play-sharp-fill

കാലവര്‍ഷം: കണ്‍ട്രോള്‍ റൂമില്‍ വിവരം നൽകണം

സ്വന്തം ലേഖകൻ കോട്ടയം: കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഏത് ആവശ്യഘട്ടത്തിലും കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം നല്‍കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി അറിയിച്ചു.  കളക്‌ട്രേറ്റിനു പുറമേ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.  കോട്ടയം താലൂക്ക് (0481 2568007), മീനച്ചില്‍ (0482 2212325), വൈക്കം (04829 231331) കാഞ്ഞിരപ്പള്ളി (0482 8202331) ചങ്ങനാശ്ശേരി (0481 2420037) എന്നീ നമ്പരുകളിലും  കളക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂം (0481 2304800, 9446562236) ടോള്‍ഫ്രീ നമ്പര്‍ 1077 ലും വിവരം നല്‍കാവുന്നതാണ്.

എച്ച് എൻ എൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നു; സംരക്ഷണ സമിതിയുടെ സമരം വിജയത്തിലേക്ക്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ ഏക കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൻ.എൽ വിൽപ്പനക്കെതിരായി തൊഴിലാളികൾ നടത്തുന്ന രണ്ടാം ഘട്ട സത്യാഗ്രഹ സമരത്തിന്റെ 41-ാം ദിവസത്തെ വനിതാ തൊഴിലാളികളുടെ സത്യാഗ്രഹ സമരത്തെ അഭിസംബോധന  ചെയ്ത്  സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള സംസാരിച്ചു . എച്ച് എൻ എൽ വിൽപ്പനക്കായി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഇ ഒ ഐ യിൽ (എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് ) പങ്കെടുക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായും തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി റിയാബിനെ  ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. യോഗത്തിൽ കേന്ദ്ര പൊതുമേഖലാ കോർഡിനേഷൻ […]

നവജാത ശിശുവിന്റെ മരണം: സംഭവത്തിൽ ദുരൂഹതയെന്നു ബന്ധുക്കളുടെ പരാതി; അന്വേഷണം വേണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ കടുത്തുരുത്തി: നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനു പൊലീസ് തയ്യാറെടുക്കുന്നു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പൂഴിക്കോൽ ലക്ഷം വീട് കോളനിയിൽ രേണുക (19)- അനീഷ് (35) ദമ്പതികളുടെ കുട്ടിയാണ്​ മരിച്ചത്. വ്യാഴാഴ്​ച രാവിലെ എട്ടിനാണ്​ സംഭവം. ഇൗസമയം അനീഷും രേണുകയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സമീപത്ത് താമസിക്കുന്ന രേണുകയുടെ സഹോദരി അശ്വതി കുട്ടിയെ എടുക്കാൻ ചെന്നപ്പോഴാണ് കുട്ടി അനക്കമില്ലാതെ കിടക്കുന്നതായി കണ്ടത്. അശ്വതിയുടെ നിലവിളി കേട്ട് സമീപത്തുള്ള ബന്ധുക്കളും ഓടിയെത്തി. […]

പൊലീസ് സ്‌റ്റേഷനുള്ളിൽ ആത്മഹത്യ ചെയ്യാൻ പ്രതിയുടെ ശ്രമം: മൂന്നു പൊലീസുകാർക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ വൈക്കം: മദ്യപിച്ച്​ ഭാര്യയെ കസേരക്ക്​ തലക്കടിച്ച്​ പരിക്കേൽപിച്ച കേസിൽ കസ്​റ്റഡിയിലെടുത്ത ഭർത്താവ്​ പൊലീസ്​ സ്​റ്റേഷനിലെ ശുചിമുറിയിൽ ആത്​മഹത്യക്ക്​ ശ്രമിച്ചു. വൈക്കം കാളിയാറ്റുനട കുറത്തിത്തറയില്‍ ജയകുമാറാണ്​ (45) ആത്​മഹത്യക്ക്​ ശ്രമിച്ചത്​. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി വി.എം മുഹമ്മദ് റഫീഖ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്​ച ഉച്ചക്ക്​ 1.30ന്​ വൈക്കം പൊലീസ്​​സ്​റ്റേഷനിലായിരുന്നു സംഭവം. ബ്ലേഡിന്​ കഴുത്തിലും കൈയിലും മാരമുറിവുണ്ടാക്കിയ ഇയാളെ കോട്ടയം മെഡിക്കൽകോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ ഇന്ദുവിനെ (40) വെള്ളിയാഴ്ച രാത്രിയാണ്​ മർദിച്ചത്​. ​ഭാര്യയെ കസേരക്ക്​ […]