100 രൂപ വരുമാനമുള്ള അംഗപരിമിതനായ അത്തറുകച്ചവടക്കാരനു രണ്ടായിരം രൂപയുടെ വ്യാജനോട്ട് നല്‍കി യുവാവ് കടന്നുകളഞ്ഞു

സ്വന്തംലേഖകൻ കോട്ടയം : അംഗപരിമിതനായ അത്തറ് കച്ചവടക്കാരനെ രണ്ടായിരം രൂപയുടെ വ്യാജനോട്ട് നല്‍കി യുവാവ് കബളിപ്പിച്ചു. കൊല്ലം കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയായിരുന്നു സംഭവം. പണം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയില്ലെങ്കിലും പൊലീസില്‍ പരാതി നല്‍കാനാണ് തട്ടാമല സ്വദേശിയായ അബ്ദുൽ കുഞ്ഞിയുടെ തീരുമാനം. പതിറ്റാണ്ടുകളായി അത്തറ് കച്ചവടമാണ് അംഗപരിമിതനായ അബ്ദുല്‍ കുഞ്ഞിക്ക്. ഇങ്ങനെയൊരു ദുരനുഭവം ജീവിതില്‍ ആദ്യം. മൂന്നൂറു രൂപയുടെ അത്തറ് വാങ്ങിയ ഒരു യുവാവ് നല്‍കിയത് രണ്ടായിരം രൂപയുടെ വ്യാജനോട്ട്. ബാക്കി തുകയായ ആയിരത്തിയെഴുന്നൂറ് രൂപ വാങ്ങി യുവാവ് വേഗത്തില്‍ സ്ഥലം കാലിയാക്കിയതോടെ സംശയം തോന്നിയ […]

സ്തനാര്‍ബുദ കാൻസർ നിർണ്ണയ ബ്രാ; അരമണിക്കൂര്‍ ഉപയോഗിച്ചാല്‍ രോഗം തിരിച്ചറിയാം; മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടത്തിയ പരീക്ഷണം വിജയം

സ്വന്തംലേഖകൻ കോട്ടയം : സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് സ്തനാര്‍ബുദം. ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ ദുരിതത്തിലാകുന്നതും സ്താനാര്‍ബുദം മൂലമാണ്. പലപ്പോഴും രോഗം കണ്ടെത്താന്‍ വൈകുന്നതാണ് ചികിത്സയെ ബാധിക്കുന്നത്.എന്നാല്‍ സ്തനാര്‍ബുദരോഗനിര്‍ണയത്തിനായി രൂപകല്പന ചെയ്ത വെയറബിള്‍ സ്‌ക്രീനിങ് ഉപകരണം (ബ്രാ) ഉടന്‍ വിപണിയിലെത്തും. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ സ്തനാര്‍ബുദരോഗനിര്‍ണയത്തിന് രോഗികളുടെ സഹകരണത്തോടെ നടത്തിയ പരീക്ഷണം വിജയകരമായി. 117 രോഗികളുടെ സഹകരണത്തോടെയാണ് ഗവേഷണം നടത്തിയത്. മൊറോട്ട ബിസിനസ് എന്‍ജിനീയറിങ് ഇന്ത്യ ലിമിറ്റഡ് ഇവ വിപണിയിലെത്തിക്കാന്‍ നടപടി തുടങ്ങി. സിമേറ്റിലെ ശാസ്ത്രജ്ഞയായ ഡോ. എ.സീമയാണ് […]

വണ്ടിയോടിക്കുമ്പോൾ ഫോൺ ചെയ്തതായി ആരോപിച്ച് യുവാവിന് പൊലീസുകാരന്റെ അസഭ്യ വർഷം: പരാതിയുമായി ഏറ്റുമാനൂർ സ്വദേശിയായ യുവാവ് രംഗത്ത്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ജോലി സംബന്ധമായ ആവശ്യത്തിന് ബൈക്കിൽ സഞ്ചരിക്കവെ യുവാവിന് ഹൈവെ പൊലീസിന്‍റെ വക തെറി അഭിഷേകം.  ഏറ്റുമാനൂർ സ്വദേശിയായ കെ.മഹാദേവനാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഹൈവേ പൊലീസിന്‍റെ വക അസഭ്യ വർഷം നേരിടേണ്ടി വന്നത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി ഏറ്റുമാനൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് സമീപമുള്ള അതിരമ്പുഴ റോഡിലേക്ക് പോകുന്ന ഇടവഴിയിൽ വച്ചായിരുന്നു സംഭവം . ബൈക്കിൽ വരികയായിരുന്നു ഇയാളുടെ ഫോണിലേക്ക് കോൾ വന്നതിനെ തുടർന്ന് വാഹനം നിർത്തി സംസാരിച്ചു നിൽക്കവെയാണ് ഇരുട്ടിൽ മാറി നിന്ന പോലീസ് […]

മോദി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

സ്വന്തംലേഖകൻ കോട്ടയം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം. നരേന്ദ്രമോദി എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. കോൺഗ്രസ്, സി.പി.എം. തുടങ്ങിയ പാർട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് കാണിച്ചാണ് ഇരു പാർട്ടികളും കമ്മീഷന് പരാതി നൽകിയത്.വിവേക് ഒബ്റോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം ചെയ്യുന്ന ചിത്രം ഏപ്രിൽ ആദ്യവാരമാണ് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. ആദ്യം ഏപ്രിൽ 12ന് നിശ്ചയിച്ചിരുന്ന റിലീസ് പിന്നീട് ഏപ്രിൽ അഞ്ചിലേയ്ക്ക് […]

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ്ണക്കടത്ത് ; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

സ്വന്തംലേഖകൻ കോട്ടയം : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത് പിടിച്ചു. ഷാർജയിൽ നിന്ന് വന്ന എയർ അറേബിയ വിമാനത്തിൽ നിന്ന് 2200 ഗ്രാം സ്വർണം ആണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. തിരുവനന്തപുരം സ്വദേശി നസ്രുദീൻ അബ്ദുൽ റഹിമാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പൊലീസ് ആസ്ഥാനത്തിന്റെയും പത്മനാഭിക്ഷേത്രത്തിന്റെയും മുകളിൽ കഴുകൻ കണ്ണ്: പറന്നവരെ പൊക്കാൻ ഉഡാൻ റെഡി..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: അപ്രതീക്ഷിത സാഹചര്യത്തിൽ കേരളത്തിലെ തന്ത്രപ്രധാനമായ രണ്ടു കേന്ദ്രങ്ങൾക്കു മുകളിൽ ഡ്രോൺ പറന്നതിനെപ്പറ്റി അന്വേഷിച്ചാൻ ഉഡാനെത്തുന്നു. തിങ്കളാഴ്ച രാത്രിയിലായിരുന്നു ദുരൂഹസാഹചര്യത്തിൽ ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയാണ് ‘ഓപ്പറേഷൻ ഉഡാൻ’ എന്ന പേരിൽ കേരള പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത് വ്യോമസേന, ഐഎസ്ആർഒ, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ എന്നിവയുടെ സഹായത്തോടെയാണ് അന്വേഷണം. കോവളത്തു 4 ദിവസം മുൻപു മറ്റൊരു ഡ്രോൺ അർധരാത്രി പറന്നതിനു പിന്നാലെയാണു പരിഭ്രാന്തി പടർത്തി രണ്ടാംവട്ടം ഡ്രോൺ പറന്നത്. ഇതു ‘കളിപ്പാട്ട ഡ്രോൺ’ ആണെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തലെങ്കിലും സുരക്ഷാ […]

എഴുത്തുകാരി അഷിത അന്തരിച്ചു, ചെറുകഥകളുടെ കഥാകാരിക്ക് വിട

സ്വന്തംലേഖകൻ കോട്ടയം : പ്രശസ്ത എഴുത്തുകാരി അഷിത അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 63 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അഷിത. തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ 1956 ഏപ്രിൽ അഞ്ചിന് ജനിച്ച അഷിത തൃശ്ശൂർ കിഴക്കുമ്പാട്ടുകരയിലെ അന്നപൂർണയിലാണ് താമസിച്ചിരുന്നത്. കേരള സർവകലാശാലയിലെ ജേണലിസം വിഭാഗത്തിൽ അധ്യാപകനായിരുന്ന ഡോ. കെ.വി. രാമൻകുട്ടിയാണ് ഭർത്താവ്. മകൾ: ഉമ. മരുമകൻ: ശ്രീജിത്ത്. ഡൽഹിയിലും മുംബൈയിലുമായി സ്കൂൾപഠനം പൂർത്തിയാക്കിയ അഷിത, എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദം നേടി. സ്ത്രീജീവിതത്തിന്റെ […]

കോട്ടയത്തും സൂര്യാഘാതം: കോട്ടയം നഗരത്തിലും, ഏറ്റുമാനൂരിലും വൈക്കത്തും പൊള്ളൽ: കോട്ടയം നഗരത്തിൽ നഗരസഭ ജീവനക്കാരന് പൊള്ളലേറ്റു; വല്ലരക്ഷയുമുണ്ടെങ്കിൽ പകൽ പുറത്തിറങ്ങരുതേ..!

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിൽ നഗരസഭ ജീവനക്കാരന് സൂര്യാഘാതമേറ്റു. നഗരസഭ ജീവനക്കാരൻ മുള്ളൻകുഴി സ്വദേശി പി.എം ശേഖറിനാണ് സൂര്യാഘാതമേറ്റത്. നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളിയാണ് ശേഖർ. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പുലർച്ചെ എഴു മുതതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ശേഖറിന്റെ ജോലി സമയം. ചൊവ്വാഴ്ച രാവിലെ തിരുനക്കര ക്ഷേത്ര പരിസരത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം പതിനൊന്ന് മണിയോടെയാണ് ശേഖർ ബേക്കർ ജംഗ്ഷനിൽ എത്തിയത്. ബേക്കർ ജംഗ്ഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് കാലിലും, കയ്യിലും പൊള്ളലേറ്റതായി കണ്ടത്. വെള്ള […]

സിസ്റ്റർ അഭയ കൊലക്കേസ് , നീതി നിഷേധത്തിന്റെ 27 വർഷങ്ങൾ

സ്വന്തംലേഖകൻ കോട്ടയം: കേരളത്തെ ഞെട്ടിച്ച അഭയ കൊലക്കേസ് നടന്നിട്ട് 27 വര്‍ഷം തികയുന്നു കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത് 1992 മാര്‍ച്ച് 27നാണ്. 16 വര്‍ഷം നീണ്ട അന്വേഷണത്തിന് ശേഷം ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്ന് പ്രതികളെ സിബിഐ 2008 നവംബര്‍ 18 ന് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികളും 49 ദിവസം ജയിലില്‍ കിടന്നതിന് ശേഷം ഹൈക്കോടതി ജാമ്യം നല്‍കി. പിന്നീട് ഈ മൂന്ന് പ്രതികള്‍ക്കെതിരെയും സിബിഐ 2009 […]

തലയില്‍ ചക്ക വീണ് ലോട്ടറി വില്‍പ്പനക്കാരന് ദാരുണാന്ത്യം

സ്വന്തംലേഖകൻ കോട്ടയം : തലയില്‍ ചക്ക വീണ് ലോട്ടറി വില്‍പ്പനക്കാരനയാ വയോധികനു ധാരുണാന്ത്യം . കിരലൂര്‍ സ്വദേശി ഒറായംപുറത്ത് വീട്ടില്‍ കൃഷ്ണന്റെ മകന്‍ ശങ്കരന്‍കുട്ടി (67) ആണ് ത്യശൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അവണൂര്‍ ആല്‍ത്തറയ്ക്ക് സമിപം ഇന്നലെ രാവിലെ 10ന് സ്കൂട്ടറില്‍ നിന്ന് ഇറങ്ങി അടുത്തുള്ള ചായക്കടയില്‍ നിന്നും ചായ കുടിച്ച് തിരികെ വന്ന് ലോട്ടറി വില്‍പ്പന നടത്തുന്നതിന് ഇടയിലാണ് സംഭവം. സമീപത്തെ പ്ലാവില്‍ നിന്നും രണ്ട് ചക്കകള്‍ പൊട്ടി ശങ്കരന്‍കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു. ഓടികൂടിയ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ […]