അമേരിക്കയെ വിലക്കിയിട്ടും എഫ് 16 ഉപയോഗിച്ചു. ഒറ്റപ്പെട്ട പാക്കിസ്ഥാനെ അമേരിക്ക ഉപരോധിച്ചേക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ ന്യൂഡൽഹി : ശീതയുദ്ധത്തിന്റെ അവസാന കാലത്താണ് അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കുന്നതിനായി അമേരിക്ക ആശ്രയിച്ച പാക്കിസ്ഥാന് കനിഞ്ഞ് നൽകിയതാണ് എഫ് 16 വിമാനങ്ങൾ. എന്നാൽ ഭീകര കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് തകർത്ത ഇന്ത്യയുടെ നടപടിയെ അനുകൂലിച്ച അമേരിക്ക സൈനിക നടപടികളിൽ നിന്നും പാകിസ്ഥാനെ തുടക്കം മുതൽ വിലക്കിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം പാസ്ഥക്കിസ്ഥാൻ ഇന്ത്യൻ അതിർത്തി ലംഘിക്കുവാനായി അമേരിക്കൻ വിമാനങ്ങൾ ഉപയോഗിക്കരുതെന്ന് കർശനമായ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അറുപഴഞ്ചനായ വിമാനങ്ങളും ദൗത്യങ്ങളിൽ വിശ്വസിക്കാനാവാത്ത ചൈനീസ് വിമാനങ്ങൾ മാത്രമുള്ള പാക്കിസ്ഥാന് ഇന്ത്യൻ അതിർത്തികടന്ന് സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാൻ എഫ് […]

അതിർത്തി അശാന്തം; സ്‌കൂളുകൾക്ക് ഇന്ന് അവധി, യുദ്ധം മണത്ത് അതിർത്തി ഗ്രാമങ്ങൾ

സ്വന്തം ലേഖകൻ ജമ്മു: ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയുമായി ചേർന്ന് കിടക്കുന്ന പല പ്രദേശങ്ങളിലും സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ ഇന്നും തുറക്കില്ല. ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയ്ക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള സർക്കാർ സ്വകാര്യ സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. തൊട്ടടുത്തുവന്ന് പതുങ്ങിനിൽക്കുന്നതുപോലെ യുദ്ധം, അടച്ചിട്ട കടകൾ, അധികം പുറത്തിറങ്ങാതെ ജനങ്ങൾ, പഠിപ്പിച്ചുകൊണ്ടിരിക്കേ പെട്ടെന്ന് സ്‌കൂളുകൾ വിടാനുള്ള നിർദേശം. രാത്രിയിൽ തുടരെമുഴങ്ങുന്ന വെടിയൊച്ച, ചീറിപ്പറക്കുന്ന യുദ്ധവിമാനങ്ങൾ, സാമൂഹികമാധ്യമങ്ങളിൽ നിറയുന്ന ആസന്നയുദ്ധമുന്നറിയിപ്പുകൾ… നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്തുള്ള ഗ്രാമങ്ങളിലെ അവസ്ഥ ഇപ്പോൾ ഇതാണെന്ന് മലയാളി വൈദികരായ ഫാദർ […]

അഭിനന്ദന്റെ തിരിച്ചുവരവ് കാത്ത് ഒരേ മനസ്സോടെ രാജ്യം

സ്വന്തം ലേഖകൻ ചെന്നൈ : ‘ ധീരനാണ് അവൻ, അഭിനന്ദൻ ‘ ഉറച്ച വാക്കുകളായിരുന്നു എയർമാർഷൽ വർധമാന്റേത്. പാക് കസ്റ്റഡിയിലായിരിക്കുന്ന മകൻ തിരിച്ചുവരുന്നത് കാത്തിരിക്കുകയാണ് അദ്ദേഹം. കിഴക്കൻ വ്യോമസേന കമാൻഡ് മുൻ മേധാവി എയർ മാർഷൽ (റിട്ട) എസ്. വർധമാന്റെ വിദഗ്ധ നിർദേശങ്ങൾ പരിഗണിച്ചായിരുന്നു 2017 ൽ മണിരത്‌നം സംവിധാനം ചെയ്ത ‘കാറ്റ്‌റു വെളിയിടൈ’. എന്ന ചിത്രം പുറത്തിറങ്ങിയത്. കാർഗിൽ യുദ്ധത്തിനിടെ പാക് സൈന്യത്തിന്റെ പിടിയിലാകുന്ന വ്യോമസേന പൈലറ്റിനെ നടൻ കാർത്തിയാണു സിനിമയിൽ അവതരിപ്പിച്ചത്. 1971 ൽ പാക് തടവിലായ ഫ്‌ലൈറ്റ് ലഫ്. ദിലീപ് […]

അതിർത്തിയിൽ ഒറ്റക്കെട്ടായി സൈനികർ: ചാനലിൽ തമ്മിൽ തല്ലിച്ച് ആങ്കർമാർ; മലയാളി ചാനലുകൾ ചർച്ച നടത്തുന്നത് രാജ്യത്തെ വിഭജിക്കാൻ

സ്വന്തം ലേഖകൻ തിരവനന്തപുരം: അതിർത്തിയിൽ യുദ്ധസമാന സാഹചര്യം നിലനിൽക്കെ, രാഷ്ട്രീയവും മതവും കുത്തിത്തിരുകി രാജ്യത്തെ വിഭജിക്കാനുള്ള ചർച്ചകളുമായി മലയാളത്തിലെ ചാനലുകളുടെ അന്തിച്ചർച്ചകൾ. മാതൃഭൂമിയും, ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകളാണ് വൈകുന്നേരങ്ങളിൽ അതിർത്തിയിലുണ്ടായ ആക്രമണങ്ങളിൽ രാഷ്ട്രീയവും മതവും കുത്തിത്തിരുകുന്നത്. രാജ്യത്തിന് നേരെയുണ്ടായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ട സാഹചര്യത്തിലാണ് ഇപ്പോൾ ചാനലുകളുടെ വൈരുദ്ധ്യകരമായ ചർച്ചകൾ. നാൽപ്പത് ഇന്ത്യൻ സൈനികരെ കാശ്മീരിൽ ചാവേർ ആക്രമണത്തിൽ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഇന്ത്യ യുദ്ധത്തിലേയ്ക്ക് നീങ്ങുകയാണെന്ന സന്ദേശം പുറത്ത് വന്നത്. ഇതിനു ശേഷമാണ് ഇന്ത്യൻ സൈന്യത്തിന്റെ വർണനകൾ അടക്കം പുറത്ത് വിട്ട് മലയാളം ചാനലുകൾ […]

കലയുടെ അലത്താളം വ്യാഴാഴ്ച മുതൽ നഗരത്തിൽ ആഞ്ഞടിക്കും: ഏഴു വേദികൾ 58 ഇനങ്ങൾ പതിനായിരത്തോളം പ്രതിഭകൾ; ഹരിശ്രീ അശോകൻ വ്യാഴാഴ്ച നഗരത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: ഇനി അഞ്ചു നാൾ കോട്ടയം നഗരം കലയുടെ കൗമാരത്തിന്റെ അലത്താളത്തിൽ മുങ്ങിനിവരും. കലോത്സവത്തിനെയും കൗമാരതാരങ്ങളെയും വരവേൽക്കാൻ അക്ഷരനഗരം അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. തിരുനക്കര മൈതാനം പ്രധാന വേദിയായി, സി.എം.എസ് കോളേജ്, ബി.സി.എം കോളേജ്, ബസേലിയസ് കോളേജ് എന്നിവിടങ്ങളാണ് കലോത്സവത്തിന്റെ വേദികൾ. എം.ജി സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നുള്ള പതിനായിരത്തോളം മത്സരാർത്ഥികൾ 58 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുക. കലോത്സവത്തിന്റെ വിളംബരമായി ഉച്ചയ്ക്ക് രണ്ടിനു പൊലീസ് പരേഡ് മൈതാനത്തു നിന്നും വൻ ഘോഷയാത്ര നടക്കും. കലോത്സവത്തിന്റെ വിളംബരം വിളിച്ചോത്ി ആഘോഷകരമായ ഘോഷയാത്രയാണ് നടക്കുക. […]

കല്യോട്ട് ,അമ്മ പെങ്ങൻമാരുടെ മഹാസംഗമം നടത്തും : ലതികാ സുഭാഷ്

സ്വന്തംലേഖകൻ കോട്ടയം: സി.പി.എമ്മി ന്റെ കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തണമെന്ന അഭ്യാർത്ഥനയുമായി കാസർകോട് പെരിയയിലെ കല്യോട്ട് അമ്മമാരുടെയും സഹോദരിമാരുടെയും മഹാസംഗമം നടത്തുമെന്ന് കേരളാ പ്രദേശ് മഹിളാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ ലതികാ സുഭാഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ ദാരുണമായി കൊല ചെയ്ത് ഒരു വർഷം തികഞ്ഞ ഉടനേ കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനെയും ക്യപേഷിനെയും കൊല ചെയ്ത സി.പി.എം ന്റെ സ്വന്തം പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ആൺമക്കൾ നഷ്ടപ്പെട്ട ആ രണ്ട് അമ്മമാരെയും കണ്ട് മാപ്പ് […]

ആർഎസ്എസിന്റെ നീക്കം വിജയിച്ചു, ഗവർണർ പദവി ഒഴിഞ്ഞ് കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ പദവി ഒഴിയുന്നു. ആർ.എസ്.എസ് സംസ്ഥാന നേതൃത്വത്തിന്റെ നിർബന്ധത്തെ തുടർന്ന് ബി.ജെ.പി നേതൃത്വം ഇതിന് പച്ചക്കൊടി കാട്ടിയെന്നാണ് വിവരം. അടുത്ത ദിവസങ്ങളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറെ വിജയസാദ്ധ്യത പ്രതീക്ഷിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാനാണ് ആർ.എസ്.എസ് താത്പര്യം. ഗവർണർ പദവി ഒഴിയുന്നതിന് പിന്നാലെ ഇക്കാര്യത്തിലും തീരുമാനമുണ്ടാവും. കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാനുള്ള അനുമതി തേടി കേരളത്തിലെ ആർ.എസ്.എസ് നേതൃത്വം ദേശീയ നേതൃത്വത്തെയും ബി.ജെ.പി […]

ഇന്ത്യൻ പോർവിമാനമായ മിഗ് 21 തകർന്നു; പൈലറ്റ് തിരിച്ചെത്തിയില്ലെന്ന് ഇന്ത്യ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ ന്യൂ ഡൽഹി: പാക്കിസ്ഥാന്റെ പ്രത്യാക്രമണത്തിൽ പാക് പോർവിമാനങ്ങൾ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ചു. വ്യോമാതിർത്തി ലംഘിച്ച പാകിസ്ഥാന്റെ ഒരു വിമാനത്തെ ഇന്ത്യ തകർത്തു. ഇതിനിടെ ഇന്ത്യയുടെ പോർവിമാനമായ മിഗ് 21 ഇതിലെ പൈലറ്റിനെ കാണാനില്ലെന്നും ഇന്ത്യ സ്ഥിരീകരിച്ചു . അതേസമയം പൈലറ്റിനെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. പാക്ക് വ്യോമാതിർത്തി കടന്ന രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റു ചെയ്തുവെന്നും പാക്ക് സൈനിക മേജർ ജനറൽ എ. ഗഫൂർ പറഞ്ഞു. പുൽവാമ ആക്രമണത്തിന് പകരമായി ഇന്ത്യ ബാലാകോട്ട് നടത്തിയ […]

പാക്, ചൈന അതിർത്തികളിൽ ശക്തമായ ഇന്ത്യൻ പടയൊരുക്കം; പാക് ആക്രമണം തടയാൻ മിസൈൽ കവചം ഒരുക്കി

സ്വന്തം ലേഖകൻ ന്യൂഡൽഹി: വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്, ചൈന അതിർത്തികളിൽ ഇന്ത്യൻ പടയൊരുക്കും. പടിഞ്ഞാറ് നിന്ന് പാകിസ്ഥാനും വടക്ക്, കിഴക്കൻ അതിർത്തികളിൽനിന്നു ചൈനയും പ്രതികരിച്ചേക്കുമെന്ന കണക്കുകൂട്ടലിൽ ഇന്ത്യൻ സേനാ സന്നാഹം ശക്തമാക്കിയിട്ടുണ്ട്. ദ്വിമുഖ ആക്രമണം നേരിടുന്നതിനുള്ള ഒരുക്കമാണ് ഇന്ത്യ നടത്തുന്നത്. പഞ്ചാബിലുള്ള അംബാല, ഹൽവാര, ആദംപുർ, പഠാൻകോട്ട് വ്യോമതാവളങ്ങൾ പാകിസ്ഥാനെ ലക്ഷ്യമിട്ടു നിലയുറപ്പിക്കും. ഡൽഹി ആസ്ഥാനമായുള്ള പടിഞ്ഞാറൻ വ്യോമസേനാ കമാൻഡിന്റെ നേതൃത്വത്തിലാവും സേനാ നടപടികൾ. ചൈനീസ് ആക്രമണമുണ്ടായാൽ ഇന്ത്യയുടെ വ്യോമ പ്രത്യാക്രമണത്തിനു മേഘാലയ തലസ്ഥാനമായ ഷില്ലോങ് ആസ്ഥാനമായുള്ള കിഴക്കൻ വ്യോമസേനാ കമാൻഡ് നേതൃത്വം നൽകും. […]

കാസർകോട് ഇരട്ടക്കൊല: സി.പി.എം കൂടുതൽ പ്രതിരോധത്തിൽ പുറത്തുനിന്നുള്ള നേതാക്കൾക്ക് പങ്കെന്ന് കേസിലെ ഒന്നാം പ്രതി പീതാംബരന്റെ മൊഴി

സ്വന്തം ലേഖകൻ കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ലാൽ എന്നിവരെ കൊലപ്പെടുത്തിയതിൽ പെരിയ ലോക്കൽ കമ്മിറ്റിക്ക് പുറത്തുള്ള രണ്ട് സി.പി.എം നേതാക്കൾക്ക് ബന്ധമുണ്ടെന്ന് അറസ്റ്റിലായ മുഖ്യപ്രതി എ. പീതാംബരന്റെ മൊഴി. ഇതോടെ കൊലപാതകത്തെ പ്രാദേശികമായ തർക്കമായി ചുരുക്കാൻ ശ്രമിച്ച സി.പി.എം കൂടുതൽ പ്രതിരോധത്തിലാകും. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിനു മുമ്ബ് ലോക്കൽ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതികൾ സി.പി.എം നേതാക്കളുടെ പങ്ക് വ്യക്തമാക്കിയതെന്നറിയുന്നു. കൊലപാതകം നടത്തിയത് താനല്ലെന്നും പൊലീസ് മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും പീതാംബരൻ കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റിനു […]