നീതിയ്ക്ക് വേണ്ടി കോട്ടയം തിരുനക്കരയിൽ കന്യാസ്ത്രീകളുടെ പ്രതിഷേധം: പ്രതിഷേധ വേദിയിലേയ്ക്ക് അസഭ്യവർഷവുമായി ബിഷപ്പ് ഫ്രാങ്കോയുടെ കുഞ്ഞാടുകൾ: കന്യാസ്ത്രീകളോട് പീഡന പർവം തുടർന്ന് കത്തോലിക്കാ സഭ

തേർഡ് ഐ ബ്യൂറോ കോട്ടയം: പീഡനത്തിനിരയായ കന്യാസ്ത്രീയ്‌ക്കൊപ്പം നിന്ന നാല് കന്യാസ്ത്രീകളെ സ്ഥലം മാറ്റുന്നതിനും ഒറ്റപ്പെടുത്തി പീഡിപ്പിക്കുന്നതിനും എതിരെ കോട്ടയം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത നടന്ന പ്രതിഷേധക്കൂട്ടായ്മയിലേയ്ക്ക് അസഭ്യവർഷവുമായി ബിഷപ്പ് ഫ്രാങ്കോയുടെ കുഞ്ഞാടുകൾ. കന്യാസ്ത്രീകൾക്ക് നേരെ അസഭ്യ വർഷം മുഴക്കിയ ഇവർ ഇവരെ പൊതുജനമധ്യത്തിൽ അപമാനിക്കാനും  ശ്രമിച്ചു. സേവ് ഔവർ സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധക്കൂട്ടായ്മയ്ക്കു നേരെയാണ് എട്ടോളം പേരടങ്ങുന്ന ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ ക്രൈസ്തവ വിശ്വാസികൾ അടങ്ങുന്ന സംഘം പ്രതിഷേധവുമായി എത്തിയത്. ഇവരെ പ്രതിരോധിക്കാൻ ഒരു വിഭാഗം എസ്.ഒ.എസ് […]

ബാങ്ക് ലയനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കേന്ദ്രം ഒരുങ്ങുന്നു

സ്വന്തം ലേഖകൻ എൻഡിഎ സർക്കാരിന്റെ അടുത്ത പൊതുമേഖലാ ബാങ്ക് ലയനം പണിപ്പുരയിൽ. പ്രഖ്യാപനം തിരഞ്ഞെടുപ്പിന് മുമ്പ് വേണോ എന്ന കാര്യത്തിൽ തിരുമാനമാക്കില്ല.അതേസമയം, ലയിപ്പിക്കാൻ ഉദ്ദേശിക്കുന്ന ബാങ്കുകളുടെ പൊതുസ്ഥിതി കേന്ദ്രധന മന്ത്രാലയം വിശദ്ദമായി ശേഖരിച്ചു തുടങ്ങിയതായാണ് വിവരം. പഞ്ചാബ് നാഷനൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്,പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയാണ് ലയന പട്ടികയിലുള്ളത്.മന്ത്രിതല ഉപസമിതി ഇതിന്റെ സാധ്യതകൾ പരിശോധിക്കുന്നുണ്ട്. പൊതുമേഖല ബാങ്ക് ലയനത്തിന്റെ മൂന്നാം ഘട്ടത്തിനാണ് കേന്ദ്രം ഒരുങ്ങുന്നത്.എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും എസ്.ബി.ഐ ലയിപ്പിച്ച ഒന്നാം ഘട്ടത്തിനു […]

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ സിനിമാ താരങ്ങളെ സ്ഥാനാർത്ഥികളാക്കും: ബി ജെ പി

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: നടൻ മോഹൻലാൽ, സുരേഷ് ഗോപി, പന്തളം രാജകുടുംബാംഗം ശശികുമാര വർമ്മ എന്നിവരെ സ്ഥാനാർത്ഥികളാക്കി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആർ.എസ്.എസ് കേരളഘടകം ബി.ജെ.പി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി സൂചന. വിവിധ ലോക്സഭാ മണ്ഡലങ്ങളിൽ ആർ.എസ്.എസ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഹൈദരാബാദിലെ കുഞ്ഞാലി മരയ്ക്കാറിന്റെ ഷൂട്ടിൽ സൈറ്റിലെത്തി മോഹൻലാലിനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. മോഹൻലാൽ സമ്മതം മൂളിയില്ലെങ്കിലും പേര് സജീവമായി നിലനിറുത്തുന്നത് ഗുണം ചെയ്യുമെന്നാണ് ആർ.എസ്.എസ് വിലയിരുത്തൽ. അതിനിടെ ഇടത് പാളയത്തിലെ ചില […]

നടൻ കലാഭവൻ മണിയുടെ മരണം, 7 പേർക്ക് നുണ പരിശോധന

സ്വന്തം ലേഖകൻ കൊച്ചി: ( 09.02.2019) നടൻ കലാഭവൻ മണിയുടെ സംശയകരമായ മരണവുമായി ബന്ധപ്പെട്ട് ഏഴു പേരെ സിബിഐ നുണപരിശോധനയ്ക്കു വിധേയരാക്കും. മണിയുടെ സുഹൃത്തുക്കളായ നടൻ ജാഫർ ഇടുക്കി, ജോബി സെബാസ്റ്റ്യൻ, സാബുമോൻ, സി.എ. അരുൺ, എം.ജി. വിപിൻ, കെ.സി. മുരുകൻ, അനിൽകുമാർ എന്നിവരെയാണു നുണ പരിശോധനയ്ക്കു വിധേയരാക്കുക. കേസന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഇവർ ഏഴു പേരും കഴിഞ്ഞദിവസം നേരിട്ടു ഹാജരായി നുണ പരിശോധനയ്ക്കുള്ള സമ്മതം അറിയിച്ചു. നേരത്തേ സമ്മതപത്രം എഴുതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കു കോടതിയുടെ […]

‘വരത്തനും വേണ്ടാ, വയസ്സനും വേണ്ടാ…’ തൃശ്ശൂരിൽ നിറയെ കോൺഗ്രസുകാർ പോസ്റ്റർ ഒട്ടിച്ചു

സ്വന്തം ലേഖകൻ തൃശ്ശൂർ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ തൃശ്ശൂർ നഗരത്തിലും ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിലും വ്യാപക പോസ്റ്ററുകൾ. ‘തൃശ്ശൂർ പാർലമെന്റ് സീറ്റിൽ വരത്തനും വേണ്ടാ, വയസ്സനും വേണ്ടാ..’ എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ. സേവ് കോൺഗ്രസ് ഐയുടെ പേരിലാണ് പോസ്റ്ററുകളുള്ളത്. 25 വർഷമായി മണ്ഡലത്തിന് പുറത്തുനിന്നുള്ളവർ മത്സരത്തിനെത്തുന്നതിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർക്ക് വലിയ അതൃപ്തിയുണ്ട്. യൂത്ത് കോൺഗ്രസ് അടക്കം ഇത് പരസ്യമായി പലപ്പോഴും പറയുകയും ചെയ്തിട്ടുണ്ട്. തുടർന്നും പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ പോസ്റ്ററുകൾ കണ്ടത് എന്നാണ് സൂചന. സീറ്റിന് […]

കോപ്പിയടി ചോദ്യം ചെയ്ത ഹയർ സെക്കണ്ടറി അദ്ധ്യാപകന്റെ കൈ വിദ്യാർത്ഥി അടിച്ചൊടിച്ചു

സ്വന്തം ലേഖകൻ കാസർകോട്:കോപ്പിയടിക്കുന്നത് ചോദ്യം ചെയ്ത ഹയർ സെക്കൻഡറി അദ്ധ്യാപകന്റെ കൈ വിദ്യാർത്ഥി അടിച്ചൊടിച്ചു. ചെമ്മനാട് ജമാ അത്ത് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു അദ്ധ്യാപകൻ ചെറുവത്തൂർ തിമിരി സ്വദേശി ബോബി ജോർജിനെ ആണ് വിദ്യാർത്ഥി ആക്രമിച്ചത്. കൈ കൊണ്ടും ഡസ്‌കിന്റെ കാലു കൊണ്ടും അടിയേറ്റ അദ്ധ്യാപകന് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിൽ എത്തിച്ച അദ്ധ്യാപകന്റെ കൈക്ക് പ്ലാസ്റ്റർ ഇട്ടു. ഇന്നലെ പരീക്ഷയ്ക്കിടെ കോപ്പി അടിക്കുന്നത് കണ്ട് അല്പം മാറി ഇരിക്കാൻ പറഞ്ഞപ്പോൾ ക്ഷുഭിതനായ വിദ്യാർത്ഥി ആക്രമിക്കുകയായിരുന്നു.ആശുപത്രിയിൽ എത്തിയ അദ്ധ്യാപകനെ പിറകെ എത്തിയ വിദ്യാർത്ഥിയുടെ […]

തെരഞ്ഞെടുപ്പ് അങ്കത്തിന് കേരളാ പോലീസും തയ്യാറെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് അങ്കത്തിന് കേരളാ പോലീസും തയ്യാറായി. ഇലക്ഷന്റെ ഭാഗമായി തലസ്ഥാനത്ത് പോലീസ് ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് സെല്ലിന്റെ പ്രവർത്തനം ആരംഭിച്ചു. തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ ക്രോഡീകരിക്കും. എഡിജിപി എസ് ആനന്ദകൃഷ്ണനാണ് സെല്ലിന്റെ ചുമതല. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കം പോലീസ് ആരംഭിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുന്ന നടപടി നടന്നുവരികയാണന്നും പോലീസ് ഇൻഫോർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വിപി പ്രമോദ് കുമാർ അറിയിച്ചു. ഇലക്ഷൻ സെല്ലിന്റെ പ്രവർത്തനം ആരംഭിച്ചതിനോടൊപ്പം തന്നെ തെരഞ്ഞെടുപ്പ് […]

സർക്കാർ സർവീസിൽ 248 കായിക താരങ്ങളെ നിയമിക്കാൻ തീരുമാനം:മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാർ സർവീസിൽ 248 കായിക താരങ്ങളെ നിയമിക്കാൻ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. സർക്കാർ സർവീസിലേക്ക് നിയമിക്കപ്പെടാൻ യോഗ്യരായ 248 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു. 2011ൽ നിലച്ച കായിക താരങ്ങൾക്ക് സംവരണം ചെയ്ത തസ്തികകളിലേക്കുള്ള നിയമനമാണ് ഈ സർക്കാറിന്റെ ആയിരം ദിനങ്ങൾ പിന്നിടുമ്‌ബോൾ പുനരാരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം 50 നിയമനം എന്നതു പ്രകാരം അഞ്ചു വർഷത്തേക്ക് 250 പേരെയാണ് നിയമിക്കേണ്ടത്. ഓരോ വർഷത്തെയും പട്ടിക പ്രത്യേകമാണ് തയ്യാറാക്കിയിരിക്കുന്നത്. വ്യക്തിഗതം, ടീമിനം എന്നിങ്ങനെ പട്ടികയിൽ വേർതിരിവുണ്ട്. […]

നെടുമ്പാശേരി വിമാന താവളത്തിൽ രണ്ടര കിലോ സ്വർണം പിടികൂടി

സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ അനധികൃതമായി കൊണ്ടുവന്ന രണ്ടര കിലോ സ്വർർണം പിടികൂടി. ദുബായ് ഇൻഡിഗോ വിമാനത്തിൽ നിന്നുമാണ് സ്വർണം പിടികൂടിയത്

കുംഭമാസത്തിലും ശബരിമല നിയന്ത്രണത്തിൽ തന്നെ; ഭക്തർക്ക് കടുത്ത നിയന്ത്രണവുമായി പോലീസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ചൊവ്വാഴ്ച ശബരിമല നട തുറക്കാനിരിക്കെ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി പോലീസ്. നിലയ്ക്കൽ മുതൽ സന്നിധാനം വരെയാണ് നിയന്ത്രണം. കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12 ചൊവ്വാഴ്ച മുതൽ 17 ഞായറാഴ്ച വരെയാണ് ശബരിമല നടതുറക്കുക. യുവതീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പ് വരുത്താനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വാർത്താ കുറിപ്പിൽ അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഭക്തർ, മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ രാവിലെ പത്തിന് ശേഷം മാത്രമേ […]