സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ ശബരീനാഥിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ; കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

കോട്ടയം: സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ ഉപാധ്യക്ഷൻ ശബരീനാഥനെ രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ അകാരണമായി അറസ്റ്റ് ചെയ്ത് ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താനുള്ള പിണറായി വിജയന്റെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ രാഹുൽ മറിയപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ പി സി സി നിർവാഹക സമതി അംഗം ജെയ്ജി പാലക്കലൊടി ഉദ്ഘാടനം ചെയ്തു . യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടോം കോര അഞ്ചേരിയിൽ, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി മാരായ […]

കോട്ടയം ജില്ലയിൽ നാളെ ( 20/7/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നാളെ ( 20/7/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഓഫീസ്, ശങ്കര ശേരി എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും. 2. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കടിയനാട്, മറ്റപ്പള്ളി, ചേപ്പുംപാറ സ്കൂൾ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. 3. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ […]

ഏക ആശ്രയം ടൗണിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം; ഉന്നത പഠനത്തിനായി നെട്ടോട്ടമോടി രക്ഷിതാക്കളും വിദ്യാർത്ഥികളും; എരുമേലിയിലെ കിഴക്കൻ പ്രദേശത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ അനുവദിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

സ്വന്തം ലേഖിക എരുമേലി: എരുമേലി ഗ്രാമ പഞ്ചായത്തിലെ കിഴക്കൻ പ്രദേശത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ അനുവദിക്കണമെന്ന്  ആവശ്യവുമായ് നാട്ടുകാർ രംഗത്ത്.  കൂടിയേറ്റ കർഷകരും , കോളനി നിവാസികളും തിങ്ങി പാർക്കുന്ന പഞ്ചായത്തിൽ വിദ്യാർത്ഥികൾക്ക് ഏക ആശ്രയം ടൗണിലുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാണ്. കൂടുതൽ സീറ്റുകൾ ഇവിടെ  ലഭ്യമല്ലാത്തതിനാൽ വിദ്യാർത്ഥികൾ അകലെയുള്ള മറ്റു സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതുമൂലം ഉന്നത പഠനത്തിന് പോകുവാൻ രക്ഷിതാക്കളും വിദ്യാർത്ഥികളും നെട്ടോട്ടമോടുകയാണ്. കിഴക്കൻ പ്രദേശത്തുള്ള സാൻതോം ഹൈസ്ക്കൂൾ കണമല , സെന്റ് മേരീസ് ഹൈസ്ക്കൂൾ ഉമ്മിക്കൂ പ്പ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ […]

കോട്ടയം കുമരകത്ത് മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം; കേസിലെ കൂട്ടുപ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക കുമരകം: കുമരകം ബാങ്ക് പടിഭാഗത്ത് എട്ടൊന്നിൽ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ കൂട്ടു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എണ്ണക്കാച്ചിറ പുതുപ്പറമ്പിൽ വീട്ടിൽ സൽബു പി.എസ് (32) നെയാണ് പൊലീസ്പിടികൂടിയത്. മുക്കുപണ്ടം കേസിൽ ഒന്നാം പ്രതിയായ ഹരി വിഷ്ണുവിനെ കുമരകം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം കുമരകം എസ്.എച്ച്.ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ. എസ്. […]

കേന്ദ്ര ജിഎസ്ടി കൗൺസിലിന്റെ ടാക്സ് പരിഷ്കരണം അശാസ്ത്രീയം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര കേന്ദ്ര ജിഎസ്ടി കൗൺസിൽ നിത്യോപയോഗ സാധ നങ്ങൾ ഉൾപ്പെടെയുള്ള ഉല്പന്നങ്ങൾക്കു മേൽ ഏർപ്പെടുത്തിയ ടാക്സ് പരിഷ്കരണം അശാസ്ത്രീയവും വിലക്കയറ്റം രൂക്ഷമാക്കുന്നതുമാണെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ്‌ വി കെ സി മമ്മദ് കോയയും, സെക്രട്ടറി ഇ എസ് ബിജുവും പ്രസ്താവനയിൽ പറഞ്ഞു. അനവസരത്തിലാണ് പരിഷ്കരണം പ്രഖ്യാപിച്ചത്. ഇത് ജി എസ് ടി യുടെ പ്രഖ്യാപിത നില പാടുകൾക്ക് വിരുദ്ധമാണ്. അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള നികുതി സാധാരണക്കാരെ ദോഷകരമായി ബാധിക്കും. കോവിഡിന്റെ […]

അയ്മനം പഞ്ചായത്തിലെ അഴിമതി ഭരണത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ധർണ്ണ നടത്തി

സ്വന്തം ലേഖകൻ അയ്മനം: അയ്മനം പഞ്ചായത്തിലെ അഴിമതി ഭരണത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ നടന്ന ധർണ്ണ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ഓമനക്കുട്ടൻ ഒളശ്ശയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിജെപി മധ്യമേഖല വെസ്സ് പ്രസിഡന്റ് ടി എൻ ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന കൗൺസിൽ അംഗം കുമ്മനം പ്രതാപൻ, പാർലമെന്ററി ലീഡർ ജയകുമാർ, ജില്ലാ കമ്മിറ്റി അംഗം മധുസൂദനൻ കുമ്മനം, പഞ്ചായത്ത് സെക്രട്ടറി രാജേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ്, […]

പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഫേസ്‌ബുക്കിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവം; കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എഎസ്ഐ റംലയെ സസ്പെൻഡ് ചെയ്തു; നടപടി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്മേൽ; കരിങ്കുന്നത്തിനും മൂന്നാറിനും ശേഷം കാഞ്ഞിരപ്പള്ളിയിലും നടപടി

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഫേസ്‌ബുക്കിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എഎസ്ഐ റംലയെ സസ്പെൻഡ് ചെയ്തു. സംഭവം വിവാദമായതിനേ തുടർന്ന് ജില്ലാ പൊലീസ് മേധാവി കാഞ്ഞിരപ്പള്ളി ഡിവെഎസ്പിയോട് റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ഐപിഎസിൻ്റെ റിപ്പോർട്ട് പ്രകാരമാണ് മധ്യമേഖല ഡിഐജി റംലയെ സസ്പെൻഡ് ചെയ്തത്. പൊലീസിനും കോടതിക്കുമെതിരായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വനിതാ എഎസ്‌ഐ ഷെയര്‍ ചെയ്തത് വിവാദമായിരുന്നു. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എ […]

കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുടെയും കൂട്ടിരിപ്പുകാരൻ്റെയും പണവും മൊബൈലും മോഷ്ടിച്ചു; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലും പരിസരത്തും സ്ഥിരമായി രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും പണവും മൊബൈലും മറ്റും മോഷ്ടിക്കുന്ന പ്രതി പൊലീസ് പിടിയിൽ. കോട്ടയം ജില്ലയിലെ തലയാഴം വില്ലേജ് പുത്തൻപാലം മൂലക്കരി ഭാഗത്ത് വടക്കേവഞ്ചിപുരയ്ക്കൽ വീട്ടിൽ പ്രകാശൻ മകൻ പ്രജീഷ് (24) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച രാവിലെ 8.15 ഓടെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിന് സമീപമുളള വിശ്രമ മുറിയിൽ വച്ച് തീപ്പൊളളലേറ്റ് ചികിത്സയ്ക്കെത്തിയ അടൂർ സ്വദേശിനിയുടെ ഭർത്താവിന്റെ 9,000 രൂപ വില വരുന്ന മൊബൈലും മറ്റൊരു രോഗിയുടെ 2,900 […]

കോട്ടയം ജില്ലയിൽ ഇന്ന് (19/07/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ജൂലൈ 19 ചൊവ്വാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ യൂണിയൻ ക്ലബ്, ശങ്കർ ഓയിൽ, കാരാപ്പുഴ, പഴയ ബോട്ട് ജെട്ടി, പടിഞ്ഞാറെ നട, മിനി സിവിൽ സ്റ്റേഷൻ, ആർഎസ്പി, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്നഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും 2.പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുണ്ടുപാലം, തീപ്പെട്ടി കമ്പനി, പൂതക്കുഴി, പോണാട് കരയോഗം, പോണാട് […]

സ്വകാര്യ ബസിൽ യാത്രക്കാരി കുഴഞ്ഞു വീണു; രക്ഷകരായി ബസ് ജീവനക്കാർ ; കോട്ടയം -എരുമേലി റുട്ടിലോടുന്ന പൈലിത്താനം മോട്ടേഴ്സ് എന്ന ബസിലാണ് സംഭവം

സ്വന്തം ലേഖകൻ എരുമേലി: സ്വകാര്യ ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് രക്ഷകരായി ബസ് ജീവനക്കാർ. കോട്ടയത്തുനിന്നും എരുമേലിക്ക് പോയ പൈലിത്താനം മോട്ടോഴ്സ് എന്ന ബസിന്റെ ജീവനക്കാരാണ് കുഴഞ്ഞുവീണ യാത്രക്കാരിയെ ആപത്ഘട്ടത്തിൽ സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ രാവിലെ കോട്ടയത്ത്‌ നിന്നും തുലാപ്പള്ളിക്ക് പോവുകയായിരുന്ന ബസിൽ യുവതിയും കൂടെ രണ്ടു മക്കളും കാഞ്ഞിരപ്പള്ളിയിൽ നിന്നും മുക്കൂട്ടുതറക്ക് പോവുകയായിരുന്നു. യാത്രക്കാരി അബോധാവസ്ഥയിലേക് പോകുന്നത് കണ്ട ഉടനെ ബസ് ജീവനക്കാരും മറ്റു യാത്രക്കാരും സഹായത്തിനെത്തി. ബസ് വളരെ വേഗത്തിൽ മറ്റു സ്റ്റോപ്പുകളിൽ നിർത്താതെ മുക്കൂട്ടുതറയിലെ അസ്സീസി ആശുപത്രിയിൽ എത്തിച്ചു. യുവതിയെ ആശുപത്രിയിൽ […]