
കോഴിക്കോട്: കോഴിക്കോട് കെഎസ്‌ആർടിസി ബസ് സ്റ്റാന്റില്‍ സീലിംഗ് അടർന്നുവീണ് രണ്ട് യാത്രക്കാരുടെ തലയ്ക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. ജിപ്സം സീലിംഗ് ഇളകി വീണാണ് അപകടമുണ്ടായത്.
ഗുരുതരമായ പ്രശ്നങ്ങളില്ല. തലയില്‍ ചെറിയ മുറിവ് മാത്രമാണുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021ല്‍ മദ്രാസ് ഐഐടി നടത്തിയ പരിശോധനയില്‍ കെട്ടിടത്തിന് അടക്കം ബലക്ഷയമുണ്ടെന്ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇവിടെ പലതരത്തിലുള്ള പരിശോധനകളും പഠനങ്ങളും അതിന് ശേഷം നടന്നിട്ടുണ്ട്.
പുലർച്ചെ ആയത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ സീലിംഗും പൊട്ടി വീഴാൻ പാകത്തില്‍ അപകടാവസ്ഥയിലാണ് ഉള്ളത്.







