പാലാ മീനച്ചിൽ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേട്; ഏജന്റിൽ നിന്നും ജീവനക്കാർക്ക് നൽകുന്നതിനായി കൊണ്ടുവന്ന 6320 രൂപ പിടിച്ചെടുത്തു; വീഡിയോ കാണാം

സ്വന്തം ലേഖകൻ കോട്ടയം: പാലാ മീനച്ചിൽ സബ്ബ് രജിസ്ട്രാർ ഓഫീസിൽ വിജിലന്ഡസിന്റെ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൽ കണ്ടെത്തി. ഏജന്റിൽ നിന്നും ജീവനക്കാർക്ക് നൽകുന്നതിനായി കൊണ്ടുവന്ന 6320- രൂപ കണ്ടെടുത്തു. കൂടാതെ ഓഫീസിലെ ക്യാഷ് ബുക്ക് ക്യാഷ് ചെസ്റ്ററ്റ് എന്നിവ പരിശോധിച്ചതിൽ ആകെ കാണപ്പെടേണ്ട തുകയിൽ 48435 രൂപ കുറവുള്ളതായും തെളിഞ്ഞു. ഇന്ന് വൈകിട്ട് 4.45 മണിക്ക് തുടങ്ങിയ മിന്നൽ പരിശേധന രാത്രി 8 മണിക്കാണ് അവസാനിച്ചത് . കോട്ടയം വിജിലൻസ് യൂണിറ്റ് ഇൻസ്പെക്ടർ പ്രദീപ് എസ് സബ്ഇൻസ്പെക്ടർമാരായ ജയ്മോൻ വി എം സ്റ്റാൻലി […]

ചാണ്ടി ഉമ്മനെ വെട്ടാൻ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ത്രിതല പഞ്ചായത്ത് ജനപ്രതിനിധിയെ ചാക്കിട്ട് പിടിച്ച് സിപിഎം; ഇടതുപക്ഷം നടത്തിയത് വമ്പന്‍ കരുനീക്കം; പുതുപ്പള്ളിയിലേത് നെറികെട്ട രാഷ്ട്രീയം !

സ്വന്തം ലേഖകൻ കോട്ടയം: പുതുപ്പള്ളിയില്‍ വമ്പൻ രാഷ്ട്രീയ കരുനീക്കവുമായി ഇടതുമുന്നണി. ചാണ്ടി ഉമ്മനെ വെട്ടാൻ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ത്രിതല പഞ്ചായത്ത് ജനപ്രതിനിധിയെ ചാക്കിട്ട് പിടിച്ച് സിപിഎം. സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റില്‍ ഇക്കുറി ഉമ്മൻചാണ്ടിയുടെ വിശ്വസ്ഥനായ ജനപ്രതിനിധിയെ മത്സരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. പുതുപ്പള്ളിയിലെ ജനപ്രതിനിധിയായ ഇദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇദ്ദേഹം പുതുപ്പള്ളിയിൽ നിന്നുള്ള ജനപ്രതിനിധിയാണെന്നുള്ള വ്യക്തമായ സൂചന തേർഡ് ഐ ന്യൂസിന് ലഭിച്ചു. നേരത്തെ ജയ്‌ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാര്‍ട്ടി പരിഗണിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ […]

അവിശ്വാസ പ്രമേയം കള്ളങ്ങള്‍ നിറച്ചത്; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം; നരേന്ദ്ര മോദിയില്‍ ജനങ്ങള്‍ക്ക് പൂര്‍ണവിശ്വാസം; പ്രതിപക്ഷത്തെ കടന്നാക്രമിച്ച്‌ അമിത് ഷാ

സ്വന്തം ലേഖിക ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയയത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അമിത് ഷാ. അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ജനങ്ങള്‍ക്ക് മോദിയില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷം യഥാര്‍ത്ഥ പ്രശ്നങ്ങളല്ല ഉയര്‍ത്തുന്നത്, ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് അവിശ്വാസ പ്രമേയം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദി, കള്ളങ്ങള്‍ നിറച്ചതാണ് അവിശ്വാസ പ്രമേയം. മോദിക്കും സര്‍‌ക്കാരിനുള്ള അംഗീകാരത്തിന്റെ തെളിവാണ് രണ്ടാമതും ജനങ്ങള്‍ തിരഞ്ഞെടുത്തത്. അഴിമതിയും കുടുബ വാഴ്ചയും ഇന്ത്യ വിടണം. യു,പി.എയുടെ ചരിത്രം […]

ഗൾഫിൽ നിന്നുള്ള കപ്പൽ സർവീസ് വീണ്ടും ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നു

സ്വന്തം ലേഖകൻ ഷാര്‍ജ – ഇന്ത്യൻ അസോസിയേഷൻ ഷാര്‍ജയും മലബാര്‍ ഡെവലപ്മെന്റ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മീറ്റിംഗില്‍ ഗള്‍ഫില്‍ നിന്നും കപ്പല്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന് അഭിപ്രായം ഉയര്‍ന്നു.ഇന്ത്യൻ അസോസിയേഷൻ ഷാര്‍ജ ഹാളില്‍ നടന്ന മീറ്റിങിലാണ് അഭിപ്രായം ഉയര്‍ന്നത്. വര്‍ധിച്ച വിമാനനിരക്കുകളും മോശം വിമാന സര്‍വീസുകളും കാരണം യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമെന്ന നിലയിലാണ് വീണ്ടും കപ്പല്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന അഭിപ്രായം ഉയര്‍ന്നത്. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ വൈ എ റഹിം, ആക്ടിങ് ജനറല്‍ സെക്രട്ടറി മനോജ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, […]

പതിവായി ആര്‍ത്തവ സമയത്ത് നടുവേദന അനുഭവപ്പെടുന്നുണ്ടോ.? ഇത് നിങ്ങളെ മാനസികമായി ബാധിക്കുന്നുണ്ടോ..? കാരണം ഇതാണ്…

സ്വന്തം ലേഖിക കോട്ടയം: പിരീഡ്സ് അഥവാ ആര്‍ത്തവമാകുമ്പോള്‍ വയറുവേദനയും നടുവേദനയും അനുഭവപ്പെടുന്ന വലിയൊരു വിഭാഗം സ്ത്രീകള്‍ തന്നെയുണ്ട്. ചെറിയ രീതിയിലുള്ള ശരീരവേദനയോ വയറുവേദനയോ അത്ര പേടിക്കാനില്ലാത്ത കാര്യമാണെങ്കിലും ശക്തമായ വേദനകളുടെ കാരണം നാം സമയബന്ധിതമായി മനസിലാക്കുകയും ചികിത്സ ആവശ്യമെങ്കില്‍ അതെടുക്കാൻ തയ്യാറാവുകയും വേണം. പതിവായി ആര്‍ത്തവസമയത്തോട് അനുബന്ധമായി നടുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും മാനസികമായും ബാധിക്കാം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ ആര്‍ത്തവസമയത്ത് നടുവേദനയുണ്ടാകാം. ഈ കാരണങ്ങളിലേക്കാണിനി കടക്കുന്നത്. ആര്‍ത്തവത്തോട് അനുബന്ധമായുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ കുറിച്ച്‌ ഏവര്‍ക്കുമറിയാമല്ലോ. ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പല തരത്തിലുള്ള […]

വിവിധ കേസുകളിൽപ്പെട്ട് കോടതി ശിക്ഷ വിധിച്ച ശേഷവും ഒളിവിൽ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അഞ്ച് പ്രതികൾ കൂടി പോലീസിന്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: വിവിധ കേസുകളിൽ പെട്ട് കോടതി ശിക്ഷ വിധിച്ച ശേഷവും ഒളിവിലായിരുന്ന 5 പേര്‍ കൂടി പോലീസിന്റെ പിടിയിലായി. ഇവർ കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി ഇവർക്കെതിരെ കൺവിക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലായി നടത്തിയ പരിശോധനയിലാണ് അയ്മനും മാളിയേക്കൽ വീട്ടിൽ ആഗ്നേഷ്, തിരുവാർപ്പ് പാണ്ടൻകേരിയിൽ വീട്ടിൽ പിയൂഷ്, തമ്പലക്കാട് അയല്ലൂർ വീട്ടിൽ ഷാജി, കുമരകം പുതുപ്പറമ്പിൽ വീട്ടിൽ ശശികുമാർ, പാമ്പാടി സ്മിത ഭവനം വീട്ടിൽ എം.വി ഗോപാലകൃഷ്ണൻ എന്നിവരെ പിടികൂടിയത്. […]

പാലായിൽ സഹോദരനെയും ഭാര്യയെയും വീട്ടിൽ പൂട്ടിയിട്ടു; പരാതിയെ തുടർന്ന് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തി; പുലിയന്നൂർ സ്വദേശി പിടിയിൽ

സ്വന്തം ലേഖിക പാലാ: പരാതിയെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ ആറ്റുകിഴക്കേൽ വീട്ടിൽ ജോയി തോമസ് (60) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് തന്റെ സഹോദരനെയും ഭാര്യയെയും വീട്ടിൽ പൂട്ടിയിടുകയായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് ഇതിനെക്കുറിച്ച് അന്വേഷിക്കാനായി എത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഇയാൾ തടസ്സപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും സഹോദരനെയും ഭാര്യയെയും മോചിപ്പിക്കുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസന്റെ നേതൃത്വത്തിലാണ് ഇയാളെ […]

വൈക്കം തലയോലപ്പറമ്പിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയോട് അപമര്യാദയായി പെരുമാറി; ബ്രഹ്മമംഗലം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക തലയോലപ്പറമ്പ്: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മമംഗലം കുറുങ്ങന്റെ കാലിയിൽ വീട്ടിൽ സന്തോഷ് കെ.ജി (44) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.ഐ ദീപു റ്റി. ആറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

സമയക്രമത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നാഗമ്പടം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച സംഭവം; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ; പിടിയിലായത് കുമ്മനം സ്വദേശി

സ്വന്തം ലേഖിക കോട്ടയം: സമയ തർക്കത്തിന്റെ പേരിൽ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്മനം താഴത്തങ്ങാടി ഭാഗത്ത് ഇടവഴിക്കൽ വീട്ടിൽ അമീൻ (30) നെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് നാഗമ്പടം ബസ്റ്റാൻഡിൽ വച്ച് കഴിഞ്ഞദിവസം വൈകിട്ട് സ്വകാര്യ ബസ് കണ്ടക്ടറായ കടനാട് സ്വദേശി അമൽ ജെയിംസിനെ മർദ്ദിക്കുകയായിരുന്നു. ബസ് ഓടിക്കുന്നതിന്റെ സമയവുമായി ബന്ധപ്പെട്ട് ഇവര്‍ക്കിടയില്‍ തർക്കം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സ്വകാര്യ ബസ് കണ്ടക്ടറെ മർദ്ദിച്ചത്. തുടർന്ന് […]

“ചതി പറ്റി; എന്റെ മരണത്തിന് ഉത്തരവാദി ഞാന്‍ മാത്രം; പന്തളത്ത് ജീവനൊടുക്കിയ എംകോം വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് ലഭിച്ചു; പ്രണയനൈരാശ്യമെന്ന് സൂചന; ദുരൂഹത ആരോപിച്ച്‌ ബന്ധുക്കളും സുഹൃത്തുക്കളും

സ്വന്തം ലേഖിക പന്തളം: എംകോം വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കളും സഹപാഠികളും. പെരുമ്പുളിക്കല്‍ പത്മാലയത്തില്‍ രാധാകൃഷ്ണൻ നായരുടെ മകള്‍ ലക്ഷ്മി ആര്‍. നായരെയാ (22)ണ് ഇന്നലെ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അടൂരില്‍ സ്വകാര്യ കോളേജില്‍ എംകോം വിദ്യാര്‍ത്ഥിനിയായിരുന്നു. വീടിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. ചതി പറ്റി, എന്റെ മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി എന്ന് കുറിപ്പില്‍ പറയുന്നു. അച്ഛനെയും അമ്മയെയും നന്നായി നോക്കണമെന്ന് അനിയനോടും പറഞ്ഞിട്ടുണ്ട്. വിദേശത്ത് ജോലി നോക്കുന്ന ഒരു യുവാവുമായി ലക്ഷ്മിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസിന് […]