എൻ സി പി കോട്ടയം ജില്ലാ കൺവൻഷൻ ; ജനാധിപത്യവും അഴിമതി രഹിത രാഷ്ട്ര നിർമ്മിതിയുമാണ് എൻ സി പി യുടെ മുഖമുദ്രയെന്ന് ദേശീയ ജനറൽ സെക്രട്ടറി എൻ എ മുഹമ്മദ് കുട്ടി

എൻ സി പി കോട്ടയം ജില്ലാ കൺവൻഷൻ ; ജനാധിപത്യവും അഴിമതി രഹിത രാഷ്ട്ര നിർമ്മിതിയുമാണ് എൻ സി പി യുടെ മുഖമുദ്രയെന്ന് ദേശീയ ജനറൽ സെക്രട്ടറി എൻ എ മുഹമ്മദ് കുട്ടി

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ : ജനാധിപത്യവും അഴിമതി രഹിത രാഷ്ട്ര നിർമ്മിതിയുമാണ് എൻ സി പി യുടെ മുഖമുദ്രയെന്ന് ദേശീയ ജനറൽ സെക്രട്ടറി എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു.എൻ സി പി
കോട്ടയം ജില്ലാ കൺവൻഷൻ ഏറ്റുമാനൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തന്നതിനു വേണ്ടി ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും എൻ എ മുഹമ്മദ്കുട്ടി പറഞ്ഞു. നവംബർ 24 നു തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും കൺ വർഷൻ തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ വർക്കിംഗ് പ്രസിഡൻറ് മുരളി തകടിയേൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോർഡിനേറ്റർ റോയി വാരിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജില്ലാ ഭാരവാഹികളായ കെ കെ ഷംസുദീൻ, രാജേഷ് നട്ടാശേരി, അഡ്വ ഷാജി തെങ്ങുംപ്പള്ളിൽ, സി എം ജലീൽ , സാബു മത്തായി, നാസർ ജമാൽ , ബിജോ ജെയിംസ്സ് എന്നിവർ പ്രസംഗിച്ചു.