സുരേഷ് ഗോപി രാജ്യ സഭയിൽ തെന്നി വീണു; നിങ്ങൾ പ്രതിപക്ഷ നിരയിലേക്ക് പോയതു കൊണ്ടാണ് തെന്നി വീണതെന്ന് വെങ്കയ്യ നായിഡു

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യ സഭയിൽ ബിജെപി അംഗവും നടനുമായ സുരേഷ് ഗോപി തെന്ന്ി വീണു. ഇന്നലെ രാവിലെ സഭയിൽ ശൂന്യവേള സമയത്ത് നടന്ന ഒരു തമാശയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. രാവിലെ ശൂന്യവേള പുരോഗമിക്കവേ, സീറ്റിൽനിന്നെഴുന്നേറ്റ സുരേഷ് ഗോപി, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ഇരിപ്പിടത്തിനടുത്തേക്ക് നടന്നുനീങ്ങി. ഇതിനിടെ പെട്ടെന്ന് സുരേഷ് ഗോപിക്ക് കാലിടറി ചെറുതായൊന്ന് വീണു. ഇതോടെ സഭയിൽ എല്ലാവരുടെയും ശ്രദ്ധ അവിടേക്കായി. അടുത്തുണ്ടായിരുന്ന മറ്റൊരംഗം സുരേഷ് ഗോപിയെ പിടിച്ചെഴുന്നേൽപ്പിക്കുകയും ചെയ്തു. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് കൈകൊണ്ട് കാണിച്ചശേഷം സുരേഷ് ഗോപി […]

പ്രളയമേഖലകളിൽ ജപ്തി നടപടികൾ പാടില്ല, ബാങ്കുകളോട് സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രളയമേഖലകളിൽ ജപ്തി നടപടികൾ പാടില്ലെന്ന് ബാങ്കുകളോട് സർക്കാർ ആവശ്യപ്പെടും. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയിൽ സർക്കാർ ഇക്കാര്യം ബാങ്കുകളെ അറിയിക്കും. ഒരുവർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ച സ്ഥലങ്ങളെ ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുക. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കാർഷിക കടങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളെ ജപ്തിയിൽനിന്ന് ഒഴിവാക്കണമെന്നും സർക്കാർ ബാങ്കുകളുടെ സമിതിയോട് ആവശ്യമുന്നയിച്ചിട്ടുണ്ട്. പ്രളയബാധിത മേഖലയിലെ എല്ലാ വായ്പകൾക്കും ബാങ്കുകൾ ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.

പ്രസവശസ്ത്രക്രിയ കഴിഞ്ഞ് റൂമിലേക്ക് ട്രോളിയിൽ കൊണ്ടുവന്ന യുവതി താഴെ വീണ് പരിക്കേറ്റ സംഭവത്തിൽ അറ്റൻഡർമാർക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ പ്രസവശസ്ത്രക്രിയക്കുശേഷം ട്രോളിയിൽ നിന്ന് ബെഡിലേക്ക് മാറ്റുന്നതിനിടയിൽ രോഗി താഴെവീണ് പരിക്കേറ്റ സംഭവത്തിൽ തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിലെ രണ്ട് അറ്റൻഡർമാർക്കെതിരെ കേസെടുക്കാൻ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ ഉത്തരവായി. അറ്റൻഡർമാരുടെ അനാസ്ഥ കാരണമാണ് തന്റെ ഭാര്യ രാജി എസ്.എം ന് പരിക്കേറ്റതെന്ന വെഞ്ഞാറമൂട് സ്വദേശി മനോജ്. ജി യുടെ പരാതിയെത്തുടർന്നാണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ഉത്തരവ് നൽകിയത്.

വീട്ടുകാരുടെ വഴി കയ്യേറി മണിപ്പുഴ പാംഗ്രോവ് ഹോളിഡേയ്‌സ് റിസോർട്ട്; വാഹനങ്ങൾ നിരത്തി നാട്ടുകാരുടെ വഴിയടച്ചു; നഗരസഭ കോൺക്രീറ്റ് ചെയ്ത വഴി തങ്ങളുടേതെന്ന് റിസോർട്ടുകാർ; ദുരിതത്തിലായി നിരവധി വീട്ടുകാർ

തേർഡ് ഐ ബ്യൂറോ കോട്ടയം: മൂന്നരപതിറ്റാണ്ടായി നാട്ടുകാർ ഉപയോഗിച്ചിരുന്ന വഴി കയ്യേറി മണിപ്പുഴയിലെ പാംഗ്രോവ് റിസോർട്ട്. നഗരസഭ നാട്ടുകാർക്കായി കോൺക്രീറ്റ് ചെയ്തു നൽകിയ വഴിയാണ് തങ്ങളുടേതാണെന്ന് അടുത്തിടെ മാത്രം പ്രവർത്തനം ആരംഭിച്ച റിസോർട്ട് ഉടമകൾ അവകാശപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നതിനായി ഇവർ റോഡിൽ വാഹനങ്ങൾ നിരത്തി വഴി തടയുകയും ചെയ്തു. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. അധികൃതരെല്ലാം റിസോർട്ടുകാർക്ക് ഒപ്പം നിൽക്കുന്നതിൽ പ്രതിഷേധിച്ച് രാവിലെ റിസോർട്ടിലേയ്ക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തും. മണിപ്പുഴ ബെൽമൗണ്ട് വടക്കേപ്പറമ്പ് ലെയിനാണ് തങ്ങളുടേതാണെന്ന് […]

സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ് സംവിധാനം കർശനമാക്കുന്നു

സ്വന്തം ലേഖകൻ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കർശനമാക്കുന്നു. രാവിലെ 9 മണിക്ക് മുമ്പ് ഹാജർ രേഖപ്പെടുത്തിയ ശേഷം ജീവനക്കാർ പുറത്ത് പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സർക്കുലറിൽ പറയുന്നു. ഈ സാഹചര്യത്തിൽ അതിരാവിലെ പഞ്ച് ചെയ്ത് പുറത്ത് പോകുന്ന ജീവനക്കാരെ സി.സി.ടി.വി മുഖാന്തരം കണ്ടെത്തും. ഇവർക്കെതിരെ ഗുരുതര ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ ബിശ്വാസ് സിൻഹ വ്യക്തമാക്കുന്നു.

രാജേന്ദ്രനെ തള്ളി വി എസും

സ്വന്തം ലേഖകൻ കോഴിക്കോട്: ദേവികുളം സബ് കളക്ടർ ഡോ. രേണുരാജിനെതിരായ പരാമർശത്തിൽ എസ് രാജേന്ദ്രൻ എംഎൽഎയെ വിമർശിച്ച് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. എംഎൽഎയുടെ പെരുമാറ്റം ശരിയായില്ലെന്ന് വി എസ് തുറന്നടിച്ചു. കോഴിക്കോട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഎസ്. എസ് രാജേന്ദ്രൻ ഭൂമാഫിയുടെ ആളാണെന്ന് നേരത്തെ വിഎസ് പരസ്യമായി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് അനധികൃത നിർമ്മാണം തടയാനെത്തിയ ദേവികുളം സബ്കളക്ടർ രേണു രാജിനെതിരായ പരാമർശത്തിൽ എംഎൽഎയെ വിമർശിച്ച് വിഎസ് രംഗത്തെത്തുന്നത്. അതേസമയം രേണുരാജിനെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎൽഎ രംഗത്തെത്തിയിരുന്നു. […]

ഡൽഹി ഹോട്ടലിൽ തീപിടുത്തം; 17 മരണം,മരിച്ചവരിൽ ഒരാൾ മലയാളിയും

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീ പിടുത്തത്തിൽ ചോറ്റാനിക്കര സ്വദേശിനിയടക്കം 17 പേർ മരിച്ചു. ചോറ്റാനിക്കര എരുവേലിക്ക് സമീപം കളപ്പുരക്കൽ, പഴങ്ങനാട്ട് ജയശ്രീ കണ്ണൻ ( 53) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4.30 ഓടെയാണ് ഡൽഹി കരോൾബാഗിലെ അർപിത് പാലസ് എന്ന ഹോട്ടലിന് തീ പിടിച്ചത്. രണ്ട് മലയാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. ചേരാനെല്ലുരിൽനിന്നുള്ള നളിനിഅമ്മ, വിദ്യാസാഗർ എന്നിവർക്കാണ് പരിക്കേറ്റതെന്ന് സംശയിക്കുന്നു. വിവാഹത്തിൽ പങ്കെടുക്കാനാണ് ജയശ്രീ അടക്കമുള്ള 13 അംഗ മലയാളി സംഘം ഡൽഹിയിൽ എത്തിയിരുന്നത്. സംഘത്തിലെ10 പേരും സുരക്ഷിതരാണ്. ഹോട്ടലിലുണ്ടായിരുന്ന നിരവധിപേർക്ക് […]

‘നേരറിയാന്‍ സി ബി ഐ’ ; ഷുക്കൂര്‍ വധക്കേസ് നാള്‍ വഴികളിലൂടെ

സ്വന്തം ലേഖകൻ 27 25000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതയുള്ള രണ്ട് ആൾ ജാമ്യവും എന്ന ഉപാധിയിൽ പി.ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

സി.ബി.ഐ ഡയറക്ടറെ ഒരു ദിവസത്തെ തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും സുപ്രീം കോടതി ശിക്ഷിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോടതി നിർദേശം മറികടന്ന് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ സിബിഐ ഉന്നത ഉദ്യോഗസ്ഥനും മുൻ ഇടക്കാല ഡയറക്ടറുമായ എം.നാഗേശ്വർ റാ വുവിനെ ഒരു ദിവസം തടവിനു ശിക്ഷിച്ച് സുപ്രീം കോടതി. റാവുവിന്റെ നടപടി കോടതിയ ലക്ഷ്യമാണെന്ന് കണ്ടെത്തിയ കോടതി ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. സിബിഐ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എസ്. ഭസു റാമും കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇദ്ദേഹത്തിനും ഒരു ലക്ഷം രൂപയും ഒരു ദിവസത്തെ തടവുമാണ് ശിക്ഷിച്ചത്. കോടതി പിരിയും വരെ ഇരുവരും പുറത്തുപോകരുതെന്നായിരുന്നു ശിക്ഷ. ഇതൊരു […]

രൂക്ഷമായ ഭാഷയിൽ ബിഗ് ബജറ്റ് സിനിമകളെ വിമർശിച്ച് അടൂർഗോപാലകൃഷ്ണൻ

സ്വന്തം ലേഖകൻ ചങ്ങനാശേരി: ആയിരം കോടിയുടെ സിനിമകളൊന്നും ഇവിടെ ആവശ്യമില്ലെന്ന് അടൂർ ഗോപാല കൃഷ്ണൻ. ബിഗ് ബജറ്റ് സിനിമകളെ രൂക്ഷ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് സംവിധായകൻ. ആയിരം കോടിയുടെ സിനിമകൾ ആവശ്യമില്ലെന്നും അത്തരം സിനിമകൾ നിരോധിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പ്രമുഖ കേളേജിൽ നടന്ന പ്രഭാഷണത്തിനിടെയാണ് വാണിജ്യ സിനിമകളെ അടൂർ വിമർശിച്ചത്. ‘സിനിമ എത്രമാത്രം യാഥാർഥ്യത്തിൽ നിന്ന് അകന്നിരിക്കുമോ അത്രയും സാമ്ബത്തിക വിജയം നേടും എന്നതാണ് ഇന്നത്തെ സ്ഥിതി. ചിലവാകുന്ന തുകയും പടത്തിന്റെ മേന്മയും തമ്മിൽ ഒരു ബന്ധവുമില്ലെന്നും അടൂർ പറഞ്ഞു. സിനിമയിലെ സെൻസർഷിപ്പിനെതിരേയും അദ്ദേഹം സംസാരിച്ചു. […]