പാലക്കാട് അമിത വേഗത്തിൽ എത്തിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു ;രണ്ട് മരണം;നിരവധി പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻ പാലക്കാട്‌: ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കല്ലട ട്രാവല്‍സിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു.തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്.ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.അപകട സമയത്ത് 38 പേര്‍ ബസിലുണ്ടായിരുന്നു. ഇവരില്‍ രണ്ട് മരണം സ്ഥിരീകരിച്ചു. മലപ്പുറം എടയത്തൂര്‍ സ്വദേശി സൈനബാ ബീവിയാണ് മരിച്ച ഒരാള്‍. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബസിനടിയില്‍ പെട്ടവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഒറ്റപ്പാലം എംഎല്‍എ കെ പ്രേംകുമാര്‍ സ്ഥലത്തെത്തിയിരുന്നു. മരണം സംബന്ധിച്ച്‌ സ്ഥലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് […]

എഐ ക്യാമറയെ പറ്റിക്കാന്‍ കാറില്‍ ‘ഗവ.ഓഫ് കേരള’ ബോര്‍ഡ്; കളക്ടറേറ്റിലെത്തിയതോടെ പിടിവീണു; ഉദ്യോഗസ്ഥരുടെ പരിശോധനയിൽ നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം കണ്ടെത്തി; ഒടുവില്‍ നിയമ ലംഘനത്തിനെതിരെ കേസും പിഴയും….!

സ്വന്തം ലേഖിക കൊച്ചി: എഐ ക്യാമറയുടെയും ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിക്കാൻ ‘ഗവ. ഓഫ് കേരള’യുടെ ബോര്‍ഡും വെച്ച്‌ കറങ്ങിനടന്ന ഇന്നോവ കാര്‍ പിടിയില്‍. എറണാകുളം കളക്ടറേറ്റിലെത്തിയപ്പോഴാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്. നിയമ ലംഘനത്തിന് തിരുവനന്തപുരം സ്വദേശി ഫ്രാങ്ക്ലിങ്ങിനെതിരേ രണ്ട് കേസുകളെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. കളക്ടറേറ്റിന്റെ ഗ്രൗണ്ട് ഭാഗത്ത് കാര്‍ നിര്‍ത്തിയിട്ടിരുന്നത് എറണാകുളം എൻഫോഴ്സ്മെന്റ് ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ ശ്രീനിവാസ് ചിദംബരത്തിന്റെ കണ്ണില്‍ പെട്ടു. ഇൻസ്പെക്ടര്‍ നടത്തിയ പരിശോധനയിലാണ് നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം കണ്ടെത്തിയത്. ടാക്സിയായി രജിസ്റ്റര്‍ ചെയ്തതായിരുന്നു വാഹനം. […]

വടക്കാഞ്ചേരിയിലെ വീടിന്റെ മുക്കും മൂലയും അരിച്ചു പെറുക്കി; ഇന്നലെ രാവിലെ തുടങ്ങിയ പരിശോധന തീർന്നത് ഇന്ന് പുലർച്ചെ; എ സി മൊയ്തീന്‍ എംഎല്‍എയുടെ വസതിയിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു; 22 മണിക്കൂര്‍ നീണ്ട റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമാകും തുടർ നടപടികൾ….!

സ്വന്തം ലേഖിക തൃശൂര്‍: മുന്‍ മന്ത്രിയും കുന്നംകുളം എംഎല്‍എയുമായ എ.സി മൊയ്തീന്റെ വസതിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച എന്‍ഫോഴ്സ്മെന്റ് റെയ്ഡ് അവസാനിച്ചു. ഏകദേശം 22 മണിക്കൂര്‍ നീണ്ടുനിന്ന പരിശോധന പുലര്‍ച്ചെ 5.10ഓടെയാണ് അവസാനിച്ചത്. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടില്‍ നിന്ന് എന്‍ഫോഴ്‍സ്‍മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധനയെന്നാണ് വിവരം. ഇക്കാര്യത്തില്‍ എന്‍ഫോഴ്‍മെന്റ് ഡയക്ടറേറ്റ് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസില്‍ നിന്നുള്ള പന്ത്രണ്ട് പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം ചൊവ്വാഴ്ച രാവിലെയാണ് എ.സി മൊയ്തീന്‍ എം.എല്‍.എയുടെ വീട്ടിലെത്തിയത്. […]

മുഴമല്ല, മീറ്റർ കണക്കിന് തന്നെ വിൽക്കണം; ഓണവിപണയിൽ പൂക്കച്ചവടക്കാർ നടത്തുന്നത് വ്യാപക തട്ടിപ്പ്; മുഴം കണക്കിന് പൂക്കൾ അളന്ന് വിൽപ്പന നടത്തുന്ന വ്യാപാരികൾക്കെതിരെ വ്യാപക നടപടിയുമായി ലീഗല്‍ മെട്രോളജി വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: ഓണം പ്രമാണിച്ച്‌ പൂക്കച്ചവടക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് നിരത്തുകള്‍. ഏത് കടയില്‍ നിന്നും വാങ്ങും, പറ്റിക്കപ്പെടുമോ തുടങ്ങിയ ആശങ്കയാണ് ആളുകള്‍ക്കൊക്കെ. വാങ്ങാനെത്തുന്നവരെ കബിളിപ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ പിടി വീഴുമെന്ന് മറക്കണ്ടെന്നാണ് ലീഗല്‍ മെട്രോളജി സ്ക്വാഡിന് പറയാനുള്ളത്. കോട്ടയം ഉൾപ്പെടെ എല്ലാ ജില്ലകളിലും വ്യാപകമായി മുഴം കണക്കിനാണ് മുല്ലപ്പൂ അളന്നു വിൽക്കുന്നത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് ലീഗല്‍ മെട്രോളജി വകുപ്പ് . ഇന്നലെ കൊച്ചി നഗരത്തിലെ വിവിധ കടകളില്‍ നിന്നുമായി 60,000 രൂപയാണ് പിഴ ഈടാക്കിയത്. മുദ്ര ചെയ്യാത്ത ത്രാസ് ഉപയോഗിച്ച്‌ പൂക്കള്‍ വിറ്റവരും […]

അര്‍ബുദ രോഗിയെയും വെറുതെ വിട്ടില്ല കൈക്കൂലിക്കാരൻ; ലൈഫ് പദ്ധതി പ്രകാരം ക്യാൻസർ രോഗബാധിതന് ലഭിച്ച വീടു നിര്‍മ്മിക്കുന്നതിന് മണ്ണ് മാറ്റാൻ 10,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: അര്‍ബുദ രോഗിയുടെ വീടു നിർമാണത്തിന് മണ്ണ് മാറ്റുന്നതിനായി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് സംഘം പിടികൂടി. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി മലയിൻകീഴ് മച്ചേല്‍ സ്വദേശി വി.ജി.ഗോപകുമാറിനെയാണ് വിജിലൻസ് സ്‌പെഷല്‍ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിലെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടിയത്. ലൈഫ് പദ്ധതിയില്‍ ലഭിച്ച വീട് വയ്ക്കാൻ മണ്ണിടിക്കുന്നതിനാണ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. വെള്ളനാട് മുണ്ടേല സ്വദേശിനിയും അര്‍ബുദരോഗിയായ ഭര്‍ത്താവും ലൈഫ് പദ്ധതിയില്‍ ലഭിച്ച വീട് വയ്ക്കാൻ മണ്ണിടിക്കാനായി ടിപ്പര്‍ ലോറി ഉടമകളുടെ സഹായം തേടി. അനുമതിക്ക് […]

നെഞ്ചുവേദനയായി കൊണ്ടുവന്ന സ്ത്രീയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുന്ന വഴി ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചര്‍ തകര്‍ന്ന് വീണു; നെഞ്ചിടിച്ച്‌ തറയില്‍ വീണ് രോഗിക്ക് പരിക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചര്‍ തകര്‍ന്ന് വീണ് രോഗിക്ക് പരിക്കേറ്റു. നെഞ്ചുവേദനയായി കൊണ്ടുവന്ന സ്ത്രീയെ അത്യാഹിത വിഭാഗത്തില്‍ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. പനവൂര്‍ മാങ്കുഴി സ്വദേശി ലാലിയ്ക്കാണ് പരിക്കേറ്റത്. സ്ട്രച്ചര്‍ തകര്‍ന്ന് നാല്‍പതുകാരി നെഞ്ചിടിച്ച്‌ തറയില്‍ വീഴുകയായിരുന്നു.

കോടതിയെ വെല്ലുവിളിച്ച്‌ സിപിഎം; ശാന്തന്‍പാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിര്‍മാണം തകൃതി; നിർമ്മാണം നിർത്തി വെയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിന് ശേഷം ഇന്നലെ രാത്രിയും തൊഴിലാളികളെ എത്തിച്ച് ജോലികള്‍ പൂര്‍ത്തിയാക്കാൻ ശ്രമം

സ്വന്തം ലേഖകൻ ഇടുക്കി: കോടതിയെ വെല്ലുവിളിച്ച്‌ സിപിഎം. ശാന്തൻപാറയിലെ ഏരിയ കമ്മറ്റി ഓഫീസിന്റെ നിര്‍മ്മാണം തകൃതിയായി നടക്കുകയാണ്. കോടതി നിര്‍ദ്ദേശം വന്നിട്ടും പണികള്‍ തുടരുകയാണ്. നിർമ്മാണം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടതിന് ശേഷം ഇന്നലെ രാത്രിയിലും തൊഴിലാളികളെ എത്തിച്ച് ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള നീക്കം ശാന്തൻപാറയിൽ നടന്നു. ചട്ടം ലഘിച്ച്‌ ഇടുക്കിയില്‍ നിര്‍മ്മിക്കുന്ന സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ശാന്തൻപാറ, ബൈസണ്‍വാലി എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളുടെ നിര്‍മ്മണത്തിനാണ് ഡിവിഷൻ ബഞ്ച് തടയിട്ടത്. ഉത്തരവ് നടപ്പാക്കാൻ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നും […]

പ്രളയത്തില്‍ തകര്‍ന്ന കോരൂത്തോട് തോപ്പില്‍ക്കടവ് പാലത്തിന്‍റെ നിര്‍മാണം വൈകുന്നു; കോട്ടയം – ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ചിരുന്ന പാലം തകര്‍ന്നതോടെ പ്രദേശവാസികള്‍ കടുത്ത ദുരിതത്തിൽ; ഗതികെട്ട് തൂക്കുപാലം നിര്‍മിച്ച്‌ നാട്ടുകാര്‍…!

സ്വന്തം ലേഖിക കോരുത്തോട്: പ്രളയത്തില്‍ തകര്‍ന്ന തോപ്പില്‍ക്കടവ് പാലത്തിന്‍റെ നിര്‍മാണം വൈകുന്നു. തൂക്കുപാലം നിര്‍മിച്ച്‌ നാട്ടുകാര്‍. 2018ലെ മഹാപ്രളയത്തിലാണ് കോരുത്തോടിന് സമീപത്തെ അഴുതയാറിന് കുറുകെ ഉണ്ടായിരുന്ന തോപ്പില്‍ക്കടവ് പാലം ഒലിച്ചു പോയത്. കോട്ടയം – ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ചിരുന്ന പാലം തകര്‍ന്നതോടെ പ്രദേശവാസികള്‍ കടുത്ത ദുരിതത്തിലായി. ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തില്‍പ്പെട്ട മൂഴിക്കല്‍, തടിത്തോട് തുടങ്ങി നൂറുകണക്കിന് കുടുംബങ്ങള്‍ അധിവസിക്കുന്ന മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു തോപ്പില്‍ക്കടവ് പാലം. ഇടുക്കി ജില്ലയുടെ ഭാഗമെങ്കിലും ഇവിടുത്തെ ആളുകള്‍ കുട്ടികളുടെ വിദ്യാഭ്യാസമടക്കം എല്ലാ ആവശ്യങ്ങള്‍ക്കും കോട്ടയം ജില്ലയുടെ […]

ടി പി വധക്കേസ് പ്രതികള്‍ക്ക് കൈവിലങ്ങില്ലാതെ ട്രെയിനില്‍ സുഖയാത്ര; കൊടും കുറ്റവാളികളെ പരോളിലിറങ്ങി കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാൻ കയറൂരി വിടുന്ന ഭരണകൂടം; സംസ്ഥാനത്തേത് നാണംകെട്ട ആഭ്യന്തര വകുപ്പെന്ന് കെ കെ രമ

സ്വന്തം ലേഖിക കണ്ണൂര്‍: ടി പി കൊലക്കേസ് പ്രതികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ട്രെയിനില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കൊടി സുനിയും എം സി അനൂപും കൈവിലങ്ങ് ധരിക്കാതെ പൊലീസ് അകമ്പടിയില്‍ സുഖയാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കെ കെ രമ എംഎല്‍എയാണ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്. വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ നിന്ന് കണ്ണൂരിലേയ്ക്കുള്ള യാത്രയില്‍ പാര്‍ട്ടി അനുഭാവികള്‍ക്ക് ഫോട്ടോ എടുക്കാനും അനുവാദം നല്‍കിയതായി കെ കെ രമ ആരോപിച്ചു. കൂടാതെ കൊടും കുറ്റവാളികളെ പരോളിലിറങ്ങി കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാൻ കയറൂരി വിടുന്ന ഭരണകൂടമാണ് നിലവിലുള്ളതെന്നും ഇതിനെല്ലാം കുടപിടിക്കുന്നത് […]

പരിചയക്കാരായ ഇടപാടുകാരെ ഉപയോഗിച്ച് മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കിലെ സ്വര്‍ണ പരിശോധകൻ തട്ടിയെടുത്തത് ലക്ഷങ്ങള്‍; കേരള ഗ്രാമീണ്‍ ബാങ്ക് മണിമല ശാഖയിലെ കരാര്‍ ജീവനക്കാരനെതിരെ നടപടി; അന്വേഷണ വിധേയമായി ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി

സ്വന്തം ലേഖിക മണിമല: പരിചയക്കാരായ ഇടപാടുകാരെ ഉപയോഗിച്ച്‌ ബാങ്കിലെ സ്വര്‍ണ പരിശോധകൻ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. കേരള ഗ്രാമീണ്‍ ബാങ്ക് മണിമല ശാഖയിലെ കരാര്‍ ജീവനക്കാരനാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്. ഇടപാടുകാര്‍ മുഖേന നാല് ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തു. ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ആറോളം ഉരുപ്പടികള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തി. വിശദമായ പരിശോധനയില്‍ ആറു പേര്‍ മുക്കുപണ്ടം പണയം വച്ചതായി കണ്ടെത്തുകയായിരുന്നു. ഇതോടെ ഇടപാടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ ബാങ്കിലെ സ്വര്‍ണ പരിശോധകൻ നല്‍കിയ സ്വര്‍ണമാണ് പണയം വച്ചതെന്നും പണം അയാള്‍ക്ക് കൊടുത്തതായും […]