വൈക്കത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ മുഖംമൂടി ആക്രമണം; ഡിവൈഎഫ്ഐ പ്രവർത്തകനായ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക്

സ്വന്തം ലേഖിക കോട്ടയം: വൈക്കം മറവന്‍തുരുത്ത് പഞ്ഞിപ്പാലത്തിന് സമീപം ചലച്ചിത്ര ചിത്രീകരണ സ്ഥലത്ത് നടന്ന മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക്. ഡിവൈഎഫ്ഐ പ്രവർത്തകനായ ചെമ്പ് ക്രാംപള്ളി മിഥുന്‍ ജിത്തിനാണ് (31) അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. മറവന്‍തുരുത്ത് പഞ്ഞിപ്പാലത്തിന് സമീപമാണ് സംഭവം. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ഫോണ്‍ ചെയ്യുന്നതിനായി ലൊക്കേഷനില്‍ നിന്ന് റോഡിലേയ്ക്ക് ഇറങ്ങിയ മിഥുനെ മുഖം മറച്ച്‌ എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. മിഥുനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് നേരിയ മേല്‍ക്കൈ; എല്‍ഡിഎഫ്-10, യുഡിഎഫ് -9 ബിജെപി-1; കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂര്‍ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തി എല്‍ഡിഎഫ്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നേരിയ മേല്‍ക്കൈ. തെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ 10 ഇടത്ത് എല്‍ഡിഎഫും 9 ഇടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും ജയിച്ചു. അ‍ഞ്ച് വാര്‍‍ഡുകളില്‍ തെരഞ്ഞെടുപ്പ് നടന്ന കാസര്‍കോട് ജില്ലയില്‍ മൂന്നിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. ബിജെപിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായി. കോട്ടയം (എല്‍ഡിഎഫ് 1) കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂര്‍ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. കേരള കോണ്‍ഗ്രസ് എമ്മിലെ വിനീത രാഗേഷ് ആണ് വിജയിച്ചത്. ഇടുക്കി […]

പൊലീ​​​​സി​​​​ന്‍റെ ഔദ്യോ​​​​ഗി​​​​ക ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ള്‍ തീ​​​വ്ര​​​വാ​​​ദ സ്വ​​​ഭാ​​​വ​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​യ്ക്ക് ചോ​​​​ര്‍​​​​ത്തി നൽകി; മൂന്ന് പൊലീസുകാർക്ക് സ്ഥലം മാറ്റം; അബ്ദുൾ സമദിനെ കോട്ടയത്തേക്കും പി.വി അലിയാർ, പി എസ് റിയാസ് എന്നിവരെ എറണാകുളത്തേക്കുമാണ് സ്ഥലം മാറ്റിയത്

സ്വന്തം ലേഖിക മൂ​​​​ന്നാ​​​​ര്‍: പൊലീ​​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ കം​​​പ്യൂ​​​ട്ട​​​റി​​​ല്‍​​​നി​​​ന്നു ഔദ്യോ​​​​ഗി​​​​ക ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ള്‍ തീ​​​വ്ര​​​വാ​​​ദ സ്വ​​​ഭാ​​​വ​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​യ്ക്കു ചോ​​​​ര്‍​​​​ത്തി ന​​​​ല്‍​​​​കി​​​​യെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം നേ​​​​രി​​​​ടു​​​​ന്ന പൊലീ​​​​സു​​​​കാ​​​​രെ മറ്റു ജില്ലകളിലേക്ക് സ്ഥ​​​​ലം മാ​​​​റ്റി. ജി​​​​ല്ലാ പൊലീ​​​​സ് മേ​​​​ധാ​​​​വി​​​​യുടെ നിർദ്ദേശപ്രകാരം മൂ​​ന്നു പൊലീ​​​​സു​​​​കാ​​​​രെയാണ് സ്ഥ​​​​ലം മാ​​​​റ്റിയ​​​​ത്. മൂ​​​​ന്നാ​​​​ര്‍ പൊലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ അ​​​​ബ്ദു​​​​ല്‍ സ​​​​മ​​​​ദ്, പി.​​എ​​​​സ്. റി​​​​യാ​​​​സ്, പി.​​​​വി. അ​​​​ലി​​​​യാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​ക​​​​ളി​​​​ലേ​​​​ക്കു സ്ഥ​​​​ലം മാ​​​​റ്റി​​​​യ​​​​ത്. മേ​​​യ് 15ന് ​​​സ്റ്റേ​​​ഷ​​​നി​​​ലെ കം​​​പ്യൂ​​​ട്ട​​​റി​​​ല്‍​​​ നി​​​ന്നു ര​​​ഹ​​​സ്യ വി​​​വ​​​ര​​​ങ്ങ​​​ള്‍ തീ​​​വ്ര​​​വാ​​​ദ സ്വ​​​ഭാ​​​വ​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​യ്ക്കു പൊലീ​​​സു​​​കാ​​​ര്‍ ചോ​​​ര്‍​​​ത്തി ന​​​ല്‍​​​കി​​​യ​​​താ​​​യി ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ര്‍​​​ന്നി​​​രു​​​ന്നു. തു​​​ട​​​ര്‍​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കാ​​​ന്‍ മൂ​​​ന്നാ​​​ര്‍ […]

മൂന്നാം ക്ലാസുകാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചത് ആളൊഴിഞ്ഞ പാടശേഖരത്തിന് സമീപം ഓട്ടോറിക്ഷയുടെ കര്‍ട്ടനിട്ട്; പീഡന വിവരം പുറത്തറിയുന്നത് സ്വന്തം നഗ്നചിത്രങ്ങള്‍ എട്ടുവയസുകാരി അമ്മയുടെ ഫോണില്‍ പകര്‍ത്തിയതോടെ; കോട്ടയത്തെ ഞെട്ടിച്ച പീഡനക്കേസിൽ പ്രതി കുടുങ്ങുമ്പോൾ……!

സ്വന്തം ലേഖിക കോട്ടയം: സ്കൂളിലേയ്ക്ക് കൊണ്ടു പോകും വഴി ആളൊഴിഞ്ഞ പാടശേഖരത്തിന് സമീപം വച്ച്‌ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ക്ക് 20 വര്‍ഷം കഠിനതടവ്. വടവാതൂര്‍ ചെറുവള്ളില്‍ സെബി (42) യെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ഒന്ന് (പോക്സോ) ജഡ്ജി കെ.എന്‍ സുജിത്ത് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എം.എന്‍ പുഷ്ക്കരന്‍ കോടതിയില്‍ ഹാജരായി. സ്കൂളിലേയ്ക്ക് കൊണ്ടു പോകും വഴി കൊല്ലാട് സ്വദേശിനിയായ മൂന്നാം ക്ലാസുകാരിയെ അശ്ലീല വീഡിയോ കാട്ടുകയും ആളൊഴിഞ്ഞ പാടശേഖരത്തിന് സമീപം വച്ച്‌ പീഡിപ്പിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ. […]

ചങ്ങനാശേരി മാടപ്പള്ളിയിൽ അനധികൃതമായി സൂക്ഷിച്ച 12 ചാക്ക് റേഷനരി പിടികൂടി; സ്വ​​കാ​​ര്യ​​വ്യ​​ക്തി​​യു​​ടെ ഗോ​​ഡൗ​​ണി​​ല്‍ നി​​ന്നു​​മാ​​ണ് അ​​രി പി​​ടി​​കൂ​​ടി​​യ​​ത്

ച​​ങ്ങ​​നാ​​ശേ​​രി:​​ മാടപ്പള്ളിയിൽ നിന്നും അ​​ന​​ധി​​കൃ​​ത​​മാ​​യി സൂ​​ക്ഷി​​ച്ച 12 ചാ​​ക്ക് റേ​​ഷ​​ന​​രി പി​​ടി​​കൂ​​ടി. പൂ​​വ​​ത്തും​​മൂ​​ട് ക​​രി​​ക​​ണ്ടം റോ​​ഡി​​ല്‍ കേ​​ളി ജം​​ഗ്ഷ​​ന് സ​​മീ​​പം സ്വ​​കാ​​ര്യ​​വ്യ​​ക്തി​​യു​​ടെ ഗോ​​ഡൗ​​ണി​​ല്‍ നി​​ന്നു​​മാ​​ണ് അ​​രി പി​​ടി​​കൂ​​ടി​​യ​​ത്. രാ​​ജ​​പ്പ​​ന്‍ ചെ​​ട്ടി​​യാ​​ര്‍ എ​​ന്ന വ്യ​​ക്തി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള കാ​​ലി​​ച്ചാക്ക് ഗോ​​ഡൗ​​ണി​​ല്‍ ഒ​​ളി​​പ്പി​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്നു അ​​രി. എ​​ഫ്സി​​ഐ മു​​ദ്ര​​യോ​​ടുകൂ​​ടി​​യ അ​​രി ചാ​​ക്കു​​ക​​ളി​​ലും പ്ലാ​​സ്റ്റി​​ക് ചാ​​ക്കു​​ക​​ളി​​ലേ​​ക്ക് മാ​​റ്റി നി​​റ​​ച്ച നി​​ല​​യി​​ലു​​മാ​​യി​​യി​​രു​​ന്നു.അ​​രി തെ​​ങ്ങ​​ണ​​യി​​ലെ ഗോ​​ഡൗ​​ണി​​ലേ​​ക്ക് മാ​​റ്റി. സം​​ഭ​​വ​​ത്തി​​ല്‍ ക​​ര്‍​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് ജി​​ല്ലാ സ​​പ്ലൈ ഓ​​ഫീ​​സ​​ര്‍ ജ​​യ​​പ്ര​​കാ​​ശ് ​​വ്യ​​ക്ത​​മാ​​ക്കി. രാ​​ജ​​പ്പ​​ന്‍ ചെ​​ട്ടി​​യാ​​രു​​ടെ മൊ​​ഴി പ്ര​​കാ​​രം ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് സ​​പ്ലൈ ഓ​​ഫീ​​സി​​ന്‍റെ പ​​രി​​ധി​​യി​​ലു​​ള്ള […]

സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത കേസിലെ പ്രതി പൊലീസ് പിടിയിൽ

കോട്ടയം: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ. കോട്ടയം ളാക്കാട്ടൂർ തോട്ടപ്പള്ളി ഭാഗത്ത് രാജിമോൻ മകൻ ആരോമൽ എന്ന ഉണ്ണിക്കുട്ടൻ(24) നെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കോട്ടയം ജില്ലയിലെ വാകത്താനം, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, പാമ്പാടി എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്.കൂടാതെ പത്തനംതിട്ട ജില്ലയിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. മുൻപ് കാപ്പാ നിയമ പ്രകാരം ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും കാലാവധി കഴിഞ്ഞ് ഇയാൾ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായിരിക്കെ ജാമ്യംലഭിച്ചു പുറത്തിറങ്ങിയിരുന്നു. ഇതിന് ശേഷം മറ്റൊരു […]

കോട്ടയം ജില്ലയിൽ നാളെ(23/ 07/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ ജൂ​ലൈ 23 തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ. 1. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുത്തെൻപാലം, മഴുവഞ്ചേരി, മീശമുക്ക്, നടപ്പുറം, അമ്മാനി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും. 2. മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന വെണ്ണാശ്ശേരി ട്രാൻഫോർമറിൻ്റെ പരിധിയിൽ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും 3. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂങ്ങാക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് […]

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചയാൾ പിടിയിൽ ; ചങ്ങനാശേരി പെരുന്ന സ്വദേശിയെയാണ് ഗാന്ധിനഗർ പൊലീസ് അ‌റസ്റ്റ് ചെയ്തത്; വാഹനം റിവേഴ്സ് എടുക്കുന്നതിനിടെ മറ്റൊരു വാഹനത്തിൽ തട്ടിയതിനെത്തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥനെയാണ് പ്രതി ആക്രമിച്ചത്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച പ്രതി പിടിയിൽ. ചങ്ങനാശ്ശേരി പെരുന്ന വലിയ ഭാഗത്ത് വീട്ടിൽ കനി പി. എ യുടെ മകൻ മുഹമ്മദ് റാഫി (52) യെ യാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം റിവേഴ്സ് എടുക്കുന്നതിനിടയിൽ സമീപത്തെ വാഹനത്തിൽ തട്ടിയതിനെത്തുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥനെയാണ് പ്രതി ആക്രമിച്ചത്.  

വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘത്തെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് വഴിയിലുപേക്ഷിച്ചശേഷം കടന്നുകളഞ്ഞ കഞ്ചാവ് മാഫിയ സംഘം കോട്ടയത്ത്; കുമരകം സ്വദേശി ഉണ്ണിമോനേയും പെരുമ്പായിക്കാട് സ്വദേശി അമലിനേയും തപ്പി പാലക്കാട് പൊലീസ് കോട്ടയത്തെത്തി

കോട്ടയം; വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘത്തെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് രണ്ട് കിലോമീറ്റർ അകലെ വഴിയിലുപേക്ഷിച്ചശേഷം കടന്നുകളഞ്ഞ കഞ്ചാവ് മാഫിയ സംഘം കോട്ടയത്ത്. കുമരകം കുമരത്തുശേരിൽ വീട്ടിൽ ഉണ്ണിമോനേയും പെരുമ്പായിക്കാട് അഷ്റഫ് നിവാസിൽ അമലിനേയും തപ്പിയാണ് പാലക്കാട് പൊലീസ് കോട്ടയത്തെത്തിയത് . ജൂൺമാസം എട്ടാം തീയതി അർദ്ധരാത്രി വാളയാറിൽ വാഹനപരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം അമലും, ഉണ്ണിമോനും വന്ന വാഹനം പരിശോധിച്ചു. പരിശോധനയുടെ ഭാ​ഗമായി എക്സൈസ് ഉദ്യോ​ഗസ്ഥൻ വാഹനത്തിനുള്ളിൽ കയറി കഞ്ചാവ് അടുക്കിവച്ചിരിക്കുന്നത് കണ്ടെത്തി. ഇതോടെ അമൽ വാഹനമെടുത്ത് പാഞ്ഞുപോയി. വാഹനത്തിനുള്ളിലുണ്ടായിരുന്ന എക്സൈസ് ഉദ്യോ​ഗസ്ഥനെ ക്രൂരമായി […]

ഏറ്റുമാനൂർ കുടുംബ കോടതി ജീവനക്കാരൻ കോട്ടയം തിരുനക്കരയിൽ ശ്രീനിവാസൻ നിര്യാതനായി

കോട്ടയം: കോട്ടയം തിരുനക്കര ശ്രീനിവാസഅയ്യർ റോഡിൽ ചിറക്കരോട്ട് വീട്ടിൽ ശ്രീനിവാസൻ(ശ്രീനി45) നിര്യാതനായി. ഏറ്റുമാനൂർ കുടുംബ കോടതി ജീവനക്കാരനാണ്. ഇന്ന് വെളുപ്പിന് മൂന്നുമണിയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പിൽ.