play-sharp-fill

ബിവ്ക്യുവിൽ ബുക്ക് ചെയ്തപ്പോൾ കിട്ടിയത് അടച്ചു പൂട്ടിയ അഞ്ജലി പാർക്ക് ബാർ..! ആപ്പായി കോട്ടയത്ത് ബെവ് ക്യൂ ആപ്പ്

തേർഡ് ഐ ബ്യൂറോ കോട്ടയം: ബിവ്ക്യൂ ആപ്പിൽ ബുക്ക് ചെയ്ത മദ്യ ഉപഭോക്താവിന് കിട്ടിയത് കരിഞ്ചന്തയിൽ മദ്യം വിറ്റതിനു അടച്ചു പൂട്ടിയ അഞ്ജലി പാർക്ക് ഹോട്ടൽ..! ബാർ പൂട്ടിയ വിവരം ശ്രദ്ധിയ്ക്കാതെ അഞ്ജലി പാർക്കിനു മുന്നിലെത്തിയ ഉപഭോക്താവ് വിഷമിച്ചു മടങ്ങി. തിങ്കളാഴ്ചയാണ് മദ്യം വാങ്ങാൻ ടോക്കൺ ബുക്ക് ചെയ്ത യുവാവിന് അഞ്ജലി പാർക്കിന്റെ ടോക്കൺ ലഭിച്ചത്. രാവിലെ 9.15 നും 09.30 നും ഇടയിലുള്ള സമയത്ത് ക്യൂ നമ്പർ നാലായി എത്തി അഞ്ജലി പാർക്കിൽ നിന്നും മദ്യം വാങ്ങാമെന്നായിരുന്നു ടോക്കൺ നിർദേശിച്ചിരുന്നത്. എന്നാൽ, ടോക്കണുമായി […]

ലോക്ക് ഡൗണിൽ ജോലിയില്ലാതായി; ജീവിക്കാൻ നിവൃത്തിയില്ല; സഹായിക്കാൻ ആരുമില്ല; ദുരിതങ്ങൾ മുഖ്യമന്ത്രിയ്ക്കു കത്തായി എഴുതി വച്ച ശേഷം ഹോട്ടൽ തൊഴിലാളി ജീവനൊടുക്കി; ജീവനൊടുക്കിയത് കടുത്തുരുത്തി സ്വദേശിയായ ഹോട്ടൽ തൊഴിലാളി

തേർഡ് ഐ ബ്യൂറോ കടുത്തുരുത്തി: രണ്ടു മാസത്തെ ലോക്ക് ഡൗൺ ചതിച്ചു സാറേ.. ജീവിക്കാൻ ഒരു നിവൃത്തിയുമില്ല.. ജീവിതം തന്നെ വഴിമുട്ടിയിരിക്കുകയാണ്.. കുടുംബം പോറ്റാൻ നിവൃത്തിയില്ലാതെ ഞാൻ ആത്മഹത്യ ചെയ്യുന്നു..! പട്ടിയ്ക്കും പൂച്ചയ്ക്കും ഉറുമ്പിനും പോലും കരുതൽ നൽകുന്ന മുഖ്യമന്ത്രിയുടെ കേരളത്തിൽ, രണ്ടു മാസമായി തൊഴിലില്ലാതെ വന്നതോടെ ഹോട്ടൽ തൊഴിലാളി ആത്മഹത്യ ചെയ്തു. കോട്ടയം കടുത്തുരുത്തിയിൽ നിന്നാണ് ഹോട്ടൽ തൊഴിലാളി മുഖ്യമന്ത്രിയ്ക്കു കത്തെഴുതി വച്ച ശേഷം ജീവനൊടുക്കി എന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നത്. ്കടുത്തുരുത്തി വെള്ളാശേരി കാശാംകാട്ടിൽ രാജു സെബാസ്റ്റ്യനാണ് (55) തറവാട്ട് […]

സമൂഹവ്യാപനം പരിശോധിക്കാന്‍ ജില്ലയില്‍ 500 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിക്കും

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ്-19ന്‍റെ സമൂഹ വ്യാപനം സംഭവിച്ചിട്ടുണ്ടോ എന്നതും സമൂഹരോഗ പ്രതിരോധശേഷിയും വിലയിരുത്തുന്നതിന് കോട്ടയം ജില്ലയില്‍ നടത്തുന്ന പഠനത്തിനായി (റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റ്) വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 500 പേരുടെ രക്ത സാമ്പിളുകള്‍ ശേഖരിക്കും. ഓരോ മേഖലകളിലും നിന്ന് ലഭിക്കുന്ന പട്ടികയില്‍നിന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള എണ്ണം ആളുകളെ മുന്‍നിശ്ചപ്രകാരമല്ലാതെ തിരഞ്ഞെടുത്താണ് പരിശോധന നടത്തുക. ജില്ലയില്‍ പരിശോധന ജൂണ്‍ 9 ന് ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കറുകച്ചാല്‍, തലയോലപ്പറമ്പ്, ഉള്ളനാട്, എരുമേലി, ഇടമറുക് […]

ഭാര്യയെയും നൂറുകണക്കിന് ഗർഭിണികളെയും സുരക്ഷിത തീരത്തെത്തിച്ച് നിധിൻ യാത്രയായി..! മരണമില്ലാത്ത ലോകത്ത് ഇനി നിധിന്റെ സേവനം; ആർക്കും സഹായം അഭ്യർത്ഥിക്കാവുന്ന നിധിന്റെ മരണത്തിൽ ഞെട്ടിവിറച്ച് പ്രവാസ ലോകം

തേർഡ് ഐ ബ്യൂറോ ബഹ്‌റിൻ: തന്റെ രക്ത ഗ്രൂപ്പ് തന്നെ, തന്റെ ഫെയ്‌സ്ബുക്ക് ഐഡിയാക്കി മാറ്റിയ മനുഷ്യസ്‌നേഹിയായ യുവാവിന്റെ വേർപാടിൽ വെന്തുരുകി പ്രവാസ ലോകം. ആർക്കും എന്താവശ്യത്തിനും ഏതു നിമിഷവും വിളിക്കാൻ സാധിക്കുന്ന ഇസഡ് ഇ നിധിന്റെ വേർപ്പാടാണ് (28) ഇപ്പോൾ പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തിയ പ്രശ്‌നം. ഒ പോസിറ്റീവ് എന്ന സ്വന്തം രക്ത ഗ്രൂപ്പ് തന്നെ ഫെയ്‌സ്ബുക്ക് ഐഡിയാക്കിയ നിധിന്റെ വേർപ്പാട് നാടിനെ തന്നെ കണ്ണീരിലാഴ്ത്തുന്നതാണ്. രക്തദാനത്തെ സ്‌നേഹിക്കുന്ന ബ്ലഡ് ഡോണേഴ്‌സ് കേരള യു.എ.ഇ ടീമിന്റെ അമരക്കാരിലൊരാളായിരുന്നു നിധിൻ. തിങ്കളാഴ്ച പുലർച്ചെ ഷാർജയിലെ […]

സംസ്ഥാനത്ത് ഇന്ന് 91 പേർക്ക് കോവിഡ് 19 : കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത് 3 പേർക്ക് ; 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 91 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 27 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 14 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 13 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 8 പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 4 പേർക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, വയനാട് ജില്ലയിൽ നിന്നുള്ള 2 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും ഒരാൾക്കുമാണ് […]

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ചാലക്കുടി സ്വദേശിനി ; സംസ്ഥാനത്ത് കൊറോണ മരണം 16 ആയി

സ്വന്തം ലേഖകൻ തൃശൂർ: കേരളത്തെ ആശങ്കയിലാക്കി വീണ്ടും കോവിഡ് മരണം. രോഗം സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്ന ചാലക്കുടി സ്വദേശിയായ 43കാരിയാണ് മരിച്ചത്. ഇതോടെ തൃശൂർ ജില്ലയിലെ മൂന്നാമത്തെ കോവിഡ് മരണവും സംസ്ഥാനത്തെ പതിനാറാമത്തെ കൊറോണ മരണമാണ്. തൃശൂർ ജില്ലയിൽ ഞായറാഴ്ചയും ഒരാൾ മരിച്ചിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 87കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മെഡിക്കൽ കോളജിൽ എത്തിച്ച ഉടനെയായിരുന്നു മരണം. ഇയാളെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരടക്കം 40 പേർ ഇപ്പോൾ […]

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോവിഡ് ലക്ഷണങ്ങൾ ; കൊവിഡ് പരിശോധന നാളെ

സ്വന്തം ലേഖകൻ ന്യുഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെതുടർന്ന് നാളെ രാവിലെ കോവിഡ് പരശോധന നടത്തും. കഴിഞ്ഞ ദിവസം മുതൽപനി, ചുമ എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് കെജരിവാൾ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. തുടർന്ന് ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് നാളെ പരശോധന നടത്തുന്നത്. രാജ്യത്ത് കോവിഡ് പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ ആശുപത്രികളിൽ ഡൽഹിക്കാർക്ക് മാത്രമായി ചികിത്സ പരിമിതിപ്പെടുത്തി കൊണ്ടുള്ള സർക്കാർ ഉത്തരവും പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ ആശുപത്രികളിൽ ചികിത്സ സമയത്ത് ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങളും സർക്കാർ പുറത്തിറക്കി. വോട്ടർ ഐഡി, ബാങ്ക് […]

ഓണം വരെ ഇനി ഓൺലൈനിൽ പഠിക്കാം..! കേരളത്തിലെ സ്‌കൂളുകൾ തുറക്കുക ഓഗസ്റ്റിൽ മാത്രമെന്നു സൂചന; കോവിഡ് നിയന്ത്രണങ്ങൾ ഏറ്റവും കുടുതൽ സ്‌കൂളുകളിൽ

തേർഡ് ഐ ബ്യൂറോ കൊച്ചി: പ്രളയത്തിനു ശേഷം മറ്റൊരു ഓണക്കാലം കൂടി കേരളത്തിനു നഷ്ടമാകുമെന്ന സൂചന നൽകി കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. കൊവിഡ് ശക്തമായി തുടരുന്നതിനാൽ , ഓഗസ്റ്റിനു ശേഷം മാത്രം സ്‌കൂളുകൾ തുറന്നാൽ മതിയെന്ന നിർദേശമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. ചുരുങ്ങിയത് രണ്ട് മാസത്തേക്ക് സ്‌കൂൾ തുറക്കുന്നത് വൈകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിഗമനം. ഓഗസ്റ്റ് മാസം 15ന് ശേഷം മാത്രമേ സ്‌കൂളുകൾ തുറക്കാൻ സാധ്യതയുള്ളുവെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പോക്രിയാൽ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമെ സ്‌കൂൾ തുറക്കാൻ […]

കേരളത്തിൽ കോവിഡ് മരണം പതിനാറ് എത്തി: ഉറവിടം എവിടെയെന്നറിയാതെ ആരോഗ്യ വകുപ്പ് അധികൃതർ; തൃശൂരിൽ മരിച്ചയാളുടെ സംസ്‌കാരം തിങ്കളാഴ്ച നടക്കും

തേർഡ് ഐ ബ്യൂറോ തൃശൂർ: കർശന നിയന്ത്രണങ്ങളിൽ നിന്നും ഇളവുകളിലേയ്ക്കു കേരളം കടന്നെങ്കിലും, കൊറോണ നിയന്ത്രണ വിധേയമായിട്ടില്ലെന്നു വ്യക്തമാകുന്നു. ഒന്നോ രണ്ടോ കൊറോണ മരണം മാത്രമുണ്ടായിരുന്ന സ്ഥലത്തു നീന്നും ചുരുങ്ങിയ കാലം കൊണ്ടു കേരളത്തിലെ മരണസംഖ്യ പതിനാറിൽ എത്തി. ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദിവസം തൃശൂരിൽ ഒരാൾ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ പതിനാറിൽ എത്തിയത്. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായ കുമാരനാണ് മരിച്ചത്. 87 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ശ്വാസംമുട്ടലിനെ തുടർന്ന് […]

അഞ്ജുവിനെ തേടി ആഴങ്ങളിൽ ഇറങ്ങാൻ ഇന്ന് നേവിയെത്തും: കുട്ടിയുടെ ദുരൂഹ തിരോധാനത്തിനു പിന്നിൽ ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജിന്റെ മാനസിക പീഡനം തന്നെ

സ്വന്തം ലേഖകൻ കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിന്നും കിടങ്ങൂർ ചേർപ്പുങ്കൽ കോളേജിൽ പരീക്ഷ എഴുതാൻ എത്തി കാണാതായ അഞ്ജുവിനെ തേടി തിങ്കളാഴ്ച കൊച്ചിയിൽ നിന്നുള്ള നേവി സംഘം എത്തും. ആന്റോ ആന്റണി എം.പിയുടെ ഇടപെടലിനെ തുടർന്നാണ് കൊച്ചിയിൽ നിന്നുള്ള നേവിയുടെ മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘം തിരച്ചിലിനായി എത്തുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണി മുതലാണ് പെൺകുട്ടിയെ കാണാതായത്. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയെയാണ് (20) ശനിയാഴ്ച വൈകിട്ട് അഞ്ചു മുതൽ കാണാതായിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ ബികോം വിദ്യാർത്ഥിനിയായ പെൺകുട്ടി ശനിയാഴ്ച […]