
ഡൽഹി: 54.37 കിലോമീറ്റർ റോഡ് നാലുവരി പാതയാക്കുന്നതിനായി കേരളത്തിന് 1663.15 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി നിതിൻ ഗഡ്കരി.
ദേശീയപാത 183-ല്‍ കൊല്ലം ബൈപ്പാസ് ജങ്ഷൻ മുതല്‍ അഞ്ചിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ റോഡ് നാലുവരി പതയാക്കുന്നതിനാണ് തുക അനുവദിച്ചതെന്ന് മന്ത്രി അറിയിച്ചു. ഇന്ത്യയുടെ കശുവണ്ടി തലസ്ഥാനമെന്നറിയപ്പെടുന്ന, അറുനൂറിലധികം സംസ്കരണ യൂണിറ്റുകള്‍ ഉള്ള കൊല്ലത്തിന് ഈ അടിസ്ഥാന സൗകര്യ വികസനം വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
റോഡ് നവീകരണം കശുവണ്ടി മേഖലയ്ക്ക് പുറമെ കയർ, സെറാമിക്സ്, റെയർ എർത്ത്, മത്സ്യബന്ധനം തുടങ്ങിയ പ്രധാന വ്യവസായ മേഖലകള്‍ക്കും വളരെയേറെ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നര ലക്ഷത്തിലധികം തൊഴിലാളികളാണ് ഈ മേഖലകളില്‍ ജോലി ചെയ്യുന്നത്. കൊല്ലം തുറമുഖവുമായുള്ള മികച്ച കണക്റ്റിവിറ്റി ഗതാഗത ചെലവ് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും ചരക്കുനീക്കം സുഗമമാക്കാനും സഹായിക്കും.
ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതല്‍ കരുത്തേകുമെന്നും മന്ത്രി പറഞ്ഞു.







