ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിന് മാത്രമേ പുരോഗതി സാദ്ധ്യമാവൂ; ചന്ദ്രയാന്‍ 3ന്റെ വിജയം ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അദ്ധ്യായം: മുഖ്യമന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അദ്ധ്യായമാണ് ചന്ദ്രയാൻ3 ന്റെ വിജയകരമായ സോഫ്റ്റ്ലാൻഡിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട ഭ്രമണത്തിന് ശേഷമാണ് ഇന്ന് ചന്ദ്രയാൻ3 സോഫ്റ്റ് ലാൻഡ് ചെയ്തത്. ഇതോടെ രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യം അതിന്റെ പ്രധാനപ്പെട്ട ആദ്യ കടമ്പ കടന്നിരിക്കുകയാണ്. 2019 ല്‍ ചന്ദ്രയാൻ2 ദൗത്യത്തിനുണ്ടായ അവസാന ഘട്ട തിരിച്ചടിയില്‍ നിന്നുള്ള തിരിച്ചറിവുകള്‍ ഉപയോഗപ്പെടുത്തിയാണ് ഇന്ന് ചന്ദ്രയാൻ3 സോഫ്റ്റ് ലാൻഡിംഗ് പൂര്‍ത്തിയാക്കിയത്. നിശ്ചയിച്ച സ്ഥലത്തേക്ക് ലാൻഡര്‍ മൊഡ്യൂള്‍ കൃത്യമായ […]

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; 2549 അസന്നിഹിത വോട്ടർമാർ; വോട്ടിംഗ് നാളെ ആരംഭിക്കും; അവസരം തപാൽ വോട്ടു ചെയ്യുന്നതിനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകിയവർക്ക്

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ 2549 അസന്നിഹിതരായ (ആബ്‌സെന്റി) സമ്മതിദായകർ. പോളിംഗ് ദിവസം വിവിധ കാരണങ്ങളാൽ പോളിംഗ് ബൂത്തിൽ എത്താൻ കഴിയാത്തവരാണ് അസന്നിഹിതരായ (ആബ്‌സെന്റി) വോട്ടർമാർ. ഇവർക്ക് വീടുകളിൽ തന്നെ വോട്ടുചെയ്യുന്നതിനുള്ള സൗകര്യമൊരുക്കും. നാളെ (ഓഗസ്റ്റ് 25)മുതലാണ് വോട്ടിംഗ് ആരംഭിക്കുന്നത്. എൺപതു വയസിനു മുകളിലുള്ളവർ, ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർ എന്നിവരെയാണ് അസന്നിഹിതരായ വോട്ടർമാർ അഥവാ ആബ്‌സെന്റീ വോട്ടർമാരായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക തപാൽ വോട്ടിന് സൗകര്യമൊരുക്കിയത്. 2549 പേരിൽ 350 പേർ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവരും 2199 പേർ 80 […]

140 കോടി ജനങ്ങളുടെ പ്രതീക്ഷകളുമായി ചന്ദ്രയാൻ 3 വിജയത്തിൽ; ചന്ദ്രനിൽ ആണവ നിലയവും ഖനിയുമുണ്ടാക്കാൻ നാസയ്ക്കും വിവരങ്ങൾ ലഭിക്കും; അഭിമാനമായി ഐ.എസ്.ആർ.ഒ; ചരിത്രം തിരുത്തി ഇന്ത്യ; അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനും ചൈനയ്ക്കും ശേഷം ചന്ദ്രനിൽ പേടകമിറക്കിയ നാലാമത്തെ രാജ്യമായി ഇന്ത്യ; ദക്ഷിണധ്രുവത്തില്‍ പേടകമിറക്കിയ ആദ്യ രാജ്യവുമായി ഇന്ത്യ; ഇന്ത്യ ലോകത്തിൻ്റെ നെറുകയിൽ….!

സ്വന്തം ലേഖകൻ ബംഗളൂരു: 139 കോടി ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ചന്ദ്രയാൻ മൂന്ന് പേടകം രഹസ്യങ്ങളുടെ കലവറയായ ചന്ദ്രന്‍റെ മണ്ണിൽ കാലുകുത്തി. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. 40 ദിവസം നീണ്ട ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ഇന്ത്യയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒയും തിരുത്തി കുറിച്ചത്. ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ. […]

ചരിത്രം തിരുത്തി ഇന്ത്യ….! ചന്ദ്രയാൻ 3 ചന്ദ്രന്‍റെ മണ്ണിൽ കാലുകുത്തി; സോഫ്റ്റ് ലാൻഡിങ് വിജയകരം; ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യം; അഭിമാനമായി ഐ.എസ്.ആർ.ഒ

സ്വന്തം ലേഖിക ബംഗളൂരു: 139 കോടി ഇന്ത്യക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച് ചന്ദ്രയാൻ മൂന്ന് പേടകം രഹസ്യങ്ങളുടെ കലവറയായ ചന്ദ്രന്‍റെ മണ്ണിൽ കാലുകുത്തി. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. 40 ദിവസം നീണ്ട ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ഇന്ത്യയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒയും തിരുത്തി കുറിച്ചത്. ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ. […]

ഉപഭോക്താക്കള്‍ സഹകരിക്കണം; ‘നിലവില്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യം’; മുന്നറിയിപ്പുമായി കെഎസ്‌ഇബി

സ്വന്തം ലേഖിക തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഇബി. വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിതമായി 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയില്‍ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാൻ ഉപഭോക്താക്കള്‍ തയ്യാറാകണമെന്നും കെഎസ്‌ഇബി അഭ്യര്‍ത്ഥിച്ചു. അതേസമയം, വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മന്ത്രി കെ […]

അന്തരീക്ഷത്തില്‍ ചൂട് കൂടുന്നത് അപകടം; ഡെങ്കിപ്പനിയെ കുറിച്ച്‌ ആര്‍ജിസിബിയുടെ ഞെട്ടിക്കുന്ന പഠനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് മാരകമാകാമെന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) പഠനം.കൊതുകുകളില്‍ ഉയര്‍ന്ന താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് കൂടുതല്‍ തീവ്രത കൈവരിച്ചതായാണ് ആര്‍ജിസിബിയിലെ ഗവേഷക സംഘം കണ്ടെത്തിയത്. ഡെങ്കിപ്പനിയുടെ തീവ്രത തിരിച്ചറിയാനും രോഗം ലഘൂകരിക്കാനും സഹായിക്കുന്ന ഗവേഷണം ആഗോളതാപനം രോഗവ്യാപനത്തിന് വര്‍ധിപ്പിക്കുന്നുവെന്ന നിര്‍ണായക വസ്തുതയും പങ്കുവയ്ക്കുന്നു. പ്രതിവര്‍ഷം 390 ദശലക്ഷം കേസുകളാണ് ഇതുവഴി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊതുകിന്‍റെ കോശങ്ങളിലും മനുഷ്യനിലും മാറിമാറി വളരാനുള്ള ഡെങ്കി വൈറസിന്‍റെ […]

ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന അഞ്ചു സന്തോഷിന് യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട :ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഖസാക്കിസ്ഥാനിലേക്ക് പോകുന്ന അൻജു സന്തോഷിന് മാതൃ വിദ്യാലയമായ ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും യാത്രയയപ്പ് നൽകി.പ്രിൻസിപ്പൽ ഷൈജു ടി.എസ്. അൻജുവിനെ പൊന്നാട അണിയിച്ചു.വേൾഡ് മലയാളി കൗൺസിൽ തിരുകൊച്ചി പ്രോവിൻസ് പ്രസിഡൻ്റ് വി. എം.അബ്ദുള്ള ഖാൻ,സിന്ധു ടി. ആർ.എന്നിവർ പ്രസംഗിച്ചു.

യൂട്യൂബ് നോക്കിയുള്ള പ്രസവത്തിൽ യുവതി മരിച്ചു;ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ ചെന്നൈ: യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവമെടുത്തതിന് പിന്നാലെ യുവതി മരിച്ചു. കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം.ലോകനായകി(27)യാണ് പ്രസവത്തെത്തുടര്‍ന്നുണ്ടായ അമിതരക്തസ്രാവം കാരണം മരിച്ചത്.സംഭവത്തില്‍ ഭര്‍ത്താവ് മദേഷി(30)നെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇവരുടെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ലോകനായകി വീട്ടില്‍ പ്രസവിച്ചത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ഭര്‍ത്താവ് മുൻകൈയെടുത്ത് വീട്ടില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു.എന്നാല്‍,പ്രസവത്തിന് പിന്നാലെ യുവതിയുടെ നില വഷളായി.ഇതോടെ ഭാര്യയെയും നവജാതശിശുവിനെയും മദേഷ് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ യുവതി മരിച്ചിരുന്നതായാണ് ഡോക്ടര്‍ പറഞ്ഞത്.തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ […]

രാത്രിയിലെ പ്രേതരൂപം പകല്‍ വെളിച്ചെത്തില്‍ ‘നൈറ്റി’; ആളുകളെ ചിരിപ്പിക്കുന്ന വീഡിയോ ട്വിറ്ററില്‍ വൈറൽ…

സ്വന്തം ലേഖകൻ കാഴ്ചയും ശബ്ദവും നമ്മുടെ ഉള്ളിലെ ഭയത്തെ പുനഃസൃഷ്ടിക്കാന്‍ കഴിവുള്ളവയാണ്.സ്ഥിരം കാഴ്ചയില്‍ നിന്നും മാറി, അസാധാരണമായ ഒരു കാഴ്ച കാണുമ്ബോള്‍, പ്രത്യേകിച്ചും രാത്രിയില്‍, അത് നമ്മുടെ ഉള്ളിലെ ഭയത്തെ അധികരിക്കുന്നുണ്ടെങ്കില്‍ മനസിനെ അത്രമേല്‍ സ്വാധീനിക്കാന്‍ ആ കാഴ്ചയ്ക്കും ശബ്ദത്തിനും കഴിഞ്ഞുവെന്നത് തന്നെ കാരണം.പ്രേത സിനിമകള്‍ കണ്ടുകഴിഞ്ഞും അതിലെ ദൃശ്യങ്ങളും ശബ്ദങ്ങളും പലപ്പോഴും നമ്മളെ പിന്തുടരുന്നതായി തോന്നുന്നതും ഈ സ്വാധീനം കൊണ്ട് തന്നെ.ഇത്തരത്തില്‍ രാത്രി ഒരു പ്രേത സിനിമ കണ്ട ശേഷം ജനലിലൂടെ പുറത്തേക്ക് നോക്കുമ്ബോള്‍, നിലാവെളിച്ചത്തില്‍ ഒരു സ്ത്രീയുടെ നൈറ്റി ഒരു പ്രത്യേക […]

കരുവന്നൂർ ബാങ്ക് തട്ടിപ്പ്;മൊയ്തീനും ബിനാമികളും 29 കോടി കൊള്ള നടത്തി;അനില്‍ അക്കര

സ്വന്തം ലേഖകൻ തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എസി മൊയ്തീനെതിരെ ഗുരുതര ആരോപണങ്ങളുമായി അനില്‍ അക്കര.അനില്‍ സേഠും സതീശും എസി മൊയ്തീന്റെ ബിനാമികളാണെന്നും, ഇവരുടെ സഹായത്തോടെ കരുവന്നൂരിലെ സഹകരണ ബാങ്കില്‍ നിന്ന് 29 കോടിയുടെ കൊള്ള എസി മൊയ്തീൻ നടത്തിയെന്നും അനില്‍ അക്കര കുറ്റപ്പെടുത്തി.എസി മൊയ്തീന്റെ പണം സൂക്ഷിച്ചുവച്ചിരിക്കുന്ന സ്ഥലങ്ങളാണ് അനില്‍ സേഠും, സതീശനും.2 ബാങ്കുകളിലാണ് 30 ലക്ഷത്തിന്റെ നിക്ഷേപമുള്ളത്. മച്ചാട് സ്വയം സഹായ സഹകരണ സംഘത്തിനും ബാങ്ക് ഓഫ് ഇന്ത്യയിലും.എന്നാല്‍ തെരഞ്ഞെടുപ്പ് അഫിഡവിറ്റില്‍ ഇത് വെളിപ്പെടുത്തിടിയിട്ടില്ല.മച്ചാട് സഹായ സംഘമാണ് മൊയ്തീന്റെ […]