കുളിരണിയിക്കും കാറ്റും കണ്ണഞ്ചിപ്പിക്കും കാഴ്ചകളുമാണ് ഇല്ലിക്കൽ കല്ല്; ഈരാറ്റുപേട്ടയ്ക്ക് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ലിലേയ്ക്ക് ഇന്ന് സഞ്ചാരികളുടെ പ്രവാഹമാണ്; ഇല്ലിക്കൽ കല്ലിലേക്കുള്ള യാത്രയിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കോട്ടയം: ഈരാറ്റുപേട്ടയ്ക്ക് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ലിലേയ്ക്ക് ഇന്ന് സഞ്ചാരികളുടെ പ്രവാഹമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരത്തിലാണ് ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നത്. കുളിരണിയിക്കും കാറ്റും കണ്ണഞ്ചിപ്പിക്കും കാഴ്ചകളുമാണ് ഇല്ലിക്കൽ കല്ലിന്റെ സവിശേഷത. നിരവധി അരുവികൾ ഇവിടെ കാണാം. ഇവയെല്ലാം ഒന്നുചേർന്ന് മീനച്ചിലാറായി ഒഴുകുന്നു. മൂന്ന് പാറക്കൂട്ടങ്ങളുടെ സംയോജനമാണ് ഇല്ലിക്കൽ കല്ല്. ഇവയിൽ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നാണ് അറിയപ്പെടുന്നത്. സർപ്പക്കല്ല്, കുരിശിട്ട കല്ല് എന്നിവയാണ് തൊട്ടടുത്തുള്ള പാറകൾ. മഹാഭാരത കഥകളുമായി ബന്ധമുള്ള സ്ഥലമാണ് ഇല്ലിക്കൽ […]

കോട്ടയം ആർപ്പൂക്കര ചൈതന്യാ ഫിനാൻസിൽ മുക്കു പണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; മൂന്ന് പേര്‍കൂടി പിടിയിൽ

കോട്ടയം: ആർപ്പൂക്കര പനമ്പാലത്തുളള ചൈതന്യാ ഫിനാൻസിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ സംഘത്തിലെ മൂന്ന് പേര്‍കൂടി പിടിയിൽ ഗാന്ധിനഗർ പോലീസാണ് പ്രതികളെ പിടികൂടിയത്. തിരുവാർപ്പ് വെട്ടിക്കാട് കക്കാക്കളത്തിൽ വീട്ടിൽ മുഹമ്മദ് അജിലാദ് (27) തിരുവാർപ്പ് കാഞ്ഞിരം ഭാഗത്ത് കക്കാക്കളത്തിൽ വീട്ടിൽ ഷെരീഫ് മകൻ അജ്മൽ (28), തിരുവാർപ്പ് ഇല്ലിക്കൽ കിളിരൂർ ഭാഗത്ത് ചെറുവള്ളിത്തറ വീട്ടിൽ ബഷീർ മകൻ അനീഷ് എന്നറിയപ്പെടുന്ന ഫൈസൽ സി. പി (35)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുക്കു പണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ രണ്ട് മാസം […]

കുമ്മനം എൻ്റെ കുമ്മനം സോഷ്യൽ മീഡിയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും സംഘടിപ്പിച്ചു

സ്വന്തം ലേഖിക കോട്ടയം: കുമ്മനം എൻ്റെ കുമ്മനം സോഷ്യൽ മീഡിയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിരുവാർപ്പ് പഞ്ചായത്ത് ആറ് ഏഴ് എട്ട് വാർഡുകളിലെ എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും സംഘടിപ്പിച്ചു. ഐഎസ്എൽ ചെന്നൈയിൻ എഫ്സി അണ്ടർ 15 ടീമിലേക്ക് സെലക്ഷൻ നേടിയ മുഹമ്മദ് സാഹിറിനെയും യോഗത്തിൽ ആദരിച്ചു. എൻ്റെ കുമ്മനം കൂട്ടായ്മ രക്ഷാധികാരി എം എ അബ്ദുൽജലീൽ അധ്യക്ഷത വഹിച്ച യോഗം താഴത്തങ്ങാടി ചീഫ് ഇമാം ഇലവു പാലം ഷംസുദ്ദീൻ […]

കു​​​മ​​​ര​​​കം പ്രാ​​​ഥ​​​മി​​​ക ആരോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ലെ ജോലി ക​​​ഴി​ഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വനിതാ ഡോക്ടറുടെ കാർ ബസുമായി കൂട്ടിയിടിച്ച് പരിക്ക്

സ്വന്തം ലേഖിക വൈ​​​ക്കം: കാ​​​റും ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​ വ​​​നി​​​താ ഡോ​​​ക്ട​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റു. കു​​​മ​​​ര​​​ക​​​ത്തെ പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ലെ ഡ്യൂ​​​ട്ടി ക​​​ഴി​​​ഞ്ഞു വൈ​​​ക്കം ചാ​​​ല​​​പ​​​റ​​​മ്പിലെ വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ഡോ. ​​​സ്വ​​​പ്ന​​​യ്ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ വൈ​​​ക്കം-വെ​​​ച്ചൂ​​​ര്‍ റോ​​​ഡി​​​ലെ വി​​​യ​​​റ്റ്നാം ജം​​​ഗ്ഷ​​​നി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. കു​​​മ​​​ര​​​ക​​​ത്തെ പി​​​എ​​​ച്ച്‌സി​​​യി​​​ല്‍​​​നി​​​ന്നു ഡ്യൂ​​​ട്ടി​​​ക​​​ഴി​​​ഞ്ഞു ചാ​​​ല​​​പ്പ​​​റ​​​മ്പിലെ വീ​​​ട്ടി​​​ലേ​​​ക്കു വ​​​രു​​​മ്പോള്‍ വീ​​​തി​​​കു​​​റ​​​ഞ്ഞ റോ​​​ഡി​​​ല്‍ കാ​​​റും ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഓ​​​ടി​​​ക്കൂ​​​ടി​​​യ നാ​​​ട്ടു​​​കാ​​​രും സ്വ​​​കാ​​​ര്യ​​ബ​​​സ് ജീ​​​വ​​​ന​​​ക്കാ​​​രും ചേ​​​ര്‍​​​ന്നാ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​​​ത്ത​​​നം ന​​​ട​​​ത്തി​​​യ​​​ത്. വൈ​​​ക്കം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ഡോ. ​​​സ്വ​​​പ്ന പ്ര​​​ഥ​​​മ ശു​​​ശ്രൂ​​​ഷ​​​യ്ക്കു​​​ശേ​​​ഷം വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി.

ഉപ്പുതറ ഒ​​ന്‍​​പ​​തേ​​ക്ക​​റി​​ല്‍ പ​ടു​താക്കുള​ത്തി​ല്‍ വീ​ണ് ആറ് വയസുകാരന്‍ മ​രി​ച്ചു

സ്വന്തം ലേഖിക ഉ​​പ്പു​​ത​​റ: ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി​​യു​​ടെ ഉ​​ട​​മ​സ്ഥ​ത​​യി​​ലു​​ള്ള ഒ​​ന്‍​​പ​​തേ​​ക്ക​​റി​​ല്‍ കളിക്കുന്നതിനിടെ പ​​ടു​​താ​ക്കു​​ള​​ത്തി​​ല്‍ വീ​​ണു ആ​​റ് വ​​യ​​സു​​കാ​​ര​​ന്‍ ​മ​​രി​​ച്ചു. ആ​സാം ഗു​​വാ​​ഹ​​ത്തി ജാ​​ഗീ റോ​​ഡ് സ്വ​​ദേ​​ശി​​ക​​ളാ​​യ ദു​​ലാ​​ല്‍ ദാ​​സ് – കു​​ഞ്ച​​ല്‍ ദ​​മ്പതി​ക​​ളു​​ടെ മ​​ക​​ന്‍ ഓം​​കൂ​​ര്‍ (6)ആ​​ണ് മ​​രി​​ച്ച​​ത്. ബു​​ധ​​നാ​​ഴ്ച ഉ​​ച്ച​ക​​ഴി​​ഞ്ഞു മൂ​​ന്നോടെ​​യായിരുന്നു അ​​പ​​ക​​ടം. ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി​​യു​​ടെ ഉ​​ട​​മ​സ്ഥ​ത​​യി​​ലു​​ള്ള ഒ​​ന്‍​​പ​​തേ​​ക്ക​​റി​​ലെ പു​​ര​​യി​​ട​​ത്തി​​ല്‍ മാ​​താ​​പി​​താ​​ക്ക​​ള്‍ പ​​ണി​​യെ​​ടു​​ക്കു​​ന്ന​​തി​​നു സ​​മീ​​പം ക​​ളി​​ക്കു​​ക​​യാ​​യി​​രു​​ന്ന കു​​ട്ടി. ഏ​​റെ നേ​​ര​​മാ​​യി കു​​ട്ടി​​യെ കാ​​ണാ​​താ​​യ​​തി​​നെ​ത്തു​​ട​​ര്‍​​ന്നു സാ​​ധാ​​ര​​ണ​​യാ​​യി പോ​​കാ​​റു​​ള്ള അ​​യ​​ല്‍ വീ​​ടു​​ക​​ളി​​ല്‍ അ​​ന്വേ​​ഷി​​ച്ചെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. തു​​ട​​ര്‍​​ന്നു പു​​ര​​യി​​ട​​ത്തി​​ല്‍ തെ​​ര​​ച്ചി​​ല്‍ ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ പ​​ടു​​താ​ക്കു​​ള​​ത്തി​​നു സ​​മീ​​പ​​ത്തു​നി​​ന്ന് ഒ​​രു ചെ​​രു​​പ്പ് ക​​ണ്ടെ​​ത്തി. […]

കാറുകള്‍ തമ്മില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം; നാട്ടകം സിമന്റ് കവലയിൽ 24 ന്യൂസ് ചാനല്‍ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ അക്രമി സംഘത്തിലെ രണ്ട് പേര്‍ പിടിയിൽ; ജിതിന്‍ സ്വന്തം വീട് അടിച്ചു തകര്‍ത്ത കേസിലും പ്രതി

സ്വന്തം ലേഖിക കോട്ടയം: നാട്ടകം സിമന്റ് കവലയിൽ കാറുകള്‍ തമ്മില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ 24 ന്യൂസ് ചാനല്‍ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ അക്രമി സംഘത്തിലെ രണ്ട് പേര്‍ പൊലീസ് പിടിയിൽ. ചെട്ടിക്കുന്ന് സ്വദേശി ജിതിന്‍ സുരേഷ് (31), കൊല്ലം സ്വദേശി അജേഷ് എസ്( 37) എന്നിവരെയാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്. എംസി റോഡില്‍ നാട്ടകം സിമന്റ് കവലയിലാണ് 24ന്യൂസ് ചാനല്‍ സംഘത്തിന് നേരെ തോക്ക് ചൂണ്ടി അക്രമി സംഘം ഭീഷണിപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ നാട്ടകം സിമന്റ് കവലയിലുള്ള ഐശ്വര്യ […]

ഏറ്റുമാനൂർ കാണക്കാരിയിൽ നായ ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഏറ്റുമാനൂർ : കാണക്കാരിയിൽ നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പട്ടിത്താനം ഉപ്പുപുരയ്കൽ വീട്ടിൽ കുര്യൻ, വത്സമ്മ ദമ്പതികളുടെ മകൻ മനോയി എന്ന നിജേഷ് കുര്യൻ ( 38 ) ആണ് മരിച്ചത്.   കഴിഞ്ഞ ദിവസമാണ് നിജേഷ് സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് നായ ചാടുകയും തുടർ‍ന്ന് ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡിലേക്ക് മറിയുകയായിരുന്നു. റോഡിൽ വീണ നിജേഷിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭാര്യ സ്‌നേഹ, മകൻ ആൽഫ്രഡ് .

മുണ്ടക്കയം കൂട്ടിക്കലിലെ റിലേ ബൈക്ക് മോഷണം; അന്തർ ജില്ലാ ബൈക്ക് മോഷ്ടാവ് പൊലീസ് പിടിയിൽ

മുണ്ടക്കയം :വിവിധ ജില്ലകളില്‍ നിന്നായി നിരവധി ബൈക്കുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി. കൂട്ടിക്കൽ കരിപ്പായിൽ വീട്ടില്‍ റസ്സാക്ക് മകന്‍ ഇബ്രാഹിം, (21)നെയാണ് മുണ്ടക്കയം പോലിസ് അറ്റസ്റ്റ് ചെയ്തത്. കൂട്ടിക്കൽ ഭാഗത്ത് ടൂവീലർ വർക്ക് ഷോപ്പ് നടത്തിവന്നിരുന്ന കൊക്കയാർ, നരകംപുഴ സ്വദേശിയായ ബ്ലസ്സൻ തോമസ് എന്നയാളുടെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണികൾക്ക് ഏൽപ്പിച്ചിരുന്ന മോട്ടോർ സൈക്കിൾകഴിഞ്ഞ ദിവസം രാത്രി മോഷണം പോയിരുന്നു. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ നിരവധി ഇരുചക്ര വാഹന മോഷണ […]

കോട്ടയം ജില്ലയിൽ നാളെ ( 21/07/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ ജൂലൈ 21 വ്യാഴാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന റബർ ബോർഡ് ക്വാർട്ടേഴ്സ്, റിസർച്ച് സെൻറർ ,റബ്ബർ ബോർഡ് ജംഗ്ഷൻ, പാലയ്ക്കലോടിപ്പടി ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും. 2) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Touching & HT&LT line maintenance എന്നീ വർക്കുകൾ ഉള്ളതിനാൽ വടക്കുംഭാ​ഗം, അഞ്ചുമല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9am മുതൽ 5pm വരെ ഭാഗീകമായി […]

പാലാ പൂവരണിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

കോട്ടയം പാലാ പൂവരണിയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിലായി. മേലുകാവ് എരുമപ്രമറ്റം, പീടികപ്പറമ്പിൽ പി.എസ് മാത്യു മകൻ ജസ്റ്റിൻ പി മാത്യു, (34), നടുവിലേ പുരയ്ക്കൽ വീട്ടിൽ സാം ജോസഫ് മകൻ ജോസഫ് സച്ചിൻ സാം (36) എന്നിവരാണ് പിടിയിലായത്. അമ്പലം ഭാഗത്ത് കാഞ്ഞിരത്തുങ്കൽ വീട്ടിൽ ജോർജ്ജ് വർക്കിയെയാണ് വീട്ടിൽ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിനു ശേഷം പ്രതികള്‍ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ജില്ലാപോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം […]