പാറത്തോട് തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തോടനുബന്ധിച്ച് തീർത്ഥക്കുളക്കരയിൽ കർക്കിടവാവുബലിയും രാമായണ മാസാചരണവും ജുലൈ 28 ന്

സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: പരിപാവനമായ പാറത്തോട് തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തോടനുബന്ധിച്ച് തീർത്ഥക്കുളക്കരയിൽ കർക്കിടക വാവു ദിനമായ 28 ന് വ്യാഴാഴ്ച രാവിലെ 6 മുതൽ 9 വരെ പിതൃതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ തിലഹവനം, സായൂജ്യപൂജ തുടങ്ങിയ വിശേഷാൽ പൂജകളും നടത്തും. ചടങ്ങുകൾക്ക് ബ്രഹ്മശ്രീ കെ.എസ്.ബാലചന്ദ്രൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും . രാമായണ മാസമായി ആചരിക്കുന്ന കർക്കിടക മാസം 1 മുതൽ 31 വരെ എല്ലാ പൂജാ ദിവസങ്ങളിലും രാമായണ പരായണം നടത്തുന്നതിനു പുറമെ സമാപന ദിവസമായ 31 ന് അഖണ്ഡ പാരായണവും ഉണ്ടായിരിക്കുമെന്ന് […]

അത്യാസന്ന നിലയിൽ എത്തിയ യുവതിയെ തിരിഞ്ഞ് നോക്കാതെ ഡോക്ടർമാർ ;ചോദ്യം ചെയ്ത പിതാവിനോട് ഇതു മെ​ഡി​ക്ക​ല്‍ കോളേജ് ആണെന്നും ഇ​വി​ടെ ചി​ല ചി​ട്ട​ക​ള്‍ ഉണ്ടെന്നും മറുപടി ;മുപ്പതുകാരിയായ മകളുടെ മരണം ഡോ​ക്ട​ര്‍​മാ​രു​ടെ അ​നാ​സ്ഥ​മൂലമെന്ന് പി​താ​വ്;കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉപ്പുതറ സ്വദേശി

സ്വന്തം ലേഖിക ഉ​പ്പു​ത​റ: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ അ​നാ​സ്ഥ​മൂ​ലം മ​ക​ള്‍ മ​രി​ച്ച​താ​യി പി​താ​വ് ആ​രോ​പി​ച്ചു. ഏ​ല​പ്പാ​റ ചി​ന്നാ​ര്‍ സി​ദ്ധ​ന്‍ വീ​ട്ടി​ല്‍ ലി​ഷ(30)യുടെ ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പി​താ​വ് രാ​മ​ര്‍ പ​രാ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് രാ​മ​റി​ന്‍റെ മ​ക​ള്‍ ലി​ഷ​ക്ക് ത​ല​വേ​ദ​ന​യു​ണ്ടാ​യ​ത്. ത​ല​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് ത​ല​ചു​റ്റി വീ​ണ ഇ​വ​രെ ഉ​ട​ന്‍​ത​ന്നെ ഏ​ല​പ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടി​ട​ത്തും യു​വ​തി​ക്ക് അ​പ​സ്മാ​ര​മാ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. സ്കാ​നിം​ഗ് എ​ടു​ക്ക​ണ​മെ​ന്നും അ​തി​നാ​യി ഉ​ട​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കൊ​ണ്ടു​പോ​ക​ണ​മെ​ന്ന​റി​യി​ച്ച​ത​നു​സ​രി​ച്ച്‌ 108 ആ​ംബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ കൂ​ട്ടി […]

കോട്ടയം ജില്ലയിൽ ഇന്ന് ( 27/07/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

  കോട്ടയം: ജില്ലയിൽ ജൂലൈ 27 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള SBT, എള്ളുകാല ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. 2) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാത്തൻപാറ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും 3) വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന ഡെലീഷ്യ, പുത്തൻചന്ത, കൈതയിൽകുരിശ്, മാളികക്കടവ് No:1, മാളികക്കടവ് No2, സ്ലീബാപ്പള്ളി, കാപ്യരുകവല എന്നീ […]

കോട്ടയം മേലുകാവിൽ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികൾ അറസ്റ്റിൽ; മേലുകാവ്, ഇടുക്കി സ്വദേശികളാണ് പിടിയിലായത്

കോട്ടയം: മേലുകാവിൽ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികൾ അറസ്റ്റിൽ. മേലുകാവ്’ ഇരുമപ്രമറ്റം പാറശ്ശേരിൽ വീട്ടിൽ സാജൻ സാമുവൽ (45), മേലുകാവ്’ ഇരുമപ്രമറ്റം അഞ്ചുമല ഭാഗത്ത് കാപ്പിരി അനീഷ് എന്ന് വിളിക്കുന്ന സിബി വർഗ്ഗീസ് (24), ഇടുക്കി അഞ്ചാംമൈൽ ഭാഗത്ത് കൊന്നത്തടി വില്ലേജിൽ മുതിരപ്പുഴ കരയിൽ മാവനാൽ ശ്യാം ദാസ് (39)എന്നിവരെയാണ് പാലാ പോലിസ് അറസ്റ്റ് ചെയ്തത്. പാലാ പൂവരണി അമ്പലം ഭാഗത്ത് കാഞ്ഞിരത്തുങ്കൽ വീട്ടിൽ ജോർജ്ജ് വർക്കിയെ ആണ് പ്രതികൾ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത് . സംഭവത്തിനു […]

മൂന്നിലവ് മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമം; പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: മൂന്നിലവ് മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച കേസ്സിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടയം മൂന്നിലവ് മേച്ചാൽ പഴുക്കാക്കാനും ഭാഗത്ത് പേണ്ടാനത്ത് വീട്ടിൽ ജോയി മകൻ ഹുസൈനെയാണ് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിൻ്റെ നേതൃത്ത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ മൂന്നിലവ് മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ ചെന്ന സമയം സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥർ മേലുകാവ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. […]

കോട്ടയത്ത് കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി

കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കോട്ടയം കാഞ്ഞിരപ്പളളി കൂവപ്പള്ളി കരയിൽ ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻവിളയിൽ മനു മോഹൻ(30)നെയാണ് കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മനു മോഹനെ ആറ് മാസക്കാലത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയിൽ പ്രവേശിക്കുന്നത് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ അതിക്രമിച്ചുകയറി ദേഹോപദ്രവമേൽപ്പിക്കുക, വസ്തുവകകള്‍ നശിപ്പിക്കുക ആക്രമിച്ച് […]

കോട്ടയം ജില്ലയിൽ നാളെ ( 27/07/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ ജൂലൈ 27 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള SBT, എള്ളുകാല ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. 2) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാത്തൻപാറ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും 3) വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന ഡെലീഷ്യ, പുത്തൻചന്ത, കൈതയിൽകുരിശ്, മാളികക്കടവ് No:1, മാളികക്കടവ് No2, സ്ലീബാപ്പള്ളി, കാപ്യരുകവല എന്നീ ട്രാൻസ്‌ഫോർമറുകളിൽ […]

തൊഴിൽ തട്ടിപ്പിനിരയായവരുടെ എണ്ണം വർധിക്കുന്നു; വ്യാജ വിദേശ റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കോട്ടയം ജില്ലാ പൊലീസ് മേധാവി

സ്വന്തം ലേഖിക കോട്ടയം: വിദേശ രാജ്യങ്ങളിലേക്ക് ജോലി അന്വേഷിക്കുന്ന യുവതി യുവാക്കളെ വിദേശത്ത് നിരവധി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വ്യാജ ഏജൻസികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക്. ജില്ലയിൽ ഇത്തരത്തിലുള്ള ഏജൻസികൾ പ്രവർ ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ തട്ടിപ്പിന്നിരയായവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ലൈസൻസ് ഇല്ലാത്ത നിരവധി ഏജൻസികൾ തൊഴിൽ വാഗ്ദാനം ചെയ്യാൻ ഇക്കാലത്ത് സോഷ്യൽ മീഡിയയാണ് കൂടുതലായി ഉപയോഗിക്കുന്നത്. പലപ്പോഴും ഏജൻസികളും ഉദ്യോഗാർത്ഥികളും നേരിട്ട് കാണാറുപോലുമില്ല. വൻശമ്പളമെന്ന […]

ഹൃദയാഘാതം മൂലം കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ജുബൈലില്‍ മരിച്ചു

സ്വന്തം ലേഖിക ജുബൈല്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി ജുബൈലില്‍ മരിച്ചു. കാഞ്ഞിരപ്പള്ളി കൊടുവംതാനം കുന്നുംപുറത്ത് വീട്ടില്‍ ഷാജി (55) ആണ് മരിച്ചത്. ജുബൈല്‍ റിയാദ് അല്‍ദാന കമ്പനിയില്‍ ഡ്രൈവറായിരുന്നു. കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയ ഷാജി അവിടെ വെച്ചാണ്​ മരിച്ചത്​. വൈകീട്ട് സ്കാന്‍ ചെയ്യാന്‍ കൊണ്ടുപോകാന്‍ കമ്പനിയില്‍ നിന്നും എത്തിയ ഡ്രൈവറാണ് മരിച്ച നിലയില്‍ കണ്ടത്. പൊലീസ് എത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 17 വര്‍ഷമായി ഇതേ കമ്പനിയിലാണ് ഷാജി […]

കോട്ടയം മാങ്ങാനം മന്ദിരം ആശുപത്രി ജംഗ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖിക മാങ്ങാനം: കോട്ടയം പുതുപ്പള്ളി റൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പനച്ചിക്കാട് ചോഴിയക്കാട് മൂലേപ്പറമ്പിൽ ജിബിൻ സെബാസ്റ്റ്യൻ (22)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.15 ഓടെ മാങ്ങാനം മന്ദിരം ആശുപത്രി ജംഗ്ഷന് സമീപമായിരുന്നു അപകടം നടന്നത്. കോട്ടയത്തു നിന്നും പുതുപ്പള്ളി ഭാഗത്തേയ്ക്കു പോകുകയായിരുന്ന കാറിൽ പുതുപ്പള്ളി ഭാഗത്തു നിന്നും വന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ജിബിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. മൃതദേഹം […]