എക്‌സൈസ് വകുപ്പിൽ ക്രൈബ്രാഞ്ച്; വിഭാഗം രൂപീരിക്കാൻ സർക്കാർ നടപടി തുടങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: എക്‌സൈസ് വകുപ്പിൽ ക്രൈംബ്രാഞ്ച് വിഭാഗം രൂപീകരിക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ലഹരി കടത്തു കേസുകൾ വർധിക്കുകയാണെന്നും, കേസുകൾ ഫലപ്രദമായി അന്വേഷിക്കാൻ കൈംബ്രാഞ്ച് രൂപീകരിക്കുന്നതിന് ബജറ്റിൽ തുക അനുവദിക്കണമെന്നും എക്‌സൈസ് വകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടു. ആവശ്യമായ തുക ബജറ്റിൽ അനുവദിക്കുമെന്നാണു ലഭിക്കുന്ന വിവരം. പൊലീസിലുള്ളതു പോലെ ക്രൈംബ്രാഞ്ച് എക്‌സൈസിനില്ല. കഞ്ചാവ്, മയക്കുമരുന്ന് കേസുകളിലെ പ്രതികളിൽ മിക്കവരും ഇതര സംസ്ഥാനത്തുള്ളവരായതിനാൽ അവിടേയ്ക്കു പോയി അന്വേഷിക്കുന്നതിനു എക്‌സൈസിനു പരിമിതികളുണ്ട്. ഇത്തരം കേസുകൾ അന്വേഷിക്കുന്നതിനു പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ടെങ്കിലും, എക്‌സൈസ് വകുപ്പിൽ അംഗബലം […]

ഉമ്മൻചാണ്ടി മത്സരിക്കുമെന്ന് മുല്ലപ്പള്ളി

സ്വന്തം ലേഖകൻ ലോക്‌സഭാതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉമ്മൻ ചാണ്ടി മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് മു്ല്ലപ്പള്ളി രാമചന്ദ്രൻ. വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിൽ യു.ഡി.എല്ലാ സീറ്റിലും വിജയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ എല്ലാ സീറ്റിലും മത്സരിപ്പിക്കാൻ പറ്റിയ ആളാണ് ഉമ്മൻ ചാണ്ടി എന്ന്് മുാല്ലപ്പള്ളി പറഞ്ഞു. പാർട്ടി ആഗ്രഹിക്കുന്നതും അതുതന്നെയാണെന്ന് ആദ്ദേഹം കൂട്ടിച്ചേർ്ത്തു.

പന്നിപ്പനി വഷളായി; അമിത്ഷാ റാലി നടത്താതെ മടങ്ങി: ആളില്ലെന്ന് ആശങ്ക മോദിയുടെ റാലിയും മാറ്റി: ആർഎസ്എസിന് മോദി – അമിത് അച്യുതണ്ട് അനഭിമതരാകുന്നു

സ്വന്തം ലേഖകൻ ന്യൂഡൽഹി: പന്നിപ്പനിയെ തുടർന്ന് ആരോഗ്യസ്ഥിതി ഗുരുതരമായതോടെ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ ബംഗാളിലെ ബിജെപി റാലി ഉപേക്ഷിച്ച് മടങ്ങി. ആരോഗ്യ സ്ഥിതി ഗുരുതരമായെന്നും, ഇനി റാലികളിൽ പങ്കെടുക്കുന്നത് അപകടമാണെന്നും ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്നാണ് അമിത്ഷാ ബംഗാളിലെ റാലി ഉപേക്ഷിച്ച് മടങ്ങിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതിനിടെ ജനപങ്കാളിത്തം കുറയുമെന്ന ഭീഷണിയെ തുടർന്ന് കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരുന്ന റാലിയും ഉപേക്ഷിച്ചിട്ടുണ്ട്. ഇതോടെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. കോർപ്പറേറ്റുകൾക്ക് വേണ്ടി ഭരണം നടത്തുന്ന മോദി – അമിത്ഷാ അച്യുതണ്ടിനെതിരെ ആർഎസ്എസ് നേതൃത്വം […]

അമ്മാവനെ മരുമകൻ കൊല്ലുമോ ..? ഭയന്ന് വിറച്ച് ബിജു രമേശും കുടുംബവും: പൊലീസ് സംരക്ഷണം തേടി ബിജുവും സഹോദരിയും: കുടുംബ കലഹം ക്രിമിനൽ കേസ് ആയേക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബാർ കോഴക്കേസിൽ യു ഡി എഫ് സർക്കാരിനെയും കെ.എം മാണിയെയും വട്ടം കറക്കിയ ബാർ ഉടമയും വ്യവസായിയുമായ ബിജു രമേശിന് വീണ്ടും ഊരാക്കുടുക്ക്. ബാർ കോഴക്കേസിന് പിന്നാലെ കുടുംബത്തിലുണ്ടായ കൂട്ടയടിയാണ് ബിജുവിനും സംഘത്തിനും പാരയായിരിക്കുന്നത്. ബിജുവിനെതിരെ വധഭീഷണി മുഴക്കി അനന്തരവൻ തന്നെ രംഗത്ത് എത്തിയതോടെ ബിജു രമേശ് പൊലീസ് സംരക്ഷണം തേടി. കുടുംബകലഹത്തേത്തുടര്‍ന്ന്‌ ബിജുവും സഹോദരി ചിത്ര രമേശും സംരക്ഷണമാവശ്യപ്പെട്ടു പോലീസിനെ സമീപിച്ചു. മാതാവിനും തനിക്കും മകനും സംരക്ഷണം വേണമെന്നാണു ചിത്രയുടെ ആവശ്യം. സഹോദരീപുത്രന്‍ അഭിലാഷ്‌ വധഭീഷണി മുഴക്കുന്നുവെന്നുവെന്നാണു ബിജുവിന്റെ […]

മനുഷ്യക്കടത്ത് കേസിൽ നിർണ്ണായക ദൃശ്യങ്ങൾ പോലീസിന്

സ്വന്തം ലേഖകൻ കൊച്ചി: മുനമ്പം മനുഷ്യക്കടത്തു കേസിലെ നിർണായക ദൃശ്യങ്ങൾ പോലീസിന്. മുനമ്പം മനുഷ്യക്കടത്തുകേസുമായി ബന്്ധപ്പെട്ട് കസ്്റ്റഡിയുലുള്ളവരുടെ മൊബൈൽ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. മുനമ്പത്ത് നിന്നും പോകാനായി സംഘം ബോട്ട് അന്വേഷിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. ഇവരുടെ മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. പൊലീസ് തിരയുന്ന ശ്രീലങ്കക്കാരായ ശെൽവരാജും ശ്രീകാന്തും ദൃശ്യത്തിലുണ്ട്. ബോട്ടുകളിൽ കയറി സൗകര്യങ്ങൾ അന്വേഷി്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇവർ മുനമ്പത്ത് എത്തിയതിനുള്ള പ്രധാന തെളിവാണിത്. കേസുമായി ബന്ധപ്പെട്ട് തമിഴ് വംശജനായ രവി സനൂപ്് രാജയെ പൊലീസ് ഡൽഹിയിൽ നിന്ന് […]

മനുഷ്യക്കടത്ത് കേസിൽ നിർണ്ണായക ദൃശ്യങ്ങൾ പോലീസിന്്

സ്വന്തം ലേഖകൻ കൊച്ചി: മുനമ്പം മനുഷ്യക്കടത്തു കേസിലെ നിർണായക ദൃശ്യങ്ങൾ പോലീസിന്. മുനമ്പം മനുഷ്യക്കടത്തുകേസുമായി ബന്്ധപ്പെട്ട് കസ്്റ്റഡിയുലുള്ളവരുടെ മൊബൈൽ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. മുനമ്പത്ത് നിന്നും പോകാനായി സംഘം ബോട്ട് അന്വേഷിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. ഇവരുടെ മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. പൊലീസ് തിരയുന്ന ശ്രീലങ്കക്കാരായ ശെൽവരാജും ശ്രീകാന്തും ദൃശ്യത്തിലുണ്ട്. ബോട്ടുകളിൽ കയറി സൗകര്യങ്ങൾ അന്വേഷി്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇവർ മുനമ്പത്ത് എത്തിയതിനുള്ള പ്രധാന തെളിവാണിത്. കേസുമായി ബന്ധപ്പെട്ട് തമിഴ് വംശജനായ രവി സനൂപ്് രാജയെ പൊലീസ് ഡൽഹിയിൽ നിന്ന് […]

ശബരിമലയുവതി പ്രവേശന വിഷയത്തിൽ സർക്കാർ എടുത്ത നിലപാടുകളെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്നലെ പറഞ്ഞത് ഇന്നു മാറ്റിപ്പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ. ഇന്നലെ സർക്കാരിനെ വിമർശിച്ച വെള്ളാപ്പള്ളി നടേശൻ ഇന്ന് സർക്കാരിനെ പിന്തുണച്ചും ശബരിമല കർമ്മസമിതിയെ തള്ളിപ്പറഞ്ഞും നയം മാറ്റി. ഇന്നലെ കോട്ടയത്ത് പറഞ്ഞത് ഇന്ന് കൊല്ലത്ത് തിരുത്തി്പ്പറഞ്ഞു വെള്ളാപ്പള്ളി നടേശൻ. തിരുവനന്തപുരത്ത് നടന്ന അയ്യപ്പസംഗമത്തിന് പിന്നിൽ സവർണ്ണ ലോബി തന്നെ ആയിരുന്നുവെന്ന് ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ എടുത്ത നിലപാടുകളെ പിന്തുണച്ച വെള്ളാപ്പള്ളി നടേശൻ ബി ജെ പിക്കും കോൺഗ്രസിനും എൻ […]

പൊലീസിലെ മാഫിയയെ കുടുക്കാൻ വിജിലൻസിന്റെ മിന്നൽ പരിശോധന: കോട്ടയത്ത് എരുമേലിയിലും , തലയോലപ്പറമ്പിലും , ചിങ്ങവനത്തും പൊലീസ് സ്റ്റേഷനുകളിൽ വിജിലൻസ് പരിശോധന; മിന്നൽ വേഗത്തിൽ വിജിലൻസ് സംഘം കയറിയത് 53 സ്റ്റേഷനിൽ; ഓപ്പറേഷൻ തണ്ടർ തുടങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാക്കിയണിഞ്ഞ മാഫിയ സംഘങ്ങളെ കുടുക്കാൻ ഓപ്പറേഷൻ തണ്ടറുമായി വിജിലൻസ് സംഘം രംഗത്ത്. കോട്ടയം ജില്ലയിൽ എരുമേലി , ചിങ്ങവനം , തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനുകളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. മാഫിയ ബന്ധമുള്ള ഉദ്യോഗസ്ഥരുണ്ടെന്ന് കണ്ടത്തിയ സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളിലാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ വിജിലൻസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം പൊലീസ് സ്റ്റേഷനുകളിൽ ഒരേ സമയം പരിശോധന നടക്കുന്നത്. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളെ അഴിമതി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജിലൻസ് ഓപ്പറേഷൻ തണ്ടറിന് തുടക്കമിട്ടത്. […]

വൻ കിടതോട്ടം മാഫിയക്കു വേണ്ടികോടതിയിൽ ഒത്തു കളിച്ച് സർക്കാർ: ഹാരിസണിന്റെ അനധികൃത ഭൂമി പോക്കു വരവ് ചെത് കൊടുക്കാൻ നീക്കം.

സ്വന്തം ലേഖകൻ കൊച്ചി: വൻകിട തോട്ടം കമ്പനികൾക്കായി കോടതി ഉത്തരവ് പോലും മറച്ചു വച്ച് ഒത്തുകളിച്ച് സർക്കാർ. ഹാരിസൺ അടക്കമുള്ള വൻകിടക്കാരെ സഹായിക്കുന്നതിനാണ് കോടതിയെ പോലും തെറ്റിധരിപ്പിച്ച് സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്. ഹാരിസൺസ് കേസിൽ നിയമനടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. ഹാരിസണിൻറെ കൈവശമുളള ഭൂമിയിൽ ഉടമസ്ഥത തെളിയിക്കാനായി സിവിൽ കോടതികളെ സമീപിക്കാമെന്ന ഹൈക്കോടതി ഉത്തരവ് വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ അനങ്ങിയിട്ടില്ല. പാട്ടക്കരാർ ലംഘിച്ച് ഹാരിസൺസ് മറിച്ചുവിറ്റ തോട്ടങ്ങൾ ഉപാധികളില്ലാതെ പോക്കുവരവ് ചെയ്യാനുള്ള നീക്കവും സജീവമാണ്. സംസ്ഥാനത്ത് ഹാരിസൺസ് മലയാളം ലിമിറ്റഡ് കൈവശം വച്ചിരിക്കുന്ന […]

ബി.ജെ.പി.യിൽ പിടി മുറുക്കി എൻഎസ്എസ്: പാർലമെന്റ് തിഞ്ഞെടുപ്പിലെ സ്ഥാനാർത്തികളെ ചങ്ങനാശേരിയിൽ നിന്ന് തീരുമാനിക്കും

സ്വന്തം ലേഖകൻ കോട്ടയം: ശബരി മല വിഷയത്തിൽ ബ്ിജെപിയുമായി അടുത്ത എൻഎസ്എസ് പാർട്ടിയിൽ പിടിമുറുക്കുന്നു. എൻഎസ്എസ് തീരുമാനിക്കുന്ന ആളുകളെ മാത്രമേ ഇനി സ്ഥാനാർത്ഥിയാക്കാനാവൂ എന്ന നിലപാടാണ് ഇപ്പോൾ ചങ്ങനാശേരിയിൽ നിന്നും സുകുമാരൻ നായർ സ്വീകരച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആർഎസ്എസിനും മുകളിൽ എ്ൻഎസ്എസ് നേതൃത്വം കേരളത്തിലെ ബിജെപയിൽ പിടിമുറുക്കി എന്നതിന്റെ സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. കേരളത്തിലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിന് അടക്കം എൻഎസ്എ്‌സ് നേതൃത്വത്തിന്റെ ഇടപെടലുണ്ടാകും. ഈ സാഹചര്യത്തിൽ എൻഎസഎസ് നേതൃത്വത്തിന് കേരളം പിടിക്കാനുള്ള സർവപിൻതുണയും ബിജെപി കേന്ദ്ര നേതൃത്വവും നൽകുന്നുണ്ട്. 49ദിവസത്തെ നിരാഹാര […]