Spread the love

തിരുവനന്തപുരം: പുരുഷന്മാർക്ക് സൗജന്യം കൊടുത്താല്‍ പൈസ വീട്ടില്‍ എത്തില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ പരാമർശത്തിനെതിരെ ബിനീഷ് കോടിയേരി.

video
play-sharp-fill

പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ അധ്വാനിക്കുന്ന പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകള്‍ ജനങ്ങളോടുള്ള അവഹേളനമാണെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു.

1980-ല്‍ ഇന്ത്യയിലാദ്യമായി ഇ കെ നായനാർ സർക്കാർ കർഷക തൊഴിലാളികള്‍ക്കായി പ്രതിമാസം 45 രൂപ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ ഇതേ മനോഭാവമാണ് പുലർത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ തുക തൊഴിലാളികള്‍ കള്ളുകുടിച്ച്‌ തീർക്കുമെന്നാണ് അന്ന് അവർ വാദിച്ചത്. പാവപ്പെട്ടവരുടെ അധ്വാനത്തെയും ജീവിതാവസ്ഥകളെയും പുച്ഛത്തോടെ കാണുന്ന കോണ്‍ഗ്രസിന്റെ ഈ ഉപരിവർഗ്ഗ ചിന്താഗതിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് വീണ്ടും തെളിയിച്ചെന്ന് ബിനീഷ് കോടിയേരി വിമർശിച്ചു.