പാമ്പാടിക്ക് അഭിമാനമായി അഖിൽ; മാസ്റ്റേഴ്സ് നാഷണൽ ഗെയിംസിൽ ഹോക്കിയിൽ കേരളത്തിനായി മത്സരിച്ച് വെങ്കലം നേടി

  പാമ്പാടി : ഈ മാസം 8 മുതൽ 13 വരെ ഗോവയിൽ നടന്ന ആറാമത് മാസ്റ്റേഴ്സ് നാഷണൽ ഗെയിംസിൽ ഹോക്കിയിൽ കേരളത്തിനായി മത്സരിച്ച അഖിൽ ജോണിന് വെങ്കലം. ഫോർവേഡായി കളിച്ചാണ് അഖിൽ കേരളത്തിന് വേണ്ടി വെങ്കലം കരസ്ഥമാക്കിയത്. പാമ്പാടി ചിറക്കടവിൽ വീട്ടിൽ സി ജെ ജോണിന്റെയും സുമ ജോണിന്റെയും മകനാണ് അഖിൽ, ഏക സഹോദരൻ അമൽ. മുൻപ് സ്കൂൾ തലത്തിൽ കോട്ടയം ജില്ലക്ക് വേണ്ടിയും കേരളത്തിനു വേണ്ടിയും അനേകം മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. പാമ്പാടി ഫുഡ്‌നോട്സ് മാനേജരായി അഖിൽ ജോലി ചെയ്യുന്നു.

SPC Talks with Cops ; കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും, വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും പരാതികൾ പരിഹരിക്കുന്നതിനായി ഡി.ജി.പി.യുടെ ഓൺലൈൻ അദാലത്ത് മാർച്ച് 27 ന്

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദർവേഷ് സാഹിബ് ഐ.പി.എസ് കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും, വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും പരാതികൾ പരിഹരിക്കുന്നതിനായി ഓൺലൈൻ അദാലത്ത് നടത്തും. മാർച്ച് മാസം 27 നാണ് ഓൺലൈൻ അദാലത്ത് നടത്തുന്നത്. SPC Talks with Cops എന്ന പേരിൽ നടത്തപ്പെടുന്ന ഈ പദ്ധതിയിലേക്ക് ഉദ്യോഗസ്ഥര്‍ പരാതികൾ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 26 ആണ്. പരാതികൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ആണ് അയക്കേണ്ടത്. പരാതിയിൽ പരാതിക്കാരന്റെ മൊബൈൽ നമ്പർ ഉൾപ്പെടുത്തേണ്ടതാണ്. സർവീസിൽ ഉള്ളതും […]

വേൾഡ് ഡ്രാമറ്റിക് സ്‌റ്റഡിസെന്ററിന്റെ പതിനാലാമത് ഭരതൻ സ്മാരക സർഗ്ഗപ്രതിഭാ പുരസ്കാര ജേതാവ് അനസ്ബിയെ കേരള യൂത്ത്ഫ്രണ്ട് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ആദരിച്ചു

കാഞ്ഞിരപ്പള്ളി:വേൾഡ് ഡ്രാമറ്റിക് സ്റ്റഡി സെന്ററിന്റെ 14 മത് ഭരതൻ സ്മാരക സർഗ്ഗ പ്രതിഭാ പുരസ്കാരം ജേതാവും സിനിമാ പ്രവർത്തകനും കഴിഞ്ഞ എട്ട് വർഷമായി കലാ സാഹിത്യ സാമൂഹ്യ രംഗങ്ങളിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന സാക്ഷി SAKSHI (Social Arts and Knoledge Society for Human lntegration) എന്ന സംഘടനയുടെ മുന്നണി പോരാളിയും കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നു മുക്കാലി സ്വദേശിയുമായ ശ്രീ അനസ്ബിയെകേരള യൂത്ത്ഫ്രണ്ട് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ആദരിച്ചു. കാഞ്ഞിരപ്പള്ളി ആപ്പിൾ ബീ ഹോട്ടലിൽ നടന്ന ആദരിക്കൽ ചടങ്ങിൽ യൂത്ത്ഫ്രണ്ട് (ബി) […]

പാലാ – രാമപുരം റോഡില്‍ ബൈക്കും ശബരിമല തീര്‍ത്ഥാടകരുടെ വാഹനവുമായി കൂട്ടിയിടിച്ച് അപകടം; കോളേജ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം ; സുഹൃത്തിന് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: മിനി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയോടെ കോട്ടയം പാലാ – രാമപുരം റോഡിലാണ് അപകടം നടന്നത്. ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച മിനി ബസും ബൈക്കുമാണ് അപകടത്തിൽ പെട്ടത്. കോട്ടയം പൈക സ്വദേശി പവന്‍ (19) ആണ് മരിച്ചത്. കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസുമായാണ് പവന്റെ ബൈക്ക് കൂട്ടിയിടിച്ചത്. ബൈക്കില്‍ പവന് ഒപ്പം സഞ്ചരിച്ചിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എതിർദിശയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ബസിന്റെ […]

മുൻ വിരോധം ; യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം  ; കേസിൽ മണർകാട് സ്വദേശിയെ അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  അയർക്കുന്നം : യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് കുറ്റിയേകുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ പുട്ടാലു എന്ന് വിളിക്കുന്ന പ്രവീൺ പി രാജു (31) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് പന്ത്രണ്ടാം തീയതി വൈകിട്ട് 5.30 മണിയോടുകൂടി അയർക്കുന്നം സ്വദേശിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ബിയര്‍ കുപ്പിയും ,ഹെല്‍മെറ്റും ഉപയോഗിച്ച് മർദ്ദിക്കുകയും, തുടർന്ന് അവശനായ യുവാവിനെ വലിച്ചിഴച്ച് വണ്ടിയിൽ കയറ്റി മറ്റൊരു […]

ടിവി പൂരം ചേരിക്കൽ സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം ; കേസിൽ ഒരാളെ വൈക്കം പോലീസ് പിടികൂടി

സ്വന്തം ലേഖകൻ വൈക്കം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ടിവി പുരം ചെമ്മനത്തുകര കാരിക്കശ്ശേരി വീട്ടിൽ കൊടി എന്ന് വിളിക്കുന്ന വിനീഷ് (30) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് പതിനാലാം തീയതി വെളുപ്പിനെ 1 : 30 മണിയോടുകൂടി ചെമ്മനത്തുകര കൽപ്പകശ്ശേരി ഭാഗത്ത് വച്ച് ടിവി പൂരം ചേരിക്കൽ സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ സംഘം ചേർന്ന് യുവാവിന്റെ സുഹൃത്തിനെ ഇവിടെ വച്ച് മർദ്ദിക്കുകയും ഇത് കണ്ട് യുവാവ് […]

ഭിന്നശേഷിക്കാരിയായ യുവതിയുടെ നേരെ ലൈംഗികാതിക്രമം ; കേസിൽ യുവാവിനെ കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ കിടങ്ങൂർ: ഭിന്നശേഷിക്കാരിയായ യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോതനല്ലൂർ വട്ടു കുളംപറമ്പിൽ വീട്ടിൽ ആൽബർട്ട് ജോസ് (29) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഭിന്നശേഷിക്കാരിയായ യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്. ഓ സതികുമാർ. റ്റി, എസ്.ഐ ബിജു ചെറിയാൻ, സി.പി.ഓ മാരായ അരുൺകുമാർ പി.സി, സന്തോഷ് കെ.കെ, ജോഷി മാത്യു, […]

സിവില്‍ സ്റ്റേഷന്‍ പണിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ; ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് നേരെ യുഡിഎഫ് അംഗങ്ങളുടെ കൈയ്യേറ്റം ; എല്‍ഡിഎഫ് അംഗത്തിന് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് – യുഡിഎഫ് അംഗങ്ങളുടെ കയ്യാങ്കളി. സിവില്‍ സ്റ്റേഷന്‍ പണിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തല്ലിൽ കലാശിച്ചത്. യുഡിഎഫ് അംഗങ്ങളുടെ കൈയ്യേറ്റത്തിൽ എല്‍ഡിഎഫ് അംഗം സജീര്‍ ഇസ്മയിലിന് പരിക്കേറ്റു. യു.ഡി.എഫ് അംഗങ്ങളായ സുനില്‍ കുമാര്‍, മുഹമ്മദ് ഇല്യാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൈയ്യേറ്റമെന്ന് എല്‍ഡിഎഫ് ആരോപിച്ചു .

കെ.എം മാണിയുടെ അനുഗ്രഹം തേടി കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ ; പ്രാർത്ഥനകളോടെ പ്രചാരണത്തുടക്കം

പാലാ : കെ.എം മാണിയുടെ അനുഗ്രഹം തേടി കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. പ്രാർത്ഥനകളോടെയാണ് പ്രചാരണത്തുടക്കമായത്. പാലായിലെ കെ.എം മാണിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ച് , അനുഗ്രഹം തേടിയാണ് തോമസ് ചാഴികാടൻ പ്രചാരണം ആരംഭിച്ചത്. കല്ലറയിൽ പ്രാർത്ഥിച്ച് പ്രിയ നേതാവിൻ്റെ ഓർമ്മ പുതുക്കി തുടർന്ന് പുഷ്പ ചക്രം അർപ്പിച്ചാണ് മടങ്ങിയത്. സ്ഥാനാർത്ഥിയ്ക്കൊപ്പം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി , കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു, പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു […]

ഡിസെബിലിറ്റിയെ സംബന്ധിച്ച് ഫെബ്രുവരി 19 20 തീയതികളിൽ കുട്ടിക്കാനം മരിയൻ കോളേജിൽ ദേശീയ സെമിനാർ:

  സ്വന്തം ലേഖകൻ കോട്ടയം: ഡിസബിലിറ്റിയെ സംബന്ധിച്ച് ഫെബ്രുവരി 19 20 തീയതികളിൽ കുട്ടിക്കാനം മരിയൻ കോളേജിൽ വെച്ച് ദേശീയ സെമിനാർ സംഘടിപ്പിക്കും വാതിൽ ഫൗണ്ടേഷനും കുട്ടിക്കാനം മരിയൻ കോളജും ചേർന്നാണ് സെമിനാർ സംഘടിപ്പിക്കുന്നത് ഡിസെബിലിറ്റി ഉള്ളവരുടെ നേരിട്ടുള്ള അനുഭവങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള പാനൽ ചർച്ചകൾ, തൃശൂർ ഡൗൺസിൻട്രോം ട്രസ്റ്റിലെകുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ . എന്നിവ ഉണ്ടാകും. ഡിസെബിലിറ്റിയെ കുറിച്ച് അറിയാനും പഠിക്കാനും താല്പര്യമുള്ളവർക്ക് പങ്കെടുക്കാം രണ്ടുദിവസത്തെ സെമിനാറിന് വിദ്യാർത്ഥികൾക്കും ഡിസെബിലിറ്റി ഉള്ളവർക്കും 250 രൂപയാണ് രജിസ്ട്രേഷൻ ഫീസ് .മറ്റുള്ളവർക്ക് 500 രൂപയാണ്. താമസവും […]