play-sharp-fill

സ്വപ്നയെ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമാ നടൻ കൂടിയായ പുത്രൻ : സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മിനും പിണറായി വിജയനുമെതിരെ ഗുരുതര ആരോപണവുമായി സന്ദീപ് വാര്യർ രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ സി.പി.എമ്മിനും പിണറായി വിജയനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. സ്വപ്ന സുരേഷിനെ ഇപ്പോൾ സംരക്ഷിക്കുന്നത് പാർട്ടി ഉന്നതന്റെ സിനിമ നടൻ കൂടിയായ പുത്രനാണെന്നും സന്ദീപ് ചൂണ്ടിക്കാണിക്കുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനുമെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനവുമായി സന്ദീപ് വാര്യർ രംഗത്തെത്തിയിരിക്കുന്നത്. സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം സിപിഎമ്മും സ്വർണ കള്ളക്കടത്തുകാരുമായി ഉള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സ്വർണ്ണക്കള്ളക്കടത്ത് സിപിഎമ്മിന്റെ പാർട്ടി പരിപാടിയാണ് 2014 ൽ സ്വർണ്ണക്കള്ളക്കടത്ത് […]

തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ പ്രതികളിൽ ഒരാൾ പൊലീസ് പിടിയിൽ ; കോവിഡ് പരിശോധനാ നെഗറ്റീവായതിനെ തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം : അകത്തുമുറി എസ്.ആർ മെഡിക്കൽ കോളജിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ രണ്ട് പ്രതികളിൽ ഒരാൾ പിടിയിൽ. നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ കൊല്ലം ചിതറ വളവുപച്ച സൂര്യകുളം തടത്തരികത്ത് വീട്ടിൽ മുഹമ്മദ് ഷാനാണ് (18) പിടിയിലായത്. ഇയാളെ ചിതറയിൽനിന്ന് പൊലീസും ജയിൽ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചയാണ് മുഹമ്മദ് ഷാനും പള്ളിച്ചൽ കുളങ്ങരക്കോണം മേലെ പുത്തൻവീട്ടിൽ അനീഷും(29) ചാടിപ്പോയത്. മുഹമ്മദ് കടയ്ക്കാവൂർ, വക്കം മേഖലയിൽ ഒളിവിൽ കഴിയുകായിരുന്നു. ഇതേ തുടർന്ന് തിങ്കളാഴ്ച ചെറുന്നിയൂരിൽ നിന്ന് […]

കൊവിഡ് 19: തലസ്ഥാനം ആശങ്കയിൽ; ഇന്നലെ മാത്രം സമ്പർക്കത്തിലൂടെ രോ​ഗം സ്ഥിരീകരിച്ചത് 42 പേര്‍ക്ക്

സ്വന്തം ലേകകൻ തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് സ്ഥിതി സങ്കീര്‍ണമായി തുടരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 54 പേരില്‍ 42 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതില്‍ ആറ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. പൂന്തുറയിൽ മാത്രം 26 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്താകെ 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ അതില്‍ 42 പേരും തിരുവനന്തപുരത്താണ്. ആറ് പേര്‍ക്ക് രോഗമെവിടെ നിന്ന് പകർന്നുവെന്ന് വ്യക്തമല്ല. ആര്യനാട് ബേക്കറി നടത്തുന്ന വ്യക്തി, ടെക്നോപാര്‍ക്കില്‍ സുരക്ഷാ ജീവനക്കാരനായ ചാക്ക സ്വദേശി, വലിയതുറ സ്വദേശി, എന്നിവര്‍ക്ക് യാത്രപശ്ചാത്തലമില്ല. വള്ളക്കടവ് […]

ലോകാരോ​ഗ്യ സംഘടനയിൽ നിന്നും ഔദ്യോ​ഗി​ക ബന്ധം വിച്ഛേദിച്ച് അമേരിക്ക; നടപടി സംഘടന ചൈനയുടെ നിയന്ത്രണത്തിലെന്നാരോപിച്ച്

സ്വന്തം ലേഖകൻ വാഷിം​ഗടൺ: ലോകാരോഗ്യ സംഘടനയില്‍ നിന്നും ഓദ്യോഗിക പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച് അമേരിക്ക.രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കെയാണ് അമേരിക്കയുടെ തീരുമാനം. ലോകാരോഗ്യ സംഘടന ചൈനയുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ചാണ് നടപടി. നിര്‍ണായക തീരുമാനമെടുക്കുകയാണെന്ന സന്ദേശം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് കൈമാറിയെന്ന് സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പിന്‍വാങ്ങല്‍ 2021 ജൂലൈ ആറിന് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. എന്നാല്‍ തിങ്കളാഴ്ച മുതല്‍ അമേരിക്ക ലോകാരോഗ്യ സംഘടനയിലുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട് . ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ […]

ലോകത്തോട് ചൈനയുടെ കൊടും ചതി..! കൊറോണ പുറത്തെത്തിയത് വുഹാനിലെ ലാബിൽ നിന്നു തന്നെ: ഖനിയിൽ നിന്നും വവ്വാലിനെ ലാബിലെത്തിച്ചതായി തെളിവുകൾ പുറത്ത്; വൈറസ് പടർന്നത് വവ്വാലിൽ നിന്നു തന്നെ

ഇന്റർനാഷണൽ ഡെസ്‌ക് വുഹാൻ: കൊറോണ എന്ന മാരക വൈറസിനെ ലോകത്തിലേയ്ക്കു തുറന്നു വിട്ടത് ചൈനയുടെ ലാബിൽ നിന്നാണെന്നതിനു കൂടുതൽ തെളിവുകൾ. വുഹാനിലെ വിവാദ ലാബിലേയ്ക്കു ചൈനയിലെ ഖനിയിൽ നിന്നുള്ള ശീതീകരിച്ച വവ്വാലുകളെ കൊണ്ടു പോകുന്നതു കണ്ടതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. വവ്വാൽനിറഞ്ഞ ഖനിയിൽനിന്ന് ശീതീകരിച്ച് വൈറസിനെ വുഹാനിലെ ലാബിലെത്തിച്ചിരുന്നതായി ഖനിയിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ജീവനക്കാരനാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഏഴു വർഷം മുൻപ് യുനാനിലെ ഖനിയിൽനിന്ന് വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച വൈറസ് സാംപിളുകൾക്ക് ഇപ്പോഴത്തെ കൊറോണ വൈറസുമായി അടുത്ത സാമ്യമുണ്ടെന്ന് സൺഡേ […]

സ്വർണക്കടത്ത് കേസിൽ നേരിട്ട് അന്വേഷണം പ്രഖ്യാപിച്ച് യുഎഇ : സംഭവം കോൺസുലേറ്റിന്റെ സൽപ്പേരിനെ ബാധിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി : കേരളത്തിലെ സ്വർണക്കടത്ത് കേസിൽ യുഎഇ സർക്കാർ നേരിട്ട് അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യൻ അന്വേഷണ ഏജൻസികൾ നടത്തുന്ന അന്വേഷണത്തിൽ എല്ലാവിധ സഹകരണങ്ങളും ഉറപ്പ് നൽകിയതിന് തൊട്ടു പിറകെയാണ്യുഎഇ നേരിട്ട് ഈ കേസിൽ അന്വേഷണം പ്രഖ്യാപിക്കുന്നത്. സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിച്ചതായി എംബസി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയിലെ യു എസ് സ്ഥാനപതി അഹമ്മദ് അൽ ബന്നയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. നയതന്ത്ര ചാനൽ വഴി സ്വർണം കടത്താൻ ശ്രമിച്ചത് കോൺസുലേറ്റിന്റെ സൽപ്പേരിനെ തന്നെ ബാധിച്ചുവെന്നു ചൂണ്ടിക്കാണിച്ചാണ് യുഎഇ അന്വേഷണം പ്രഖ്യാപിച്ചത്.

സ്വർണ്ണകടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് അന്വേഷിക്കുക : യുവ മോർച്ച

സ്വന്തം ലേഖകൻ കോട്ടയം : കള്ളക്കടത്തുകാർക്ക് കുട പിടിയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നയിച്ചുകൊണ്ട് യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രി പിണറായി വിജയന്റെ കോലവും കത്തിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ്‌ നോബിൾ മാത്യു ഉദ്ഘാടനം ചെയ്തു സംസാരിച്ചു പ്രതിക്ഷേധ യോഗത്തിൽ യുവമോർച്ച ജില്ലാ പ്രസിഡൻ്റ് സോബിൻലാൽ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ ,സംസ്ഥാന സമിതിയംഗം Nഹരി, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് അഖിൽ രവിന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി […]

ഇടുക്കി ജില്ലയിൽ ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു: ആർക്കും രോ​ഗമുക്തിയില്ല

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂലൈ ഏഴിന് ജിദ്ദയിൽ നിന്നും കോഴിക്കോട് എത്തിയ കോടിക്കുളം സ്വദേശിക്കാണ് (50) രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം മഞ്ചേരിയിൽ നിരീക്ഷണത്തിലായിരുന്നു. നിലവിൽ മഞ്ചേരി ആശുപത്രിയിലാണ്. നിലവിൽ 56 പേരാണ് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതിൽ 4 പേർ കോട്ടയം ജില്ലയിലും ഒരാൾ കോഴിക്കോട് ജില്ലയിലുമാണ് ചികിത്സയിൽ കഴിയുന്നത്. 378 പേരുടെ സാമ്പിളുകളാണ് ജില്ലയിൽ നിന്നും ഇന്ന് പരിശോധനക്കായി അയച്ചത്. 10 പരിശോധന ഫലങ്ങൾ ഇന്ന് ലഭിച്ചു. 511 […]

ആശങ്കയൊഴിയാതെ കൊറോണ വൈറസ് വ്യാപനം : അശ്രദ്ധ കാണിച്ചാൽ സൂപ്പർസ്പ്രെഡും പിന്നാലെ സമൂഹ വ്യാപനവും വരാമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: വൈറസ് വ്യാപനത്തിൽ തലസ്ഥാനത്ത് അവസസ്ഥ സംസ്ഥാനത്തെ വൻ നഗരങ്ങളായ കൊ​ച്ചി, കോ​ഴി​ക്കോ​ട് പോ​ലു​ള്ള ന​ഗ​ര​ങ്ങ​ളി​ല്‍ വ​ര​രു​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മു​ന്ന​റി​യി​പ്പ് നൽകി. രാജ്യത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ട​ര്‍​ന്ന് പിടിച്ചത് ന​ഗ​ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. കേരളത്തിൽ ഗ്രാ​മ​ങ്ങ​ളി​ലും പൊ​തു​വേ വ​ലി​യ ജ​ന​സാ​ന്ദ്ര​ത കേ​ര​ള​ത്തി​ലു​ണ്ട്. സം​സ്ഥാ​ന​ത്ത് വ​ലി​യ രോ​ഗ​വ്യാ​പ​നം വ​രാ​ന്‍ ഇ​ത് ഇ​ട​യാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. വൈറസ് വ്യാപനം കൂടുതലായാൽ ട്രി​പ്പി​ള്‍ ലോ​ക്ക് പോ​ലു​ള്ള ക​ര്‍​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്കു ക​ട​ക്കേ​ണ്ടി വ​രു​ന്ന​ത് അ​തി​നാ​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വൈറസ് പ്രതിരോധത്തിൽ ചെറിയൊരു അ​ശ്ര​ദ്ധ പോലും കാ​ണി​ച്ചാ​ല്‍ സൂ​പ്പ​ര്‍ […]

ടിക് ടോക്കിന് പൂട്ടിടാനൊരുങ്ങി അമേരിക്കയും ; ഇന്ത്യയ്ക്ക് പിന്നാലെ ടിക് ടോക് ഉൾപ്പടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കുമെന്ന് അമേരിക്ക

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് പിന്നാലെ ഇന്ത്യ ടിക് ടോക് ഉൾപ്പടെയുള്ള ചൈനീസ് ആപ്ലീക്കേഷനുകൾ നിരോധിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യക്ക് പിന്നാലെ ടിക് ടോക് ഉൾപ്പടെയുള്ള ചൈനീസ് അപ്ലിക്കേഷനുകൾ അമേരിക്കയും നിരോധിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ചൈനീസ് ആപ്ലീക്കേഷനുകളെ അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്നും ഇത്തരം കാര്യങ്ങൾ ഗൗരവമായി തന്നെ കാണുകയാണെന്നും അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഒന്നുകൂടെ ശക്തിപ്പെടുത്താൻ ചൈനീസ് ആപ്പുകളുടെ നിരോധനത്തിലൂടെ സാധിക്കുമെന്ന് മൈക്ക് പോംപിയോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു ഇതിന് പിന്നാലെ യാണ് വീണ്ടും ചൈനീസ് […]