play-sharp-fill

വീട്ടിൽ വഴക്കിട്ടിറങ്ങിയ കോട്ടയം മാഞ്ഞൂർ സ്വദേശിയായ പതിനേഴുകാരൻ റെയില്‍വേ ട്രാക്കിലൂടെ നടന്നത് 50 കിലോമീറ്റർ: വീട് വിട്ടത് പഠിക്കാന്‍ പറഞ്ഞതിന്: തിരുവല്ലയിലെത്തിയപ്പോള്‍ പൊലീസ് പിടിയിലായി

സ്വന്തം ലേഖകന്‍ കുറുപ്പന്തറ: പഠിക്കാന്‍ പറഞ്ഞതിന് രക്ഷിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥി റെയില്‍വേ ട്രാക്കിലൂടെ 50 കിലോമീറ്റര്‍ നടന്ന് എത്തിയത് തിരുവല്ലയില്‍. വീട്ടിലിരുന്ന് പഠിക്കാന്‍ പറഞ്ഞതിന് കോട്ടയം മാഞ്ഞൂര്‍ സ്വദേശിയായ 17കാരനാണ് രക്ഷിതാക്കളോട് പിണങ്ങി വീടു വിട്ടിറങ്ങിയത്. വീട് വിട്ടിറങ്ങി റെയില്‍വേ ട്രാക്കിലൂടെ നടന്ന വിദ്യാര്‍ത്ഥി തിരുവല്ലയില്‍ വെച്ച് പൊലീസിന്റെ പിടിയിലാവുകയായിരുന്നു. പൊലീസ് പിടിയിലായ വിദ്യാര്‍ത്ഥിയെ പൊലീസ് ഉദ്യോഗസ്ഥര്‍ തിരികെ വീട്ടില്‍ എത്തിച്ചു. ഇക്കഴിഞ്ഞ 30നു രാത്രി പത്തരയോടെയാണ് കുട്ടി മാതാപിതാക്കളോട് പിണങ്ങി വീടുവിട്ട് ഇറങ്ങിയത്. വീട്ടില്‍ നിന്നിറങ്ങിയ കുട്ടി നടന്ന് കുറുപ്പന്തറ റെയില്‍വേ […]

ലോക് ഡൗണ്‍ പിന്‍വലിച്ചാലും കോട്ടയംകാര് ബസില്‍ യാത്ര ചെയ്യണമെങ്കില്‍ ബുദ്ധിമുട്ടും ; ജില്ലയിലെ 800 സ്വകാര്യ ബസുടമകള്‍ ഒരു വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തി വയ്ക്കുന്നതിന് ജി ഫോം സമര്‍പ്പിച്ചു

സ്വന്തം ലേഖകന്‍ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബസ് സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ഇതോടെ കോട്ടയം ജില്ലയിലെ എണ്ണൂറ് സ്വകാര്യ ബസുകള്‍ സര്‍വവീസ് നിര്‍ത്തി വയ്ക്കുന്നതിനായി ജിഫോം സമര്‍പ്പിച്ചു. ഒരു വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തി വയക്കുന്നതിനായി ആര്‍.ടി. ഓഫീസുകളില്‍ ജി.ഫോം നല്‍കിയിരിക്കുന്നത്. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തി വയ്ക്കുന്നതിനാണ് ബസുടമകള്‍ നിര്‍ബന്ധിതരായിരിക്കുന്നത്. സര്‍വീസ് നിര്‍ത്തി വയ്ക്കുന്നതിന് ഒരു മാസം മുതല്‍ ഒരു […]

ഓടുന്ന ബൈക്കിലിരുന്ന് മാസ്ക് കെട്ടാൻ ശ്രമം: പിടിവിട്ട സാരിയുടെ തുമ്പ് ടയറിനിടയിൽ കുടുങ്ങി റോഡിൽ തലയിടിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ കോട്ടയം : സാരി ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുഖത്ത് കെട്ടിയിരുന്ന മാസ്‌ക് താഴ്ന്നുപോയതോടെ ഉയര്‍ മാസ്‌ക് ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നത്. വാകത്താനം പൊങ്ങന്താനം കുന്നേല്‍ കെ.എം. അയ്യപ്പന്റെ ഭാര്യ വത്സമ്മ(60)യാണു അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ വാകത്താനത്തായിരുന്നു അപകടം. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി മകനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടോടെ മരിക്കുകയായിരുന്നു. സംസ്‌കാരം ഇന്നു വീട്ടുവളപ്പില്‍. മക്കള്‍: അജേഷ്, അജിത, അനില്‍. മരുമക്കള്‍: പ്രസീത, രാജേഷ്, […]

കൊറോണക്കാലത്ത് നാടിനു സേവനവുമായി ഒരു പറ്റം യുവാക്കൾ..! ദുരിതം അനുഭവിക്കുന്നവർക്കു നന്മചെയ്യാൻ നന്മയുടെ ഹൃദയവുമായി യുവാക്കളുടെ സംഘം

തേർഡ് ഐ ബ്യൂറോ കോട്ടയം: ദുരിതം അനുഭവിക്കുന്നവർക്കു നന്മചെയ്യാൻ നല്ലൊരു ഹൃദയം മാത്രം മതിയെന്നു തെളിയിച്ചിരിക്കുകയാണ് ഒരു സംഘം യുവാക്കൾ. കുടമാളൂരിലും പനമ്പാലത്തും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന യുവാക്കളുടെ സംഘമാണ്, പ്രദേശത്തെ ദുരിതം അനുഭവിക്കുന്ന ആളുകൾക്കു വേണ്ടതെല്ലാം ഒരുക്കി നൽകിയിരിക്കുന്നത്. കൊറോണയെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ഓരോ ദിവസവും നീണ്ടു പോയതോടെയാണ് ഈ യുവാക്കൾ സാധാരണക്കാരുടെ കണ്ണീർ കണ്ടത്. പണിയില്ലാതെ പട്ടിണിയും പരിവെട്ടവുമായി നടക്കുന്ന യുവാക്കളുടെ ബുദ്ധിമുട്ടുകൾ ഇവർ തിരിച്ചറിയുകയായിരുന്നു. തുടർന്നു ഇവർ ആദ്യം സ്വന്തം പോക്കറ്റിലിരുന്ന പണം മുടക്കി […]

കൊറോണ വൈറസ് ബാധ : കോട്ടയത്ത് ഇന്ന് ഫലം വന്ന 191 സാമ്പിളുകളും നെഗറ്റീവ് ; ജില്ലയില്‍ ഹോം ക്വാറന്റൈന്‍ നിര്‍ദ്ദേശം നല്‍കിയത് 56 പേര്‍ക്ക്

സ്വന്തം ലേഖകന്‍ കോട്ടയം : ഒരിടവവേളയ്ക്ക് ശേഷം ജില്ലയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ പരിശോധനകളും കര്‍ശനമാക്കിയിരിക്കുകയാണ്. ജില്ലയില്‍ ഇന്ന് പരിശോധനാ ഫലം വന്ന മുഴുവന്‍ സാമ്പിളുകളും നെഗറ്റീവ് ആണ്. 191 പരിശോധനാ സാമ്പിളുകളുടെയും പരിശോധന ഫലമാണ് വന്നത്. കൊറോണ – കോട്ടയം ജില്ലയിലെ വിവരങ്ങള്‍ (03.05.2020 ഞായര്‍) 1.ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ -3 2.വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ള കോട്ടയം ജില്ലക്കാര്‍ (16 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും)- 17 3.ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ – […]

മോറട്ടോറിയം വ്യവസ്ഥകൾ പരിഷ്‌കരിക്കണം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

സ്വന്തം ലേഖകൻ കോട്ടയം: ലോക്ക് ഡൗൺ മൂലമുള്ള തൊഴിൽ നഷ്ടവും, വരുമാന നഷ്ടവും പരിഗണിച്ച് എല്ലാത്തരം വായ്പകൾക്കും സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള രീതിയിൽ മോറട്ടോറിയം കൃഷിക്കാർക്ക് ഉൾപ്പെടെ കടബാധ്യതക്കാർക്ക് പ്രയോജനകരമല്ല. തിരിച്ചടവ് ഉറപ്പുവരുത്താനും, വായ്പ തിരികെ ഈടാക്കാനും നിയമ നടപടികൾ സ്വീകരിക്കപ്പെടുന്നില്ല എന്നത് മാത്രമാണ് ഇപ്പോഴത്തെ മോറട്ടോറിയം പ്രഖ്യാപനത്തിന്റെ ഫലം. അല്ലെങ്കിലും ലോക്ക് ഡൗൺ സാഹചര്യത്തിൽ നിയമ നടപടികളിലൂടെ വായ്പാ തിരികെ പിടിക്കൽ സാധാരണഗതിയിൽ പ്രായോഗികമല്ല. ഇപ്പോഴത്തെ ദുരിതപൂർണമായ സാഹചര്യത്തിൽ കർഷകർ എടുത്തിട്ടുള്ള എല്ലാത്തരം വായ്പകൾക്കും ആറുമാസത്തേയ്ക്ക് എങ്കിലും പലിശ […]

അയർക്കുന്നം വികസന സമിതി ഫേസ് മാസ്ക്കുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ അയർക്കുന്നം : വികസന സമിതിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഓഫീസിലേയ്ക്ക് ആവശ്യമായ ഫേസ് മാസ്ക്കുകൾ വിതരണം ചെയ്തു. ലോക്ക്ഡൗൺ കാലയളവിൽ ജനോപകാരപ്രദങ്ങളായ നിരവധി പദ്ധതികൾക്ക് സമിതി നേതൃത്വം വഹിച്ചു. വികസനസമിതി പ്രസിഡന്റ് ജോയി കൊറ്റത്തിൽ മാസ്ക്കുകൾ ജീവനക്കാർക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് മാത്യു,ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ, ജിജി നാകമറ്റം, ടോംസൺ ചക്കുപാറ, കെ.സി.ഐപ്പ്, ഗീതാ രാധാകൃഷ്ണൻ, ബിജു പറപ്പള്ളിൽ,ആലീസ് സിബി തുടങ്ങിയവർ നേതൃത്വം വഹിച്ചു.

മാറാട് സ്മൃതിദിനാചരണം നടത്തി

സ്വന്തം ലേഖകൻ കോട്ടയം:മെയ് 2 മാറാട് ദിനം ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സ്മൃതിദിനമായി ആചരിച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പ്രവർത്തകരുടെ ഭവനങ്ങൾ കേന്ദ്രീകരിച്ച് രാവിലെ പുഷ്പാർച്ചന നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ പി.എസ്.പ്രസാദ്, പി.ആർ.ശിവരാജൻ, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദു മോഹൻ, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ, ജനറൽ സെക്രട്ടറി നട്ടാശേരി രാജേഷ്,കെ.പി.ഗോപീദാസ്, റ്റി.ഹരിലാൽ,പി.എസ്.സജു, റ്റി.ആർ.രവീന്ദ്രൻ,അനിതാ ജനാർദ്ദനൻ, ഗീതാ രവി എന്നിവർ നേതൃത്വം നൽകി.

കൊറോണക്കാലത്തും വിശ്രമമില്ലാതെ മിനി ടീച്ചർ തിരക്കിലാണ് : പൊലീസുകാർക്ക് ഭക്ഷണം നൽകി വാകത്താനത്തെ ടീച്ചർ

സ്വന്തം ലേഖകൻ വാകത്താനം: ഈ ലോക് ഡൗൺ സമയത്ത് സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ടീച്ചർമാർ സമുഹ മാധ്യമത്തിലും സോഷ്യൽ മീഡിയകളിലും അവഹേളനത്തിന് ഇരയാകുമ്പോൾ എല്ലാവരിലും നിന്നും വേറിട്ട് നിൽക്കുകയാണ് മിനി ടീച്ചർ. ജറുസലേം മൗണ്ട് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയും സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റിൻ്റെയും ചുമതല കുടി വഹിക്കുന്ന ടീച്ചർ ഈ ലോക്ഡൗൺ കാലത്ത് ലീവും പെർമിഷനും നിഷേധിച്ച് മൊബിലൈസ് ചെയ്ത് ലോക് ഡൗൺ വിജയിപ്പിക്കുന്നതിനായി അഹോരാത്രം ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം ഉണ്ടാക്കി സേനാംഗങ്ങൾക്ക് നൽകുന്ന തിരക്കിലാണ് ടീച്ചർ. […]

നാട്ടിലേയ്ക്ക് മടങ്ങാന്‍ തയ്യാറായത് എണ്ണായിരത്തോളം അതിഥി തൊഴിലാളികള്‍: അറിയിപ്പില്ലാതെ പുറത്തിറങ്ങരുത്: കളക്ടര്‍

സ്വന്തം ലേഖകൻ കോട്ടയം : സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളെ കണ്ടെത്തി യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള വിവരശേഖരണം കോട്ടയം ജില്ലയില്‍ മെയ് മൂന്നിനും തുടരും. താമസസ്ഥലങ്ങളില്‍ നേരിട്ടെത്തി നടത്തുന്ന വിവരശേഖരണത്തിന്‍റെ ആദ്യ ദിനമായ മെയ് രണ്ടിന് എണ്ണായിരത്തോളം പേര്‍ നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ചു. ബംഗാള്‍, അസം, ഒറീസ, ബീഹാര്‍, ഝാർഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ഇതില്‍ ഭൂരിഭാഗവും. ഇതുവരെ മടങ്ങാന്‍ തയ്യാറായവരുടെ വിവരം സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്തതായും യാത്രയ്ക്കായി ട്രെയിനുകള്‍ ക്രമീകരിക്കണമെന്ന് അറിയിച്ചിണ്ടെന്നും ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു. റവന്യൂ, തൊഴില്‍, പഞ്ചായത്ത്, […]