“പാലം കടക്കുവോളം നാരായണ” പാലം കടന്നാൽ കൂരായണ” ചാണ്ടി ഉമ്മനെ ജയിപ്പിച്ചത് അബദ്ധമായിപ്പോയെന്ന് പുതുപ്പള്ളിയിലെ കോൺഗ്രസ് പ്രവർത്തകർ ; രാപ്പകൽ അധ്വാനിച്ച് ചാണ്ടി ഉമ്മന്റെ വിജയം ഉറപ്പിച്ച കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെ പോലും കണ്ടില്ലെന്ന് നടിച്ച് പുതുപ്പള്ളി എംഎൽഎ; മണ്ഡലത്തിലെ പൊതു പരിപാടികളിലും, മരണവീടുകളിലും ചാണ്ടിയെ കാണാനില്ല; പുതുപ്പള്ളിയിൽ നടക്കുന്നത് പക്വതയില്ലാത്ത ട്രൗസറിട്ട കുട്ടിനേതാക്കളുടെ ഭരണമെന്നും കോൺഗ്രസ് പ്രവർത്തകർ

സ്വന്തം ലേഖകൻ

കോട്ടയം : ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ പുതുപ്പള്ളി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രാപ്പകൽ അധ്വാനിച്ച് ചാണ്ടി ഉമ്മനെ ജയിപ്പിച്ചത് അബദ്ധമായിപ്പോയെന്ന് പതുപ്പള്ളിയിലെ കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു തുടങ്ങി. ചാണ്ടിയുടെ പക്വതയില്ലാത്ത പെരുമാറ്റവും ഇടപെടലും മൂലം പല മുതിർന്ന നേതാക്കളും കടുത്ത നിരാശയിലും അമർഷത്തിലുമാണ്

മണ്ഡലത്തിലെ സർക്കാർ , പൊതു പരിപാടികളിലടക്കം ചാണ്ടിയെ കാണാനില്ലെന്ന് വ്യാപക പരാതി ഇതിനോടകം ഉയർന്നിട്ടുണ്ട്. പുതുപ്പള്ളിയിൽ നടക്കുന്നത് പക്വതയില്ലാത്ത കുട്ടിനേതാക്കളുടെ ഭരണമാണെന്നും നേതൃത്വം ഇത് തിരിച്ചറിഞ്ഞില്ലങ്കിൽ അഞ്ച് പതിറ്റാണ്ട് ഉമ്മൻ ചാണ്ടി കൈവശം വെച്ചിരുന്ന മണ്ഡലം ചാണ്ടി ഉമ്മന്റെ വരവോടെ എന്നന്നേക്കുമായി കോൺഗ്രസിന് കൈമോശം വരുമെന്നും പ്രവർത്തകരും നേതാക്കളും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ട് ചെയ്ത് ജയിപ്പിച്ച നാട്ടുകാരേയും അണികളേയും നിരാശരാക്കിയാണ് ചാണ്ടി ഉമ്മൻ പ്രവർത്തിക്കുന്നതെന്നും ഇവർ പറയുന്നു.

പങ്കെടുക്കാമെന്നേറ്റിരുന്ന എട്ട് പൊതുപരിപാടികളിലാണ് കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ പങ്കെടുക്കാതിരുന്നത്. കോൺഗ്രസ് പ്രവർത്തകർ തന്നെ പങ്കാളിത്തം വഹിക്കുന്ന പരിപാടികളും സർക്കാർ പരിപാടികളും ഇതിൽ പെടും.

രാഷ്ട്രീയമെന്തെന്നോ പൊതുപ്രവർത്തനമെന്തെന്നോ അറിയാത്ത ട്രൗസറിട്ട് നടക്കുന്ന ന്യൂജൻ കുട്ടികളാണ് ചാണ്ടിയെ മുന്നേട്ട് നയിക്കുന്നതെന് മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നു.

മരണങ്ങൾ നടന്ന വീടുകൾ സന്ദർശിച്ച് കുടുബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയെന്നത് നാട്ടിലെ സാമാന്യ മര്യാദയാണ്. ഇത് പോലും പുതുപ്പള്ളി എം എൽ എ ചെയ്യാറില്ലന്ന് വ്യാപക ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്.