റീല്‍സ് ചിത്രീകരിച്ചതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല; അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് നിർദേശം ; സർഗാത്മക-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സർക്കാരിന്റെ പൂര്‍ണപിന്തുണയെന്ന് മന്ത്രി
സ്വന്തം ലേഖകൻ പത്തനംതിട്ട: തിരുവല്ല നഗരസഭ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടിയില്ലെന്ന് തദേശസ്വയം ഭരണവകുപ്പ് മന്ത്രി എംബി രാജേഷ്. അവധിദിനമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയില്‍ നിന്നും നഗരസഭാ സെക്രട്ടറിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഞായറാഴ്ച ദിവസത്തിലാണ് റീല്‍സ് എടുത്തത്. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ വേണ്ടി, ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. […]