ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിൽ (ഡയറ്റ്) ജൈവവൈവിദ്ധ്യ പാർക്ക് ഒരു ങ്ങുന്നു
സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) ഹരിതാഭമാകാന്‍ ഒരുങ്ങുന്നു. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ അദ്ധ്യാപകരുടെ സഹകരണത്തോടെ പരിശീലനകേന്ദ്രത്തിന്റെ സമീപത്തുള്ള സ്ഥലത്ത് ജൈവവൈവിദ്ധ്യ പാര്‍ക്ക് ഒരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. അദ്ധ്യാപക പരിശീലന കേന്ദ്രത്തിന്‍െ അഞ്ച് ഏക്കര്‍ സ്ഥലത്താണ് പ്രകൃതിയോട് ഇണങ്ങിയുള്ള ജൈവവൈവിദ്ധ്യ പാര്‍ക്ക് നിര്‍മ്മിക്കുന്നത്. പദ്ധതി ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഹരിതകേരളം മിഷന്‍ ഉപാദ്ധ്യക്ഷ ടി.എന്‍ സീമയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ഇവിടുത്തെ കാടുകള്‍ വെട്ടിത്തെളിച്ച് […]