play-sharp-fill

കോട്ടയം നഗരസഭയിലേക്കുള്ള ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായി ; ആദ്യഘട്ടത്തിലെ 25 സ്ഥാനാർത്ഥികളെ അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

തേർഡ് ഐ ബ്യൂറോ കോട്ടയം : കോട്ടയം നഗരസഭയിലേക്കുള്ള ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായി ആദ്യഘട്ടത്തിലെ 25 സ്ഥാനാർത്ഥികളുടെ പേരും വാർഡും ചുവടെ വാർഡ് 1 ഗാന്ധിനഗർ നോർത്ത് പി.കെ രവീന്ദ്രൻ വാർഡ്‌ 8 ടെമ്പിൾ അനിൽകുമാർ റ്റി. ആർ വാർഡ് 10 പുല്ലരിക്കുന്ന് പ്രീതാ സന്തോഷ് വാർഡ് 11 മള്ളൂശ്ശേരി എം.എസ് ബ്രയിൻ വാർഡ് 19 കളക്ടേറ്റ് റീബാവർക്കി വാർഡ് 20 കത്തീഡ്രൽ അനീഷാ പ്രദീപ് വാർഡ് 21 തിരുനക്കര രതീഷ്കുമാർ എം.ആർ വാർഡ് 22 ചിറയിൽപ്പാടം എൻ.ബി നാരായണൻനായർ വാർഡ് 23 […]

കള്ളനോട്ടും ,കഞ്ചാവും, മാരകായുധങ്ങളുമായി കൊടും ക്രിമിനൽ സംഘം പിടിയിൽ

സ്വന്തം ലേഖകൻ പാലക്കാട് : കള്ളനോട്ടും ,കഞ്ചാവും, മാരകായുധങ്ങളുമായി കൊടും ക്രിമിനൽ സംഘം പിടിയിൽ. ആലത്തൂർ മേഖലയിൽ കള്ളനോട്ട് സംഘം പ്രവർത്തിക്കുന്നുണ്ട് എന്ന് ആലത്തൂർ ഡി.വൈ.എസ്.പി. കെ .എം.ദേവസ്യക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ. പി. എസിന്റെ നിർദ്ദേശപ്രകാരം ആലത്തൂർ സബ് ഇൻസ്പെക്ടർ എം.ആർ അരുൺകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ പരിശോധനയിലാണ് ഏഴംഗ സംഘം കള്ളനോട്ടുകളും , കഞ്ചാവും മാരകായുധങ്ങളുമായി പിടിയിലായത്. കാവശ്ശേരി ,വാവുള്യാ പുരം, പുത്തൻപീടികയിൽ, സൈനബ മകൻ […]

അവയവദാനം നടത്തിയത് സ്‌റ്റേറ്റ് ഓതറൈസേഷന്‍ കമ്മിറ്റിയുടെ അനുമതിയോട് കൂടി; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

സ്വന്തം ലേഖകൻ  കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ രോഗിക്ക് തന്റെ ബന്ധു കരള്‍ ദാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സനല്‍ കുമാര്‍ ഉന്നയിച്ച ആരോപണത്തിന് വിശദീകരണവുമായി ആശുപത്രി അധികൃതര്‍. ജീവിച്ചിരിക്കുന്നവരുടെ അവയവങ്ങള്‍ ദാനം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്റ്റേറ്റ് ഓതറൈസേഷന്‍ കമ്മിറ്റിയുടെ അനുമതി ലഭിച്ചതിന് ശേഷമാണ് സനല്‍കുമാറിന്റെ ബന്ധുവായ സന്ധ്യ കരള്‍ ദാനം നടത്തിയതെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന സന്ധ്യയുടെ വാക്കുകള്‍ ഒപ്പമുണ്ടായിരുന്ന അമൃത ആശുപത്രിയില്‍ നേഴ്സായ അവരുടെ […]

തലച്ചോറിൽ നീർക്കെട്ട് ബാധിച്ച് ചികിൽസയിലായിരുന്നയാൾ മരണമടഞ്ഞു;പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ മൂലവട്ടം സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ; മാതൃകയായത് മൂലവട്ടം കുറ്റിക്കാട് യൂണിറ്റ് അംഗങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: തലച്ചോറിൽ നീർക്കെട്ട് ബാധിച്ച് ചികിൽസയിലായിരുന്നയാൾ മരണമടഞ്ഞു. പരിശോധനയിൽ  കോവിഡ് സ്ഥിരീകരിച്ചതോടെ മൂലവട്ടം സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കാൻ മുന്നിട്ടിറങ്ങി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. മൂലവട്ടം കുറ്റിക്കാട്ട് യൂണിറ്റ് അംഗങ്ങളായ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് മൃതദേഹം സംസ്‌കരിക്കുന്നതിനായി രംഗത്തിറങ്ങിയത്. മൂലവട്ടം സ്വദേശി ശശിധരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. തലച്ചോറിൽ നീർക്കെട്ട് ബാധിച്ച് ‘ ചികിത്സയിലിരുന്ന മൂലവട്ടം സ്വദേശി കഴിഞ്ഞഞ ദിവസമാണ് മരിച്ചത്. ഇതേ തുടർന്നു ഇദ്ദേഹത്തിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ നിന്നും സംസ്‌കരിക്കുന്നതിനായി വിട്ടു നൽകുകയായിരുന്നു. എന്നാൽ, കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനു […]

വാടയ്‌ക്കെടുത്ത വാഹനം വിറ്റശേഷം ജി.പി.എസിന്റെ സഹായത്തോടെ മോഷ്ടിച്ച് തിരികെ തൽകുന്ന ഹൈടെക് മോഷ്ടക്കാൾ പൊലീസ് പിടിയിൽ ; പിടിയിലായത് മെക്കാനിക്കൽ എഞ്ചിനീയറടക്കം മൂന്നംഗ സംഘം

സ്വന്തം ലേഖകൻ കൊച്ചി; വാടകയ്‌ക്കെടുത്ത വാഹനം വിറ്റശേഷം മോഷ്ടിച്ച് തിരികെ നൽകുന്ന മൂന്നംഗ സംഘം പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ മജീദ്, കായംകുളം സ്വദേശി ജിനുജോൺ ഡാനിയേൽ, സജാദ് എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്. വാടകയ്‌ക്കെടുത്ത വാഹനം മറിച്ചുവിൽക്കുകയും തുടർന്ന് ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെമോഷ്ടിച്ചു, വാടകയ്ക്ക് നൽകിയവർക്ക് തിരികെ നൽകുകയും ചെയ്ത് വരികെയായിരുന്നു ഇവർ. ഗൾഫിൽ ഉണ്ടായിരുന്നജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ജിനു, ഒരു ട്രാവൽ ഏജൻസി തുടങ്ങി. വാഹനങ്ങൾ വാടകയ്ക്ക് എടുത്തുനൽകുന്ന കൺസൾട്ടൻസിജോലികൾ ഈ സ്ഥാപനത്തിന്റെ കീഴിൽ നടത്തിവരികെയായിരുന്നു.ഇതിനിടെയാണ് ജിനു വാടകയ്ക്ക് […]

എൻഫോഴ്‌സ്‌മെന്റിന്റെ മാരത്തോൺ ചോദ്യം ചെയ്യലിൽ തകർന്ന് വീണത് കെ.എം ഷാജി കെട്ടിപ്പൊക്കിയ പ്രതിരോധങ്ങൾ ; കോടികളുടെ വരുമാന സ്രോതസ്സായി പറഞ്ഞ ഇഞ്ചികൃഷിയെ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ സാധിച്ചില്ല ; വീട് വയ്ക്കാൻ പണം നൽകിയത് ഭാര്യവീട്ടുകാരെന്നും മൊഴി : ഭാര്യാപിതാവിലേക്കും അന്വേഷണം

സ്വന്തം ലേഖകൻ കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മാരത്തോൺ ചോദ്യം ചെയ്യലിൽ കെ.എം ഷാജി കെട്ടിപ്പൊക്കിയ പ്രതിരോധങ്ങളെല്ലാം ഒറ്റയടിക്കാണ് തകർന്ന് വീണത്. അനധികൃത സ്വത്ത് സ്മ്പാദനവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിൽ അതിനെ പ്രതിരോധിക്കാനായി ഷാജി പറഞ്ഞിരുന്നത് തനിക്ക് കർണാടകയിലും വയനാട്ടിലുമെല്ലാം ഇഞ്ചിക്കൃഷിയുണ്ടെന്നും അതിൽ നിന്ന് കോടികളുടെ വരുമാനം ലഭിക്കുന്നുണ്ട് എന്നായിരുന്നു. കോടികളുടെ വരുമാന സ്രോതസ്സായി പറഞ്ഞ ഇഞ്ചിക്കൃഷി നടത്തിയ സ്വന്തം ഭൂമിയുടെ രേഖയോ പാട്ടക്കരാറോ ഇഞ്ചി വിൽപന നടത്തിയതിന്റെ ബില്ലുകളോ ഹാജരാക്കാൻ ഷാജിയ്ക്ക് സാധിച്ചില്ല. തനിക്ക് കർണാടകയിൽ ഇഞ്ചിക്കൃഷിയുണ്ടെന്നും അവിടെ നിന്നുള്ള വരുമാനം കൂടി […]

കാമുകി അയച്ചു കൊടുത്ത വീടിന്റെ ഗൂഗിൾ മാപ്പ് നോക്കി പതിനാറുകാരിയെ തേടിയിറങ്ങിയ കാമുകൻ എത്തിയത് പൊലീസിന് മുന്നിൽ ; ചതിച്ചത് കാമുകിയോ ഗൂഗിൾ മാപ്പോ..?

സ്വന്തം ലേഖകൻ കണ്ണൂർ :ഫോണിലൂടെ മാത്രം പരിചയപ്പെട്ട കാമുകിയെ നേരിട്ട് കാണാൻ വീടിന്റെ ലൊക്കേഷൻ തേടിയിറങ്ങിയ കാമുകൻ ഒടുവിൽ എത്തിപ്പെട്ടത് നൈറ്റ് പെട്രോളിങ്ങിനിറങ്ങിയ പൊലീസിന്റെ മുന്നിൽ. കണ്ണൂരുള്ള പതിനാറുകാരിയെ കാണാനാണ് നീലേശ്വരം സ്വദേശിയായ പത്തൊമ്പതുകാരൻ കാമുകൻ ഗൂഗിൾ മാപ്പ് നോക്കിയിറങ്ങിയത്. പയ്യന്നൂരിലുള്ള പതിനാറുകാരി കാമുകിയെ കാണാനായിരുന്നു അർദ്ധരാത്രി യുവാവ് പുറപ്പെട്ടത്. ഇരുവരും കുറേ കാലമായി ഫോണിലൂടെ പ്രണയത്തിലായിരുന്നെങ്കിലും നേരിൽ കണ്ടിട്ടില്ല. നേറിൽ കാണാനുള്ള ആഗ്രഹം മൂത്തതോടെയാണ് അർദ്ധരാത്രിയിൽ യുവാവ് ഇറങ്ങിപ്പുറപ്പെട്ടത്. പെൺകുട്ടിയാവട്ടെ യുവാവിന് വീട്ടിലേക്കെത്താൻ വാട്‌സാപ്പിൽ ലൊക്കേഷൻ അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ രാത്രി […]

കോട്ടയം നഗരസഭയിലെ 31 ആം വാർഡിൽ സി.പി.എമ്മിൽ നൂലിൽക്കെട്ടിയിറക്കിയ സ്ഥാനാർത്ഥി: ബ്രാഞ്ച് കമ്മിറ്റികൾ അറിയാതെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ നീക്കം; പ്രതിഷേധവുമായി അണികൾ; നിർണ്ണായക യോഗം അൽപ സമയത്തിനകം

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരസഭ 31 ആം വാർഡിൽ സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റികൾ നിർദേശിക്കാത്തയാളെ സ്ഥാനാർത്ഥിയാക്കാൻ നീക്കം. പുറത്തു നിന്നും എത്തിച്ച സ്ഥാനാർത്ഥിയെ നിർത്താനാണ് പാർട്ടിയിലെ ഒരു വിഭാഗം നീക്കം നടത്തുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി പാർട്ടി ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും ഒരു വിഭാഗം നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബ്രാഞ്ച് കമ്മിറ്റിയിലെയും ലോക്കൽ കമ്മിറ്റിയിലെയും സെക്രട്ടറിമാർ അടക്കമുള്ളവരെ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിലേയ്ക്കു വിളിച്ചു വരുത്തിയിട്ടുണ്ട്. സി.പി.എമ്മിനു ഏറെ സ്വാധീനമുള്ള വാർഡാണ് കോട്ടയം നഗരസഭയിലെ വാർഡ് 31. ഇവിടെ കഴിഞ്ഞ […]

സംസ്ഥാനത്ത് ദീപാവലി ദിനത്തിൽ പടക്കംപൊട്ടിക്കാൻ രണ്ട് മണിക്കൂർ മാത്രം അനുമതി ; അനുമതി നൽകിയിരിക്കുന്നത് രാത്രി എട്ട് മുതൽ പത്ത് വരെ : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദീപാവലി ദിനത്തിൽ സംസ്ഥാനത്ത് പടക്കംപൊട്ടിക്കാൻ അനുമതി നൽകിയിരിക്കുന്നതത് രണ്ടുമണിക്കൂർ മാത്രം. ദീപാവലിയോടനുബന്ധിച്ച് പടക്കംപൊട്ടിക്കുന്നതിനായി രാത്രി എട്ടുമുതൽ പത്തുവരെ മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. അതേസമയം ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുളളൂ എന്നും ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവിലുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെയും നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ദീപാവലിയ്ക്ക് പുറമെ ക്രിസ്തുമസിന്റെയും പുതുവർഷത്തിന്റെയും തലേദിവസം രാത്രി 11.55 മുതൽ 12.30വരെ മാത്രമാണ് പടക്കംപൊട്ടിക്കാൻ അനുമതി നൽകിയിട്ടുളളത്. ബേരിയം നൈട്രേറ്റ് ഇല്ലാതെ നിർമ്മിക്കുന്നവയാണ് ഹരിത പടക്കങ്ങൾ. […]

ലോക് നാഥ് ബെഹ്‌റയെ കൈവിടാൻ പിണറായി സർക്കാർ മടികാണിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും ; സത്യസന്ധനായ ഉദ്യോഗസ്ഥനെ തന്നെ ഡി.ജി.പിയാക്കി നിയമിച്ച് തെരഞ്ഞെടുപ്പ് നടത്താനൊരുങ്ങി ടീക്കാറാം മീണ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ലോക് നാഥ് ബെഹ്‌റയെ തന്നെ ഡിജിപിയായി വെച്ച് തന്നെ നേരിടാമെന്ന മുഖ്യമന്ത്രിയുടെ ആഗ്രഹം അസ്ഥാനത്താകാൻ സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ കർശനമായി നടപ്പിലാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകാനാണ് സാധ്യത. അതേസമയം തെരഞ്ഞെടുപ്പിൽ യാതൊരുവിധ പരാതിയും വരാതെ തെരഞ്ഞെടുപ്പ് നടത്താനാണ് ടീക്കാറാം മീണയുടെ നീക്കം. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും വിട്ടുവീഴ്ച നടത്താൻ വഴിയുണ്ടാവില്ല. സത്യസന്ധനായ ഉദ്യോഗസ്ഥനെ തന്നെ ഡിജിപിയാക്കി നിയമിച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് […]