play-sharp-fill

വാഹനം മാസ വാടകയ്ക്കെടുത്ത ശേഷം തിരികെ നൽകാതെ മുങ്ങി; തലപ്പലം സ്വദേശിയുടെ പരാതിയിൽ 69 കാരൻ പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട : മാസ വാടകയ്ക്ക് വാഹനം വാങ്ങിയതിനു ശേഷം വാഹനം തിരികെ നൽകാതെ കബളിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അകത്തേത്തറ ഭാഗത്ത് പ്രിയ നിവാസ് വീട്ടിൽ ശിവശങ്കരപിള്ള (69)എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തലപ്പലം നരിയങ്ങാനം സ്വദേശിയുടെ ബൊലേറോ വാഹനം മാസ വാടകയ്ക്ക് എടുക്കുകയും,തുടർന്ന് വാഹനം തിരികെ നൽകാതെ കബളിപ്പിച്ച് മുങ്ങിനടക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ […]

വീട്ടിൽ അതിക്രമിച്ചു കയറി ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കടിച്ചു; കമ്പിവടിയും, വടിവാളും ഉപയോഗിച്ച് ആക്രമണം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയർക്കുന്നം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കുറവിലങ്ങാട്: യുവാവിനെ വീട്ടിൽ കയറി കമ്പി വടിയും, ബിയർ കുപ്പിയും, വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം പുന്നത്തുറ ഭാഗത്ത് വാഴേപ്പറമ്പിൽ വീട്ടിൽ സോമൻ മകൻ അജിമോൻ സോമൻ (36) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് ഈ മാസം ഒന്നാം തീയതി പട്ടിത്താനം ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കടന്ന ഇവർ ബിയർ കുപ്പി കൊണ്ട് യുവാവിന്റെ തലക്കടിക്കുകയും, […]

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ഡോക്ടർമാരോടും കുടുംബാംഗങ്ങളോടും അദ്ദേഹം സംസാരിച്ചു; ബെംഗളൂരുവിലേക്ക് ഉടൻ മാറ്റില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്ത് നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഡോക്ടർമാരോടും കുടുംബാംഗങ്ങളോടും അദ്ദേഹം സംസാരിച്ചു. ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇന്നു ബെംഗളൂരുവിലേക്കു കൊണ്ടുപോകില്ല. ന്യൂമോണിയയും ചുമയും ശ്വാസ തടസവും പൂർണമായും ഭേദപ്പെട്ടതിന് ശേഷമാകും ബംഗ്ലൂരുവിലേക്ക് കൊണ്ടു പോകുക. നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘമാണ് ഉമ്മൻചാണ്ടിയെ പരിചരിക്കുന്നത്. സർക്കാർ നിയോഗിച്ച ആറംഗ മെഡിക്കൽ സംഘവുമുണ്ട്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽത്തന്നെ അദ്ദേഹത്തിന്റെ അണുബാധ പൂർണമായും […]

കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്‌‌പിറ്റലിൽ ഫെബ്രുവരി 8 മുതൽ 15 വരെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തുന്നു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം കിംസ് ഹെൽത്ത്‌ ഹോസ്‌‌പിറ്റലിൽ ഫെബ്രുവരി 8 മുതൽ 15 വരെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. വിദഗ്ദ്ധ ഡോക്ടർമാരായ ഡോ. അന്നമ്മ ഏബ്രഹാം, ഡോ. ലക്ഷമി രാജ്, ഡോ. രാകേഷ് വർമ്മ, ഡോ. ഐറിൻഡ് മത്തായി എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. ക്യാമ്പിൽ പങ്കെടുത്ത് സർജറി നിർദ്ദേശിക്കപെടുന്നവർക്ക് പ്രത്യേക സർജറി പാക്കേജുകളും ഇളവുകളും ലഭ്യമാണ്. ക്യാഷ്ലസ് ട്രീറ്റ്മെന്റ്, ഇൻഷുറൻസ് സേവനങ്ങൾ,മെഡി​ സെപ് ഇൻഷ്വറൻസ് സേവനം എന്നിവയും ലഭ്യമാണ്.സൗജന്യ കൺസൾട്ടേഷന് 04812941000,9072726190 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഈജിപ്റ്റിൽ ജോലി സ്ഥലത്ത് മരിച്ച കോട്ടയം പന്നിമറ്റം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം നാളെ ചിങ്ങവനത്ത്

സ്വന്തം ലേഖിക ചിങ്ങവനം: ഈജിപ്റ്റിൽ ജോലി സ്ഥലത്ത് മരിച്ച കോട്ടയം പന്നിമറ്റം സ്വദേശി കൊച്ചു മാധവശ്ശേരി മീട്ടിൽ വിശാൽ കമലാസൻ്റെ (32) മൃതദേഹം നാട്ടിലെത്തിച്ചു. മർച്ചൻ്റ് നേവി ഉദ്യോഗസ്ഥനായ വിശാൽ കഴിഞ്ഞ അഞ്ചാം തീയതിയാണ് മരിച്ചത്. കപ്പൽ യാത്രയ്ക്കിടെ റഷ്യയിൽ വെച്ചു രോഗബാധിതനായതിനെ തുടർന്ന് ഈജിപ്തിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വിശാൽ ആറുമാസം മുമ്പാണ് നാട്ടിൽ നിന്നും ജോലിസ്ഥലത്തേക്ക് പോയത്. സംസ്ക്കാരം നാളെ മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും. പി. ജി കമലസനൻ (റിട്ട ആർമി ), ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഭാര്യ : ഇടുക്കി […]

ഏറ്റുമാനൂർ വലിയകുളത്ത് നിന്ന് പിടികൂടിയ മീനിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് പ്രാഥമിക പരിശോധനാ ഫലം

സ്വന്തം ലേഖിക കോട്ടയം: ഏറ്റുമാനൂരിൽ പിടികൂടിയ മീനിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് പ്രാഥമിക പരിശോധനാ ഫലം. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. നഗരസഭയെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫലം ഔദ്യോഗികമായി അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ലോറിയും മത്സ്യവും വിട്ടു നൽകുമെന്ന് നഗരസഭ. കഴിഞ്ഞ ദിവസമാണ് മൂന്ന് ടൺ പഴകിയ മത്സ്യവുമായി ലോറി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയത്.

കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കാർ പൂർണമായും കത്തി നശിച്ചു; വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ചേർന്ന് രക്ഷപ്പെടുത്തി ; ഒരാൾക്ക് പരുക്ക്

സ്വന്തം ലേഖകൻ കോഴിക്കോട് : കോഴിക്കോട് കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു. രാത്രിയാണ് അപകടമുണ്ടായത്. കാറുകളിലൊന്ന് പൂർണമായും കത്തി നശിച്ചു. വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാര്‍ ചേർന്ന് രക്ഷപ്പെടുത്തി. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ മുന്‍ ഭാഗത്താണ് തീപടർന്നത്. ഫയര്‍ ഫോഴ്സ് എത്തിയ ശേഷമാണ് തീയണച്ചത്.

കോട്ടയം നഗരസഭയിലെ കുത്തഴിഞ്ഞ ഭരണത്തിന് അറുതി വരുമോ? കുടിവെള്ളവും വെളിച്ചവുമില്ലാതെ പൊറുതിമുട്ടി ജനങ്ങൾ; ചാകുന്നതിന് മുൻപെങ്കിലും ഒരു തുള്ളി ശുദ്ധജലം കിട്ടുമോയെന്ന് പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ ! പദ്ധതിവിഹിതത്തിലും ഏറ്റവും പിന്നിൽ കോട്ടയം നഗരസഭ; അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്കി പ്രതിപക്ഷം

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയിലെ ഭരണ കെടുകാര്യസ്ഥതയ്ക്കെതിരെ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഇടതുമുന്നണിയുടെ തീരുമാനം. നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ ഇന്ന് അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. നഗരസഭാ ഭരണം പരാജയമെന്ന് യുഡിഎഫ് കൗൺസിലർമാരും രഹസ്യമായി സമ്മതിക്കുകയാണ്. നഗരസഭ പദ്ധതിവിഹിതത്തിൽ കോട്ടയം ഏറ്റവും പുറകിലാണെന്നും ജില്ലാ പ്ലാനിങ് ഓഫീസർ നഗരസഭയിൽ വന്ന് യോഗം വിളിച്ചു കൂട്ടിയത് നഗരസഭയുടെ ബലഹീനതയാണെന്നും പല യുഡിഎഫ് കൗൺസിലർമാരും തുറന്ന് പറയുന്നുണ്ട് കോട്ടയം പുരാതനമായ നഗരസഭയാണെങ്കിലും അഴിമതിയുടെ ഈറ്റില്ലമാണ് ഇപ്പോൾ. നഗരത്തിൽ വികസനം എത്തിക്കേണ്ട നഗരസഭയുടെ ഭരണാധികാരികളാകട്ടെ തമ്മിൽ […]

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് തലക്ക് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു

സ്വന്തം ലേഖകൻ ഉഴവൂർ: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. താഴത്തുകണ്ടത്തിൽ തോമസ് അലക്സ്‌ (43) ആണ് മരിച്ചത്. ഞായർ രാത്രി 9 മണിയോട് കൂടി യഹോവ സാക്ഷികളുടെ രാജ്യഹാളിന് സമീപത്തായിരുന്നു അപകടം. അരീക്കര പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് മെഗാ ഷോ കാണാൻ പോയതായിരുന്നു. ഉടൻ തന്നെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. ചൊവ്വ രാവിലെയാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട്.

റോഡിലേയ്ക്ക് ഉരുണ്ടെത്തിയ ഫുട്ബോളിൽ കയറി സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞു ; രണ്ടുപേർക്ക് പരിക്ക് ; അപകടം കോട്ടയം തലപ്പലത്ത്

സ്വന്തം ലേഖകൻ കോട്ടയം: തലപ്പലത്ത് റോഡിലേയ്ക്ക് ഉരുണ്ടെത്തിയ ഫുട്ബോളിൽ കയറി സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞു. രണ്ട് പേർക്ക് പരിക്ക്. തലപ്പലം സ്വദേശി വണ്ടാനത്ത് വീട്ടിൽ നിത്യ, മാതൃസഹോദരിയുടെ മകൻ ഉള്ളനാട് സ്വദേശി ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച തലപ്പലം പ്ലാശനാലിലാണ് അപകടം നടന്നത്. സമീപത്തെ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ പന്താണ് ഉയർന്നുപൊങ്ങി റോഡിലേക്കെത്തിയത്. റോഡിന് മറുവശം കെട്ടിടത്തിലെ ഭിത്തിയിലിടിച്ച പന്ത് തിരികെ റോഡിലേയ്ക്ക് ഉരുണ്ടെത്തി. വളവ് തിരിഞ്ഞെത്തിയ സ്കൂട്ടർ പന്തിൽ കയറി നിയന്ത്രണംവിട്ട മറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരും യാത്രക്കാരും ചേർന്നാണ് കൈകൾക്ക് സാരമായി പരിക്കേറ്റ ഇരുവരെയും […]