play-sharp-fill
നോക്കിയ കാലം തിരിച്ചു വരുന്നു;ഐ ഫോണിലെ ബാറ്ററി ഉപയോക്താവിന് മാറ്റിവയ്ക്കാൻ സാധിക്കണം എന്ന് ഇ യു ;ആപ്പിളിന്  തിരിച്ചടി

നോക്കിയ കാലം തിരിച്ചു വരുന്നു;ഐ ഫോണിലെ ബാറ്ററി ഉപയോക്താവിന് മാറ്റിവയ്ക്കാൻ സാധിക്കണം എന്ന് ഇ യു ;ആപ്പിളിന് തിരിച്ചടി

എല്ലാ ഉപകരണങ്ങൾക്കും യുഎസ് ബി സി പോർട്ടുകൾ വേണമെന്ന നിയമം പാസാക്കിയ യൂറോപ്യൻ യൂണിയൻ (ഇ യു ) ഇനി ഏത് ഉപകരണത്തിൻ്റെയും ബാറ്ററി ഉടൻ തന്നെ മാറ്റിവയ്ക്കാൻ സാധിക്കണമെന്ന നിയമം കൊണ്ടുവരാനുള്ള നീക്കം നടക്കുന്നു എന്ന് റിപ്പോർട്ട്. സ്മാർട്ട് ഫോണുകൾ ലാപ്ടോപ് ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ എല്ലാം ബാറ്ററി ഉപയോക്താവിന് സ്വന്തമായി മാറ്റാൻ സാധിക്കണം എന്നാണ് പുതിയ നിയമം.ഇത് നടപ്പിലായാൽ ബട്ടൺ പോലും കാണാത്ത തരത്തിലുള്ള ഐഫോൺ എന്നൊക്കെയുള്ള സ്വപ്നം ആപ്പിളിനു തൽക്കാലം മാറ്റി വയ്ക്കേണ്ടി വന്നേക്കാം.

ഇ യു ഇപ്പോൾ നടത്തുന്ന ചർച്ചകൾ വിജയിച്ചാൽ നോക്കിയ കാലം തിരിച്ചു വരും ഉപയോക്താവിന് തൻറെ ഫോണിൻറെ ബാറ്ററി ഇഷ്ടം പോലെ മാറ്റിവയ്ക്കാം എന്നതായിരുന്നു നോക്കിയയുടെ ഗുണം.

മൂന്നുവർഷത്തിനുള്ളിൽ ഉപകരണങ്ങൾ ഉപഭോക്താവിനെ തനിയെ തുറന്ന് ബാറ്ററി മാറ്റി വയ്ക്കാവുന്ന ഡിസൈനിലേക്ക് മാറിയിരിക്കണം എന്നായിരിക്കും നിയമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏത് സൈസിലുള്ള ബാറ്ററിയും മാറ്റാൻ സാധിച്ചിരിക്കണം എന്നായിരിക്കും നിയമം അനുശാസിക്കുന്നത്. ഇത് വമ്പൻ കമ്പനികളെ പ്രതിസന്ധിയിലാക്കും. ബാറ്ററി തീർന്നാൽ എറിഞ്ഞ് കളയാൻ പാകത്തിനാണ് ആപ്പിളിൻ്റ വയർലെസ് ഇയർ ബഡ്സ് ആയ എയർപോർട് ഉണ്ടാക്കിയിരിക്കുന്നതെന്ന് വിമർശനമുണ്ടായിരുന്നു

ബാറ്ററി തീർന്നാലും ഉപകരണം കളയണം അല്ലെങ്കിൽ ചോദിക്കുന്ന പണം നൽകി മാറ്റി വാങ്ങണം എന്ന് നിയമമാണ് കാറ്റിൽ പറക്കാൻ പോകുന്നത്.

ബാറ്ററി നിർമ്മിക്കുന്ന രീതിക്കും നിയന്ത്രണമേർപ്പെടുത്തിയേക്കാം. ബാറ്ററികൾ മൂലമുണ്ടാകുന്ന പാരിസ്ഥിതികവും സാമൂഹ്യവുമായ ആഘാതം കൂടി കണക്കിലെടുത്ത് ബാറ്ററിയിൽ ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ചും കൃത്യമായ നിബന്ധനകളും ഇ യു. ഏർപ്പെടുത്തിയേക്കും

Tags :