
അമിത വേഗതയിലെത്തിയ പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: ഏച്ചൂരിൽ കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു. മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരിയായ ബീനയാണ് മരിച്ചത്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലീസുകാരൻ ലിതേഷ് ഓടിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായത്.
അമിത വേഗതയിലെത്തിയിരുന്നു കാർ ഓടിച്ചിരുന്നത്. റോഡിന് അരികിലൂടെ നടന്ന് പോകുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.
Third Eye News Live
0