള്ള ഒരു […]

ലോക് ഡൗണിൽ മാവേലി ഉൾപ്പടെ പുറത്തിറങ്ങും….! സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കൂടുതൽ ട്രെയിൻ സർവീസുകൾ ; സർവീസുകൾ പുനരാരംഭിക്കുന്ന ട്രെയിനുകൾ ഇവയൊക്കെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ നീക്കവുമായി റെയിൽവെ മന്ത്രാലയം. അടുത്തയാഴ്ച മുതൽ കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഏതാനും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. എന്നാൽ പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തില്ല. മൂന്ന് പ്രത്യേക ട്രെയിനുകളുടെയും സർവീസ് ജൂൺ 15ന് പുനരാരംഭിച്ചേക്കും. റിസർവ് ചെയ്തുള്ള യാത്ര മാത്രമേ അനുവദിക്കൂ. കൂടാതെ ജനറൽ കോച്ചുകളുണ്ടാവില്ല. ശനിയാഴ്ചയോടെ റിസർവഷേൻ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാവും. തമിഴ്‌നാട്ടിലും ജൂൺ 15ന് മൂന്നു വണ്ടികൾ […]

താരാട്ടുപാട്ട് ഉയരേണ്ട വീട്ടിൽ നിന്നും ഉയർന്നത് ഉറ്റവരുടെ നെഞ്ചുപൊട്ടും നിലവിളി ; നിതിന്റെ വേർപാടിൽ നിന്നും മുക്തരാവാൻ കഴിയാതെ ആതിരയും കുടുംബാംഗങ്ങളും

സ്വന്തം ലേഖകൻ കോഴിക്കോട്: കാത്തിരുന്ന കൺമണിയെ ഒരു നോക്കുകാണാവാതെ നിതിൻ യാത്രയായി. താരാട്ടുപാട്ട് ഉയരേണ്ട വീട്ടിൽ നിന്നും ഉറ്റവരുടെ നെഞ്ച് പൊട്ടും നിലവിളി ഉയർന്നപ്പോൾ മലയാളക്കരയും പ്രവാസ ലോകവും ഒരുപോലെ തേങ്ങി. നിതിന്റെ വേർപാട് അറിയാതെയാണ് ആതിര ഒരു പൊന്നോമനയ്ക്ക് ജന്മം നൽകിയത്. പ്രിയതമന്റെ മരണം ആതിരയെ അറിയച്ചതോടെ ഏറെ വികാര നിർഭരമായ രംഗങ്ങൾക്കാണ് ആശുപത്രി പരിസരം സാക്ഷ്യം വഹിച്ചത്. കൊറോണക്കാലത്ത് വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ‘ഇൻകാസ്’ സുപ്രീം കോടതിയെ സമീപിച്ചത് നിതിന്റെ ഭാര്യ ആതിരയെ മുൻനിർത്തിയായിരുന്നു. സുപ്രീം കോടതി അതിനോട് […]

ചിരഞ്ജീവിയുടെ മരണത്തിന് ശേഷം മേഘ്‌ന മുറിയിൽ നിന്നും പുറത്തിറങ്ങിയത് ഒരു തവണ മാത്രം ;ആരോടും മിണ്ടാതെ വേദന ഉള്ളിലൊതുക്കി താരം : പ്രിയതമന്റെ വേർപാടിൽ നിന്നും മുക്തമാവാൻ കഴിയാതെ മേഘ്‌ന

സ്വന്തം ലേഖകൻ കൊച്ചി : മലയാളികളുടെ പ്രിയതാരമായ മേഘ്‌ന രാജിന്റെ ജീവിതത്തിൽ സിനിമാ രംഗങ്ങളെ വെല്ലുന്ന കാര്യങ്ങളായിരുന്നു സംഭവിച്ചത്. അപ്രതീക്ഷിതമായി തന്റെ ഭർത്താവ് ഈ ലോകത്ത് നിന്നും വിടവാങ്ങിയതിന്റെ ഞെട്ടിൽനിന്ന് ഇതുവരെ മുക്തമായിട്ടില്ല താരം. ചീരുവിനോടൊത്ത് രണ്ടാം വിവാഹ വാർഷികം കഴിഞ്ഞ നാളുകൾ പിന്നിടുന്നതിനിടയിലാണ് മേഘ്‌നയ്ക്ക് ഭർത്താവിനെ നഷ്ടമായത്. ഇന്ത്യൻ സിനിമാ ലോകത്തേയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച് വാർത്ത കൂടിയായിരുന്നു ഇത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ചിരഞ്ജീവി സർജയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്ന അതിനു മുൻപുതന്നെ ഹൃദയാഘാതം അദ്ദേഹത്തെ തേടിയെത്തി. ഇതിന് ശേഷമാണ് മരണം […]