കോട്ടയം നഗരസഭാ ബജറ്റ്: തിരുനക്കരയിൽ ആധുനിക ഷോപ്പിംഗ് കോംപ്ലക്സ് ഡിബിഫുട് വ്യവസ്ഥയിൽ നിർമിക്കും: കോടിമത മത്സ്യ മാർക്കറ്റ് നവീകരണം, തിരുവാതിക്കൽ ഓപ്പൺ ജിംനേഷ്യം

  സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം മുൻസിപ്പാലിറ്റിയെ കോർപ്പറേഷനാക്കി ഉയർത്തുമെന്ന കാഴ്ചപ്പാടിലൂന്നി നഗരസഭയുടെ 2024- 25 വാർഷിക ബജറ്റ്. 144 കോടി 98 ലക്ഷത്തി 23 ആയിരത്തി 650 രൂപ വരവും, 126 കോടി 35 ലക്ഷത്തി 54 ആയിരം രൂപ ചിലവും, 18 കോടി 62 ലക്ഷത്തി 69 ആയിരത്തി 650 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ ചെയർമാൻ ബി ഗോപകുമാർ അവതരിപ്പിച്ചു. മുതിർന്ന പൗരന്മാർക്ക് ഹാപ്പിനസ് കോർണർ, സമ്പൂർണ്ണ ശുചിത്വ നഗരസഭ പദ്ധതി, ആധുനിക നിലവാരത്തിൽ ഷോപ്പിംഗ് കോംപ്ലക്സ്, […]

സംസ്ഥാനത്ത് ഇന്ന് (16 /02/2024) സ്വർണവിലയിൽ വർദ്ധനവ് ; സ്വർണ്ണം ഗ്രാമിന് 20 രൂപ കൂടി ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

സ്വന്തം ലേഖകൻ സംസ്ഥാനത്ത് ഇന്ന് (16 /02/2024) സ്വർണവിലയിൽ വർദ്ധനവ്. ഒരു ഗ്രാം സ്വർണ്ണത്തിന് 20 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5710 രൂപയാണ്. അരുൺസ് മരിയഗോൾഡ് സ്വർണ്ണ വില അറിയാം ഗ്രാമിന് 5,710 രൂപ പവന് 45,680 രൂപ

നാല് പതിറ്റാണ്ടിന് ശേഷം വീണ്ടും കേരള കോണ്‍ഗ്രസുകളുടെ ഏറ്റുമുട്ടല്‍; കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഫ്രാന്‍സിസ് ജോര്‍ജ്; ഔദ്യോഗിക പ്രഖ്യാപനം പി ജെ ജോസഫ് നടത്തും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. സ്ഥാനാർത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയര്‍മാന്‍ പി ജെ ജോസഫ് നടത്തും. നാലുപതിറ്റാണ്ടിന് ശേഷമാണ് ലോക്‌സഭയിലേക്ക് കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനാണ്. 1980 ലാണ് കോട്ടയത്ത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് സിറ്റിങ്ങ് എംപി ജോർജ് ജെ മാത്യുവിനെ ഇറക്കി കേരള കോണ്‍ഗ്രസ് […]

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവത്തിന് കൊടിയേറി:

സ്വന്തം ലേഖകൻ കുമരകം : ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സാനിധ്യത്തിൽ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവത്തിന് കൊടിയേറി. എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി പി.എം മോനേഷ് ശാന്തികളുടെയും മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ് കർമ്മം നടന്നത്. തുടർന്ന് പ്രശസ്തമായ തങ്കരഥ എഴുന്നള്ളിപ്പ് നടന്നു . ഇന്നു 10ന് വിദ്യാഭ്യാസ അവാർഡ് സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് എ.കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. ഋഷിരാജ് സിംഗ് മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിദ്യാഭ്യാസ അവാർഡുദാനം നിർവഹിക്കും.കോട്ടയം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് […]

തീരുമാനം നീട്ടി നഗരസഭ: തിരുനക്കര സ്‌റ്റാന്‍ഡിലൂടെ ബസ്‌ കടത്തിവിടുന്നത്‌ മാര്‍ച്ച്‌ ഒന്ന് മുതല്‍

കോട്ടയം: തിരുനക്കര ബസ്‌ സ്‌റ്റാന്‍ഡിലൂടെ ബസ്‌ കടത്തിവിടുന്നത്‌ മാര്‍ച്ച്‌ ഒന്നു മുതല്‍. ഇന്നു മുതല്‍ കടത്തിവിടാനായിരുന്നു മുന്‍ തീരുമാനം. മാര്‍ച്ച്‌ ഒന്നു മുതല്‍ കടത്തിവിടുമെന്ന തീരുമാനം ഡി.എന്‍.എസ്‌.എ. തിരുക്കരയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെടുത്ത കേസിലെ ഹിയറിങ്ങില്‍ നഗരസഭാ സെക്രട്ടറിയാണ്‌ അറിയിച്ചത്‌. രണ്ടു ബസ്‌ ബേകളും താത്‌കാലിക കാത്തിരിപ്പു കേന്ദ്രവും നിര്‍മിക്കും. അവേശഷിക്കുന്ന സ്‌ഥലം പ്രത്യേകമായി തിരിച്ചു പാര്‍ക്കിങ്ങിന്‌ ഉപയോഗിക്കും. കൂട്ടിയിട്ടിരിക്കുന്ന മണ്ണ്‌ ഒന്നിനു മുൻപായി നീക്കുമെന്നും സെക്രട്ടറി അറിയിച്ചു. ഡി.എല്‍.എസ്‌.ഐ സെക്രട്ടറി സബ്‌ ജഡ്‌ജ്‌ രാജശ്രീ രാജഗോപാലാണ്‌ കേസ്‌ പരിഗണിച്ചത്‌. അളന്നു തിരിക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയാകാത്തതാണു […]

സര്‍ജൻ കുഴഞ്ഞ് വീഴേണ്ടി വന്നു, പുതിയ നിയമനത്തിന്; പാലാ ജനറല്‍ ആശുപത്രിയില്‍ പുതിയ സർജൻ ഉടൻ ചുമതലയേൽക്കും

പാലാ: ജനറല്‍ ആശുപത്രിയില്‍ ജോലിഭാരം മൂലം സർജൻ കുഴഞ്ഞുവീണ സംഭവത്തെ തുടർന്ന് പുതിയ ഒരാളെ കൂടി നിയമിക്കാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. ഇന്നോ നാളെയോ പുതിയ സർജൻ പാലാ ജനറല്‍ ആശുപത്രിയില്‍ ചുമതലയേറ്റെടുക്കും. ദിവസേന നിരവധി ശസ്ത്രക്രിയ നടത്തേണ്ട ആശുപത്രിയില്‍ മൂന്ന് സർജന്റെ ഒഴിവാണുള്ളത്. സൂപ്രണ്ടിന്റെ ചുമതല കൂടി വഹിക്കുന്ന ഡോ. പ്രശാന്ത് മാത്രമാണ് നിലവിലുള്ളത്. ശസ്ത്രക്രിയയും ദൈനംദിന ചുമതലയും മൂലമുള്ള അധിക ജോലി ഭാരം കാരണമാണ് പ്രശാന്ത് കഴിഞ്ഞ ദിവസം വീണത്. നിരവധി സ്പെഷ്യലിസ്റ്റുകള്‍, ആധുനിക സൗകര്യങ്ങള്‍, രോഗ നിർണ്ണയ പരിശോധനകള്‍, ബഹുനില […]

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ് ; ഫെബ്രുവരി 23ന് രാവിലെ 11ന് കോട്ടയം എൻ.എച്ച്‌.എം. ഹാളില്‍ വോക്-ഇൻ-ഇന്റര്‍വ്യൂ

കോട്ടയം: ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ മെഡിക്കല്‍ ഓഫീസർ തസ്തികയില്‍ നിയമനത്തിന് ഫെബ്രുവരി 23ന് രാവിലെ 11ന് കോട്ടയം എൻ.എച്ച്‌.എം. ഹാളില്‍ വോക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്. ബിരുദമാണ് യോഗ്യത. മാസം 57,525 രൂപ വേതനം ലഭിക്കും. താല്‍പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പങ്കെടുക്കണം. ഫോണ്‍: 0481 2562778.

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത ചൂണ്ടികാണിച്ച് ഭക്തന്റെ കത്ത് ;തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റിന് എഴുതിയ തുറന്ന കത്ത് സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കോട്ടയം : ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും മറ്റും ചൂണ്ടികാണിച്ച് ഒരു ഭക്തൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റിന് എഴുതിയ തുറന്ന കത്ത് വൈറലാകുന്നു. ഏതാനും ദിവസം മുൻപ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങിയ ഭക്തന്‍റെ കുറിപ്പ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുകയാണ്. ഉത്സവത്തിന് കൊടികയറിയ ദിവസം ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി. എസ്.പ്രശാന്ത് ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തുകയും ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം തിരിച്ചു പോയതിന് പിന്നാലെയാണ് കത്ത് പ്രചരിച്ചു തുടങ്ങിയത്. ക്ഷേത്രത്തിലെ ഭരണസംവിധാനത്തിന് പുറമേ ജീവനക്കാരുടെ വീഴ്ചകളും നാദസ്വരം തുടങ്ങിയ ക്ഷേത്രകലകളിൽ പരിചയ […]

കിടങ്ങൂരില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വ്യാപാരി മരിച്ചു

സ്വന്തം ലേഖകൻ ഏറ്റുമാനൂര്‍: കിടങ്ങൂര്‍ ഹൈവേയില്‍ വാഹനാപകടത്തില്‍ ഒരു മരണം. പ്രമുഖ വ്യാപാരി കട്ടച്ചിറ കവല ഊന്നുകല്ലുംതൊട്ടിയില്‍ ഒ.എം തോമസ് – 78 ആണ് മരിച്ചത്. കിടങ്ങൂര്‍ ഹൈവേയ്ക്ക് സമീപം കാര്‍ നിര്‍ത്തി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടന്‍ കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: വല്‍സമ്മ. മക്കള്‍: സിജു, സിമി, സ്മിത.

കോട്ടയം ജില്ലയിൽ നാളെ (16 / 02/2024) ഗാന്ധിനഗർ, കുമരകം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (16/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ശാസ്താമ്പലം ട്രാൻസ്ഫോർമറിൽ 16/2/2024 ൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടക്കരി, മാസ്സ്, പണിക്കാശേരി, പട്ടാലാ, കട്ടക്കുഴി, മടേക്കാട്, മുട്ടുമ്പുറം,190, വാരിക്കാട്,തെക്കേകോൺ, വടക്കെകോൺ, നാലുതോട്, ചാർത്താലിൽ എന്നീ ട്രാൻസ്‌ഫോർമർ കളിൽ നാളെ ( 16/02/2024) രാവിലെ 9 മണി മുതൽ 5 മണി […]