play-sharp-fill

ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന പുലിയെ പിടികൂടാൻ കൂടും നിരീക്ഷണ കാമറകളുമായി വനംവകുപ്പ് ; ചെമ്പനോടയിൽ നാട്ടുകാർ ഒറ്റക്ക് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം

സ്വന്തം ലേഖകൻ കോഴിക്കോട് : ചെമ്പനോടയിൽ ഒരാഴ്ചയായി ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പുലിയെ പിടികൂടാൻ വനംവകുപ്പ്. പുലിയെ പിടികൂടുന്നതിനായി കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പുലിയെ പിടികൂടുംവരെ നാട്ടുകാർ ഒറ്റക്ക് പുറത്തിറങ്ങരുതെന്നാണ് വനപാലകർ നൽകിയ നിർദേശം. രാത്രിയിൽ വീടുകളിലെത്തി വളർത്തു മൃഗങ്ങളെ പുലി പിടികൂടുന്നതും പതിവായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ അഞ്ച് ആടുകളെയാണ് കൊന്നത്, ഇതോടെ വനംവകുപ്പ് അധികൃതരെത്തി കാൽപാടുകൾ പരിശോധിച്ച് പുലിയെന്നുറപ്പിക്കുകയായിരുന്നു. പിടികൂടാൻ കൂടും വിവിധയിടങ്ങളിൽ നിരീക്ഷണക്യാമറകളും സ്ഥാപിച്ചു. ആടിനെ കടിച്ചുകൊന്ന കൃഷിയിടത്തിലാണ് കൂടുവെച്ചിരിക്കുന്നത്. പുലിയെ രണ്ട് ദിവസത്തിനുള്ളിൽ പിടികൂടാനാകുമെന്നാണ് വനപാലകർ പ്രതീക്ഷിക്കുന്നത്. പുലിയുടെ സാന്നിധ്യം […]

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു : വിവിധയിടങ്ങളിൽ ഉരുൾപ്പൊട്ടലിന് സാധ്യത ; കോട്ടയം ഉൾപ്പടെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചതോടെ ശക്തമായ മഴ തുടരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ചിലസ്ഥലങ്ങളിൽ അതിശക്തമായ കാറ്റും മഴയും ഉണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതോടെ ഏഴുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 വരെ മില്ലീമീറ്റർ മഴലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. ഇന്ന് തിരുവനന്തപുരം, […]

ബെവ് ക്യൂ ആപ്പ് വഴി മദ്യം വാങ്ങി കുടിച്ച് വീട്ടിലെത്തി അഭ്യാസം കാണിച്ച യുവാവിന് ഭാര്യയുടെ കൈയ്യിൽ നിന്നും കിട്ടിയത് അടി ; എട്ടിന്റെ പണി കിട്ടിയതോടെ ഇനി മദ്യപിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് യുവാവ്

സ്വന്തം ലേഖകൻ പയ്യന്നൂർ: ലോക് ഡൗണിൽ ബെവ് ക്യു ആപ്പ് വഴി മദ്യം വാങ്ങി കഴിച്ച് വീട്ടിലെത്തി അഭ്യാസം കാട്ടിയ യുവാവിന് ഭാര്യയുടെ കൈയ്യിൽ നിന്നും പൊന്നീച്ച പറക്കുന്ന അടി.രണ്ട് മാസത്തിന് ശേഷം മദ്യം കിട്ടിയതോടെ വീട്ടിലെത്തിയ യുവാവ് പാട്ടും നൃത്തവും പരാക്രമവുമായി അരങ്ങ് തകർത്തപ്പോഴാണ് യുവതി സഹികെട്ട് യുവാവിനെ തല്ലിയത്. ഭാര്യയുടെ കസേരകൊണ്ടും കൈകൊണ്ടുമുള്ള അടിയോടെ യുവാവ് ആശുപത്രിയിലായി. തൃക്കരിപ്പൂർ സ്വദേശിനിയായ മുപ്പതുകാരിയാണ് മുപ്പത്തഞ്ചുകാരനായ ഭർത്താവിനെ നേർവഴി നടത്താൻ ഒടുവിൽ രണ്ടും കൽപിച്ച് അടിച്ചത്. മദ്യലഹരിയിലുള്ള ഭർത്താവിന്റെ ക്രൂരതകൾ അതിരുകടക്കാൻ തുടങ്ങിപ്പോൾ പലരും […]

കുരുത്തിയിൽ മീനിന് പകരം കുടുങ്ങിയത് അണലികളും മൂർഖനും ; മീൻ പിടിക്കാൻ എത്തിയ ആൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ പുന്നയൂർക്കുളം: പാടത്ത് മീൻപിടിക്കുന്നതിനായി വച്ച കുരുത്തിയിൽ മീനിന് പകരം കുടുങ്ങിയത് അണലികളും മൂർഖനും കുടുങ്ങി. കുരുത്തിയിൽ പാമ്പിന് മീൻപീടിക്കാൻപോയ ആൾ ഓടി രക്ഷപെടുകയായിരുന്നു. മീൻ പിടിക്കുന്നതിനായി വെള്ളിയാഴ്ച രാത്രി പാടത്ത് കുരുത്തിവച്ച പെരുമ്പടപ്പ് സ്വദേശി പെരിഞ്ചേരിയിൽ വീട്ടിൽ അഷറഫിനാണ് ഈ ദുരനുഭവമുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ കുരുത്തിയെടുക്കാനെത്തിയപ്പോൾ പാമ്പ് പത്തിവിടർത്തി ചീറ്റുകയായിരുന്നു. ഇതോടെ കുരുത്തി പാടത്തേക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ട് അണലിയും ഒരു മൂർഖനും കുരുത്തിയിൽ ഉണ്ടായിരുന്നു. പിന്നീട് അബ്ബാസ് എന്നയാളെത്തി പാമ്പുകളെ കുരുത്തിയിൽ നിന്നും പിടികൂടുകയായിരുന്നു.

കോവിഡ് കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കുന്നു: ആശങ്കകൾക്കിടെ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ; അനാവശ്യ യാത്രകൾ വേണ്ട; തുറക്കുന്നത് അത്യാവശ്യ കടകൾ മാത്രം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോവിഡ് കേസുകൾ നൂറുകടന്ന ആഴ്ചയിൽ ആദ്യത്തെ ഞായറാഴ്ച ലോക്ക് ഡൗൺ എത്തി. കോവിഡ് കേസുകളിൽ സ്ഥിതി ഗതികൾ അതീവ സങ്കീർണ്ണമായ ആഴ്ചയിലാണ് ഇപ്പോൾ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ എത്തിയിരിക്കുന്നത്. സമ്പൂർണ്ണ ലോക്ക് ഡൗണിനെ തുടർന്നു ഇന്ന് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ആളുകൾക്ക് പുറത്തിറങ്ങാൻ അനുമതിയുളളൂ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുളള ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും യാത്ര ഇളവുണ്ടാകും. ശനിയാഴ്ച 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനം കനത്ത […]

കോട്ടയത്ത് മൂന്നാം ഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച 46 പേരിൽ 45 പേരും പുറത്തുനിന്ന് എത്തിയവർ ; സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ കൊറോണ വൈറസിന്റെ മൂന്നാം ഘട്ട വ്യാപനത്തിൽ രോഗം സ്ഥിരീകരിച്ചത് 46 പേർക്ക്. ഇതിൽ മീനടം സ്വദേശിയായ 58കാരനു മാത്രമാണ് സമ്പർക്കം മൂലം രോഗം ബാധിച്ചത്. മറ്റുള്ളവരെല്ലാം സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. ഇതിൽ 30 പേർ വിദേശ രാജ്യങ്ങളിൽനിന്നും 15 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നുമാണ് വന്നത്. കുവൈറ്റിൽനിന്ന് മെയ് 26ന് ഒരേ വിമാനത്തിൽ എത്തിയ 16 പേരിൽ ഒൻപതു പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പുറത്തുനിന്ന് എത്തുന്നവരെ ജില്ലയിലേക്ക് കൊണ്ടുവരുന്നതിലും ക്വാറന്റൈയിനിൽ താമസിപ്പിക്കുന്നതിനും സർക്കാർ നിർദേശപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണ് […]

കോട്ടയം ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; രോഗം സ്ഥിരീകരിച്ചത് മുംബൈയിൽ നിന്നെത്തിയ ഒളശ്ശ സ്വദേശിയ്ക്കും ഡൽഹിയിൽ നിന്നുമെത്തിയ അറുന്നൂറ്റിമംഗലം സ്വദേശിയ്ക്കും

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ ഇന്ന് രണ്ടു പേർക്ക് കൂടി കോവിഡ ്19 സ്ഥിരീകരിച്ചു. മുംബൈയിൽനിന്നും ഈ മാസം രണ്ടിന് എത്തിയ ഒളശ്ശ സ്വദേശിക്കും(24) ഈ മാസം നാലിന് ഡൽഹിയിൽനിന്നെത്തിയ അറുന്നൂറ്റി മംഗലം സ്വദേശിക്കു(34) മാണ് രോഗം സ്ഥിരീകരിച്ചത്. ഒളശ്ശ സ്വദേശിക്ക് രോഗലക്ഷണങ്ങൾ പ്രകടമായ സാഹചര്യത്തിൽ സാമ്പിൾ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഫലം വന്നതിനെത്തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിമാനമാർഗം കൊച്ചിയിലെത്തിയ അറുന്നൂറ്റിമംഗലം സ്വദേശിക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ വിമാനത്താവളത്തിൽ നിന്നുതന്നെ ആശുപത്രിയിലേക്ക് മാറ്റി സാമ്പിൾ പരിശോധന നടത്തി. ഇപ്പോൾ എറണാകുളം മെഡിക്കൽ […]

സംസ്ഥാനത്ത് വീണ്ടും നൂറ് കടന്ന് കോവിഡ്: ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 108 പേർക്ക്: കോട്ടയത്ത് രണ്ടു പേർക്ക് കോവിഡ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 108 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് അൻപത് പേർക്ക് രോഗമുക്തി. കൊല്ലം ജില്ലയിൽ നിന്നുള്ള 19 പേർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള 16 പേർക്കും മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും പാലക്കാട് ജില്ലയിൽ നിന്നുള്ള 11 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 9 പേർക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം […]

ഉത്ര വധക്കേസ് : ഉത്രയെ കൊലപ്പെടുത്താൻ സൂരജ് ആദ്യം കൊണ്ടുവന്ന ചാക്ക് കണ്ടെടുത്തു ; ഉത്രയുടെ സ്വർണ്ണം ഉപയോഗിച്ച് സുരേന്ദ്രപ്പണിക്കർ വാങ്ങിയ വാഹനവും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിനെ രണ്ടാം തവണയും അടൂർ പറക്കോട്ടെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. സൂരജ് ഉത്രയെ കൊലപ്പെടുത്തുന്നതിനായി ആദ്യം പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ചാക്ക് ക്രൈം ബ്രാഞ്ച് സംഘം കണ്ടെടുത്തു. ഇതോടൊപ്പം കോസിൽ പ്രതിതായ സൂരജിന്റെ അച്ഛൻ സരേന്ദ്രപ്പണിക്കർ ഉപയോഗിച്ചിരുന്ന വാഹനവും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഉത്രയുടെ സ്വർണ്ണം ഉപയോഗിച്ചാണ് സുരേന്ദ്രപ്പണിക്കർ ഉപോഗിച്ചിരുന്ന വാഹനം വാങ്ങിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഉത്രയെ സൂരജിന്റെ വീട്ടിൽ ആദ്യ തവണ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് പ്രതി […]

സുരാജിന് കൊറോണയില്ല: എന്നാലും നിരീക്ഷണം തുടരും; ഏഴ് ദിവസം കൂടി വീട്ടിൽ തന്നെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൂരജ് വെഞ്ഞാറമൂടിനോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത് ഏറെ വാർത്തയായിരുന്നു. ഇപ്പോഴിതാ കൊറോണ പരിശോധനാഫലം നെഗറ്റീവായ വിവരം സൂരാജ് തന്നെ ആരാധകരോട് പങ്കുവച്ചിരിക്കുകയാണ്. സമൂഹമാധ്യമത്തിൽ കുറിപ്പിലൂടെയാണ് സൂരാജ് ഇക്കാര്യം തന്റെ ആരാധകരോട് പങ്കുവെച്ചത്. സൂരാജ് വെഞ്ഞാറമൂടിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം പ്രിയപ്പെട്ടവരെ. വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത് കൊണ്ട് ഞാനും, എം എൽ എ യും , നെല്ലനാട് പഞ്ചായത്ത് […]