പ്രചാരണത്തിന് അവധിയില്ല; മണ്ഡലം നിറഞ്ഞ് ചാഴികാടൻ ; പ്രവർത്തകരെ കണ്ട് കുശലം പറഞ്ഞും പരിചയം പുതുക്കിയും സ്ഥാനാർത്ഥി സജീവം ; സ്ഥാനാർത്ഥി മടങ്ങിയത് ഏഴരപൊന്നാന ദർശന പുണ്യം തേടിയെത്തിയ ഭക്തർക്കൊപ്പം ഏറെ സമയം ചിലവഴിച്ച ശേഷം

സ്വന്തം ലേഖകൻ കോട്ടയം: ഇന്ന് നാട് അവധിയുടെ ആലസ്യത്തിലായിരുന്നെങ്കിലും സ്ഥാനാർത്ഥിക്കും സഹപ്രവർത്തകർക്കും അത് തെല്ലും ബാധിച്ചില്ല. രാവിലെ ഏഴുമണിയോടെ തന്നെ തോമസ് ചാഴികാടൻ എം പി സജീവമായി. പുതുവേലിയിൽ ക്നാനായ കത്തോലിക്കാ കോൺഗ്രസ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനചടങ്ങായിരുന്നു ആദ്യ പരിപാടി. പിന്നിട് തിരുവഞ്ചൂർ വി. മർത്തമറിയം യാക്കോബായ വലിയ പള്ളിയുടെ ശതോത്തര രജത ജൂബിലി ഉദ്ഘാടന പരിപാടിയിലും പങ്കെടുത്തു. ഞായറാഴ്ചയായതിനാൽ നിരവധി വിവാഹങ്ങൾക്ക് ക്ഷണമുണ്ടെന്ന് കൂടെയുള്ളവർ ഓർമ്മപ്പെടുത്തി. വിവാഹങ്ങളിൽ ഒന്ന് തലകാണിച്ച് വീണ്ടും പരിപാടികൾ. അയ്മനത്തും ചെങ്ങളത്തും സഹകരണ ബാങ്ക് സംഘടിപ്പിച്ച […]

ഉദ്ഘാടന പരിപാടികളിലും ഉത്സവാഘോഷങ്ങളിലും സജീവമായി തോമസ് ചാഴിക്കാടൻ; എൽ ഡി എഫ് സ്ഥാനാർത്ഥിയെ രണ്ട് കയ്യും നീട്ടി സ്വീകരിച്ച് നാട്

കോട്ടയം: തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രചാരണ രംഗത്ത് സജീവമായി എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ. ആദ്യം തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ് രംഗം കീഴടക്കിയതോടെ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രചാരണ രംഗത്ത് ഏറെ മുന്നിലെത്തിയ തോമസ് ചാഴിക്കാടൻ ജനഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. ഇന്നലെ രാവിലെ കൂത്താട്ടുകുളം പുതുവേലിയിൽ നിന്നാണ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ തുടക്കം കുറിച്ചത്. കെ സി വൈ എല്ലിൻ്റെ നേതൃത്വത്തിൽ നിർമിച്ച് നൽകുന്ന വീടിൻ്റെ താക്കോൽ ദാന ചടങ്ങിൽ ആദ്യം പങ്കെടുത്തു. തുടർന്ന് തിരുവഞ്ചൂർ യാക്കാബായ പള്ളിയിൽ […]

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; നിരന്തര കുറ്റവാളികളായ അയ്മനം, കാരാപ്പുഴ സ്വദേശികളെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി

കോട്ടയം: അടിപിടി കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. അയ്മനം ചർത്താലി ഭാഗത്ത് മണപ്പുറത്ത് വീട്ടിൽ സച്ചിൻ സിബി(മാക്കാൻ 26), കോട്ടയം കാരാപ്പുഴ പയ്യമ്പള്ളിച്ചിറ വീട്ടിൽ സുന്ദർ.ജി (27) എന്നിവരെയാണ് ജില്ലയിൽ നിന്നും നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സച്ചിൻ സിബിയെ ആറുമാസത്തേക്കും, സുന്ദറിനെ ഒരു വർഷത്തേക്കുമാണ് നാടുകടത്തിയത്. സച്ചിൻ സിബിക്ക് ഗാന്ധിനഗർ,കോട്ടയം വെസ്റ്റ്, കുമരകം, പാലാ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, […]

കുളത്തിൽ വീണു; നാല് വയസുകാരന് ദാരുണാന്ത്യം ; സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീടിനടുത്തുള്ള കുളത്തിൽ വീണ് നാല് വയസുകാരൻ മരിച്ചു. കല്ലറ ഇരുളൂർ രതീഷ് ഭവനത്തിൽ സതിരാജിന്റെ മകൻ ആദിത്യൻ (4) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. വീടിനടുത്തുള്ള മീൻ കുളത്തിൽ തുണി അലക്കാൻ പോയ അമ്മയ്ക്കൊപ്പം ആദിത്യനും പോയിരുന്നു. അലക്കിയതിനു ശേഷം ഇരുവരും തിരികെ വീട്ടിലേക്ക് മടങ്ങി. പാതിവഴിയിൽ എത്തിയപ്പോൾ കുഞ്ഞ് തിരികെ കുളത്തിനരികിലേക്ക് തന്നെ പോയി. കുളം വീടിനടുത്തായതിനാലും സ്ഥിരം പോകുന്ന ഇടമായതിനാലും കുട്ടി തിരിച്ചു പോയത് അമ്മ കാര്യമാക്കിയില്ല. വീട്ടിലെത്തി തുണി വിരിച്ചിട്ടു കഴിഞ്ഞിട്ടും കുട്ടിയെ […]

കൂരോപ്പടയിലെ ആക്രികടയിൽ കയറി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആക്രിസാധനങ്ങൾ മോഷ്ടിച്ചു; ആനിക്കാട് സ്വദേശി അറസ്റ്റിൽ

പാമ്പാടി: ആക്രികടയിൽ കയറി മോഷണം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് മുക്കാലി കദളിമറ്റം ഭാഗത്ത് തോപ്പിൽ വീട്ടിൽ ബിപിൻ തോമസ് (28) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഏഴാം തീയതി രാത്രിയോടു കൂടി കൂരോപ്പട ഭാഗത്ത് പ്രവർത്തിക്കുന്ന ആക്രികടയിൽ കയറി ഇവിടെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആക്രിസാധനങ്ങൾ മോഷ്ടിച്ചുകൊണ്ട് തന്റെ സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് പള്ളിക്കത്തോട് […]

കോട്ടയം ചിങ്ങവനത്ത് കുടുംബപരമായ പ്രശ്നങ്ങളെ തുടർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; പനച്ചിക്കാട് സ്വദേശി അറസ്റ്റിൽ

ചിങ്ങവനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കുഴിമറ്റം പെരുഞ്ചേരിക്കുന്ന് ഭാഗത്ത് മഠത്തിൽപറമ്പിൽ വീട്ടിൽ തോമസ് എം.പി (58) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പതിനഞ്ചാം തീയതി രാത്രി 10:30 മണിയോടുകൂടി തന്റെ ബന്ധുവായ പനച്ചിക്കാട് വെള്ളത്തുരുത്തി സ്വദേശിയായ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പെരിഞ്ചേരിക്കുന്ന് ഭാഗത്ത് വച്ച് ഇയാൾ യുവാവിനെ ചീത്തവിളിക്കുകയും, കയ്യിൽ കരുതിയിരുന്ന സ്ക്രൂഡ്രൈവർ കൊണ്ട് വയറിന് കുത്തുകയുമായിരുന്നു. ഇയാൾക്ക് യുവാവിനോട് കുടുംബപരമായ പ്രശ്നങ്ങളുടെ പേരിൽ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ […]

വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മണിമല സ്വദേശി അറസ്റ്റിൽ

മണിമല: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ചാരുവേലി ഗേറ്റ് ഭാഗത്ത് പനച്ചിയിൽ വീട്ടിൽ അജിത്ത് പി.എ (22) നെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവതയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടതിനുശേഷം വിവാഹവാഗ്ദാനം നൽകി അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയപ്രസാദ്, എസ്.ഐ മാരായ വിനു റ്റി.വി, സജീവ്. റ്റി, സി.പി.ഓ മാരായ ജിമ്മി ജേക്കബ്, ടോമി സേവ്യർ, സോബിൻ പീറ്റർ […]

പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തില്‍ ഗരുഢൻ തൂക്കത്തിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു; സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് ആചാരം നടത്തുന്നതെന്ന് വിമർശനം

പത്തനംതിട്ട: ക്ഷേത്രത്തിലെ ഗരുഢൻ തൂക്കം വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു. പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലാണ് സംഭവം. ഇന്നലെ രാത്രിയില്‍ നടന്ന തൂക്കത്തിനിടെയാണ് കുഞ്ഞ് തൂക്കുകാരന്റെ കെെയില്‍ നിന്ന് താഴെ വീണത്. പരിക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് ആചാരം നടത്തുന്നതെന്ന് വിമർശനം ഉയരുന്നുണ്ട്. സംഭവത്തില്‍ പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. ഇത്തവണ ഇവിടെ 624തൂക്കങ്ങളാണ് നടന്നത്. ഇതില്‍124 കൂട്ടികളാണുള്ളത്. ആറ് മാസം പ്രായമുള്ള കുട്ടികളുള്‍പ്പെടെ […]

മകളുടെ ഷെല്‍ കമ്പനിയിലേക്ക് കോടിക്കണക്കിന് രൂപ പ്രവഹിച്ചത് പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍; അന്വേഷണം അവസാനിക്കുന്നതു മാറിനില്‍ക്കണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന അഴിമതിക്കാരാണ് കേരള സര്‍ക്കാരെന്ന് തെളിയിച്ചെന്ന് പ്രതിപക്ഷനേതാവ് വി‍.ഡി. സതീശൻ. മകളുടെ കമ്പനിയിലേക്ക് ഏതൊക്കെ സ്ഥാപനങ്ങളില്‍ നിന്ന് എത്ര പണം വന്നിട്ടുണ്ടെന്നു ജനങ്ങളോടു പറയാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം അവസാനിക്കുന്നതു വരെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ”മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട വിവാദം ഉണ്ടാകുന്നതിനു മുൻപുതന്നെ 2021 ഒക്ടോബര്‍ ഒന്നിന് കര്‍ണാടകത്തിലെ റജിസ്ട്രാര്‍ ഓഫ് കമ്പനീസ് എക്‌സാലോജിക്കിനോടു വിശദീകരണം ചോദിച്ചിരുന്നതായി വ്യക്തമാക്കുന്നുണ്ട്. എക്‌സാലോജിക് കമ്പനിയിലേക്കു വിവിധ ചാരിറ്റബിള്‍ സ്ഥാപനങ്ങളും കമ്ബനികളും എല്ലാ […]

പോക്സോ കേസില്‍ അകത്തായി; നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍; പ്രതി ജയിലില്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: പോക്‌സോ കേസ് പ്രതി ജയിലില്‍ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം ആതവനാട് സ്വദേശി അബ്ദുള്‍ റഷീദ് ആണ് മരിച്ചത്. സ്വകാര്യ ബസില്‍ വെച്ച്‌ പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ റിമാന്‍റിലായ റഷീദിനെ വെള്ളിയാഴ്ച വൈകിട്ടാണ് തിരൂര്‍ സബ് ജയിലില്‍ എത്തിച്ചത്. പ്രതിക്ക് ഉച്ചയോടെ നെഞ്ചു വേദനയനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ തിരികെ സബ് ജയിലിലേക്ക് കൊണ്ടു പോയി. രാത്രി ജയിലില്‍ കുഴഞ്ഞു വീണ പ്രതിയെ വീണ്ടും തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു.