play-sharp-fill
പാലായിൽ തൊഴിലുറപ്പ് ജോലിയ്ക്കിടെ യുവതിയെ ആക്രമിച്ചു;  മധ്യവയസ്കൻ പിടിയിൽ; പിടിയിലായത് മീനച്ചിൽ സ്വദേശി

പാലായിൽ തൊഴിലുറപ്പ് ജോലിയ്ക്കിടെ യുവതിയെ ആക്രമിച്ചു; മധ്യവയസ്കൻ പിടിയിൽ; പിടിയിലായത് മീനച്ചിൽ സ്വദേശി

സ്വന്തം ലേഖിക

പാലാ: യുവതിയെ ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.


മീനച്ചിൽ തോടനാൽ ഭാഗത്ത് പാറത്തോട്ടത്തിൽ വീട്ടിൽ ജോർജ് (56) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടുകൂടി തോടനാൽ ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്തുകൊണ്ടിരുന്ന യുവതിയെ ചീത്ത വിളിക്കുകയും, ദേഹോപദ്രവം ഏൽപ്പിച്ച് അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസണ്‍, എസ്.ഐ ബിനു, സി.പി.ഓ മാരായ മഹേഷ്‌,അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.